1 GBP = 97.40 INR                       

BREAKING NEWS

സമൂഹത്തില്‍ ജീവിക്കുന്ന മനുഷ്യര്‍ക്ക് മാത്രമാണ് സമൂഹനന്മയ്ക്കായുള്ള അവരുടെ ജീവിതലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുന്നത്

Britishmalayali
റോയ് സ്റ്റീഫന്‍

നുഷ്യരില്‍ നിന്നും മനുഷ്യരിലേയ്ക്ക് മാത്രം പടരുന്ന കൊറോണയെന്ന മഹാമാരിയെ ചെറുക്കുവാന്‍ ലോകത്തുള്ള എല്ലാ മനുഷ്യരും വരും കാലങ്ങളില്‍ തങ്ങളുടെ അനുദിന ജീവിത രീതികളില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് അനിവാര്യമാണെന്നാണ് കഴിഞ്ഞ നാലു മാസങ്ങളിലെ അനുഭവങ്ങളില്‍ നിന്നും മനസിലാക്കുവാന്‍ സാധിക്കുന്നത്. രോഗങ്ങളെക്കുറിച്ചും മഹാമാരികളെക്കുറിച്ചും കാലങ്ങളായി നേടിയ മനുഷ്യന്റെ ഇതുവരെയുള്ള എല്ലാ അറിവുകളെയും സങ്കല്‍പ്പങ്ങളെയും മാറ്റിയെഴുതുന്നതാണ് കൊറോണയുടെ സംക്രമണ രീതികള്‍. എവിടെ നിന്നും ഉത്ഭവിച്ചെന്നും എങ്ങനെയെല്ലാം പകരുന്നുയെന്നു പോലും തിരിച്ചറിയുവാന്‍ സാധിക്കുന്നില്ല. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത വ്യക്തികളില്‍ നിന്നും മറ്റുള്ളവരിലേയ്ക്ക് പകരുന്നതിനാല്‍ ഇതൊരു അദൃശ്യമഹാമാരി തന്നെയാണ്. അദൃശ്യമായി നിലകൊള്ളുന്ന ശത്രുവിനെ തോല്‍പ്പിക്കുവാന്‍ പ്രായോഗികമായി അത്ര എളുപ്പമല്ലായെന്നും ആധുനിക ലോകം മനസിലാക്കുമ്പോഴും ഒരു പരിധിവരെ കൊറോണയെ തളയ്ക്കുവാന്‍ ചൈന സ്വീകരിച്ച കര്‍ശന നിലപാടുകള്‍ മറ്റെല്ലാരാജ്യങ്ങള്‍ക്കും പാഠങ്ങള്‍ നല്‍കുന്നതാണ്. അതില്‍ ഏറ്റവും പ്രസക്തിയുള്ളത് നിലവിലെ ലോക്ഡൗണ്‍ തന്നെയാണ്. മനുഷ്യരിലൂടെ പകരുന്നതിനെ ചെറുക്കുവാന്‍ മനുഷ്യര്‍ തമ്മില്‍ ബന്ധപ്പെടുവാനുള്ള അവസരങ്ങള്‍ ഒഴിവാക്കുക.

ലോകത്തില്‍ ജനിച്ചു ജീവിക്കുന്ന എല്ലാ വ്യക്തികള്‍ക്കും ജീവിത ലക്ഷ്യങ്ങളുണ്ട് ഭൗതീകമായുള്ളതും ലൗകീകമായുള്ള ജീവിത ലക്ഷ്യങ്ങള്‍. വ്യക്തികള്‍ ഉന്നം വയ്ക്കുന്ന ജീവിത ലക്ഷ്യങ്ങള്‍ നേടുമ്പോള്‍ മാത്രമാണ് പലരുടെയും ജീവിതം പൂര്ണമാവുന്നത്.  ഓരോ വ്യക്തികളും ജീവിക്കുന്ന ചുറ്റുവട്ടങ്ങള്‍ക്ക് അനുയോജ്യമായും സമയോചിതമായും ജീവിത ലക്ഷ്യങ്ങള്‍ പലപ്പോഴും പരിഷ്‌ക്കരിക്കുമ്പോള്‍ മാത്രമാണ് ജീവിത വിജയം നേടുവാന്‍ സാധിക്കുന്നത്.  പലരുടെയും ഏറ്റവും കുറഞ്ഞ ജീവിതലക്ഷ്യങ്ങള്‍ ചെറുപ്പകാലങ്ങളില്‍ പഠനമികവാണ് ലക്ഷ്യമെങ്കില്‍ യൗവ്വനത്തില്‍ മികച്ച ജോലിയും, പ്രായപൂര്‍ത്തിയാവുമ്പോള്‍ മികച്ച ജീവിതപങ്കാളിയും, അടുത്ത തലമുറയുടെ വരവോടെ അവരുടെ വളര്‍ച്ചയും തഴച്ചയുമായി മാറുന്നു. എന്നാല്‍ കൊറോണപോലുള്ള പകര്‍ച്ച വ്യാധികള്‍ ലോകജനതയെ പ്രതിരോധത്തിലാഴ്ത്തുമ്പോള്‍ സാധാരണക്കാരുടെ അനുദിന ജീവിത ലക്ഷ്യങ്ങള്‍ ക്ഷണിക നേരത്തേക്കെങ്കിലും തിരുത്തേണ്ടി വരുകയാണ്.  ജീവന്‍ നിലനിര്‍ത്തിയെങ്കില്‍ മാത്രമേ ജീവിത ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍ സാധിക്കുകയുള്ളു എന്ന തിരിച്ചറിവുള്ള വ്യക്തികള്‍ താല്‍ക്കാലികമായി അവരുടെ ദൈനദിന ജീവിതരീതികള്‍ ആരോഗ്യ വിദഗ്ധരുടെ നിലവിലുള്ള നിര്‍ദ്ദേശങ്ങള്‍ അക്ഷരം പ്രതി പാലിക്കുവാന്‍ തിരുത്തുവാനാണ് ശ്രമിക്കേണ്ടത്.

എന്നാല്‍ വേദനകളുടെയും കഷ്ടപ്പാടുകളുടെയും പുരാതന കാലങ്ങളില്‍ നിന്നും സൗകര്യങ്ങളേറിയ ആധുനിക ലോകത്തില്‍ ആഘോഷങ്ങള്‍ മാത്രമാണ് ജീവിതമെന്ന് വിശ്വസിച്ചു പോന്ന യുവതലമുറയ്ക്ക് കൊറോണയെ തടയുവാനുള്ള ഉപരോധ നടപടികള്‍ ഉള്‍ക്കൊള്ളുവാനും പൂര്‍ണ്ണമായി പാലിക്കുവാനും സാധിക്കുന്നില്ലായെന്നു തന്നെയാണ് ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും സുരക്ഷ ഉദ്യോഗസ്ഥരോടുള്ള അവരുടെ സമീപനങ്ങളില്‍ നിന്നും മനസിലാക്കുവാന്‍ സാധിക്കുന്നത്. ചൈനയില്‍ ഉത്ഭവിച്ചത് ലോകമെങ്ങും പകരുമെന്ന് ലോകാന്തര ആരോഗ്യ സംഘടനകള്‍ സമയോചിതമായി മുന്നറിയിപ്പു നല്‍കിയിട്ടും കാര്യമായി പരിഗണിക്കാതിരുന്നത് തന്നെയാണ് അമേരിക്കയും മറ്റു പാശ്ചാത്യരാജ്യങ്ങളിലെയും ജനങ്ങള്‍ ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. പ്രായാധിക്യയും മറ്റു രോഗങ്ങളാലും രോഗ പ്രധിരോധ ശക്തി കുറഞ്ഞവരാണ് കൂടുതല്‍ മരണപ്പെടുന്നതെങ്കിലും അവരിലേയ്ക്ക് രോഗമെത്തിച്ചവര്‍ ആരോഗ്യമുള്ളവര്‍ തന്നെയെന്ന് ഒരു പരിധിവരെ അനുമാനിക്കാം. നിലവിലുള്ള എല്ലാ അനുമാനങ്ങളും കൃത്യമായ വിവരങ്ങളുടെ അഭാവത്തില്‍ മാത്രമാണ് അതായത് നിലവിലുള്ള എല്ലാ വ്യക്തികളുടെയും പരിശോധനാഫലം വരുന്നതുവരെ ആരും സുരക്ഷിതരല്ല. അതുകൊണ്ടു തന്നെ വ്യക്തികള്‍ തമ്മില്‍ നേരിട്ടുള്ള  ബന്ധപ്പെടലുകള്‍ ഒഴിവാക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

ജീവിത ലക്ഷ്യങ്ങളെപ്പറ്റി പ്രതിപാദിക്കുമ്പോള്‍ ധാരാളം ഉദാഹരണങ്ങള്‍  പലമേഖലകളില്‍ നിന്നും കണ്ടെത്തുവാന്‍ സാധിക്കും, പ്രത്യേകിച്ചും പുരാണങ്ങളിലും അതോടൊപ്പം വര്‍ത്തമാനകാല ജീവിതത്തിലും.  വ്യക്തികളെന്നും സമൂഹങ്ങളില്‍ ജീവിക്കുന്നതിനാല്‍ പലരുടെയും ജീവിതലക്ഷ്യങ്ങള്‍ പലപ്പോഴും മറ്റുള്ളവരുടെ ജീവിതങ്ങളോട് ബന്ധപ്പെട്ടുമാണിരിക്കുന്നത്. ജനിക്കുന്നതിന്റെയും മരിക്കുന്നതിന്റെയും നിമിഷങ്ങള്‍ ഒഴിവാക്കിയാല്‍ ഒരാളുപോലും ഈ ലോകത്തില്‍ ഒറ്റയ്ക്കല്ല ജീവിക്കുന്നത് എല്ലായ്പ്പോഴും മറ്റുള്ളവരുടെയും സമൂഹങ്ങളുടെയും കൂടെ തന്നെയാണ്.

ക്രിസ്തുമത വിശ്വാസത്തില്‍ യേശുക്രിസ്തുവിന്റെ പന്ത്രണ്ടു ശിഷ്യന്മാരില്‍ ഒരാളായ യൂദാസ്‌കറിയാത്തയെ ഒറ്റുകാരനായും മഹാപാപിയുമായാണ് ചിത്രീകരിക്കുന്നത്. യേശുക്രിസ്തുവിന്റെ ഭൂമിയിലെ രക്ഷാകര കര്മ്മം പൂര്‍ത്തിയാവേണ്ടതിന് യൂദാസ്‌കറിയാത്തയെപ്പോലൊരു വ്യക്തിയുടെ ആവശ്യകതയുമുണ്ടെന്ന് ക്രിസ്തുവിന്റെ ജീവചരിത്രത്തില്‍ നിന്നും മനസിലാകും. പാപമോചകനും മനുഷ്യകുല സംരക്ഷകനുമായ യേശുക്രിസ്തുവില്‍ അനുയായികള്‍ വിശ്വസിക്കുന്നതും അഭയം തേടുന്നതും അദ്ദേഹം മരിച്ചവരില്‍നിന്നും ഉയിര്‍പ്പിക്കപ്പെട്ടവനായതിനാലാണ്.  മനുഷ്യകുലത്തെ അവരുടെ പാപങ്ങളില്‍ നിന്നും മോചിപ്പിക്കുവാന്‍ ഒരു രക്ഷകന്‍ ഭൂമിയില്‍ പിറക്കുമെന്ന് കാലാകാലങ്ങളായി പ്രവചനങ്ങളിലൂടെ മനുഷ്യര്‍ വിശ്വസിച്ചിരുന്നെങ്കിലും യേശുക്രിസ്തുവിന്റെ രക്ഷാകരകര്‍മ്മം എങ്ങനെ പൂര്‍ത്തിയാകുമെന്ന് വെളിവാക്കപ്പെട്ടിട്ടില്ലായിരുന്നു. മറ്റുള്ളവരുടെ പാപങ്ങള്‍ ഉന്മൂലനം ചെയ്യുവാന്‍ കാല്‍വരിയില്‍ സ്വയം ബലിയായി മാറുമെന്നു യേശുക്രിസ്തു തന്നെയാണ് മറ്റു ശിഷ്യര്‍ക്ക് വെളിപ്പെടുത്തുന്നത്. മറ്റുള്ളവരുടെ ഹൃദയവിചാരങ്ങള്‍ തിരിച്ചറിയുന്ന ദൈവം യൂദാസിനെപ്പോലൊരു ശിഷ്യനെ കൂട്ടത്തില്‍ കൂട്ടിയതും തന്റെ രക്ഷാകരകര്‍മ്മം പൂര്‍ത്തിയാക്കുവാന്‍ വേണ്ടിയായിരിക്കണം. യഹൂദപ്രമാണികള്‍ യൂദാസിന് മുപ്പത് വെള്ളിക്കാശ് കൊടുക്കുന്നത് ക്രിസ്തുവിനെ ചൂണ്ടിക്കാണിക്കുവാന്‍ മാത്രമാണ് ശിക്ഷിക്കുവാനാണെന്ന് പ്രതിപാദിക്കുന്നില്ല. അതോടൊപ്പം അനുതപിക്കുന്ന പാപിക്ക് പാപമോചനം ലഭിക്കുമെന്ന് ക്രിസ്തു തന്നെ കുരിശില്‍ കിടന്നുകൊണ്ട് നല്ല കള്ളന് വാഗ്ദാനം ചെയ്യുന്നുമുണ്ട്. അങ്ങനെ വരുമ്പോള്‍ തന്റെ ഗുരുവിനെ ഒറ്റിക്കൊടുത്ത യൂദാസ്സ് മുപ്പത് വെള്ളിക്കാശ് വലിച്ചെറിയുന്നതും തൂങ്ങിമരിക്കുന്നതും മനസ്താപം കൊണ്ടുമാത്രമാണ്, അതിലൂടെ പാപമോചനവും ലഭിച്ചിരിക്കണം. ക്രിസ്തുവിന്റെ ജീവിതം പൂര്‍ത്തിയാകുവാനുള്ള ഒരു കാരണം മാത്രമായിരിക്കാം യൂദാസിന്റെ ജന്മവും ജീവിതലക്ഷ്യവും.

ഹിന്ദുപുരാണങ്ങളിലെ കൈകേയിയെന്ന കഥാപാത്രവും അവരുടെ മാത്രം തോഴിയും വളര്‍ത്തമ്മയുമായിരുന്ന മന്ഥരയെന്ന കഥാപാത്രവും ശ്രീരാമന്റെ ജീവിതത്തിലൂടെ കാണുമ്പോള്‍ ദുഷ്ടകഥാപാത്രങ്ങളുടെ പരിവേഷം മാത്രമാണുള്ളത്. എന്നാല്‍ ശ്രീരാമന്റെ ജന്മോദ്ദേശ്യമായ ലങ്കാദെഹനം പൂര്‍ത്തിയാവേണ്ടതിന് ഈ കഥാപാത്രങ്ങള്‍ അനിവാര്യമാണ്. ശ്രീരാമനും സീതയും ലക്ഷ്മണനും വനവാസത്തിനു പോകുവാന്‍ നിര്‍ബന്ധിതരായില്ലെങ്കില്‍ സീതാപഹരണവും അതിനെ തുടര്‍ന്നുള്ള രാവണനിഗ്രഹവും പൂര്‍ത്തിയാവില്ല. ഈ  യുദ്ധവിജയത്തിന്റെ അടിസ്ഥാനമാണ് ''ദുഷ്ടതയുടെ മേലുള്ള സത്യത്തിന്റെ വിജയമായ'' ദീപാവലി ആഘോഷങ്ങള്‍.  എന്നാല്‍ തോഴിയായ മന്ഥര ശ്രീരാമന്റെ അച്ഛനായ ദശരഥമഹാരാജാവ് താന്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്ന പ്രിയ പത്‌നി കൈകേയിയ്ക്ക് നല്‍കിയ വാക്കു പാലിക്കുവാന്‍ ഓര്‍മ്മപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. കൈകേയി ദശരഥമഹാരാജാവിനെ വിവാഹം ചെയ്യുന്നതിന് മുന്‍പേ മന്ഥര കൈകേയിയുടെ മാത്രം തോഴിയായിരുന്നു അതിലുപരി വളര്‍ത്തമ്മയും. അങ്ങനെ വരുമ്പോള്‍ മന്ഥരയ്ക്ക് കൈകേയിയോടെ മാത്രമാണ് പ്രതിബദ്ധതയുള്ളതും സ്വാഭാവികമായി അവരുടെ പ്രവര്‍ത്തനങ്ങള്‍ ന്യായീകരിക്കപ്പെടേണ്ടതും. ബുദ്ധിമതിയും സൗന്ദര്യവതിയുമായ കൈകേയിയുടെ അവസരോചിതമായ ത്യാഗത്തിലൂടെയാണ് ദശരഥമഹാരാജാവ് യുദ്ധത്തില്‍ ജയിക്കുന്നതും അതേ തുടര്‍ന്ന് പ്രത്യുപകാരമായി രണ്ടു വരങ്ങള്‍ സാധ്യമാക്കി കൊടുക്കാമെന്ന വാഗ്ദാനവും നല്‍കുന്നത്. സ്വന്തം പുത്രന്‍ രാജാവായിക്കാണുവാനുള്ള ആഗ്രഹം ഏതോരമ്മയ്ക്കും ഉണ്ടാവുന്നത് സ്വാഭാവികതയിലുപരി ന്യായമായി തനിക്ക് ലഭിക്കേണ്ട വരങ്ങളുടെ സാക്ഷാല്‍ക്കാരവും. ചുരുക്കത്തില്‍ സത്യത്തിന്റെയും നീതിയുടെയും വിജയമാണ് രാമായണമെങ്കില്‍ സാധാരണക്കാര്‍ ക്രൂരയായി വിശേഷിപ്പിക്കുന്ന മന്ഥര ദാസിയാണെങ്കില്‍ കൂടിയും അവള്‍ പരിപൂര്‍ണ വിശ്വസ്തയായ ദാസിയാണ്.

കൊറോണാ പ്രധിരോധവുമായി ബന്ധപെട്ടു ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ഹൃദയഭേദഗമായ ധാരാളം ചിത്രങ്ങളും അനുഭവസാക്ഷ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ നിറയുന്നുണ്ട്. അതില്‍ ഏറ്റവും കരളലിയിപ്പിക്കുന്ന ചിത്രം ജക്കാര്‍ത്തയില്‍ നിന്നുമാണ്, വീട്ടുപടിക്കല്‍ തന്റെ കുട്ടികളെയും ഗര്‍ഭിണിയായ ഭാര്യയെയും അവസാനമായി നോക്കിക്കാണുന്ന ഡോ. ഹാഡിയോ അലിയുടെ ചിത്രം. തീര്‍ത്തും അന്യനെപ്പോലെ ഗേറ്റിനു വെളിയില്‍ വെറുമൊരു കാഴ്ചക്കാരനായി നിസ്സഹായനായി നോക്കിനില്‍ക്കുന്ന ചെറുപ്പക്കാരന്‍. രോഗബാധിതരുമായുള്ള സമ്പര്‍ക്കത്തില്‍ താനും രോഗബാധിതനാണെന്നും തിരിച്ചറിഞ്ഞപ്പോള്‍ തന്റെ കുടുംബത്തെ അവസാനമായിക്കാണുവാനെത്തിയ മറ്റൊരു മനുഷ്യ  സ്‌നേഹി.  ഇന്തോനേഷ്യയില്‍ മാത്രമല്ല ലോകത്തില്ലായിടത്തും  മാതൃകയായി മാറി  ഈ യുവ ഡോക്ടര്‍. മരണം വരെയും കൊറോണ രോഗികളെ ചികിത്സിച്ച ഭേദമാക്കുവാന്‍ തയ്യാറായ യഥാര്‍ത്ഥ ജീവിതത്തിലെ നായകന്‍.

കൊറോണയുടെ ഉറവിടമായ ചൈനയില്‍ തന്നെയുള്ള ഡോക്ടര്‍ ലി വെന്‍ലിയാങിന്റെ ജീവിത കഥയും ഉടനെയൊന്നും വിസ്മരിക്കുവാന്‍ സാധ്യതയില്ല. ഒരുപക്ഷെ അവസരങ്ങളുണ്ടായിട്ടും തന്റെ ജീവിതലക്ഷ്യം പൂര്‍ത്തിയാക്കുവാന്‍ സാധിക്കാത്ത വ്യക്തിയായിട്ടാണെങ്കിലും കാലം അദ്ദേഹത്തെ ഓര്‍ത്തിരിക്കുക തന്നെ ചെയ്യുമെന്ന് പ്രത്യാശിക്കാം. കമ്മ്യുണിസ്റ്റ് രാജ്യമായ ചൈനയില്‍ എല്ലാ വാര്‍ത്താവിനിമയ മാര്‍ഗ്ഗങ്ങള്‍ക്കും അവരുടേതായ നിയന്ത്രണങ്ങള്‍ എല്ലാക്കാലങ്ങളിലും നിലനിന്നിരുന്നു, എങ്കിലും തീര്‍ത്തും സംഗീര്‍ണ്ണവും ഗുരുതരവുമായ സാംക്രമിക രോഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങളില്‍ നിന്നും മറച്ചു വച്ചതിലൂടെ വൂഹാനിലെ മാത്രമല്ല മറ്റു രാജ്യങ്ങളിലെയും പൗരന്മാര്‍ക്കും കൂടിയാണ്  ഈ  രോഗത്തിന് ഇരയാകുവാനുള്ള സാദ്ധ്യത കൂട്ടിയത്. ചൈന നിലവിലെ അണുബാധിതരുടെ വിവരങ്ങള്‍ ലോകാരോഗ്യ സംഘടനയെ അറിയിക്കുന്നത് ഡിസംബര്‍ 31-നാം തീയതിയാണ്. ഇതിന് ആഴ്ചകള്‍ മുന്‍പ് തന്നെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്നു ഒരു ഓണ്‍ലൈന്‍ ചാറ്റ് ഗ്രൂപ്പിലേയ്ക്ക് ഡോക്ടര്‍ ലി വെന്‍ലിയാങ്  നിഗൂഢമായ അസുഖമുള്ള ഏഴു പേരെക്കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കിയിരുന്നു. അതോടൊപ്പം എല്ലാ സഹപ്രവര്‍ത്തകരോടും അത്യാവശ്യം പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുവാനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതറിഞ്ഞ ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതിനുപകരം അദ്ദേഹത്തെ ശാസിക്കുകയായിരുന്നു.

ലോക രാജ്യങ്ങളിലെ നിലവിലുള്ള നിയന്ത്രണങ്ങള്‍ പ്രതിഫലിക്കുന്നത്   മനുഷ്യന് ഏകാന്തത അഭികാമ്യമല്ലായെന്നും സമൂഹത്തിലൂടെയുള്ള ജീവിതം മാത്രമാണ് അവരോരുത്തരുടേയും ജീവിത ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ സാധ്യമാവൂയെന്നും. ഈ ലോകത്തിന്റെ രൂപവും അതിലെ വിഭവങ്ങളുടെ ലഭ്യതയിലൂടെയും വ്യക്തമായി മനസിലാക്കുവാന്‍ സാധിക്കും ഒരാള്‍ക്കുവേണ്ടിയും ഒരു സമൂഹത്തിനു വേണ്ടിയും മാത്രം നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതല്ല ഈ ലോകം മറിച്ചു ധാരാളം വ്യക്തികള്‍ക്കും വിവിധ സമൂഹങ്ങള്‍ക്കും സ്വസ്ഥമായി ജീവിക്കുവാന്‍ വേണ്ടിയുള്ളതാണെന്ന്. അതായത് ഒരാള്‍ക്ക് തനിയെ ഈ ലോകത്തില്‍ ഗുണമേന്മയുള്ള ജീവിതം നയിക്കുവാന്‍ സാധിക്കില്ല പക്ഷെ ഓരോ വ്യക്തികള്‍ക്കും പല സമൂഹങ്ങളിലൂടെ വിജയകരമായി ജീവിക്കുവാന്‍ സാധിക്കും അങ്ങനെ വരുമ്പോള്‍ ഓരോ വ്യക്തികളുടെയും ജീവിതം മറ്റുള്ളവരുമായി ബന്ധിക്കപ്പെട്ടും മറ്റു സമൂഹങ്ങളിലൂടെയുള്ള സഹവര്‍ത്തനത്തിലൂടെ മാത്രമാണ്  ഓരോരുത്തരുടേയും ജീവിത ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാവുന്നത്. അതിനുവേണ്ടത് കൊറോണയെന്ന പകര്‍ച്ച വ്യാതിയുടെമേലുള്ള മനുഷ്യ വംശത്തിന്റെ വിജയവും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category