1 GBP = 92.70 INR                       

BREAKING NEWS

ഉംറ കഴിഞ്ഞ് മാര്‍ച്ച് 11ന് നാട്ടിലെത്തിയിട്ടും ക്വാറന്റൈന്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ല; 85കാരനായ പിതാവിനെ കാണാന്‍ പോയതോടെ അദ്ദേഹം കോവിഡ് ബാധിതനായി; പിതാവിനെ ചികിത്സിക്കാനായി കൊണ്ടുപോയത് പോയത് പെരിന്തല്‍മണ്ണ അല്‍ശിഫ ആശുപത്രിയിലും എം.ഇ.എസ് മെഡിക്കല്‍ കോളജിലും; പട്ടിക്കാടുള്ള സ്വകാര്യ ക്ലിനിക്കുകളിലും എത്തിച്ചു; നിര്‍ദ്ദേശം പാലിക്കാതെ ഇയാള്‍ സമ്പര്‍ക്കം പുലര്‍ത്തിയത് നിരവധി പേരുമായി; മനപ്പൂര്‍വ്വം ഗുരുതര വീഴ്ച്ച വരുത്തിയ മലപ്പുറത്തെ വയോധികന്റെ മകനെതിരെ കേസെടുക്കും

Britishmalayali
kz´wteJI³

മലപ്പുറം: ക്വാറന്റൈന്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ചുറ്റിയടിക്കുന്നവര്‍ നാടിന് വരുത്തിവെക്കുന്നത് എത്രത്തോളം അപകടമാണെന്നതിന്റെ തെളിവായി മലപ്പുറത്തുകാരന്റെ അനസ്ഥയും. മലപ്പുറത്ത് കഴിഞ്ഞ ദിവസം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച 85 വയസ്സുകാരന്റെ മകനാണ് നാടിനെ മുഴുവന്‍ അപകടത്തിലാക്കും വിധത്തില്‍ ചുറ്റിയടിച്ചത്. ഇയാള്‍ക്കെതിരെ കേസെടുക്കുമെന്ന് മന്ത്രി കെ ടി ജലീല്‍ അറിയിച്ചു.

മാര്‍ച്ച് 11-ന് ഉംറ കഴിഞ്ഞെത്തിയ മകന്‍ ക്വാറന്റയ്ന്‍ പാലിക്കാതെ ഗുരുതരമായ വീഴ്ച വരുത്തിയെന്നും അദ്ദേഹം മലപ്പുറത്തെ അവലോകന യോഗത്തിന് ശേഷം പ്രതികരിച്ചു. കീഴാറ്റൂര്‍ പൂന്താനം സ്വദേശിയായ 85 വയസ്സുകാരന് കഴിഞ്ഞ ദിവസമാണ് കൊറോണ സ്ഥിരീകരിച്ചത്. ഉംറ കഴിഞ്ഞെത്തിയ മകനില്‍നിന്നാണ് ഇയാള്‍ക്ക് വൈറസ് പടര്‍ന്നതെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. മാര്‍ച്ച് 11-ന് നാട്ടിലെത്തിയ മകന്‍ 13-ാം തീയതിയാണ് പിതാവിനെ സന്ദര്‍ശിക്കാന്‍ പാണ്ടിക്കാട് എത്തിയത്. തുടര്‍ന്ന് പിതാവിനൊപ്പം സ്വകാര്യ ക്ലിനിക്കുകളിലും ആശുപത്രിയിലും പോയി. ഈ ക്ലിനിക്കുകളെല്ലാം അധികൃതര്‍ അടപ്പിച്ചു.

അതേസമയം, ക്വാറന്റയ്ന്‍ പാലിക്കാതിരുന്ന മകന്‍ നിരവധി പേരുമായി ഈ ദിവസങ്ങളില്‍ സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ കണ്ടെത്തല്‍. ആനക്കയത്ത് ഒരു വലിയ സംഗമത്തിലടക്കം ഇയാള്‍ പങ്കെടുത്തിരുന്നു. ഇയാളുമായി ബന്ധപ്പെട്ട മുഴുവന്‍ പേരും ക്വാറന്റയ്‌നില്‍ പോകണമെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശം. ഇതുമായി ബന്ധപ്പെട്ട റൂട്ട് മാപ്പ് തയ്യാറാക്കിയിട്ടുണ്ട്.

റൂട്ട് മാപ്പ് പ്രകാരം നിരവധി പേരാണ് ഉംറകഴിഞ്ഞെത്തിയ ആളുടെ തോന്ന്യവാസം കൊണ്ടു പ്രശ്നത്തിലായത്. മാര്‍ച്ച് 11 ന് ഉംറ കഴിഞ്ഞെത്തിയ മകന്‍ ഇദ്ദേഹത്തെ സന്ദര്‍ശിക്കുകയും അടുത്ത് ഇടപഴകുകയും ചെയ്തിരുന്നു. മാര്‍ച്ച് 26ന് പനിയും ചുമയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രാവിലെ 10 മണിക്ക് പട്ടിക്കാട് സിറ്റി ആശുപത്രിയില്‍ ചികിത്സക്കെത്തിച്ചു. മരുന്ന് വാങ്ങി ഉച്ചയ്ക്ക് ഒരുമണിയോടെ വീട്ടിലേക്ക് മടങ്ങി. മാര്‍ച്ച് 28 ന് രാവിലെ 10 മണിക്ക് വീണ്ടും പട്ടിക്കാട് സിറ്റി ആശുപത്രിയിലെത്തി ഇന്‍ജക്ഷനെടുത്ത് വീട്ടിലേക്കു മടങ്ങി. രാത്രി 8.30 ന് ആക്കപ്പറമ്പിലെ പഞ്ചായത്ത് ഓഫീസിനടുത്തുള്ള സ്വകാര്യ ക്ലിനിക്കില്‍ എത്തി വാഹനത്തിനുള്ളില്‍ വെച്ചു തന്നെ ഇന്‍ജക്ഷന്‍ എടുത്ത് മടങ്ങി. 29 നും 30 നും രാവിലെ 9.30നും രാത്രി 8.30 നും ആക്കപ്പറമ്പിലെ സ്വകാര്യ ക്ലിനിക്കിനു മുന്നിലെത്തി വാഹനത്തിലിരുന്ന് ഇന്‍ജക്ഷനെടുത്തു. 31 ന് രാവിലെ 9.30 നും ഇതേ രീതിയില്‍ ആക്കപ്പറമ്പിലെ ക്ലിനിക്കില്‍ നിന്ന് ഇന്‍ജക്ഷന്‍ എടുത്തു വീട്ടിലേക്കു മടങ്ങി.


മാര്‍ച്ച് 30 ന് രാത്രി ഏഴ് മണിക്ക് ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പട്ടിക്കാട് സിറ്റി ആശുപത്രിയിലെത്തി പരിശോധനക്കായി രക്തമെടുത്തു. പെരിന്തല്‍മണ്ണ അല്‍ശിഫ ആശുപത്രിയിലാണ് രക്ത പരിശോധന നടന്നത്. 31 ന് രാവിലെ 11 മണിക്ക് പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളജിലെത്തി, മാര്‍ച്ച് 31 ന് ഉച്ചയ്ക് 2.30ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്കു മാറ്റി. വൈറസ് ബാധിതനെ പരിചരിച്ച പേരമകന്‍, വൈറസ് ബാധിതന്റെ ഭാര്യ, ഉംറ കഴിഞ്ഞെത്തിയ മകന്‍, ഭാര്യ, രണ്ടു മക്കള്‍ എന്നിവര്‍ക്ക് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രത്യേക നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്.

വൈറസ് ബാധ സ്ഥിരീകരിച്ചയാളുടെ മകന്‍ ഉംറ കഴിഞ്ഞ് തിരിച്ചെത്തിയത് ജിദ്ദയില്‍ നിന്നും മാര്‍ച്ച് 11 ന് രാവിലെ 10.20 ന് കരിപ്പൂരിലെത്തിയ എസ്.വി - 746 വിമാനത്തിലാണ്. ഈ വിമാനത്തില്‍ സഞ്ചരിച്ച യാത്രക്കാര്‍ ജില്ലാതല കണ്‍ട്രോള്‍ സെല്ലുമായി ബന്ധപ്പെട്ട് നിര്‍ബന്ധമായും സ്വയം നിരീക്ഷണത്തില്‍ കഴിയണം. ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കില്‍ നേരിട്ട് ആശുപത്രികളില്‍ പോകാതെ കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍ - 0483 2737858, 2737857, 2733251, 2733252, 2733253.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category