1 GBP = 97.00 INR                       

BREAKING NEWS

കോവിഡ് വാര്‍ഡില്‍ ചികിത്സിച്ച മലയാളി മരിച്ചു; മരണ കാരണം കൊറോണയെന്ന് സ്ഥിരീകരണമില്ല; പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ജോയിച്ചന്‍ പുതുക്കുളം ഉള്‍പ്പെടെ ഒട്ടേറെ മലയാളികള്‍ കൊറോണ ചികിത്സയില്‍; ന്യൂയോര്‍ക്കിലെ മലയാളികള്‍ വീടിന് പുറത്തിറങ്ങുന്നേയില്ല: നടുക്കുന്ന കൊറോണ ബാധയില്‍ പെട്ടു പോയവരില്‍ അനേകം മലയാളികളും

Britishmalayali
kz´wteJI³

പള്ളിക്കത്തോട്: ന്യൂയോര്‍ക്കില്‍ കോവിഡ് വാര്‍ഡില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ച മലയാളി മരിച്ചു. കാഞ്ഞിരമറ്റം കുന്നേലെമുറിയില്‍ ജോസഫ് കെ. തോമസ് (കുഞ്ഞേപ്പച്ചന്‍ 72) ആണ് മരിച്ചത്. അതേസമയം ഇയാളുടെ മരണ കാരണം കൊറോണയാണെന്ന് സ്ഥിരീകരണമില്ല. ഇന്നലെ പുലര്‍ച്ചെയായിരുന്നു മരണം. കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കില്‍ നിര്യാതനായ ബന്ധുവിന്റെ സംസ്‌കാരചടങ്ങില്‍ ജോസഫ് തോമസ് പങ്കെടുത്തിരുന്നു.

പിന്നീട് വീട്ടിലെത്തിയ ജോസഫ് തോമസിന് കടുത്ത പനി അനുഭവപ്പെട്ടു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കോവിഡ് വാര്‍ഡിലാണ് പ്രവേശിപ്പിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. അതേസമയം കോവിഡ് ആണെന്ന് ഉറപ്പില്ലാതെയാണ് കോവിഡ് രോഗികളെ ചികിത്സിക്കുന്ന വാര്‍ഡിലേക്ക് ഇദ്ദേഹത്തെ മാറ്റിയത്. പരിശോധനയില്‍ ആദ്യം നെഗറ്റീവ് ആയിരുന്നു ഫലം. സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തിരുന്ന മറ്റു ചില ബന്ധുക്കള്‍ക്കും പനി ബാധിച്ചിരുന്നു.

ഇന്നലെ പുലര്‍ച്ചെ ഹൃദ്രോഗമുണ്ടായി ജോസഫ് തോമസ് മരിച്ചതായാണ് ആശുപത്രി അധികൃതര്‍ നല്‍കിയ പ്രാഥമിക വിവരം. രണ്ടാമത്തെ കോവിഡ് പരിശോധനയുടെ ഫലം കൂടി ലഭിച്ച ശേഷം വിശദമായി കാര്യങ്ങള്‍ അറിയിക്കുമെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. വര്‍ഷങ്ങളായി ന്യൂയോര്‍ക്കില്‍ കുടുബസമേതം താമസിക്കുകയാണ് ജോസഫ് തോമസ്. ഭാര്യ എരുമേലി മണിപ്പുഴ കണയങ്കല്‍ റോസ്. മക്കള്‍: റെജീന, ജയ്സണ്‍. മരുമക്കള്‍: ജോ, മീര.

അതേസമയം അമേരിക്കയില്‍ അനേകം മലയാളികള്‍ കോവിഡിന്റെ പിടിയിലാണ്. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ജോയിച്ചന്‍ പുതുക്കുളം ഉള്‍പ്പെടെ ഒട്ടേറെ മലയാളികള്‍ കൊറോണയ്ക്ക് ചികിത്സയിലാണ്. അമേരിക്കയില്‍ കോവിഡിന്റെ എപ്പിസെന്ററായ ന്യൂയോര്‍ക്കില്‍ മലയാളികള്‍ വീടിന് പുറത്തിറങ്ങുന്നതേയില്ല. അമേരിക്കയില്‍ പ്രത്യേകിച്ച് ന്യൂയോര്‍ക്കില്‍ മരണ നിരക്ക് ദിവസവും കുതിച്ചുയര്‍ന്നതോടെ മലയാളി സമൂഹം ഒന്നടങ്കം ഭീതിയിലാണ്. അമേരിക്കയിലെ ആരോഗ്യ മേഖലയില്‍ നിരവധി മലയാളികളാണ് ജോലി നോക്കുന്നത്. കോവിഡ് അനിയന്ത്രിതമായി രാജ്യത്ത് പടര്‍ന്ന് പിടിച്ചതോടെ ഇവര്‍ ഒന്നടങ്കം ആശങ്കയിലാണ്. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരടക്കം അമേരിക്കയില്‍ നിരവധി മലയാളികള്‍ ഇപ്പോള്‍ തന്നെ കൊറോണയുടെ പിടിയിലാണ്.

ദിവസവും കുതിച്ചുയരുന്ന മരണ നിരക്കും പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന രോഗികളുടെ എണ്ണത്തിലും അമേരിക്കയില്‍ വന്‍ വര്‍ദ്ധനവാണ്. മരണ നിരക്കില്‍ വരുന്ന ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അമേരിക്ക ഇറ്റലിയേയും സ്പെയിനേയും മറികടക്കും. ആരോഗ്യ സംവിധാനങ്ങളെ പാടെ തകര്‍ത്തു കൊറോണ അമേരിക്കയില്‍ പടര്‍ന്നു പിടിക്കുമ്പോള്‍ എന്തു ചെയ്യണമെന്ന് അറിയാതെ ആശങ്കയിലാണ് ഇവിടുത്തെ മലയാളി സമൂഹം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category