1 GBP = 92.70 INR                       

BREAKING NEWS

പത്തനംതിട്ടയില്‍ 75 കൊവിഡ് പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ്; നിസാമുദ്ദീനില്‍ നിന്ന് എത്തിയ ഏഴ് പേര്‍ക്കും കോവിഡ് ഇല്ലെന്നത് ആശ്വാസം; പെരുനാട് നിരീക്ഷണത്തിലുള്ള ആളുടെ അച്ഛന്‍ മരിച്ചത് വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നെന്ന് നിഗമനം; റാപ്പിഡ് ടെസ്റ്റ് കിറ്റ് ഉപയോഗിച്ചുള്ള പരിശോധന ഇന്ന് തുടങ്ങും; ആദ്യ പരിശോധന നടത്തുക പോത്തന്‍കോട്ട്; സ്വന്തമായി റാപ്പിഡ് കിറ്റ് വികസിപ്പിക്കുന്നതിനുള്ള പരീക്ഷണങ്ങള്‍ക്ക് തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിനും സര്ക്കാര്‍ അനുമതി നല്‍കി

Britishmalayali
kz´wteJI³

പത്തനംതിട്ട: കോവിഡിനെ കുറിച്ചുള്ള ആശ്വാസവാര്‍ത്തകളാണ് കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവരുന്നത്. 93ഉം 88ഉം വയസുള്ള വൃദ്ധദമ്പതികള്‍ ഇന്നലെ രോഗം ഭേദമായി ആശുപത്രി വിട്ടതിന് പിന്നാലെ പത്തനംതിട്ടയില്‍ നിന്നും ഇന്ന് പുറത്തുവരുന്നതും ആശ്വാസ വാര്‍ത്തകള്‍. പത്തനംതിട്ടയില്‍ 75 കൊവിഡ് പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണെന്ന് പരിശോധനാ ഫലം ഏറെ ആശ്വാസം പകരുന്നതായി. നിസാമുദ്ദീനില്‍ നിന്ന് എത്തിയ ഏഴ് പേര്‍ക്ക് അടക്കമാണ് കൊവിഡില്ലെന്ന് സ്ഥിരീകരിച്ചത്. ഇനി ലഭിക്കാനുള്ളത് 105 ഫലങ്ങളാണ്. ജില്ലയില്‍ നിന്ന് നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ 25 പേര്‍ പോയിരുന്നു. ഇതില്‍ രണ്ടുപേരൊഴികെ ബാക്കിയെല്ലാവരും തിരികെ എത്തി. എത്തിയ എല്ലാവരെയും പരിശോധിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

അതേസമയം പെരുനാട് നിരീക്ഷണത്തിലുള്ള ആളുടെ അച്ഛന്‍ മരിച്ചത് വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നെന്ന് പ്രാഥമിക നിഗമനം. പതിമൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇദ്ദേഹത്തിന്റെ മകന്‍ വിദേശത്ത് നിന്നെത്തിയത്. മകന്റെ സാംപിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. എന്നാല്‍ നിരീക്ഷണം ശക്തമായി തന്നെ തുടരും. ആശുപത്രികളില്‍ 22 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

അതിനിടെ സംസ്ഥാനത്തുകൊവിഡ് സാമ്പിള്‍ പരിശോധനയ്ക്കായുള്ള റാപ്പിഡ് ടെസ്റ്റ് ഇന്ന് തുടങ്ങിയേക്കും. തിരുവനന്തപുരത്താണ് റാപ്പിഡ് ടെസ്റ്റ് കിറ്റ് ഉപയോഗിച്ചുള്ള പരിശോധന തുടങ്ങുക. പോത്തന്‍കോടാണ് റാപ്പിഡ് കിറ്റ് ഉപയോഗിച്ചുള്ള ആദ്യ പരിശോധന നടത്തുക. കൊവിഡ് ബാധിച്ച് രോഗിമരിച്ചതിനെത്തുടര്‍ന്ന് ഇവിടെ പൂര്‍ണമായും അടച്ചിടല്‍ പ്രഖ്യാപിച്ചിരുന്നു. പോത്തന്‍കോട് രോഗിയുമായി അടുത്തിടപഴകിയവരുടെ ഉള്‍പ്പെടെ കൂടുതല്‍ പേരുടെ ഫലം ഇന്ന് ലഭിക്കും.

റാപിഡ് ടെസ്റ്റ് കിറ്റുകളുടെ ആദ്യ ബാച്ച് തിരുവനന്തപുരത്തെത്തിയതായി മുഖ്യമന്ത്രി വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. ആയിരം കിറ്റുകളാണ് ആദ്യഘട്ടത്തില്‍ എത്തിയിരിക്കുന്നത്. റാപിഡ് കിറ്റ് ഉപയോഗിക്കുന്നതിലൂടെ കൊവിഡ് പരിശോധനാഫലം അതിവേഗം ലഭ്യമാകും. രണ്ടര മണിക്കൂര്‍ മാത്രമാണ് ടെസ്റ്റ് റിസള്‍ട്ടിനുള്ള സമയം. ശശി തരൂര്‍ എംപിയുടെ ഫണ്ടില്‍നിന്ന് 57 ലക്ഷം രൂപ ചെലവഴിച്ചാണ് കിറ്റുകള്‍ സംസ്ഥാനത്തേക്കെത്തിച്ചത്. ബാക്കി രണ്ടായിരം കിറ്റുകള്‍ തിങ്കളാഴ്ച എത്തും. ഐ.സി.എം.ആര്‍ അംഗീകാരമുള്ള പൂണെയിലെ മൈലാബാണ് കിറ്റുകള്‍ തയ്യാറാക്കിയത്. നിലവില്‍ ആറും ഏഴും മണിക്കൂര്‍ വരെയാണ് പിരശോധനാ ഫലം വരുന്നതിനായി കാത്തിരിക്കേണ്ടിവരുന്നത്. ഫലം വേഗത്തില്‍ ലഭ്യമാകുന്നതോടെ സമൂഹവ്യാപനമടക്കമുള്ളവ കണ്ടെത്താനാവും.

പോത്തന്‍കോട് സ്വദേശിയായ ഒരാള്‍ കഴിഞ്ഞ ദിവസം കൊറോണ ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചിരുന്നു. ഇയാള്‍ എവിടെ നിന്നാണ് വൈറസ് ബാധിതനായെന്ന കാര്യം ഇനിയും വ്യക്തമല്ല. കൂടാതെ ഇയാള്‍ നിരവധി പൊതു ചടങ്ങുകളും പങ്കെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് പോത്തന്‍ കോട് ആദ്യ റാപ്പിഡ് ടെസ്റ്റ് നടത്തുന്നത്. പരിശോധന സംഘം ഇന്ന് പോത്തന്‍കോട്ടയ്ക്ക് പോകും. മരിച്ചയാള്‍ നിസ്‌കാരത്തില്‍ പങ്കെടുത്ത പോത്തന്‍കോട്ടെ ജുമാമസ്ജിദിലുള്ളവരെ കണ്ടെത്തി പരിശോധന നടത്താനാണ് ആരോഗ്യവകുപ്പിന്റെ ശ്രമം. മരിച്ച വ്യക്തിയുമായി ബന്ധമുള്ളവരെയും റാപ്പിഡ് ടെസ്റ്റിനു വിധേയാക്കും.

പബ്ലിക്ക് ലാബിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലുമായിട്ടായിരിക്കും റാപ്പിഡ് ടെസ്റ്റ് ഫലങ്ങള്‍ പരിശോധിക്കുകയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. അതിനിടെ സ്വന്തമായി റാപ്പിഡ് കിറ്റ് വികസിപ്പിക്കുന്നതിനുള്ള പരീക്ഷണങ്ങള്‍ക്കായി തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന് സര്‍ക്കാര്‍ അനുമതി നല്‍കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category