1 GBP = 93.00 INR                       

BREAKING NEWS

മീന സൂര്യന്‍ ഞായറാഴ്ച യുകെയില്‍ കത്തിജ്ജ്വലിക്കും; വീടിനു പുറത്തിറങ്ങേണ്ടെന്ന് ആരോഗ്യ സെക്രട്ടറി; രാജ്യത്തിന്റെ ശ്രദ്ധ ആശുപത്രികളില്‍ ആയപ്പോള്‍ നഴ്‌സിങ് ഹോമുകള്‍ അവഗണിക്കപ്പെടുന്നു; ജിപി സെന്ററുകള്‍ അടഞ്ഞു തുടങ്ങി; സേവനം ഫോണിലൂടെ മാത്രം; പനിക്കും ചുമക്കും പോലും മരുന്ന് കിട്ടാനില്ല; ആംബുലന്‍സും വിളിച്ചാല്‍ കിട്ടില്ല

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ഞായറാഴ്ച മീന സൂര്യന്‍ കത്തിജ്വലിച്ചു 19 ഡിഗ്രി ചൂടായി മാറുമെന്നു കാലാവസ്ഥ പ്രവചനം. ഈ വര്‍ഷത്തെ ആദ്യ വേനല്‍ ചൂടിന് യുകെ തയ്യാറെടുക്കുമ്പോള്‍ ഒരാളും വീടിനു പുറത്ത് ഇറങ്ങരുതെന്നു ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക്. പതിവ് പോലെ ഇത് സര്‍ക്കാരിന്റെ വെറും മുന്നറിയിപ്പ് അല്ലെന്നും കര്‍ശന താക്കീത് ആണെന്നും ഇന്നലെ പതിവ് പത്രസമ്മേളനത്തില്‍ വ്യക്തമാക്കാനും അദ്ദേഹം മറന്നില്ല. ഓരോ ദിവസവും ഉള്ള മരണ നിരക്ക് ആയിരത്തിലേക്ക് എത്തും എന്ന് സര്‍ക്കാരിന് ഉറപ്പായതോടെയാണ് കൂടുതല്‍ കര്‍ശന ലോക് ഡൗണ്‍ നിര്‍ദ്ദേശവുമായി ബ്രിട്ടീഷ് സര്‍ക്കാര്‍ രംഗത്ത് വന്നിരിക്കുന്നത്.

ഇത്തരം നിര്‍ദേശങ്ങളില്‍ ബ്രിട്ടന്‍ മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ രണ്ടാഴ്ച പിന്നില്‍ ആണെന്നാണ് ലോകാരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ബ്രിട്ടന്‍ പൊതുജനങ്ങള്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കുന്ന കാര്യം ഇപ്പോഴും സജീവമായി സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്നാണ് ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫിസര്‍ പ്രൊഫസര്‍ ജോനാഥന്‍ വാന്‍ റ്റാം വ്യക്തമാക്കി. പൊതുജനങ്ങള്‍ മാസ്‌ക് ധരിക്കുന്നത് നല്ലതായിരിക്കും എന്ന വിദഗ്ധ ഉപദേശം ബ്രിട്ടീഷ് സര്‍ക്കാരിന് മുന്നില്‍ എത്തിയിട്ടുണ്ടെങ്കിലും അക്കാര്യത്തില്‍ സര്‍ക്കാര്‍ ഒരു നിലപാടില്‍ എത്തിയിട്ടില്ല എന്നാണ് മെഡിക്കല്‍ ഓഫിസറുടെ വാക്കുകള്‍ വ്യക്തമാകുന്നത്.

അതേസമയം ബ്രിട്ടനില്‍ ലോക് ഡൗണ്‍ കാലാവധി കൂട്ടുവാനും സാധ്യതയുണ്ടെന്ന് മരണ നിരക്കിലെ വന്‍വര്‍ധന സൂചിപ്പിക്കുന്നു. നിലവിലെ ലോക്ക് ഡൗണ്‍ കാലത്തു നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ രംഗത്തുണ്ടാകും. ഇതുകൊണ്ടാണ് തണുപ്പുകാലം കഴിഞ്ഞെത്തുന്ന ഈ ആഴ്ചത്തെ ചൂട് ദിനത്തില്‍ ഒരാളും വെളിയില്‍ ഇറങ്ങരുത് എന്ന കര്‍ശന നിര്‍ദേശം എത്തിയത്. നിര്‍ദേശങ്ങളില്‍ ഇളവ് നല്‍കിയാല്‍ കൂടുതല്‍ മരണങ്ങള്‍ ഉണ്ടാകും എന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ കരുതുന്നത്.

നിയന്ത്രണം നേരത്തെ കൊണ്ടുവരാന്‍ പറ്റാതെ പോയത് അബദ്ധമായെന്ന സൂചനയും സര്‍ക്കാര്‍ പങ്കു വച്ച് തുടങ്ങിയിരിക്കുകയാണ്. കോവിഡ് വ്യാപനത്തില്‍ ആകെ 30000 പേരെ ആശുപത്രികളില്‍ പ്രതീക്ഷിച്ച ബ്രിട്ടന്‍ ഇപ്പോള്‍ രോഗികളുടെ എണ്ണം 38000 കവിഞ്ഞത് കണ്ടു പകച്ചു നില്‍ക്കവെയാണ് ആരോഗ്യ സെക്രട്ടറിയുടെ കര്‍ശന നിലപാടുകള്‍ പുറത്തു വന്നിരിക്കുന്നത്.

ഒരു ദിവസം ഒരു ലക്ഷം പേരുടെ റാപിഡ് ടെസ്റ്റുകള്‍ നടത്തും എന്നൊക്കെ അടിക്കടി സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും എന്‍എച്ച്എസ് അതിന്റെ ശേഷിയായ ദിവസം 12000 ടെസ്റ്റ് എന്ന ടാര്‍ജറ്റ് പോലും പൂര്‍ത്തിയാകുന്നില്ല എന്നതാണ് വാസ്തവം. രോഗികളുടെ എണ്ണം ഉദ്ദേശിച്ചതിലും കൂടിയതോടെ ബ്രിസ്റ്റോള്‍, ഹാറോഗേറ്റ് എന്നിവിടങ്ങളില്‍ രണ്ടു പുതിയ നൈറ്റിംഗേല്‍ ആശുപത്രികള്‍ താത്കാലികമായി നിര്‍മ്മിക്കാനും തീരുമാനമായി. രണ്ടിടത്തുമായി 1500 ബെഡുകള്‍ തയ്യാറാകുവാനാണ് ഉദ്ദേശിക്കുന്നത്. അതിനിടെ രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയും ആശുപത്രികളില്‍ ആയതോടെ നഴ്‌സിങ്, കെയര്‍ ഹോമുകള്‍ അവഗണിക്കപ്പെടുകയാണ് എന്ന പരാതിയും ഉയരുന്നുണ്ട്. ഇതേ പരാതി ജിപി സര്‍വീസുകളെ കുറിച്ചും ഉയര്‍ന്നു തുടങ്ങി.

കോവിഡ് രോഗികള്‍ എത്താന്‍ ഇടയുണ്ട് എന്ന കാരണത്താല്‍ മിക്ക ജിപി സെന്ററുകളും അടച്ചിരിക്കുകയാണ്. സേവനം ഫോണിലൂടെ മാത്രമായി ചുരുക്കിയിരിക്കുകയാണ്. ഇതോടെ സദാ പനിയും ചുമയും വന്നാല്‍ പോലും മരുന്ന് കിട്ടാന്‍ മാര്‍ഗം ഇല്ലാതായി. ഇത് കുട്ടികള്‍ക്കും പ്രായം ചെന്നവര്‍ക്കും ഏറെ പ്രയാസം ആയി മാറിയിക്കുകയാണ്. വേണ്ട സമയത്തു ആന്റി ബയോട്ടിക് മരുന്നുകളും മറ്റും ലഭിക്കാതെ ചെസ്റ്റ് ഇന്‍ഫെക്ഷനും തുടര്‍ന്ന് ന്യുമോണിയ ഉള്‍പ്പെടെ ഗുരുതര ആരോഗ്യ പ്രശനങ്ങള്‍ ഉണ്ടാകാനും ഉള്ള സാധ്യതയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത്തരം രോഗങ്ങളുമായി ആശുപത്രിയില്‍ എത്തിയാല്‍ പോലും കോവിഡ് രോഗിയായി മറുവാനും സാധ്യത ഏറെയാണ്. പ്രാഥമിക ആരോഗ്യ സേവനം ഉറപ്പാകുന്നതില്‍ ബ്രിട്ടന്‍ കനത്ത പരാജയമായി മാറി എന്ന് തന്നെയാണ് പരക്കെ ആക്ഷേപം ഉയരുന്നത്.

പല രോഗികളുടെ കാര്യത്തിലും ജിപി സേവനം ഉറപ്പാക്കാനായാല്‍ രോഗ വിമുക്തി നേടാന്‍ കഴിയും എന്നിരിക്കെയാണ് രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും കോവിഡ് രോഗികളായി പരിഗണിക്കുന്ന തുഗ്ലക് ആശയം ബ്രിട്ടന്‍ ഏറ്റെടുത്തിരിക്കുന്നത്. പനിയോ ചുമയോ പോലുള്ള ലക്ഷണങ്ങള്‍ക്കു കോവിഡ് ഹെല്‍പ് ലൈന്‍ സംവിധാനം മാത്രമാണ് രക്ഷ. അതാകട്ടെ ഒട്ടുമിക്കവര്‍ക്കും നല്‍കുന്ന നിര്‍ദേശം ഹോം ഐസലേഷന്‍ എന്ന കുറുക്കു വഴിയും. മാത്രമല്ല ആംബുലന്‍സ് സേവനവും പരക്കെ നിരാകരിക്കപ്പെടുകയാണ്.

കഴിഞ്ഞ ദിവസം പനിയും ക്ഷീണവും കാരണം ആംബുലന്‍സ് സേവനം തേടിയ സ്റ്റുഡന്റ് വിസയുള്ള മലയാളി യുവാവിന് തല്‍ക്കാലം വീട്ടില്‍ കഴിയുക എന്ന നിര്‍ദേശമാണ് ലഭിച്ചത്. കുഴഞ്ഞു വീഴുകയോ രക്തം ഛര്‍ദ്ദിക്കുകയോ മറ്റോ പോലുള്ള അടിയന്തിര ഘട്ടത്തില്‍ മാത്രമേ സേവനം ലഭിക്കൂ എന്നാണ് ഫോണിലൂടെ ലഭിച്ച മറുപടി. ഒരു വികസിത രാജ്യത്തെ ആരോഗ്യ സംവിധാനത്തില്‍ നിന്നും ഒരിക്കലും പ്രതീക്ഷിക്കാവുന്ന മറുപടി ആയിരുന്നില്ല എന്നാണ് പ്രതിവര്‍ഷം 650 പൗണ്ടോളം എന്‍എച്ച്എസ് സര്‍ചാര്‍ജ് നല്‍കുന്ന യുവാവ് വ്യക്തമാക്കിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category