1 GBP = 92.70 INR                       

BREAKING NEWS

ദുബായില്‍ നിന്നെത്തിയ യുവാവ് അമ്മയുടെ ഓര്‍മ്മ ദിനത്തില്‍ സംഘടിപ്പിച്ചത് സമൂഹ സദ്യ; സദ്യയില്‍ പങ്കെടുത്തത് 1500 പേര്‍; ദുബായിക്കാരന് തൊണ്ടവേദനയും പനിയും പിടിപെട്ട് അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതോടെ നടത്തിയ പരിശോധനയില്‍ സ്ഥിരീകരിച്ചതു കൊറോണ ബാധിതനെന്നും; ബന്ധുക്കളായ പതിനൊന്ന് പേര്‍ക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചതോടെ ഒരു ഗ്രാമം തന്നെ അടച്ചുപൂട്ടി അധികൃതര്‍; മധ്യപ്രദേശിലെ കോവിഡ് ഹോട്ട് സ്പോട്ടായി മൊറേന ജില്ലയിലെ ഗ്രാമം

Britishmalayali
kz´wteJI³

ഇന്‍ഡോര്‍: അമ്മയുടെ ഓര്‍മ്മ ദിനത്തില്‍ സമൂഹ സദ്യ സംഘടിപ്പിച്ച പ്രവാസിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഒരു ഗ്രാമം അപ്പാടെ അടച്ചുപൂട്ടി. ദുബായില്‍ നിന്നും മടങ്ങിയെത്തിയ യുവാവിനും ഇയാളുടെ ഭാര്യ ഉള്‍പ്പെടെ 11 കുടുംബാംഗങ്ങള്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് അധികൃതര്‍ ഗ്രാമം അടച്ച് പൂട്ടുകയും ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിക്കുകയും ചെയ്തത്. മധ്യപ്രദേശിലെ മൊറേന ഗ്രാമം ആണ് വൈറസ് ഭീതിയില്‍ കഴിയുന്നത്.

ദുബായില്‍ ഹോട്ടലില്‍ ജോലി ചെയ്യുന്ന യുവാവിനാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. ഇയാള്‍ മാര്‍ച്ച് 17നാണ് ഗ്രാമത്തിലേക്ക് തിരികെ എത്തിയത്. മാര്‍ച്ച് 20 നായിരുന്നു അമ്മയുടെ മരണാനന്തര ചടങ്ങുകള്‍ നടത്തിയത്. ഇതില്‍ ആയിരത്തി അഞ്ഞൂറോളം പേര്‍ പങ്കെടുത്തിരുന്നു. മാര്‍ച്ച് 25 ന് ഇയാള്‍ക്ക് കൊറോണ രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുകയും നാല് ദിവസത്തിന് ശേഷം ഇയാള്‍ ചികിത്സ തേടുകയും ചെയ്തു. തുടര്‍ന്ന് ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന ഇയാളുടെ ഭാര്യക്ക് വ്യാഴാഴ്ച കൊറോണ പോസിറ്റീവ് സ്ഥിരീകരിക്കുകയായിരുന്നു.

ദുബായില്‍ നിന്ന് എത്തിയ ഇയാള്‍ക്കും ഭാര്യക്കും കൊറോണ സ്ഥിരീകരിച്ചതോടെ ഇവരുടെ അടുത്ത ബന്ധുക്കളായ 23 പേരുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിരുന്നു. ഇതില്‍ പത്തെണ്ണവും പോസിറ്റീവ് ആയിരുന്നു. ഇപ്പോള്‍ എല്ലാവരും ആശുപത്രിയില്‍ ചികിത്സയിലാണ്. കൂടാതെ നെഗറ്റീവ് ഫലം ലഭിച്ച ബാക്കിയുള്ളവര്‍ സെല്‍ഫ് ഐസോലേഷനില്‍ സ്വന്തം വീടുകളില്‍ കഴിയുകയാണ്-മൊറോന ചീഫ് മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.

അതേസമയം, കൊറോണ വൈറസ് വായു വഴിയും പടരുമെന്ന് വ്യക്തമാക്കി പുതിയ പഠനങ്ങള്‍. സാധാരണമായി ശ്വസിക്കുമ്പോഴും സംസാരിക്കുമ്പോഴും വൈറസ് വായു വഴി സഞ്ചരിക്കുമെന്ന് അമേരിക്കയിലെ പ്രഗത്ഭരായ ശാസ്ത്രജ്ഞരാണ് കണ്ടെത്തിയിരിക്കുന്നത്. അമേരിക്കന്‍ പകര്‍ച്ചവ്യാധി വകുപ്പ് തലവന്‍ അന്തോണി ഫൗസി ഫോക്സ് ന്യൂസിനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

'ചുമയ്ക്കുകയും തുമ്മുകയും ചെയ്യുന്ന ഒരാളുടെ എതിരെ നിന്ന് സംസാരിക്കുന്ന വ്യക്തിയിലേക്കും വൈറസ് പടരുമെന്ന് അടുത്തിടെ പഠനം വന്നിരുന്നു. അതിനാല്‍ മാസ്‌ക് ഉപയോഗിക്കേണ്ടതിനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങളില്‍ വരെ മാറ്റം വരുത്തേണ്ടി വരും', അന്തോണി ഫൗസി പറഞ്ഞു.

രോഗം ബാധിച്ചയാളും രോഗികളെ പരിചരിക്കുന്നവരും മാത്രം മാസ്‌ക് ധരിച്ചാല്‍ മതിയെന്നായിരുന്നു നേരത്തെയുള്ള അധികൃതരുടെ നിര്‍ദേശങ്ങള്‍. പുതിയ പഠനം ചൂണ്ടിക്കാട്ടി നാഷണല്‍ അക്കാദമി ഓഫ് സയന്‍സ് വൈറ്റ്ഹൗസിന് ഏപ്രില്‍ ഒന്നിന് അയച്ച കത്തയച്ചിരുന്നു. പഠനം ഇതുവരെ തീര്‍പ്പിലെത്തിയിട്ടില്ല. പക്ഷെ ഇതുവരെയുള്ള പഠനത്തിലെ കണ്ടെത്തല്‍ വായുവിലൂടെ സൂക്ഷ്മകണികകളായി വൈറസ് പടരുമെന്നാണ്.

അന്തരീക്ഷത്തിലെ ജലകണങ്ങളിലൂടെ മാത്രമേ വൈറസ് പടരൂ എന്നായിരുന്നു ഇതുവരെയുള്ള പഠനം പറഞ്ഞിരുന്നത്. ആളുകള്‍ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ പുറത്തു വരുന്ന വൈറസ് അടങ്ങിയ ദ്രവകണങ്ങളിലൂടെ മാത്രമേ രോഗം പടരുകയുള്ളൂ എന്നതിനാല്‍ അതിനനുസരിച്ചുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങളാണ് ലോകമെമ്പാടുമുള്ള ആരോഗ്യപ്രവര്‍ത്തകരും ഭരണകൂടങ്ങളും ഇതുവരെ സ്വീകരിച്ചിരുന്നത്.

അതിനാലാണ് ഏവരും മാസ്‌ക് ധരിക്കേണ്ടതില്ലെന്ന തീരുമാനങ്ങളില്‍ പല ഭരണകൂടങ്ങളെയും കൊണ്ടെത്തിച്ചതും. എന്നാല്‍ സൂക്ഷ്മകണങ്ങളായി വൈറസുകള്‍ വായുവിലൂടെ സഞ്ചരിക്കുമെന്ന പഠനം എല്ലാവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്ന തീരുമാനത്തിലാവും ഭരണകൂടങ്ങളെ കൊണ്ടുചെന്നെത്തിക്കുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category