1 GBP = 97.50 INR                       

BREAKING NEWS

ഡോ. ജെയിംസ് കുര്യനാല്‍ നിര്യാതനായി; അന്ത്യം ജര്‍മനിയിലെ വര്‍സ്ബര്‍ഗ് രൂപതയില്‍ സേവനം അനുഷ്ടിച്ചു വരവേ; കുര്യനാല്‍ ഇന്ത്യയിലും വിദേശത്തും വിവിധ മേജര്‍ സെമിനാരികളില്‍ വിസിറ്റിങ് പ്രൊഫസറായും സേവനം അനുഷ്ടിച്ച വ്യക്തി

Britishmalayali
kz´wteJI³

കോതമംഗലം: കോതമംഗലം രൂപതാംഗവും പുറപ്പുഴ കുര്യനാല്‍ വര്‍ക്കിച്ചന്റെ മകനുമായ റവ. ഡോ. ജെയിംസ് കുര്യനാല്‍ (61) ജര്‍മനിയില്‍ നിര്യാതനായി. സംസ്‌കാരം പിന്നീട് മാതാവ് പരേതയായ ത്രേസ്യാമ്മ കുണിഞ്ഞി വാലുമ്മേല്‍ കുടുംബാംഗം. സഹോദരങ്ങള്‍: സിസ്റ്റര്‍ ഗ്ലോറി എസ്എച്ച് (ഹോളി ഫാമിലി ഹോസ്പിറ്റല്‍, മുതലക്കോടം). ജോയി ജോര്‍ജ് (റിട്ട. പ്രിന്‍സിപ്പല്‍, സെന്റ് ജോര്‍ജ് എച്ച്എസ്എസ്, മുതലക്കോടം). സെലീനാമ്മ ടോമി തെങ്ങുംപിള്ളില്‍ (കോളപ്ര).

ശാന്തമ്മ ജോയി കുട്ടോംപറമ്പില്‍, തലയോലപ്പറമ്പ് (സഹോദരഭാര്യ). ടോമി തെങ്ങുംപിള്ളില്‍, കോളപ്ര (സഹോദര ഭര്‍ത്താവ്). 1984ല്‍ വൈദികപട്ടം സ്വീകരിച്ച ഇദ്ദേഹം കല്ലൂര്‍ക്കാട്, ആരക്കുഴ, തങ്കമണി ഇടവകകളില്‍ അസി. വികാരിയും ഏഴല്ലൂര്‍ ഇടവകയില്‍ വികാരിയുമായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. ബഹുഭാഷ പണ്ഡിതനും ബൈബിള്‍ വിജ്ഞാനീയത്തില്‍ ഡോക്ടറേറ്റും നേടിയ ഇദ്ദേഹം സത്‌ന സെന്റ് എഫ്രേംസ്, ബാംഗ്ലൂര്‍ സെന്റ് പീറ്റേഴ്‌സ്, തിരുവനന്തപുരം മലങ്കര മേജര്‍ സെമിനാരി എന്നിവിടങ്ങളില്‍ ദീര്‍ഘകാലം അദ്ധ്യാപകനും ഇന്ത്യയിലും വിദേശത്തും വിവിധ മേജര്‍ സെമിനാരികളില്‍ വിസിറ്റിങ് പ്രഫസറായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. ജര്‍മനിയിലെ വര്‍സ്ബര്‍ഗ് രൂപതയില്‍ 2017 ജൂണ്‍ മുതല്‍ സേവനം അനുഷ്ടിച്ചു വരികയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category