kz´wteJI³
ജൊഹാനാസ്ബര്‍ഗ്: 14 ദിവസങ്ങള്‍ നീണ്ട ആശങ്കയ്ക്കൊടുവില്‍ ആ ശുഭ വാര്‍ത്ത എത്തി. കൊറോണ വൈറസ് വ്യാപനത്തിന്റെ ആദ്യ നാളുകളില്‍ ഇന്ത്യയില്‍ കുടുങ്ങിപ്പോയ ദക്ഷിണാഫ്രിക്കന്‍ താരങ്ങളില്‍ ആര്‍ക്കും കോവിഡ് ഇല്ല. ഗായിക കനികാ കപൂര്‍ താമസിച്ച അതേ ഹോട്ടലില്‍ താമസിച്ചതിന്റെ പേരില്‍ ആശങ്കയിലാലയ ദക്ഷിണാഫ്രിക്കന്‍ താരങ്ങളുടെ എല്ലാം കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആവുക ആയിരുന്നു. ഇന്നലത്തതോടെ ഇവരുടെ ഹോം ക്വാറന്റൈന് കാലാവധിയും അവസാനിച്ചു.
ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പര റദ്ദാക്കിയശേഷം നാലു ദിവസത്തോളമാണ് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ ഇന്ത്യയില്‍ കുടുങ്ങിപ്പോയത്. മാര്‍ച്ച് 18നാണ് കൊല്‍ക്കത്തയില്‍നിന്ന് നാട്ടിലേക്കു മടങ്ങിയത്. തുടര്‍ന്ന് ഇവരെ 14 ദിവസത്തെ ക്വാറന്റീനില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍, നിരീക്ഷണ കാലാവധി പൂര്‍ത്തിയായെങ്കിലും കളിക്കാരിലാര്‍ക്കും രോഗബാധയില്ലെന്ന് തെളിഞ്ഞതായി ടീമിന്റെ മുഖ്യ മെഡിക്കല്‍ ഓഫിസര്‍ ഡോ. ഷുഹൈബ് മന്‍ജ്ര അറിയിച്ചു. അതേസമയം, ക്വാറന്റീന് കാലാവധി പൂര്‍ത്തിയാക്കിയെങ്കിലും ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് തല്ക്കാലം വീടുകളില്‍നിന്ന് പുറത്തിറങ്ങാനാകില്ല. വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ്. ദക്ഷിണാഫ്രിക്കയില്‍ രണ്ടാഴ്ച കൂടി കഴിഞ്ഞാലേ ലോക്ഡൗണ്‍ കാലാവധി പൂര്‍ത്തിയാകൂ.
ഇന്ത്യയില്‍ കോവിഡ് വ്യാപനം തുടങ്ങിയതിന് പുറമേ ഇവര്‍ താമസിച്ച ഹോട്ടലില്‍ ഇവര്‍ക്ക് മുന്നേ ഗായിക കനികാ കപൂര്‍ താമസിച്ചതുമാണ് താരങ്ങളെ ആശങ്കയിലാക്കിയത്. ബ്രിട്ടനില്‍നിന്ന് തിരിച്ചെത്തിയശേഷം ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ കനിക കപൂര്‍ താമസിച്ചത് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ താമസിച്ച ഹോട്ടലിലാണെന്ന് ഉത്തര്‍പ്രദേശ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് വ്യക്തമായത്. മാര്‍ച്ച് 11 മുതല്‍ നഗരത്തിലുണ്ടായിരുന്ന കനിക കപൂറിന്റെ റൂട്ട് മാപ്പ് കണ്ടെത്താന്‍ പ്രാദേശിക ഭരണകൂടവും യുപി ആരോഗ്യ വകുപ്പും നടത്തിയ ശ്രമത്തിനിടെയാണ് ലക്നൗവിലെ 'ദക്ഷിണാഫ്രിക്കന്‍ ബന്ധ'വും പുറത്തുവന്നത്.
ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കായി ഇവിടെയെത്തിയ ദക്ഷിണാഫ്രിക്കന്‍ ടീം, വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരമ്പര റദ്ദാക്കിയതോടെയാണ് ഇവിടെ കുടുങ്ങിയത്. ധരംശാലയില്‍ നടക്കേണ്ടിയിരുന്ന ആദ്യ ഏകദിനം മഴമൂലം ഉപേക്ഷിച്ചതിനു പിന്നാലെയാണ് രണ്ടും മൂന്നും ഏകദിനങ്ങള്‍ കോവിഡ് ഭീതിയെ തുടര്‍ന്ന് റദ്ദാക്കിയത്. ഫലത്തില്‍ ഒരു മത്സരം പോലും കളിക്കാനാകാതെ ദക്ഷിണാഫ്രിക്കന്‍ ടീം ഇവിടെ കുടുങ്ങുകയായിരുന്നു. പരമ്പര റദ്ദാക്കി നാലു ദിവസങ്ങള്‍ക്കു ശേഷമാണ് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് നാട്ടിലേക്കു മടങ്ങാനായത്.
ദക്ഷിണാഫ്രിക്കയില്‍ ഇതുവരെ 1500ഓളം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അഞ്ചു പേര് കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ ദക്ഷിണാഫ്രിക്കയില്‍ കായിക മത്സരങ്ങളെല്ലാം 60 ദിവസത്തേക്ക് റദ്ദാക്കിയിരിക്കുകയാണ്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam