1 GBP = 92.90 INR                       

BREAKING NEWS

വീടിന് പുറത്തിറങ്ങാന്‍ അനുമതി അവശ്യസാധനങ്ങള്‍ വാങ്ങാനും വ്യായാമം ചെയ്യാനും ആശുപത്രിയില്‍ പോകാനും; രണ്ടുപേരില്‍ കൂടുതല്‍ കൂട്ടംകൂടാനും പാടില്ല; 1.5 മീറ്റര്‍ ശാരീരിക അകലം പാലിച്ചില്ലെങ്കില്‍ നല്‍കേണ്ടത് 500 യൂറോ പിഴയും; കൊറോണയെ പ്രതിരോധിക്കാന്‍ കര്‍ശന നിയന്ത്രണങ്ങളുമായി ജര്‍മ്മനി

Britishmalayali
kz´wteJI³

ബെര്‍ലിന്‍: കൊറോണ വൈറസ് ബാധ വ്യാപിക്കുന്നതിനിടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ജര്‍മ്മനി. ആളുകള്‍ നിശ്ചിത അകലം പാലിച്ചില്ലെങ്കില്‍ വലിയ തുക പിഴയായി നല്‍കേണ്ടി വരും. അത്യാവഥ്യ സന്ദര്‍ഭങ്ങളില്‍ മാത്രമേ വീട്ടില്‍ നിന്നും പുറത്തിറങ്ങാവൂ എന്നും നേരത്തേ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രണ്ടില്‍ അധികം ആളുകള്‍ കൂട്ടം കൂടുന്നത് രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്. ഇത്തരത്തില്‍ കാണുന്ന സമയത്തും 1.5 മീറ്റര്‍ അകലം പാലിച്ചിരിക്കണം. നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാത്ത ആളുകള്‍ 500 യൂറോ പിഴയായി നല്‍കേണ്ടി വരും.

വീടുകളില്‍ നിന്നും പുറത്തിറങ്ങുന്നതിന് നേരത്തേ തന്നെ ജര്‍മ്മനി കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ അല്ലാതെ വീടിന് പുറത്തിറങ്ങരുത് എന്നാണ് പൗരന്മാര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. അത്യാവശ്യ സന്ദര്‍ഭങ്ങളും ഏതൊക്കെയെന്നും ?ഗവണ്‍മെന്റ് വിശദമാക്കിയിട്ടുണ്ട്. ആവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനും, വ്യായാമം ചെയ്യുന്നതിനും ആശുപത്രിയില്‍ പോകുന്നതിനുമാണ് പൗരന്മാര്‍ക്ക് പുറത്തിറങ്ങാന്‍ അനുവാദം നല്‍കിയിട്ടുള്ളത്.

ജര്‍മ്മനിയില്‍ 168 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊറോണ ബാധിച്ച് മരിച്ചത്. രാജ്യത്തെ 70 ശതമാനം പൗരന്മാരും വൈറസ് ബാധിതരാകും എന്നാണ് ഭരണകൂടം കണക്ക് കൂട്ടുന്നത്. അതുകൊണ്ട് തന്നെ കര്‍ശന നിയന്ത്രണങ്ങളാണ് രാജ്യത്ത് ഏര്‍പ്പെടുത്തിയിട്ടുള്ളത്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്നും പിഴ ഈടാക്കാനാണ് ഇപ്പോള്‍ ഭരണകൂടം തീരുമാനിച്ചിട്ടുള്ളത്. അതിനിടെ, ലോകത്തുകൊറോണയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 59,141 ആയി. ഇന്നലെ മാത്രം 5,973 പേരാണ് വിവിധ രാജ്യങ്ങളിലായി മരിച്ചത്. പുതിയതായി 82,941 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 10.98 ലക്ഷമായി. ഇതില്‍ 39,439 പേരുടെ നില അതീവ ഗുരുതരമാണ്.

ലോകത്ത് ആകെ 205 രാജ്യങ്ങളിലാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇതില്‍ ആദ്യഘട്ടത്തില്‍ രോഗം സ്ഥിരീകരിച്ച ചൈന, മരണനിരക്ക് ഉയര്‍ന്ന ഇറ്റലി എന്നിവയ്ക്ക് ശേഷം കൊറോണ കണ്ണീരിലാഴ്ത്തിയ രാജ്യങ്ങളില്‍ ഏറെ പ്രധാനപ്പെട്ടത് അമേരിക്ക, സ്പെയിന്‍, ഫ്രാന്‍സ് എന്നിവയാണ്. അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 1,480 പേര്‍ മരിച്ചു. ആകെ 7,406 പേരാണ് ഇതുവരെ മരണമടഞ്ഞത്. സ്പെയിനില്‍ ഇന്നലെ 850 പേര്‍ കൂടി മരിച്ചതോടെ 11,198 ആയി മരണം. ഫ്രാന്‍സിലും ഇന്നലത്തെ മരണസംഖ്യ ആയിരം കടന്നു(1,120). ഇതോടെ 6,507 പേരാണ് കൊവിഡ് 19 ബാധിച്ച് ഫ്രാന്‍സില്‍ ആകെ മരിച്ചത്. ഇറ്റലിയില്‍ 766 പേരും ജര്‍മ്മനിയില്‍ 168 പേരും യുകെയില്‍ 684 പേരും ഇറാനില്‍ 134 പേരും നെതര്‍ലന്‍ഡ്സില്‍ 148 പേരും ബെല്‍ജിയത്തില്‍ 132 പേരുമാണ് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category