1 GBP = 97.40 INR                       

BREAKING NEWS

അന്തരിച്ച മൗലാന സിറാജുല്‍ ഹസന്റെ മൃതദേഹം റായ്ച്ചൂര്‍ മസ്ജിദെ മുനീര്‍ കബര്‍സ്ഥാനില്‍ കബറടക്കി; ജമാഅത്തെ ഇസ്ലാമി മുന്‍ ദേശീയ അധ്യക്ഷന്‍, മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് മുന്‍ വൈസ് പ്രസിഡന്റ് തുടങ്ങി നിരവധി പദവികള്‍ വഹിച്ച മൗലാന സിറാജുല്‍ ഹസന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

Britishmalayali
kz´wteJI³

ബെംഗളൂരു: ജമാഅത്തെ ഇസ്ലാമി മുന്‍ ദേശീയ അധ്യക്ഷന്‍ മൗലാന സിറാജുല്‍ ഹസന്‍ (88) അന്തരിച്ചു. മൃതദേഹം റായ്ച്ചൂര്‍ മസ്ജിദെ മുനീര്‍ കബര്‍സ്ഥാനില്‍ കബറടക്കി. മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് മുന്‍ വൈസ് പ്രസിഡന്റാണ്. 1990 മുതല്‍ 2004 വരെ മൂന്നു തവണ ജമാഅത്തെ ഇസ്ലാമി അമീറായിരുന്നു.

1958ല്‍ കര്‍ണാടക സംസ്ഥാന അധ്യക്ഷനായി. 26 വര്‍ഷം പദവിയില്‍ തുടര്‍ന്നു. 1984 ല്‍ ദേശീയ സെക്രട്ടറിയും 1990ല്‍ അഖിലേന്ത്യ അമീറുമായി.1992 ല്‍ സംഘടന നിരോധിക്കപ്പെട്ടതിനെതിരെയുള്ള നിയമപോരാട്ടത്തിനു നേതൃത്വം നല്‍കി. മുസ്ലിം മജ്‌ലിസെ മുശാവറയിലും വ്യക്തിനിയമ ബോര്‍ഡിലും നേതൃപരമായ പങ്കുവഹിച്ചു. വിവിധ മതനേതാക്കളുമായി ചേര്‍ന്നു ധാര്‍മിക ജനമോര്‍ച്ച രൂപീകരിച്ചു.

ഭാര്യ: പരേതയായ ഖൈറുന്നിസ. മക്കള്‍: അബുല്‍ മുഹ്സിന്‍, അബുല്‍ ഹസന്‍, അന്‍വാറുല്‍ ഹസന്‍, ഡോ.നജീബുല്‍ ഹസന്‍, ഫൈസുല്‍ ഹസന്‍, പര്‍വീന്‍ സുല്‍ത്താന, പരേതനായ നജ്മുല്‍ ഹസന്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category