1 GBP = 92.00 INR                       

BREAKING NEWS

തബ്ലീഗി ജമാഅത്ത് സമ്മേളനം ഇന്ത്യയിലെ കോവിഡ് ഭീതിയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചു; ഒരാഴ്ച്ചക്കിടെ രാജ്യത്ത് റിപ്പോര്‍ട്ടു ചെയ്തത് 1500ലേറെ കോവിഡ് കേസുകള്‍; മതസമ്മേളനത്തില്‍ പങ്കെടുത്തവരില്‍ 12 പേര്‍ കോവിഡ് ബാധിച്ചു മരിച്ചപ്പോള്‍ രോഗം ബാധിതരായത് 647 പേര്‍ക്ക്; ആശങ്കയില്‍ ആയിരങ്ങളും; രാജ്യത്തെ കോവിഡ് മരണങ്ങളുടെ എണ്ണം 62 ആയി ഉയര്‍ന്നു; മഹാരാഷ്ട്രയില്‍ മാത്രം ഇന്നലെ മരിച്ചത് അഞ്ചുപേര്‍; രോഗബാധിതരുടെ എണ്ണം ഉയരുമ്പോഴും സമൂഹവ്യാപനം ഇപ്പോഴും ഉണ്ടായിട്ടില്ലെന്നത് ആശ്വാസകരം

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതായി സൂചനകള്‍. ഒരാഴ്ചയ്ക്കിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 1500ലേറെ കോവിഡ് കേസുകളാണ് ഉണ്ടായത്. തബ് ലീഗി ജമാഅത്ത് സമ്മേളനത്തിന് ശേഷമുള്ള കണക്കുകള്‍ പുറത്തുവന്നതോടെയാണ് രാജ്യത്തോ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായത്. മാര്‍ച്ച് 27ന് 724 കേസുകള്‍ മാത്രമായിരുന്ന സ്ഥാനത്താണിത്. നിലവില്‍ 2300ലേറെയാണ്. വര്‍ധന മൂന്നിരട്ടിയിലേറെ. മാര്‍ച്ച് 10 വരെ 50ല്‍ താഴെയായിരുന്നു കേസുകള്‍.

തമിഴ്നാട്, ഡല്‍ഹി, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഒരാഴ്ചയ്ക്കിടെ രോഗികള്‍ കൂടിയത്. അതേസമയം, സമൂഹവ്യാപനം ഇപ്പോഴും ഉണ്ടായിട്ടില്ലെന്നത് ആശ്വാസകരം. രാജ്യത്ത് കോവിഡ്-19 ബാധിച്ചവരുടെ എണ്ണം 2,547 ആയതായി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതില്‍ 62 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 2322 പേര്‍ ചികിത്സയില്‍ തുടരുകയാണ്. 162 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 478 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും വലിയ വര്‍ധനയാണിത്.

രാജ്യത്ത് സ്ഥിരീകരിച്ച 950 ഓളം കേസുകള്‍ക്ക് നിസാമുദ്ദീനില്‍ നടന്ന മതസമ്മേളനവുമായി ബന്ധമുണ്ടെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ രണ്ടുദിവസമായി സ്ഥിരീകരിച്ച 647 കേസുകളും നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തവരുടേതാണ്. കേരളത്തില്‍ വെള്ളിയാഴ്ച ഒമ്പതുപേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. കാസര്‍കോട് സ്വദേശികളായ ഏഴുപേര്‍ക്കും തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളില്‍നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നുപേര്‍ ഡല്‍ഹി നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിവന്നതിനു ശേഷം നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവരാണ്.

നിസാമുദ്ദീന്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ 12 പേര്‍ കോവിഡ് ബാധിച്ചു മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. സമ്മേളനത്തില്‍ പങ്കെടുത്ത 647 പേര്‍ക്കു രോഗം സ്ഥിരീകരിച്ചെന്നും ആരോഗ്യ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. രാജ്യത്തെ മൊത്തം രോഗബാധിതരില്‍ 28 ശതമാനവും സമ്മേളനത്തില്‍ പങ്കെടുത്തവരും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുമാണ്.

നിസാമുദ്ദീന്‍ തബ്ലീഗ് മസ്ജിദില്‍ തങ്ങിയവരെ ഒഴിപ്പിക്കാന്‍ നേതൃത്വം നല്‍കിയ ഡല്‍ഹി പൊലീസിലെ 14 പേര്‍ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലാണ്. യുപിയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ച 172 പേരില്‍ 42 പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. സമ്മേളനം കഴിഞ്ഞുമടങ്ങിയ 26 പേര്‍ നേപ്പാളിലെ കഠ്മണ്ഡുവില്‍ ക്വാറന്റീനിലുണ്ട്. അതിനിടെ, സമ്മേളനശേഷം കോവിഡ് ലക്ഷണങ്ങളുമായി പ്രവേശിപ്പിക്കപ്പെട്ട 6 പേര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ലെന്നും ജീവനക്കാരോടു മോശമായി പെരുമാറുന്നുവെന്നും ആരോപിച്ച് ഗസ്സിയാബാദ് എംഎംജി സര്‍ക്കാര്‍ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫിസര്‍ നല്‍കിയ പരാതിയില്‍ 6 പേര്‍ക്കെതിരെ യുപി പൊലീസ് കേസെടുത്തു. ഇവര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം (എന്‍എസ്എ) പ്രയോഗിക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.

ഡല്‍ഹിയില്‍ ആശുപത്രിയില്‍ കഴിയുന്നവര്‍ സഹകരിക്കുന്നില്ലെന്നും പൊലീസ് കാവല്‍ വേണമെന്നും പറഞ്ഞ് സംസ്ഥാന ആരോഗ്യ സെക്രട്ടറി പത്മിനി സിങ്‌ല ഡല്‍ഹി പൊലീസ് കമ്മിഷണര്‍ എസ്.എന്‍. ശ്രീവാസ്തവയ്ക്കു കത്തു നല്‍കി. രോഗികളിലൊരാള്‍ കഴിഞ്ഞ ദിവസം രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയിലെ മുകള്‍നിലയില്‍ നിന്നു ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. തബ്ലീഗ് മര്‍കസില്‍നിന്ന് ഒഴിപ്പിച്ച 1810 പേരാണു ഡല്‍ഹിയിലെ വിവിധ ആശുപത്രികളിലുള്ളത്.
മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ കോവിഡ് ബാധിച്ചുള്ള മരണവും റിപ്പോര്‍ട്ടു ചെയ്തു. സൂറത്തില്‍ 54,000 പേരെ നിരീക്ഷണത്തിലാക്കി. തുണിയലക്കുന്ന കടയുടെ നടത്തിപ്പുകാരന് രോഗം സ്ഥിരീകരിച്ചതിനെതുടര്‍ന്നാണ് ഇവിടെ വസ്ത്രം അലക്കാന്‍ നല്‍കിയ പ്രദേശവാസികളെ നിരീക്ഷണത്തിലാക്കിയത്.

മഹാരാഷ്ട്രയില്‍ വെള്ളിയാഴ്ച മരിച്ചത് അഞ്ചുപേര്‍, കര്‍ണാടകത്തില്‍ മരണം നാലായി

വെള്ളിയാഴ്ച മഹാരാഷ്ട്രയില്‍ അഞ്ച് കോവിഡ് രോഗികളാണ് മരിച്ചത്. വിജയവാഡയില്‍ 55കാരന്‍ മരിച്ചു. ഡല്‍ഹി തബ്ലീഗ് ആസ്ഥാനത്തുനിന്ന് തിരിച്ചെത്തിയ മകനില്‍നിന്നാണ് ഇദ്ദേഹത്തിന് രോഗം പടര്‍ന്നത്. രോഗം സ്ഥിരീകരിച്ച മകന്‍ ചികിത്സയിലാണ്. ഗുജറാത്ത് വഡോദരയില്‍ 78കാരനാണ് മരിച്ചത്. ഹിമാചല്‍ പ്രദേശ് സ്വദേശിനി ചണ്ഡിഗഢിലെ ആശുപത്രിയില്‍ മരിച്ചു. മധ്യപ്രദേശില്‍ ആരോഗ്യവകുപ്പിലെ ഐ.എ.എസ് ഓഫിസര്‍ക്ക് രോഗം സ്ഥിരീകരിച്ചു.


അതിനിടെ കര്‍ണാടകയില്‍ കോവിഡ് മരണം നാലായി. വെള്ളിയാഴ്ച രാത്രി വൈകി ബാഗല്‍കോട്ടില്‍ 75കാരനാണ് കോവിഡ് ബാധിച്ച് മരിച്ചത്. വിദേശയാത്ര നടത്തിയിട്ടില്ലാത്ത ഇയാള്‍ക്ക് എങ്ങനെയാണ് കോവിഡ് വന്നതെന്ന് വ്യക്തമല്ല. ഇയാളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ കുടുംബക്കാരുടെ സാമ്പിള്‍ പരിശോധന നടത്തിയെങ്കിലും അവര്‍ക്കെല്ലാം നെഗറ്റീവ് ആയിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് 31നാണ് ഇയാളെ അസുഖബാധിതനായി ബാഗല്‍കോട്ടിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് രോഗ ലക്ഷണങ്ങള്‍ കാണിച്ചിരുന്നതിനാല്‍ നേരത്തെ തന്നെ ഇയാള്‍ ഐസൊലേഷനിലായിരുന്നു. വെള്ളിയാഴ്ച രാത്രിയോടെ അസുഖം മുര്‍ച്ഛിക്കുകയായിരുന്നു. നേരത്തെ കലബുറഗിയില്‍ 75കാരനും തുമകുരുവില്‍ 65കാരനും ചിക്കബെല്ലാപുര ഗൗരിബിദനൂര്‍ സ്വദേശിനിയായ 64 കാരിയും കോവിഡ് ബാധിച്ച് മരിച്ചിരുന്നു.

ആശങ്കപ്പെടുത്തുന്ന വാര്‍ത്തകള്‍ക്കിടെ ആശ്വാസം പകരുന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. കോവിഡ് ബാധിച്ചയാളെ കിടത്തിയ അതേ ബെഡില്‍ കിടത്തി ചികിത്സിച്ചതിനെ തുടര്‍ന്ന് രോഗം പകര്‍ന്ന നവജാത ശിശുവിനും അമ്മക്കും രണ്ടാം പരിശോധനയില്‍ രോഗമില്ലെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. ചൊവ്വാഴ്ച സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയിലായിരുന്നു ഇരുവര്‍ക്കും കോവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട് വന്നത്. ഡോക്ടര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു പരിശോധനക്ക് വിധേയമായത്. എന്നാല്‍, കസ്തൂര്‍ബ ആശുപത്രിയില്‍ നടത്തിയ പരിശോധനാ റിപ്പോര്‍ട്ട് ഇരുവര്‍ക്കും രോഗമില്ലെന്ന് വ്യക്തമാക്കുന്നു. വ്യാഴാഴ്ച വൈകീട്ടാണ് റിപ്പോര്‍ട്ട് ലഭിച്ചത്. നഗരത്തിലെ ചെമ്പൂരിലുള്ള സായ് ഹോസ്പിറ്റലില്‍ മാര്‍ച്ച് 26ന് പ്രസവിച്ച ശേഷം 26കാരിയായ അമ്മയെയും കുഞ്ഞിനെയും കോവിഡ് ബാധിച്ചയാളെ ചികിത്സിച്ച ബെഡില്‍ കിടത്തിയെന്നായിരുന്നു ആരോപണം. പ്രധാനമന്ത്രിയോടും മുഖ്യമന്ത്രിയോടും സഹായം അഭ്യര്‍ത്ഥിക്കുന്ന യുവതിയുടെ ഭര്‍ത്താവിന്റെ വിഡിയോ വൈറലാവുകയായിരുന്നു.
തമിഴ്നാട്ടില്‍ വെള്ളിയാഴ്ച 102 പേര്‍ക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതില്‍ 100 പേര്‍ ഡല്‍ഹി തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയവരാണ്. ഇതോടെ സംസ്ഥാനത്ത് കോവിഡ്ബാധിതരുടെ മൊത്തം എണ്ണം 411 ആയി. 364 പേര്‍ ഡല്‍ഹി സമ്മേളനത്തില്‍ പങ്കെടുത്ത് നാട്ടിലേക്ക് തിരിച്ചെത്തിയവരാണെന്ന് തമിഴ്നാട് ആരോഗ്യ വകുപ്പ് സെക്രട്ടറി ബീല രാജേഷ് അറിയിച്ചു. തമിഴ്നാട്ടില്‍നിന്ന് മൊത്തം 1,200ല്‍പരം പ്രതിനിധികളാണ് ഡല്‍ഹി സമ്മേളനത്തില്‍ പങ്കെടുത്തിരുന്നത്. അതിനിടെ, ചെന്നൈ സ്റ്റാന്‍ലി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് രോഗികള്‍ക്ക് മരുന്നും ഭക്ഷണവും നല്‍കുന്നതിന് പരീക്ഷണാടിസ്ഥാനത്തില്‍ റൊബോട്ടിക് സംവിധാനമേര്‍പ്പെടുത്തി.

ജന്‍ധന്‍: പണമെത്തിത്തുടങ്ങി
കോവിഡിനെതിരെ പ്രതിരോധമൊരുക്കുന്നതില്‍, യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള താരതമ്യത്തില്‍ ഇന്ത്യയുടെ നില ഭേദമാണെന്നു കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. രാജ്യത്തു മെഡിക്കല്‍ സാമഗ്രികളുടെ ദൗര്‍ലഭ്യമില്ലെന്നും ആവശ്യമായവ കൃത്യമായി ഉറപ്പാക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി ഡി.വി. സദാനന്ദ ഗൗഡ പറഞ്ഞു. കോവിഡ് പ്രതിരോധ രംഗത്തുള്ളവരെ കയ്യേറ്റം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്കു സംസ്ഥാനങ്ങളോടു നിര്‍ദ്ദേശിച്ച് ആഭ്യന്തര മന്ത്രാലയം. ഡോക്ടര്‍മാരടക്കം കടമ നിര്‍വഹിക്കുമ്പോള്‍ രോഗികളും ബന്ധുക്കളും തടസ്സം നില്‍ക്കരുതെന്ന് ഡോ. ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ മറ്റെന്തിനെക്കാളും പ്രധാനമാണ്.

പ്രധാന്മന്ത്രി ജന്‍ധന്‍ യോജനയിലെ സ്ത്രീകളായ അക്കൗണ്ട് ഉടമകള്‍ക്ക് ഈ മാസത്തെ വിഹിതമായ 500 രൂപ നേരിട്ട് അക്കൗണ്ടിലേക്കു ക്രെഡിറ്റ് ചെയ്തു തുടങ്ങിയതായി ഗ്രാമവികസന മന്ത്രാലയം അറിയിച്ചു. അടുത്ത 3 മാസത്തേക്കാണ് ആശ്വാസധനം ലഭിക്കുക. പണം പിന്‍വലിക്കുമ്പോള്‍ സാമൂഹിക അകലം ഉറപ്പുവരുത്താനുള്ള മാനദണ്ഡം പാലിക്കണമെന്നും സര്‍ക്കാര്‍ അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category