1 GBP = 92.00 INR                       

BREAKING NEWS

കിണറിന് സ്ഥാനം കാണാനും വെള്ളത്തില്‍ മന്ത്രിച്ച് ഊതാനും എത്തിയിരുന്നത് നിരവധി ആളുകള്‍; മന്ത്രങ്ങള്‍ ഉരുവിട്ട ശേഷം വെള്ളത്തിലേക്ക് നേരിട്ട് ഊതുന്ന രീതി ആയതിനാല്‍ നിരവധി പേര്‍ക്ക് കോവിഡ് പകരാന്‍ സാധ്യത; പ്രാര്‍ത്ഥനാ സമ്മേളനങ്ങളിലും പള്ളികളിലും നിത്യസന്ദര്‍ശകനായ മലപ്പുറം കീഴാറ്റൂര്‍ സ്വദേശി ഇടപഴകിയത് നിരവധി ആളുകളുമായി; ക്വാറന്റെയിന്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച മകന്റെ പരിശോധനാഫലം കീഴാറ്റൂര്‍ പഞ്ചായത്തിന്റെയും റിസല്‍ട്ടാകും; മകന്‍ സമ്പര്‍ക്കം പുലര്‍ത്തിയത് രണ്ടായിരത്തോളം ആളുകളുമായി

Britishmalayali
ജാസിം മൊയ്തീന്‍

മലപ്പുറം: മലപ്പുറം കീഴാറ്റൂരില്‍ കൊവിഡ് 19 സ്ഥിരീകരിച്ച വയോധികന്‍ ഇടപഴകിയത് നിരവധി ആളുകളുമായിട്ടാണ് എന്നത് കേരളക്കരയെ മുഴുവന്‍ ഞെട്ടിക്കുന്നു. ഇയാള്‍ വീട്ടില്‍ മന്ത്രവാദ ചികിത്സ നടത്തിയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ ഇവിടെ നിന്നും നിരവധി പേര്‍ക്ക് രോഗം ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. മന്ത്രവാദ ചികിത്സയ്ക്കായി നിരവധി ആളുകളാണ് ഇദ്ദേഹത്തിന്റെ അടുത്ത് വന്നുകൊണ്ടിരുന്നത്. മന്ത്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും കിണറിനും വീടിനും സ്ഥാനം കാണുന്നതിനുമൊക്കെയായി ഇദ്ദേഹം നിരവധി സ്ഥലങ്ങളില്‍ പോകുകയും ചെയ്തിരുന്നു.

ഇതിനേക്കാളുമെല്ലാം അപകടകരമെന്നത്് വെള്ളത്തില്‍ മന്ത്രിച്ച് ഊതിക്കൊടുക്കുന്ന പ്രവൃത്തികൂടി ഇയാള്‍ ചെയ്തിരുന്നു. ഇത്തരത്തില്‍ ഇയാളില്‍ നിന്ന് വെള്ളം വാങ്ങിക്കുടിച്ചവര്‍ക്ക് നേരിട്ട് രോഗം പകരാനുള്ള സാധ്യതയുമുണ്ട്. മന്ത്രങ്ങള്‍ ഉരുവിട്ട് ശേഷം വെള്ളത്തിലേക്ക് നേരിട്ട് ഊതുന്നതാണ് ഇത്തരം കര്‍മ്മങ്ങള്‍ നടത്തുന്നവരുടെ രീതി. ഇങ്ങനെ ഊതുമ്പോള്‍ വെള്ളത്തിലേക്ക് സ്രവങ്ങള്‍ വീഴാനുള്ള സാധ്യത കൂടുതലുമാണ്. രോഗം സ്ഥിതീകരിച്ച് ആശുപത്രിയില്‍ അഡ്മിറ്റാകുന്നതുവരെ ഇദ്ദേഹം ഈ പ്രവൃത്തികള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.

പനിയും ജലദോഷവും ബാധിച്ചപ്പോഴും ഇയാള്‍ ആരോഗ്യപ്രവര്‍ത്തകരെ വിവരമറിയുക്കുകയോ സന്ദര്‍ശകരെ വിലക്കുകയോ ചെയ്തിരുന്നില്ല. ഈ സമയത്ത് ആരൊക്കെയാണ് ഇയാളുടെ അടുത്ത് വന്നത് എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യപ്രവര്‍ത്തകര്‍. അതേ സമയം 85കാരന് വൈറസ് പകരാന്‍ കാരണക്കാരനായ ഉംറ കഴിഞ്ഞെത്തിയ അദ്ദേഹത്തിന്റെ മകനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ക്വാറന്റെയിന്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിനാണ് കേസ്. ഇയാളില്‍ നിന്നാണ് പിതാവിന് വൈറസ് പകര്‍ന്നത് എന്നാണ് നിഗമനം.

കീഴാറ്റൂര്‍ ആക്കപ്പറമ്പില്‍ ട്രാവല്‍സ് നടത്തുന്ന ഇദ്ദേഹത്തിന്റെ പരിശോധന ഫലം ഇന്ന് പുറത്ത് വരും. വിദേശത്ത് നിന്ന് വന്നതിന് ശേഷം ഇയാള്‍ നിരവധി തവണ ആക്കപ്പറമ്പ് അങ്ങാടിയിലും ഇദ്ദേഹത്തിന്റെ സ്ഥാപനത്തിലും മറ്റുകടകളിലും വന്നുപോയിട്ടുണ്ട്. ആനക്കയത്തെ പ്രാര്‍ത്ഥനാ സമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇന്ന് പുറത്തുവരാനിരിക്കുന്ന ഇദ്ദേഹത്തിന്റെ ഫലം കീഴാറ്റൂര്‍ പഞ്ചാത്തിനെ തന്നെ എങ്ങനെയാണ് വൈറസ് ബാധിക്കുക എന്നതിന്റെ നേര്‍ചിത്രമാകും. ഈ കൂടുംബം നേരത്തെ ചികിത്സ തേടിയ ആക്കപ്പറമ്പിലെ സ്വകാര്യ ക്ലിനിക്കുകള്‍ ആരോഗ്യവകുപ്പ് അധികൃതര്‍ അണുവിമുക്തമാക്കി.

ക്വാറന്റൈന്‍ നിര്‍ദ്ദേശം ലംഘിച്ചു 2000 ത്തോളം ആളുകളുമായി ഇയാള്‍ സമ്പര്‍ക്കം പുലര്‍ത്തിയതായാണ് ആരോഗ്യ വകുപ്പിന് കിട്ടിയിട്ടുള്ള വിവരം. ആരോഗ്യ വകുപ്പുമായി സഹകരിക്കാത്തതിനാല്‍ ഇയാളുടെ സഞ്ചാര പാത കണ്ടെത്താന്‍ കീഴാറ്റൂരില്‍ ജനകീയ സര്‍വേ നടത്താനുള്ള തീരുമാനത്തിലാണ് അധികൃതര്‍. കഴിഞ്ഞമാസം പതിനൊന്നാം തീയ്യതിയാണ് ഉംറ തീര്‍ത്ഥാടനം കഴിഞ്ഞ് ഇയാള്‍ തിരിച്ചെത്തിയത്.

മാര്‍ച്ച് 11 ന് ഉംറ കഴിഞ്ഞെത്തിയ മകന്‍ ഇദ്ദേഹത്തെ സന്ദര്‍ശിക്കുകയും അടുത്ത് ഇടപഴകുകയും ചെയ്തിരുന്നു. കോവിഡ് രോഗിയുടെ സഞ്ചാരത്തിന്റെ റൂട്ട്മാപ്പ് മലപ്പുറം ജില്ലാ ഭരണകൂടം പുറത്തുവിട്ടിരുന്നു. മാര്‍ച്ച് 26ന് പനിയും ചുമയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രാവിലെ 10 മണിക്ക് പട്ടിക്കാട് സിറ്റി ആശുപത്രിയില്‍ ചികിത്സക്കെത്തിച്ചു. മരുന്ന് വാങ്ങി ഉച്ചയ്ക്ക് ഒരുമണിയോടെ വീട്ടിലേക്ക് മടങ്ങി. മാര്‍ച്ച് 28 ന് രാവിലെ 10 മണിക്ക് വീണ്ടും പട്ടിക്കാട് സിറ്റി ആശുപത്രിയിലെത്തി ഇന്‍ജക്ഷനെടുത്ത് വീട്ടിലേക്കു മടങ്ങി. രാത്രി 8.30 ന് ആക്കപ്പറമ്പിലെ പഞ്ചായത്ത് ഓഫീസിനടുത്തുള്ള സ്വകാര്യ ക്ലിനിക്കില്‍ എത്തി വാഹനത്തിനുള്ളില്‍ വെച്ചു തന്നെ ഇന്‍ജക്ഷന്‍ എടുത്ത് മടങ്ങി. 29 നും 30 നും രാവിലെ 9.30നും രാത്രി 8.30 നും ആക്കപ്പറമ്പിലെ സ്വകാര്യ ക്ലിനിക്കിനു മുന്നിലെത്തി വാഹനത്തിലിരുന്ന് ഇന്‍ജക്ഷനെടുത്തു. 31 ന് രാവിലെ 9.30 നും ഇതേ രീതിയില്‍ ആക്കപ്പറമ്പിലെ ക്ലിനിക്കില്‍ നിന്ന് ഇന്‍ജക്ഷന്‍ എടുത്തു വീട്ടിലേക്കു മടങ്ങി.

മാര്‍ച്ച് 30 ന് രാത്രി ഏഴ് മണിക്ക് ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പട്ടിക്കാട് സിറ്റി ആശുപത്രിയിലെത്തി പരിശോധനക്കായി രക്തമെടുത്തു. പെരിന്തല്‍മണ്ണ അല്‍ശിഫ ആശുപത്രിയിലാണ് രക്ത പരിശോധന നടന്നത്. 31 ന് രാവിലെ 11 മണിക്ക് പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളജിലെത്തി, മാര്‍ച്ച് 31 ന് ഉച്ചയ്ക് 2.30ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്കു മാറ്റി. വൈറസ് ബാധിതനെ പരിചരിച്ച പേരമകന്‍, വൈറസ് ബാധിതന്റെ ഭാര്യ, ഉംറ കഴിഞ്ഞെത്തിയ മകന്‍, ഭാര്യ, രണ്ടു മക്കള്‍ എന്നിവര്‍ക്ക് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രത്യേക നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്.

വൈറസ് ബാധ സ്ഥിരീകരിച്ചയാളുടെ മകന്‍ ഉംറ കഴിഞ്ഞ് തിരിച്ചെത്തിയത് ജിദ്ദയില്‍ നിന്നും മാര്‍ച്ച് 11 ന് രാവിലെ 10.20 ന് കരിപ്പൂരിലെത്തിയ എസ്.വി - 746 വിമാനത്തിലാണ്. ഈ വിമാനത്തില്‍ സഞ്ചരിച്ച യാത്രക്കാര്‍ ജില്ലാതല കണ്‍ട്രോള്‍ സെല്ലുമായി ബന്ധപ്പെട്ട് നിര്‍ബന്ധമായും സ്വയം നിരീക്ഷണത്തില്‍ കഴിയണം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കില്‍ നേരിട്ട് ആശുപത്രികളില്‍ പോകാതെ കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category