1 GBP = 92.70 INR                       

BREAKING NEWS

കൊറോണ മരണം 300 കടന്നിട്ടും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാതെ സ്വീഡന്‍; രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 6,078 ആയി ഉയര്‍ന്നു; സ്‌കൂളുകളും ഓഫീസുകളും ഉള്‍പ്പെടെ ഇപ്പോഴും പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ആശങ്കയോടെ യൂറോപ്പ്

Britishmalayali
kz´wteJI³

സ്റ്റോക്ഹോം: കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ഇപ്പോഴും കാര്യമായ നിയന്ത്രണങ്ങളോ പ്രതിരോധ പ്രവര്‍ത്തനങ്ങളോ നടത്താത്ത സ്വീഡനില്‍ കൊറോണ ബാധിച്ചുള്ള മരണം 300 കടന്നു. ഇതുവരെ 333 പേര്‍ കൊറോണ ബാധിച്ച് മരിച്ചു എന്നാണ് കണക്കുകള്‍. ഒറ്റ ദിവസം കൊണ്ട് രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 5,466 നിന്നും 6,078 ആയി ഉയര്‍ന്നു.

കോറൊണ വൈറസ് ഏറ്റവും കൂടുതല്‍ ആഘാതമേല്‍പ്പെച്ചിട്ടുള്ളത് യൂറോപ്യന്‍ രാജ്യങ്ങളേയാണ്. ഇറ്റലിയിലും സ്പെയിനിലും മരണം പതിനായിരം കടന്നുകഴിഞ്ഞു. ബ്രിട്ടനിലും മരണസംഖ്യ കുതിച്ചുയരുന്നു. ഇവിടങ്ങളിലെല്ലാം ലോക്ക്ഡൗണ്‍ അടക്കം കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കടുത്ത ആശങ്കയാണ് ഇവിടങ്ങളിലെ സര്‍ക്കാരുകള്‍ പങ്കുവെക്കുന്നത്. എന്നാല്‍ മറ്റൊരു യൂറോപ്യന്‍ രാജ്യമായ സ്വീഡനില്‍ വ്യത്യസ്തമാണ് കാര്യങ്ങള്‍. ആറായിരത്തോളം പേര്‍ക്ക് സ്വീഡനില്‍ കൊറോണ വൈറസ് ബാധിച്ചിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഇതൊന്നും ഗൗരവമായി എടുക്കുന്നില്ലെന്നാണ് ആക്ഷേപം.

വളരെ ചുരുക്കം നിയന്ത്രണങ്ങളുമായി സ്വീഡന്‍ മറ്റ് യുറോപ്യന്‍ രാജ്യങ്ങളില്‍നിന്നു വേറിട്ട് നില്‍ക്കുകയാണ് ഇപ്പോഴും. പ്രൈമറി, അപ്പര്‍ പ്രൈമറി, ഹായ് സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നു. ഹെല്‍ത്ത് കെയര്‍ പോലെ അവശ്യസംവിധാനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്‌കൂള്‍ അടച്ചു കഴിഞ്ഞാല്‍ കുട്ടികളെ നോക്കാന്‍ വേണ്ടി അവധി എടുക്കേണ്ടി വരുമെന്നും അത് അവരുടെ സേവനത്തെ ബാധിക്കുമെന്നും കണക്കുകൂട്ടിയാണ് സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത്. കുട്ടികളുടെ ഹാജര്‍ നില സ്‌കൂളുകളില്‍ വളരെ കുറവാണ്.

ഓഫീസുകളില്‍ ആളുകള്‍ കുറവാണെങ്കിലും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. റെസ്റ്റൊറന്റുകളും ഷോപ്പിങ് മാളുകളും എല്ലാം പഴയ പോലെ തന്നെ. റോഡില്‍ ഇറങ്ങിയാല്‍ പകര്‍ച്ചവ്യാധി ഉള്ള രാജ്യം ആണെന്ന് പോലും തോന്നാത്ത അത്ര സാധാരണ രീതിയിലാണ് ജനജീവിതം. പബ്ലിക് ട്രാന്‍സ്‌പോര്‍ട് ബസുകള്‍, ട്രെയിനുകള്‍ എന്നിവ ഓടുന്നുണ്ടെങ്കിലും ഡെന്മാര്‍ക്ക് അതിര്‍ത്തി അടച്ചതിനാല്‍ അങ്ങോട്ടുള്ള യാത്രക്കാര്‍ക്ക് വിലക്കുണ്ട്. ചില രാജ്യങ്ങളില്‍ നിന്നുള്ള യാത്രാവിലക്ക് സ്വീഡനും സ്വീകരിച്ചിരുന്നു, മാര്‍ച്ച് ഇരുപത്തി ഏഴു മുതല്‍ അമ്പതിലധികം ആളുകള്‍ കൂടുന്നത് നിരോധിച്ചിട്ടുണ്ട്. അതേസമയം, ഈ നിയന്ത്രണങ്ങളില്‍ നിന്നും ഷോപ്പിങ് മാളുകളെയും റെസ്റ്റോറന്റുകളെയും ഒഴിവാക്കിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category