1 GBP = 93.00 INR                       

BREAKING NEWS

വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ 28 ദിവസം ക്വാറന്റീനില്‍ കഴിയണമെന്ന കര്‍ശന നിര്‍ദ്ദേശം എത്തിയതോടെ കോളടിച്ചത് എംപിമാര്‍ക്ക്; പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞെത്തിയ കേരളാ എംപിമാര്‍ പലരും പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ കഴിഞ്ഞു കൂടുന്നു; ആള്‍ക്കൂട്ടവും തിരക്കും ഇല്ലാതെ വീട്ടിലിരിക്കുന്ന എംപിമാര്‍ക്ക് നാട്ടുകാരുടെ പഴിയും കേള്‍ക്കേണ്ട; പുറത്തിറങ്ങാതെ ചെയ്യാന്‍ കഴിയുന്ന സഹായങ്ങളുമായി ചിലര്‍; റിസ്‌ക്ക് മുഴുവന്‍ പഞ്ചായത്ത് മെമ്പര്‍മാര്‍ അടക്കമുള്ള തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ക്ക്

Britishmalayali
kz´wteJI³

തിരുവനന്തപുരം: കേരളത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുക എന്നത് മറ്റു സംസ്ഥാനങ്ങളിലെ പോലെ അത്രയ്ക്ക് എളുപ്പമുള്ള കാര്യമല്ല. ഇവിടെ എല്ലായെപ്പോഴും ജനങ്ങളുടെ ഓഡിറ്റിംഗിന് വിധേയരാകുന്ന വിഭാഗക്കാരാണ് രാഷ്ട്രീയക്കാര്‍. അതുകൊണ്ട് തന്നെ എപ്പോഴും ജനങ്ങളുമായി ബന്ധം പുലര്‍ത്തിയില്ലെങ്കില്‍ അവര്‍ക്കെതിരെ വിമര്‍ശനം അപ്പോള്‍ തന്നെയെത്തും. കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്കും പിടിപ്പതു പണിയാണ് പലപ്പോഴുമുള്ളത്. ഇവര്‍ക്ക് പലപ്പോഴും ഒരു പഞ്ചായത്തു മെമ്പര്‍മാരെ പോലെ പ്രവര്‍ത്തിക്കേണ്ടിയും വരുന്നു.

അതേസമയം കോവിഡ് വൈറസ് ബാധ പടര്‍ന്നു പിടിക്കുമ്പോള്‍ കേരളത്തിലെ എംപിമാര്‍ക്ക് ആശ്വാസമാണ്. കാരണം, തല്‍ക്കാലം ആള്‍ത്തിരക്കിന്റെ രാഷ്ട്രീയത്തില്‍ നിനനും അവര്‍ക്ക് മാറിനില്‍ക്കാം. സാധാരണയായ സ്വന്തം വീട്ടില്‍ അധികം സമയം ചിലവഴിക്കാന്‍ സമയം കിട്ടാത്ത പലരും ഇപ്പോള്‍ വീട്ടില്‍ കുടുങ്ങി ഇരിപ്പാണ്. വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍നിന്നും വന്നവര്‍ 28 ദിവസം ക്വാറന്റീനില്‍ കഴിയണമെന്ന നിര്‍ദ്ദേശം കര്‍ശനമാക്കുമെന്നു മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതോടെയാണ് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമായത്.

കേരളത്തിലെ ഭൂരിപക്ഷം എംപിമാരും പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞ് എത്തിയവരാണ്. പാര്‍ലമെന്റ് സമ്മേളനം 22നു പിരിഞ്ഞശേഷം അന്നും പിറ്റേന്നുമായാണു കേരളത്തിലെ മിക്ക എംപിമാരും തിരിച്ചെത്തിയത്. അവര്‍ യാത്ര ചെയ്ത വിമാനങ്ങളില്‍ വിദേശികളടക്കം ഉണ്ടെന്നു ചൂണ്ടിക്കാട്ടി ക്വാറന്റീനില്‍ കഴിയണമെന്ന സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം ആ ദിവസങ്ങളില്‍ യാത്ര ചെയ്ത എംപിമാര്‍ക്കെത്തി. ഇതെത്തുടര്‍ന്നു മണ്ഡലത്തിലിറങ്ങാതെ വീടുകളില്‍ തന്നെയാണ് ലോക്സഭാംഗങ്ങളില്‍ ഭൂരിഭാഗവും.

14 ദിവസത്തെ ക്വാറന്റീനു ശേഷം ഏഴാംതീയതിയോടെ പുറത്തിറങ്ങാമെന്നു കരുതിയപ്പോഴാണ് അത് 28 ദിവസമാണെന്നു കഴിഞ്ഞദിവസം മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. പുറത്തിറങ്ങാതെ ജനങ്ങള്‍ക്കു സാധ്യമായ കാര്യങ്ങളെല്ലാം ചെയ്യുന്നുണ്ടെന്നും എന്നാല്‍ സമയപരിധിയുടെ കാര്യത്തില്‍ വ്യക്തതയില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി അടക്കമുള്ളവര്‍ പ്രതികരിച്ചു.

പുറത്തിറങ്ങാതെ എങ്ങനെ ജനങ്ങളെ സഹായിക്കാം എന്നത് അടക്കുമുള്ള കാര്യങ്ങളില്‍ മാതൃകയായിരിക്കുന്നത് ശശി തരൂരിനെയും ഹൈബി ഈഡനെയും പോലുള്ളവരാണ്. ശശി തരൂര്‍ മുന്‍കൈയെടുത്താണ് കോവിഡ് സമൂഹവ്യാപനം പരിശോധിക്കാനുള്ള റാപ്പിഡ് ആര്‍റ്റി പിസിആര്‍ കിറ്റുകളുടെ ആദ്യ ബാച്ച് സംസ്ഥാനത്ത് എത്തിച്ചത്. ശശി തരൂര്‍ എംപിയുടെ പ്രാദേശിക ഫണ്ടുപയോഗിച്ച് വാങ്ങിയ ആയിരം കിറ്റുകളാണ് ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരത്തെത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറ്റുവാങ്ങിയ കിറ്റുകള്‍ തിരുവനന്തപുരം ജില്ലയിലെ ഉപയോഗത്തിനായി കലക്ടര്‍ക്കും ഡിഎംഒയ്ക്കും കൈമാറി. കോവിഡ് മരണം നടന്ന പോത്തന്‍കോട്ടാണ് ഇത് ആദ്യമായി ഉപയോഗിക്കുക. മറ്റ് ജില്ലകളില്‍ ഉപയോഗിക്കാനുള്ള രണ്ടായിരം കിറ്റുകള്‍ ഞായറാഴ്ചയെത്തും.

രണ്ടര മണിക്കൂറിനുള്ളില്‍ പരിശോധനാഫലം ലഭിക്കുമെന്നതാണ് റാപ്പിഡ് ടെസ്റ്റിന്റെ നേട്ടം.നിലവില്‍ ആറ് മുതല്‍ ഏഴു മണിക്കൂറാണ് ഫലം ലഭിക്കുന്നതിന് എടുക്കുന്നത്. വേഗം പരിശോധനാ ഫലം ലഭിക്കുമെന്നതിനാല്‍ സമൂഹവ്യാപനം ഉണ്ടെങ്കില്‍ പെട്ടെന്നു കണ്ടെത്താനാകും. റാപ്പിഡ് ടെസ്റ്റിങ് കിറ്റുകള്‍ വാങ്ങാന്‍ ഹൈബി ഈഡനും പണം അനുവദിച്ചിട്ടുണ്ട്. എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ അനുവദിച്ച് ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കി. ഇനിയും കാത്തു നില്‍ക്കാന്‍ സമയമില്ലെന്നും എത്രയും പെട്ടെന്ന് റാപ്പിഡ് ടെസ്റ്റിനുള്ള നടപടി സ്വീകരിക്കണമെന്നും ഹൈബി ഈഡന്‍ എംപി ആവശ്യപ്പെട്ടു.

ഇതോടൊപ്പം കോവിഡ് പരിശോധനയ്ക്കുള്ള പിസിആര്‍ മെഷീനും ആരോഗ്യ വകുപ്പ് കളമശേരി മെഡിക്കല്‍ കോളജില്‍ എത്തിച്ചിട്ടുണ്ട്. തിങ്കളാഴ്ച്ച മുതല്‍ ഇത് പ്രവര്‍ത്തന സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എംപി പറഞ്ഞു. കോവിഡ് 19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഗുരുതര മേഖലകളുടെ പട്ടികയില്‍ എറണാകുളം ജില്ല ഉള്‍പ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ജില്ലയില്‍ റാപ്പിഡ് ടെസ്റ്റിന് വേണ്ടി തുക അനുവദിക്കുവാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ആവശ്യമെങ്കില്‍ കൂടുതല്‍ തുക അനുവദിക്കുമെന്നും എംപി അറിയിച്ചു. ഒട്ടേറെ സ്വകാര്യ സ്ഥാപനങ്ങള്‍ റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ലഭ്യമാക്കുന്നത് സംബന്ധിച്ച് ബന്ധപ്പെടുന്നുണ്ടെന്നും ആരോഗ്യ രംഗവുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ ജില്ലാ മെഡിക്കല്‍ ഓഫിസറുമായി സംസാരിക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും എംപി കൂട്ടിച്ചേര്‍ത്തു.

അതേസമയം എംപിമാര്‍ വീട്ടില്‍ ലോക്കായപ്പോഴും ഏറ്റവും പിടിപ്പതു പണിയുള്ളത് എംഎല്‍എമാര്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ക്കുമാണ്. ഇവര്‍ക്ക് കമ്മ്യൂണിറ്റി കിച്ചണ്‍ അടക്കമുള്ളവയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് എപ്പോഴും ജനങ്ങളുമായി ബന്ധപ്പെട്ട് കഴിയേണ്ട അവസ്ഥയിലാണുള്ളത്. എന്തു കാര്യങ്ങള്‍ക്കും ഇവര്‍ വിളിപ്പുറത്തുണ്ട് താനും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category