1 GBP = 94.20 INR                       

BREAKING NEWS

അമ്മയും സഹോദരങ്ങളും അന്ത്യാഞ്ജലി അര്‍പ്പിച്ചത് ഓണ്‍ലൈനിലൂടെ; സംസ്‌കാരത്തിനെത്തിയ ആറുപേര്‍ നിന്നത് രണ്ടുമീറ്റര്‍ അകലം പാലിച്ച്; കൊറോണാ മരണം സംഭവിച്ച 13 കാരന്റെ സംസ്‌കാരം ആരേയും കരയിക്കുന്നതായി

Britishmalayali
kz´wteJI³

ജീവിതമിനിയുമേറെ ബാക്കിനില്‍ക്കെ, കൊറോണയെന്ന ഭീകരനോട് ഏറ്റുമുട്ടി അകാലത്തില്‍ മരണം വരിച്ച പതിമൂന്നു കാരന്റെ അന്ത്യയാത്ര ആരും കൂട്ടില്ലാതെ. കൊറോണ പ്രോട്ടോക്കോള്‍ പ്രകാരം ചിസ്ല്ഹര്‍ട്ടിലെ മുസ്ലീം ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കുമ്പോള്‍ ആകെ ഉണ്ടായിരുന്നത് അടുത്ത ബന്ധുക്കളായ ആറുപേര്‍ മാത്രം, അതും രണ്ടുമീറ്റര്‍ അകലത്തില്‍. നെഞ്ചുപൊട്ടുന്ന വേദനയുമായി പെറ്റവയറിന് നല്‍കാനായത് ഓണ്‍ലൈനിലൂടെ ഒരു അന്ത്യയാത്രാമൊഴിമാത്രം. ഇത് കൊറോണയുടെ ക്രൂരതയുടെ ഒരു ഭാഗം മാത്രം.

ബ്രിട്ടനില്‍ കൊറോണ ബാധിക്കുന്നവരില്‍ 60% പേരും അറുപത് വയസ്സിനു മുകളില്‍ പ്രായമുള്ളവരാണെങ്കിലും, രോഗവ്യാപനത്തിന്റെ ഈ ഘട്ടത്തില്‍ ഇത് ചെറുപ്പക്കാരേയും വ്യാപകമായി ബാധിക്കാന്‍ തുടങ്ങിയിട്ടുണ്ട് എന്ന വസ്തുത ആശങ്കയുണര്‍ത്തുന്നതാണ്. മറ്റ് അരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാതിരുന്നിട്ടു കൂ
ടി കൊറോണയ്ക്ക് മുന്നില്‍ കീഴടങ്ങിയ ഒരു 26 കാരന്റെ മൃതദേഹം സംസ്‌കരിച്ചതിനു ശേഷമായിരുന്നു സ്വപ്നങ്ങള്‍ ഒരുപാട് ബാക്കിയാക്കി യാത്രയായ ഇസ്മയില്‍ മുഹമ്മദ് അബ്ദുള്‍ വഹാബ് എന്ന 13 കാരന്റെ മൃതദേഹം സംസ്‌കരിച്ചത്.

അഞ്ചുവര്‍ഷം മുന്‍പ് അച്ഛന്‍ നഷ്ടപ്പെട്ട ഇസ്മയിലിനെ മറ്റ് ആറു സഹോദരങ്ങള്‍ക്കൊപ്പം വളര്‍ത്തിക്കൊണ്ടുവന്ന അമ്മ സാദിയക്ക് പക്ഷെ തന്റെ മകനൊരു അന്ത്യ ചുംബനം നല്‍കാന്‍ പോലുമായില്ല. മറ്റ് ആറുമക്കള്‍ക്കൊപ്പം മകന്റെ സംസ്‌കാര ചടങ്ങുകള്‍ ഓണ്‍ലൈനില്‍ കാണാനായിരുന്നു ഈ അമ്മയുടെ വിധി. ഈ കുടുംബത്തിലെ മറ്റ് രണ്ടുപേരില്‍ കൂടി കൊറോണയുടെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കുകയായിരുന്നു.

ഇസ്ലാം ആചാരപ്രകാരം മൃതദേഹം പ്രാര്‍ത്ഥനകള്‍ക്കായി പള്ളിയില്‍ കൊണ്ടുപോയതിനു ശേഷമാണ് ഖബറിലേക്ക് കൊണ്ടുപേകേണ്ടതെങ്കിലും ആരാധനാലയങ്ങള്‍ എല്ലാം ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ചിരിക്കുന്നതിനാല്‍ ഇസ്മയിലിന്റെ മൃതദേഹംമോര്‍ച്ചറിയില്‍ നിന്നും നേരിട്ട് ശ്മശാനത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു.

കാര്യമായ ഒരു ആരോഗ്യപ്രശ്നവുമില്ലാതിരുന്ന ഇസ്മയിലിനെ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് പനിയോടെ അശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടന്ന പരിശോധനയില്‍ കൊറോണ ബാധ തെളിഞ്ഞ ഇസ്മയില്‍ മൂന്നു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മരണമടയുകയും ചെയ്തു.

19 കാരനായ ഇറ്റാലിയല്‍ ഷെഫ് ലൂക്ക ഡി നിക്കോള, 33 കാരിയായ ഫാര്‍മസിസ്റ്റ് പൂജ ശര്‍മ്മ, 28 കാരനായ പെയിന്റര്‍ ആഡം ഹര്‍ക്കിന്‍സ് സള്ളിവന്‍ എന്നിവരാണ് ഈയിടെ ബ്രിട്ടനില്‍ കൊറോണ ബാധമൂലം മരണമടഞ്ഞ യുവതലമുറയില്‍ പെട്ടവര്‍. ഇവരില്‍ പലര്‍ക്കും മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും തന്നെയില്ലായിരുന്നു എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category