1 GBP = 92.70 INR                       

BREAKING NEWS

കോവിഡിനെ വകവെക്കാതെ വെള്ളിയാഴ്ച്ചത്തെ ജുമുഅ നമസ്‌ക്കാരത്തിന് എത്തിയത് ആയിരങ്ങള്‍; തടയാന്‍ ശ്രമിച്ച പൊലീസുകാരെ വളഞ്ഞിട്ടു ആക്രമിച്ചു മതഭ്രാന്തന്മാരായ ജനക്കൂട്ടം; മതം തൊട്ടാല്‍പൊട്ടുന്ന പാക്കിസ്ഥാനില്‍ കോവിഡിനെതിരെ ചെറുവിരല്‍ അനക്കാന്‍ ഇമ്രാന്‍ഖാന്‍ സര്‍ക്കാറിന് സാധിക്കുന്നില്ല; നിസാമുദ്ദീന്‍ മോഡലില്‍ പാക്കിസ്ഥാനില്‍ നടന്ന തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തത് രണ്ടരലക്ഷം പേരെന്ന കണക്കിലും ഞെട്ടല്‍; ഇറാനും ഇറ്റലിക്കും ശേഷം കോവിഡിന്റെ അടുത്ത വിളയാട്ടു കേന്ദ്രം പാക്കിസ്ഥാനോ?

Britishmalayali
kz´wteJI³

കറാച്ചി: ലോകം മുഴുവന്‍ കോവിഡിന് എതിരായ പോരാട്ടത്തിലാണെങ്കിലും പാക്കിസ്ഥാനില്‍ ഒന്നും നടക്കാത്ത അവസ്ഥയാണുള്ളത്. വെള്ളിയാഴ്ച്ചയായ ഇന്നലെ പള്ളികളില്‍ സാധാരണ പോല പതിനായിരങ്ങള്‍ ഒത്തുകൂടി. ഇത് തടയാന്‍ വേണ്ടി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും അതുകൊണ്ടൊന്നും യാതൊരു ഗുണവും ഉണ്ടായില്ല. തടയാന്‍ എത്തിയ പൊലീസുകാരെ ജനക്കൂട്ടം വളഞ്ഞിട്ട് ആക്രമിക്കുന്ന അവസ്ഥയാണ് ഉണ്ടായത്. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ പ്രാര്‍ത്ഥന ഒഴിവാക്കാന്‍ നിര്‍ദ്ദേശമുണ്ടായിരുന്നെങ്കിലും ആരു അത് മുഖവിലയ്‌ക്കെടുത്തില്ല.

കറാച്ചിയിലെ ലിയാഖത്ത്ബാദിലെ പള്ളിയില്‍ കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ ജുമുഅ നമസ്‌ക്കാരം ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, ഇതൊന്നും വകവെക്കാതെ ആളുകള്‍ രംഗത്തെത്തി. ഇതോട പൊലീസും സ്ഥലത്തെത്തി പിന്മാറണമെന്ന് ആവശ്യപ്പെട്ടു. ഇത് കേള്‍ക്കാതെ വന്നതോടെ ഇമാമിനെ അറസ്റ്റു ചെയ്യാന്‍ തുനിഞ്ഞു. ഇതോടെ ആളുകള്‍ പൊലീസിനെ കൂട്ടത്തോടെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ഈ വീഡിയോ ദൃശ്യങ്ങള്‍ ചാനലുകളിലൂടെ പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴത്തെ അവസ്ഥില്‍ പാക്കിസ്ഥാനില്‍ ഒന്നും ചെയ്യാന്‍ ഇമ്രാന്‍ഖാന്റെ സര്‍ക്കാറിന് കഴിയാത്ത അവസ്ഥയാണ് ഉള്ളത്.

ഇന്ത്യയില്‍ കോവിഡ് 19 വൈറസ് വ്യാപനത്തിലെ ഹോട്ട്സ്പോട്ട് ആയി മാറിയ നിസാമുദ്ദീനിലെ തബ്ലീഗ് മതസമ്മേളനത്തിനു സമാനമായി പാക്കിസ്ഥാനിലും മത സമ്മേളനം നടന്നിരുന്നു. അതുകൊണ്ട് കൂടി ഇവിടെ ആശങ്ക പെരുകുകയാണ്. പഞ്ചാബ് പ്രവിശ്യയില്‍ നടന്ന സമ്മേളനത്തില്‍ രണ്ട് ലക്ഷത്തിലധികം പേരാണ് പങ്കെടുത്തത്. രാജ്യത്ത് െകാറോണ വൈറസ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നതോടെ ചൈനയെ പഴിച്ചു നേരം പോക്കുകയാണ് പാക്കിസ്ഥാന്‍. എന്നാല്‍ അലസവും അപക്വവുമായാണ് ഇമ്രാന്‍ഖാന്‍ ഭരണകൂടം െകാറോണ വൈറസ് ബാധയെ കൈകാര്യം ചെയ്തതെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ വിമര്‍ശനം ഉയര്‍ത്തുന്നത്. ഇറാനില്‍ നിന്ന് പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ തിരിച്ചെത്തിയ തീര്‍ത്ഥാടകരിലാണ് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്.

പാക്കിസ്ഥാനിലെ റായ്വിന്ധില്‍ നടന്ന തബ്ലീഗ് ജമാഅത്ത് മതസമ്മേളനത്തില്‍ രണ്ടരലക്ഷത്തിലധികം പേര്‍ പങ്കെടുത്തതായാണ് ഔദ്യോഗിക കണക്കുകള്‍. റായ്വിന്ധിലെ സമ്മേളനത്തിനെത്തിയവരില്‍ ചിലരില്‍ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതോടെ ഈ സമ്മേളനം പാക്കിസ്ഥാനിലെ വ്യാപനത്തിലെ ഹോട്ട്സ്പോട്ടുകളിലൊന്നായി മാറി. മാര്‍ച്ച് പതിനൊന്നിനാണു ലഹോറിലെ റായ്വിന്ധില്‍ അഞ്ചുദിവസം നീണ്ടുനിന്ന മതസമ്മേളനം ആരംഭിച്ചത്.

സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ െകാറോണ വൈറസ് ബാധ സംശയിച്ചതിനെ തുടര്‍ന്ന് മാര്‍ച്ച് 12 ന് സമ്മേളനം പിരിച്ചു വിട്ടുവെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുവെങ്കിലും ഇതുതന്നെയാണോ സമ്മേളനം നിര്‍ത്താന്‍ കാരണമെന്ന കാര്യത്തില്‍ വ്യക്തതയില്ല. സമ്മേളനത്തില്‍ പങ്കെടുത്ത നൂറിലധികം പേര്‍ക്ക് വൈകാതെ കോവിഡ് 19 സ്ഥിരീകരിച്ചു. തബ്ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവരോടു നിരീക്ഷണത്തില്‍ കഴിയാന്‍ റായ്വിന്ധ് പ്രവിശ്യാ അധികൃതര്‍ ആവശ്യപ്പെട്ടുവെങ്കിലും അത് കര്‍ശനമായി നടപ്പാക്കാന്‍ സാധിക്കാത്തതു വെല്ലുവിളിയായി.

സമ്മേളനത്തില്‍ പങ്കെടുത്ത ചൈനീസ് പൗരനു കോവിഡ് 19 സ്ഥിരീകരിച്ചതോടെ ഇന്തൊനീഷ്യ, നൈജീരിയ, അഫ്ഗാനിസ്ഥാന്‍, ൈചന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള 550 ഓളം തബ്ലീഗ് ജമാഅത്ത് അനുഭാവികളെ ക്വാറന്‍ീനിലേക്കു മാറ്റി. ബലുചിസ്ഥാനിലെ അതിര്‍ത്തിയില്‍ നൂറുകണക്കിനു തീര്‍ത്ഥാടകരെ മതിയായ പരിശോധനകള്‍ ഇല്ലാതെ താമസിപ്പിച്ചതും സ്ഥിതി വഷളാക്കി. തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുക്കാനായി ഫലസ്തീന്‍, കിര്‍ഗിസ്ഥാന്‍ എന്നിവിടങ്ങളില്‍ എത്തിയവരില്‍ നിന്നാണ് വൈറസ് ബാധയുണ്ടായെതന്നായിരുന്നു നിഗമനം.
യഥാസ്ഥിതിക വിഭാഗങ്ങളെ ഭയന്ന് മുസ്ലിം പള്ളികളിലെ വെള്ളിയാഴ്ച പ്രാര്‍ത്ഥന നിര്‍ത്തലാക്കാന്‍ തുനിയാതിരുന്നതും കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായി വിലയിരുത്തപ്പെടുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാര്‍ച്ച് 20 നും 27 നും നടന്ന പ്രാര്‍ത്ഥനകളില്‍ ആയിരക്കണക്കിനു പേരാണ് പങ്കെടുത്തത്. സ്ഥിതിഗതികള്‍ കൈവിട്ടതോടെ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ഡൗണ്‍ ഏപ്രില്‍ 14 വരെ നീട്ടുന്നതായി കേന്ദ്ര ആസൂത്രണ വികസന മന്ത്രി ആസാദ് ഉമ്മര്‍ അറിയിച്ചു.

പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ സ്വീകരിച്ച നിലപാടുകളും കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെ പിന്നോട്ടു വലിച്ചു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ തുടങ്ങിയവരെ പോലെ തന്നെ രാജ്യത്ത് ലോക്ഡൗണ്‍ നടപ്പാക്കുന്നതിനെ തുടക്കം മുതല്‍ ഇമ്രാന്‍ഖാന്‍ അനുകൂലിച്ചിരുന്നില്ലെന്ന് രാജ്യാന്തരമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലോക്ഡൗണ്‍ ഒരു മോശം ആശയമാണെന്നും സമ്പദ്വ്യവസ്ഥയുടെ നടുവൊടുക്കുമെന്ന നിലപാടില്‍ ഇമ്രാന്‍ ഉറച്ചു നിന്നതോടെയാണ് തുടക്കത്തില്‍ ക്വാറന്റീന്‍ പ്രവര്‍ത്തനങ്ങള്‍ വഴിമുട്ടിയത്.
ഈ മഹാമാരിക്കിടയിലും പാക്കിസ്ഥാന്‍ മുന്‍ഗണന നല്‍കുന്നത് മതപരമായ വിവേചനത്തിനാണെന്ന ആരോപണവും ഇതിനിടെ ഉയര്‍ന്നു. രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്കു ഭക്ഷണം നിഷേധിക്കുന്ന തലത്തിലേക്കുവരെ ഈ വിവേചനം മാറിയെന്നാണ് ചില രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ലോക്ഡൗണ്‍ സമയത്ത് ഒരു സഹായവും ലഭിക്കുന്നില്ല. ന്യൂനപക്ഷ സമുദായമാണെന്ന കാരണത്താല്‍ റേഷന്‍ പോലും നിഷേധിക്കപ്പെടുന്നുവെന്നാണ് ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ പറയുന്നത്. കോവിഡ് വ്യാപനം മൂലം കടകളെല്ലാം അടച്ചതിനെ തുടര്‍ന്ന് പാര്‍ശ്വവല്‍കൃത വിഭാഗത്തില്‍പ്പെട്ട നിരവധി പേരാണ് കറാച്ചിയിലെ റഹ്രി ഗോത്തില്‍ ഭക്ഷണത്തിനും മറ്റ് അവശ്യസാധനങ്ങള്‍ക്കുമായി ഒത്തുകൂടുന്നത്. എന്നാല്‍ റേഷന്‍ സാധനങ്ങള്‍ ഭൂരിപക്ഷ വിഭാഗങ്ങള്‍ക്കു മാത്രമേ നല്‍കുകയുള്ളൂവെന്നാണ് അധികൃതരുടെ ഭാഷ്യം.

പാക്കിസ്ഥാനില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വലിയ കുതിപ്പ്. ഇതുവരെ 2,480 പേരില്‍ രോഗം കണ്ടെത്തി. മൂന്നു ദിവസത്തിനിടെയാണ് വൈറസ് വ്യാപനം ഉണ്ടായിട്ടുള്ളതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗം ബാധിച്ച 41 പേര്‍ മരിക്കുകയും 27 പേര്‍ സുഖം പ്രാപിക്കുകയും ചെയ്തു. പാക് പഞ്ചാബ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. ഇറാന്‍ അതിര്‍ത്തിയിലുള്ള തഫ്താന്‍ ക്വാറന്റൈന്‍ ക്യാമ്പിലെ കോവിഡ് നിര്‍ണയ പരിശോധനയിലെ വീഴ്ചകളും ഗുണനിലവാരമില്ലാത്ത ജീവിത സാഹചര്യവും ആണ് രോഗബാധിതരുടെ എണ്ണം ഉയരാന്‍ കാരണം. ജനങ്ങള്‍ കോവിഡ് ബാധിതരെ കുറ്റവാളികളായാണ് കാണുന്നതെന്ന് പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ പറഞ്ഞതായി ദ് ന്യൂസ് ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category