1 GBP = 93.00 INR                       

BREAKING NEWS

അമ്പമ്പോ....! എത്ര വലിയ ഭാഗ്യവാന്മാര്‍; അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളികള്‍ക്ക് ലഭിച്ചത് 42 കോടിയിലേറെ രൂപ; കൊറോണക്കാലത്ത് ജോലിയില്ലാതെ വീടടച്ചിരുന്നപ്പോള്‍ അപ്രതീക്ഷിതമായി ഭാഗ്യദേവത കടാക്ഷിച്ചതിന്റെ സന്തോഷത്തില്‍ മൂന്ന് മലയാളി സുഹൃത്തുക്കള്‍

Britishmalayali
kz´wteJI³

അബുദാബി: അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് ബമ്പര്‍ നറുക്കെടുപ്പില്‍ മലയാളികള്‍ക്ക് ഒന്നാം സമ്മാനം. റാസല്‍ഖൈമയിലെ മൂന്ന് മലയാളികള്‍ക്കാണ് 20 ദശലക്ഷം ദിര്‍ഹം അതായത് 42 കോടിയിലേറെ രൂപ സമ്മാനം അടിച്ചത്. ഡ്രൈവര്‍മാരായ കണ്ണൂര്‍ സ്വദേശി ജിജേഷ് കോറോത്തന്‍ മൂന്ന് സുഹൃത്തുക്കളായ തൃശൂര്‍ കേച്ചരി സ്വദേശി ഷനോജ് ബാലകൃഷ്ണന്‍, മലപ്പുറം സ്വദേശി ഷാജഹാന്‍ കുറ്റിക്കാട്ടയില്‍ എന്നിവരുമായി ചേര്‍ന്നെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. കഴിഞ്ഞ 15 വര്‍ഷമായി യുഎഇയിലുള്ള ജിജേഷ് റാസല്‍ഖൈമയിലാണ് താമസം.

041779 എന്ന നമ്പറിലൂടെയാണ് ജിജേഷിനെ ഭാഗ്യം തേടിവന്നത്. മാത്രമല്ല താന്‍ കോടിപതിയാകുന്ന രംഗം നേരിട്ടു കാണാനുള്ള ഭാഗ്യവും ജിജേഷിനുണ്ടായി. രാവിലെ ഭാര്യയോടും മകളോടൊപ്പമിരുന്ന് യു ട്യൂബില്‍ തത്സമയ നറുക്കെടുപ്പ് കണ്ടുകൊണ്ടിരിക്കുകയായിരുന്നു. തന്റെ 041779 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം എന്നറിഞ്ഞപ്പോള്‍ യഥാര്‍ഥത്തില്‍ കണ്ണുകളെ വിശ്വസിക്കാനായില്ല. കിലുക്കത്തിലെ കിട്ടുണ്ണി ഏട്ടന്റെ അവസ്ഥയായിരുന്നു തനിക്കും എന്ന് ജിജേഷ് പറയുന്നു. ഉടന്‍ കൂട്ടുകാരെ വിളിച്ച് വിവരം പറഞ്ഞു.

കൊറോണ വൈറസ് വ്യാപനമായതിനാല്‍ എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രയാസമേറിയ മാസമായിരുന്നു കടന്നുപോയത്. യാതൊരു ജോലിയുമില്ലാതെ ഇരിക്കുകയായിരുന്നു. കുടുംബത്തെ നാട്ടിലേയ്ക്കയക്കാന്‍ പദ്ധതിയിടുകയും ചെയ്തു. ഏഴു വയസുകാരി മകളുടെ വിദ്യാഭ്യാസത്തിനാണ് താനേറെ പ്രാധാന്യം കല്‍പിക്കുന്നതെന്ന് ജിജേഷ് വ്യക്തമാക്കി. കൂട്ടുകാരോടൊപ്പം ചേര്‍ന്ന് തുടക്കമിട്ട ആഡംബര കാറുകള്‍ വാടകയ്ക്ക് നല്‍കുന്ന ബിസിനസ് ഒന്നുഷറാക്കണമെന്നും ആഗ്രഹിക്കുന്നു. ഈ വിജയം മറ്റൊന്നുമല്ല, അത്ഭുതം തന്നെ ജിജേഷ് പറഞ്ഞു.

ഇതോടൊപ്പം നടന്ന മറ്റു നറുക്കെടുപ്പുകളില്‍ ഇന്ത്യക്കാരായ രഘു പ്രസാദിന് ഒരു ലക്ഷം ദിര്‍ഹവും അനിഷ് തമ്പിക്ക് അരലക്ഷം ദിര്‍ഹവും ഫിലിപ്പീന്‍സ് സ്വദേശി എഡ്വാര്‍ഡോ സെബ്രാന് 30,000 ദിര്‍ഹവും സമ്മാനം ലഭിച്ചു. കോവിഡ് 19 കാരണം ഇപ്രാവശ്യം യു ട്യൂബിലും ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജിലുമാണ് തത്സമയ നറുക്കെടുപ്പ് കാണിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category