1 GBP = 92.70 INR                       

BREAKING NEWS

കോവിഡ് ഭീതിക്കിടെയും ജനദ്രോഹ നടപടികളില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടില്ല; ഭൂമിയുടെ ന്യായവില 10 ശതമാനം കൂട്ടി നികുതി വകുപ്പ് വിജ്ഞാപനം ഇറക്കി; ലോക്ഡൗണ്‍ കണക്കിലെടുത്തു വിജ്ഞാപനം നീട്ടിവയ്ക്കണമെന്ന ആവശ്യം തള്ളി ധനവകുപ്പ്; ഏപ്രില്‍ ഒന്നുവരെ വര്‍ധന പ്രാബല്യത്തില്‍; ഏപ്രില്‍ ഒന്നിനു മുന്‍പ് മുദ്രപത്രം വാങ്ങി ആധാരം എഴുതിത്തയ്യാറാക്കിയവര്‍ക്കു പഴയ നിരക്കില്‍ രജിസ്റ്റര്‍ ചെയ്യാം; ലോട്ടറിയില്‍ നിന്നും മദ്യത്തില്‍ നിന്നും വരുമാനം നിലച്ചതോടെ പണമുണ്ടാക്കാനുള്ള ഐസക്ക് കുറുക്കുവഴി ഇങ്ങനെ

Britishmalayali
kz´wteJI³

തിരുവനന്തപുരം: കോവിഡ് ഭീതിക്കിടെയും ജനദ്രോഹ നടപടികളില്‍ നിന്നും പിന്നോട്ടില്ലാതെ സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ ഭൂമി ന്യായവില പത്തു ശതമാന വര്‍ധിപ്പിച്ച് നികുതി വകുപ്പ് വിജ്ഞാപനമിറക്കി. ലോക്ഡൗണ്‍ കണക്കിലെടുത്തു വിജ്ഞാപനം നീട്ടിവയ്ക്കണമെന്ന റജിസ്ട്രേഷന്‍ മന്ത്രി ജി.സുധാകരന്റെ ആവശ്യം ധനവകുപ്പ് തള്ളി. വര്‍ധന ഏപ്രില്‍ 1ന് പ്രാബല്യത്തില്‍ വന്നു. ഇക്കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക്കാണ് രജിസ്ട്രേഷന്‍ ഫീസ് കൂട്ടുമെന്ന് പ്രഖ്യാപിച്ചത്.

2010 ലാണ് സംസ്ഥാനത്ത് ഭൂമിക്കു ന്യായവില നിശ്ചയിച്ചത്. പലവട്ടം കൂട്ടിയതിനാല്‍ 2010 ലെ വിലയുടെ 199.65% ആയി ഇപ്പോള്‍ ആകെ വര്‍ധന. കണക്കുകൂട്ടാന്‍ എളുപ്പത്തിനായി ഇത് 200% ആക്കി നിശ്ചയിക്കുകയാണെന്നു വിജ്ഞാപനത്തില്‍ വ്യക്തമാക്കി. ന്യായവിലയുടെ 10% ആണ് സ്റ്റാംപ് ഡ്യൂട്ടിയും റജിസ്ട്രേഷന്‍ ഫീസും. ഏപ്രില്‍ ഒന്നിനു മുന്‍പ് മുദ്രപത്രം വാങ്ങി ആധാരം എഴുതിത്ത്ത്തയാറാക്കിയവര്‍ക്കു ലോക്ഡൗണ്‍ കഴിഞ്ഞു പഴയ നിരക്കില്‍ രജിസ്റ്റര്‍ ചെയ്യാം.

ഭൂമിയുടെ ന്യായവില പത്ത് ശതമാനം വര്‍ധിപ്പിക്കുന്നതിലൂടെ 200 കോടിരൂപയുടെ അധികവരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷഇക്കുന്നത്. വന്‍കിട പ്രോജക്ടുകള്‍ നടപ്പിലാക്കുമ്പോള്‍, ചുറ്റുപാടുള്ള ഭൂമിയില്‍ ഗണ്യമായ വിലവര്‍ധനയുണ്ടാകും. അതുകൊണ്ട് വന്‍കിട പ്രോജക്ടുകള്‍ക്ക് സമീപം നോട്ടിഫൈ ചെയ്യന്ന ഭൂമിക്ക് വിജ്ഞാപനം ചെയ്യപ്പെട്ട ന്യായവിലയേക്കാള്‍ മുപ്പതു ശതമാനം വരെ വില പുതുക്കി നിശ്ചയിക്കുമെന്നും ഐസക്ക് ബജറ്റില്‍ വ്യക്തമാക്കിയിരുന്നു.

ഇതുവഴി അമ്പതുകോടി രൂപയുടെ അധികവരുമാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലൊക്കേഷന്‍ മാപ്പിന് 200 രൂപയായി ഫീസ് വര്‍ധിപ്പിച്ചിട്ടുണ്ട്. ഭൂമിയുടെ പോക്കുവരവിനും നിരക്ക് കൂട്ടിയിട്ടുണ്ട്. ഇതെല്ലാം ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. ലോക്ഡൗണില്‍ മിക്ക ഓഫിസുകളും അടഞ്ഞു കിടക്കുന്നതിനാല്‍ നിരക്കു വര്‍ദ്ധനവ് ഇപ്പോള്‍ വേണോ എന്നകാര്യത്തില്‍ ആശയക്കുഴപ്പം നിലനിന്നിരുന്നു. ഭൂമിയുടെ ന്യായവില 10% വര്‍ധിപ്പിക്കുമെന്നു ബജറ്റില്‍ പ്രഖ്യാപിച്ചെങ്കിലും ധന ബില്ലില്‍ ഇല്ലാത്തതിനാല്‍ ഉത്തരവിലൂടെയാണു നടപ്പാക്കേണ്ടത്. ഈ വര്‍ധന തല്‍ക്കാലം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് റജിസ്ട്രേഷന്‍ മന്ത്രി ജി. സുധാകരന്‍ ധനമന്ത്രി തോമസ് ഐസക്കിനു കത്തു നല്‍കിയിരുന്നു. കോവിഡ് ജാഗ്രതയുടെ ഭാഗമായി സബ് രജിസ്റ്റ്രാര്‍ ഓഫിസുകള്‍ പൂട്ടിയിട്ടിരിക്കുന്ന സാഹചര്യത്തില്‍ വര്‍ധന മാറ്റിവയ്ക്കുന്നതില്‍ അര്‍ഥമില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്. അതിനാല്‍ ഒന്നാംതീയതി തന്നെ പുതുക്കിയ ന്യായവില നിലവില്‍ വരുത്തി വിജ്ഞാപനം പുറത്തിറക്കി.

മോട്ടര്‍ വാഹന വകുപ്പിലെ നികുതികളെല്ലാം നാളെ മുതല്‍ വര്‍ധിക്കും. ഫാന്‍സി നമ്പര്‍ വര്‍ധനയും മറ്റും വൈകും. റവന്യു വകുപ്പിലെ നിരക്കു മാറ്റങ്ങള്‍ നീട്ടിവട്ടിച്ചില്ലെന്നു മന്ത്രിയുടെ ഓഫിസ് വ്യക്തമാക്കിയിരുന്നു. പത്തുശതമാനമാണ് ന്യായവിലയിലെ വര്‍ധന. വന്‍കിട പദ്ധതികള്‍ക്ക് സമീപമുള്ള ഭൂമിയുടെ ന്യായവില 30 ശതമാനവും ഉയരും. വര്‍ധിപ്പിച്ച പോക്കുവരവ്, തണ്ടപ്പേര്‍ പകര്‍പ്പ്, ലൊക്കേഷന്‍ മാപ്പ് ഫീസുകളും കെട്ടിട നികുതി, വാഹനനികുതി എന്നിവയും ഒന്നാംതീയതി നിലവില്‍വന്നു.

ലോട്ടറി, മദ്യം വില്‍പന നടക്കാത്ത സാഹചര്യത്തില്‍ കനത്ത വരുമാനനഷ്ടമാണ് സര്‍ക്കാരിന്. ഈ സാഹചര്യത്തില്‍ ബജറ്റിലെ നികുതി നിര്‍ദ്ദേശങ്ങള്‍ കൂടി മാറ്റി വച്ചാല്‍ സ്ഥിതി ഗുരുതരമാകും. നികുതിയും ഫീസും ഉയര്‍ത്തുന്നതും വായ്പയെടുക്കുന്നതും കൊണ്ടു മാത്രം ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകില്ല. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ജീവനക്കാരോട് സംഭാവന ആവശ്യപ്പെടാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. പ്രളയകാലത്തേതുപോലെ സാലറി ചാലഞ്ച് നടത്തി വിവാദത്തില്‍ പെടാന്‍ സര്‍ക്കാരിന് താല്‍പ്പര്യമില്ല. അല്ലാതെ എങ്ങനെ സംഭാവന വാങ്ങാമെന്നാണ് ആലോചന. പാര്‍ട്ടി തലത്തിലും മുന്നണി തലത്തിലും ചര്‍ച്ച ചെയ്ത ശേഷമാകും അന്തിമതീരുമാനം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category