1 GBP = 92.90 INR                       

BREAKING NEWS

കോവിഡ് ബാധിച്ച് ആയിരങ്ങള്‍ മരിച്ചിട്ടും അമേരിക്കന്‍ പ്രസിഡന്റ് ഇപ്പോഴും കൂള്‍..! 'മാസ്‌ക് ധരിക്കാന്‍ ആരെയും നിര്‍ബന്ധിക്കില്ല', താന്‍ ഇടുമോയെന്ന് ഉറപ്പില്ലെന്നും ട്രംപ്; തുണികൊണ്ടുള്ള മാസ്‌ക്കാണ് നല്ലതെന്നും അമേരിക്കന്‍ പ്രസിഡന്റ്; സാമൂഹിക അകലം പാലിക്കുന്നത് തുടരണമെന്നും ട്രംപിന്റെ അഭ്യര്‍ത്ഥന

Britishmalayali
kz´wteJI³

വാഷിങ്ടണ്‍: കോവിഡ് ബാധിച്ച് ആയിരങ്ങള്‍ മരിക്കുമ്പോഴും അമേരിക്കന്‍ പ്രസിഡന്റ് ഇപ്പോഴും കൂള്‍. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാവരും മാസ്‌ക് ധരിക്കണമെന്നും എന്നാല്‍ ഇതിനായി ആരെയും നിര്‍ബന്ധിക്കില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് വ്യക്തമാക്കി. സ്വമേധയാ ആളുകള്‍ക്ക് ധരിക്കാം. താന്‍ ധരിക്കുമോയെന്ന് ഉറപ്പില്ലെന്നും ട്രംപ് കൊവിഡ് 19 അവലോകന ശേഷമുള്ള പ്രതിദിന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഞാന്‍ നല്ലരീതിയിലാണുള്ളത്. ഇപ്പോള്‍ മാസ്‌ക് ധരിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഇനി തീരുമാനം മാറ്റുമോയെന്ന് പറയാനാകില്ലെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം. ' മാറ്റു രാജ്യത്തെ പ്രസിഡന്റുമാരെയും പ്രധാനമന്ത്രിമാരെയും ഏകാധിപതിമാരെയും രാജാക്കന്മാരെയും രാജ്ഞിമാരെയും മാസ്‌ക് ധരിച്ചു കൊണ്ട് സ്വീകരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും പറ്റില്ല,' ട്രംപ് പറഞ്ഞു.

കഴിഞ്ഞ ഒറ്റ ദിവസം മാത്രം 1480 പേരാണ് അമേരിക്കയില്‍ കൊവിഡ് 19 ബാധിതരായി മരിച്ചത്. മഹാമാരി ലോകത്ത് പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയ ശേഷം ഇതാദ്യമാണ് ഇത്രയേറെ മരണം ഒരുരാജ്യത്ത് ഒറ്റദിവസം കൊണ്ടുണ്ടാകുന്നത്. വ്യാഴാഴ്ച 1169 പേരും മരിച്ചിരുന്നു. കൊവിഡ് 19 വായുവിലൂടെ പകരുമെന്നതിനാലാണ് രാജ്യത്തെ 330 ദശലക്ഷം ആളുകളും മാസ്‌ക് ധരിക്കണമെന്ന നിര്‍ദ്ദേശം ട്രംപ് മുന്നോട്ടുവെച്ചത്. എന്നാല്‍ അത് ധരിക്കണോ വേണ്ടയോയെന്ന് ജനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും പ്രസ്താവിക്കുകയായിരുന്നു.

സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പുറത്തിറക്കാനിരിക്കുന്ന രോഗനിയന്ത്രണ മാര്‍ഗനിര്‍ദേശങ്ങളെക്കുറിച്ച് സംസാരിക്കുയായിരുന്നു ട്രംപ്. തുണികൊണ്ടുള്ള മാസ്‌ക് ധരിക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നവംബര്‍ മൂന്നിന് നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാറ്റമില്ലാതെ തന്നെ നടക്കുമെന്നും ട്രംപ് വ്യക്തമാക്കി. വെള്ളിയാഴ്ച നടന്ന കൊവിഡ് അവലോകന യോഗത്തിലാണ് അമേരിക്കന്‍ ജനത തുണികൊണ്ടുള്ളതോ ഫാബ്രിക് മാസ്‌കോ ധരിക്കണമെന്ന് ട്രംപ് പറഞ്ഞത്. എന്നാല്‍ താന്‍ ധരിക്കില്ലെന്ന് ഉടന്‍ തന്നെ വ്യക്തമാക്കുകയായിരുന്നു ട്രംപ്.
ണ്ട്.

കഴിഞ്ഞ ദിവസം മാത്രം അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 1480 കൊവിഡ് മരണങ്ങളാണ്. ഇതോടെ അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7,406 ആയി. അമേരിക്കയില്‍ സ്ഥിതി നിയന്ത്രണാതീതമായി തുടരുകയാണ്. ഇതുവരെ 2,73,880 കേസുകളാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category