1 GBP = 92.50 INR                       

BREAKING NEWS

മിസ്റ്റര്‍ ബോറിസ്, താങ്കള്‍ നുണയനാണോ? ബ്രിട്ടനിലെ കോവിഡ് മരണം സര്‍ക്കാര്‍ സൃഷ്ടിയാണെന്ന സംശയം ബലപ്പെടുന്നു; പ്രായമായവര്‍ മരിച്ചു വീഴുന്നത് ആശുപത്രികളിലല്ല നഴ്സിങ് ഹോമുകളില്‍ സൃഷ്ടിക്കപ്പെടുന്നത് ശവക്കൂനകള്‍ എന്ന് തെളിവ് നല്‍കുന്നത് മലയാളി നഴ്സുമാര്‍; ബ്രിട്ടനില്‍ മരിക്കുന്നവര്‍ അധികവും ചികിത്സ കിട്ടാത്ത വൃദ്ധര്‍ തന്നെ

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി : ''നമുക്ക് നമ്മുടെ പ്രിയപ്പെട്ടവരേ നഷ്ടമായേക്കും''മാര്‍ച്ച് 12 നു രാജ്യത്തെ അഭിസംബോധന ചെയ്യവേ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പറഞ്ഞ വാക്കുകള്‍ ആണിത്. ഒരു രാജ്യത്തിന്റെ തലവന്‍ ഒരിക്കലും പറയാന്‍ ആഗ്രഹിക്കാത്ത കാര്യം. പക്ഷെ ബോറിസ് ഒരു നുണയന്‍ ആയി മാറുകകയായിരുന്നോ ആ വാക്കുകളിലൂടെ? കോവിഡ് ലോകം ഒന്നാകെ ഒരു തീക്കാറ്റ് പോലെ ആഞ്ഞടിക്കാന്‍ തയ്യാറെടുക്കുമ്പോളാണ് മുന്‍കൂര്‍ ആയി ബോറിസ് ഈ പ്രഖ്യാപനം നടത്തുന്നത്. ബോറിസ് ഇതുപറയുമ്പോള്‍ യുകെയിലെ പോസിറ്റീവ് കോവിഡ് രോഗികള്‍ 596 പേരും മരണം വെറും പത്തും മാത്രമായിരുന്നു. ആ ഘട്ടത്തില്‍ സര്‍ക്കാര്‍ കരുതിയത് ഏറിയാല്‍ 5000-10000 നും ഇടയില്‍ രോഗികളെ ആണെന്നും ചീഫ് സയന്റിഫിക് ഓഫിസര്‍ പാട്രിക് വാലന്‍സ് അതേ പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നിട്ടും മറ്റു പല രാജ്യങ്ങള്‍ ചെയ്തതുപോലെ കോവിഡ് പ്രതിരോധത്തിനായി രാജ്യം ലോക്ക് ഡൗണ്‍ ചെയ്യുകയോ എന്തിനു സ്‌കൂളുകള്‍, ഹോട്ടലും പമ്പും ഒക്കെ ഉള്‍പ്പെടുന്ന പൊതു സ്ഥലങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്താനോ ബ്രിട്ടന്‍ തയ്യാറായിരുന്നില്ല. ബോറിസ് ജോണ്‍സണും പാട്രിക് വാലന്‍സും ഒക്കെ പെരും നുണകള്‍ പറഞ്ഞു ബ്രിട്ടീഷ് ജനതയെ വഞ്ചിക്കുക ആയിരുന്നോ? 

മാര്‍ച്ച് 12 ല്‍ നിന്നും ഏപ്രില്‍ നാലില്‍ എത്തിയപ്പോള്‍ 41903 രോഗികളും 4313 മരണവുമാണ് ബ്രിട്ടന്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഇതെങ്ങനെ സംഭവിച്ചു? സര്‍ക്കാരിന്റെ സകല കണക്കുകളും തെറ്റിച്ച് എങ്ങനെ രോഗികളും മരണവും ഇപ്രകാരം പെരുകി കയറി. കഴിഞ്ഞ മാസം അവസാന വാരത്തില്‍ ''ദി ലാന്‍സെറ്റ്''എന്ന വെബ് പോര്‍ട്ടല്‍ ചൂണ്ടിക്കാണിച്ച വിധം ബ്രിട്ടീഷ് സര്‍ക്കാര്‍ ലോകാരോഗ്യ സംഘടനാ അടക്കം ഉള്ളവരുടെ നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തി പ്രവര്‍ത്തിച്ചത് മാത്രമാണോ കാരണം? അതോ ബ്രിട്ടീഷ് ജനത അറിയാതെ പോയ ചില ദുഷ്ട ചിന്തകള്‍ കോവിഡ് മരണങ്ങള്‍ക്കു പിന്നില്‍ ഒളിച്ചിരിക്കുന്നുണ്ടോ? ഓരോ ദിവസവും പെരുകി കയറുന്ന കോവിഡ് മരണങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന ചില ദൃഷ്ടാന്തങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. അടുത്തറിയുമ്പോള്‍ ഭീകരത തോന്നും വിധമാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ കോവിഡ് രോഗ വ്യാപനത്തെ കൈകാര്യം ചെയ്തതെന്നും ഉള്ള വെളിപ്പെടുത്തലുകളാണ് ബ്രിട്ടീഷ് മലയാളി നടത്തിയ അന്വേഷണത്തില്‍ ഇപ്പോള്‍ പുറത്തു വരുന്നത്. 

യഥാര്‍ത്ഥത്തില്‍ എത്ര കോവിഡ് രോഗികളാണ് എന്‍എച്ച്എസ് ആശുപത്രികളില്‍ മരിച്ചത്? എത്ര പേരാണ് സോഷ്യല്‍ കെയര്‍ സംരക്ഷണത്തില്‍ വീടുകളില്‍ കഴിഞ്ഞിരുന്നവര്‍ മരണത്തിനൊപ്പം നടന്നെത്തിയത്? എത്ര പേരാണ് നഴ്സിങ് ഹോമുകളില്‍ സ്വയം മരണത്തിനു കീഴടങ്ങിക്കൊണ്ടിരിക്കുന്നത്? ഇതിന്റെയൊക്കെ വേര്‍തിരിച്ച കണക്കുകള്‍ എന്നെങ്കിലും പുറത്തു വരാതിരിക്കുമോ? നിലവില്‍ ലഭ്യമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നഴ്സിങ് ഹോമുകളിലും സോഷ്യല്‍ കെയര്‍ സംരക്ഷണത്തിലും കഴിഞ്ഞ വൃദ്ധരാണ് ഏറ്റവും അധികം മരണത്തിനു കീഴടങ്ങിയിരിക്കുന്നത്. കേരളത്തില്‍ 93 ഉം 88 ഉം വയസായ രോഗികള്‍ വരെ കോവിഡില്‍ നിന്നും ജീവിതത്തിലേക്ക് മടങ്ങി എത്തി എന്ന വാര്‍ത്തകള്‍ കേട്ടുകൊണ്ടിരിക്കെയാണ് യുകെയില്‍ ഒരു ചികിത്സയും ലഭിക്കാതെ പ്രായമായവര്‍ മരണത്തിനു വേണ്ടി വെറുതെ നിന്ന് കൊടുക്കുന്നത് എന്നത് തികച്ചും അവിശ്വസനീയമായ വസ്തുതയാണ്. ഓരോ നഴ്സിങ് ഹോമുകളിലും കോഴി വസന്ത പിടിപെട്ടു കൂട്ടത്തോടെ പക്ഷികള്‍ മരിച്ചു വീഴുന്നതിനു സമാനമായാണ് വൃദ്ധര്‍ പിടഞ്ഞു വീഴുന്നതെന്നു നഴ്സിങ്  ജീവനക്കാര്‍ തന്നെ സാക്ഷ്യപ്പെടുത്തുമ്പോള്‍ ഒരു വികസിത രാജ്യത്തിന്റെ സാമൂഹ്യ ക്ഷേമം എന്ന മുഖം മൂടി കൂടിയാണ് അഴിഞ്ഞു വീഴുന്നത്. 

എന്തുകൊണ്ടാണ് നഴ്സിങ് ഹോമുകളില്‍ കോവിഡ് രോഗികള്‍ അനായാസം മരണത്തിനു കീഴടങ്ങുന്നത്? ഈ റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ ആദ്യമായി ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ ഗ്ലാസ്‌ഗോയിലെ ഒരു നഴ്സിങ് ഹോമില്‍ 13 രോഗികള്‍ ഒരാഴ്ച കൊണ്ട് മരിച്ചു വീണത് റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ഇത് ഒറ്റപ്പെട്ട സംഭവം അല്ലെന്നാണ് നഴ്സിങ് ഹോമുകളില്‍ ജോലി ചെയ്യുന്ന മലയാളി ജീവനക്കാര്‍ ബ്രിട്ടീഷ് മലയാളിയെ അറിയിക്കുന്നത്. ക്രോയ്‌ഡോണലെ ഒരു നഴ്സിങ് ഹോമില്‍ കഴിഞ്ഞ ആഴ്ച തന്നെ പത്തു രോഗികള്‍ മരിച്ചു കഴിഞ്ഞു. അടുത്ത 16 പേര് ഏതു നിമിഷവും മരണത്തെ പ്രതീക്ഷിക്കുന്നു. ഈ നഴ്സിങ് ഹോമില്‍ ആകെയുള്ളത് 40 ഓളം വൃദ്ധരാണ്. ഇത്തരത്തില്‍ രാജ്യത്തെ എല്ലാ നഴ്സിങ് ഹോമുകളിലും വൃദ്ധര്‍ പിടഞ്ഞു വീണു മരിക്കുകയാണ്. കാരണം വളരെ ലളിതം, അവര്‍ക്കാവശ്യമായ പ്രാഥമിക ചികിത്സയും ലഭിക്കുന്നില്ല, അഥവാ സര്‍ക്കാര്‍ അത് മനപ്പൂര്‍വം തടഞ്ഞിരിക്കുകയാണ്. 

ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യ പരിപാലനം നടത്തിയിരുന്നവര്‍ എന്ന് വീമ്പിളക്കിയിരുന്ന ബ്രിട്ടന്റെ അതി ദയനീയമായ ഒരു കാഴ്ചയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഒരു ജലദോഷ പനി വന്നാല്‍ ഡോക്ടറും ആംബുലന്‍സ് സേവനവും അടക്കം ഉള്ള സംവിധാനങ്ങള്‍ ഒരു ഫോണ്‍ കോളിനും അഞ്ചു മിനിട്ടു സമയത്തിനും അപ്പുറം ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് വരെ അരികില്‍ നിന്ന ഒരു രാജ്യത്താണ് അത്തരം സേവനങ്ങള്‍ എല്ലാം അപ്രാപ്യമായിരിക്കുന്നത്. കാല്‍ തെറ്റി വീണാല്‍ 95 വയസുള്ള ആള്‍ക്കും തുടയെല്ല് ശസ്ത്രക്രിയയും പേസ്‌മേക്കര്‍ അടക്കമുള്ള ചിലവേറിയ ശസ്ത്രക്രിയയും നടത്തിയിരുന്ന രാജ്യത്താണ് കോവിഡ് വന്നതോടെ ഒരു ഡോക്ടറെ ഫോണില്‍ പോലും വിളിക്കാന്‍ സാധിക്കാതെ വൃദ്ധര്‍ മരണത്തിലേക്ക് എത്തപ്പെട്ടിരിക്കുന്നത്. അത്യാസന്ന നിലയില്‍ പോലും ആംബുലന്‍സ് വിളിക്കാനാകില്ല. നഴ്സിങ് ഹോം ജീവനക്കാരും കുടുംബ അംഗങ്ങളെല്ലാം വെറും നിസ്സഹായര്‍. ഒന്നും ചെയ്യാനില്ല. ഒരു വൃദ്ധ രോഗി പോലും ആശുപത്രിയില്‍ എത്താന്‍ പാടില്ലെന്ന നിര്‍ദേശമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. അതിനര്‍ത്ഥം ഇറ്റലിയിലും സ്‌പെയിനിലും സംഭവിച്ച പോലെ ബ്രിട്ടനും വൃദ്ധരായവരെ മരിക്കാന്‍ അനുവദിച്ചിരിക്കുന്നു. ഇതാണോ മാര്‍ച്ച് 12 നു ബോറിസ് ജോണ്‍സണ്‍ പറഞ്ഞതിന്റെ അര്‍ത്ഥം. എങ്കില്‍ മിസ്റ്റര്‍ ബോറിസ് ജോണ്‍സണ്‍, നിങ്ങളൊരു മഹാ നുണയനാണ്. സത്യം ജനങ്ങളില്‍ നിന്നും മറച്ചു വച്ച ഭരണാധികാരി. 

ഓരോ ദിവസവും മരിച്ചു വീഴുന്നവരുടെ എണ്ണപ്പെരുപ്പം കണ്ടു ബ്രിട്ടീഷ് ജനത ഭ്രാന്തമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. ഒരു ദിവസം തന്നെ 700 ലേറെ പേരുടെ മരണം കണ്ട രാജ്യം അടുത്ത ദിവസങ്ങളില്‍ അത് ആയിരം പേരിലേക്ക് വളരുന്നതിനെ ഭീതിയോടെയാണ് വീക്ഷിക്കുന്നത്. ഒരു സാധാരണ പനിയുടെയും ചുമയുടെയും രോഗ ലക്ഷണത്തോടെ എത്തുന്ന കോവിഡിനെ പ്രതിരോധിക്കാന്‍ മരുന്നുകളും പ്രാഥമിക ചികിത്സയും നല്‍കുന്നതില്‍ എന്ത് കൊണ്ടാണ് ബ്രിട്ടന്‍ വലിയൊരു പരാജയമായി മാറിയിരിക്കുന്നത്. മരിക്കാന്‍ കിടക്കുന്ന രോഗിക്ക് ശ്വാസ തടസം ഒഴിവാക്കാന്‍ കഫം പുറത്തെടുക്കുന്ന സക്ഷന്‍, ശ്വാസകോശത്തിന് വായു നല്‍കുന്ന വെന്റിലേറ്റര്‍, കൃത്രിമ ശ്വസന സഹായം എന്നിവയൊക്കെ എന്തേ ബ്രിട്ടനിലെ വൃദ്ധര്‍ക്കു നിഷേധിക്കപ്പെട്ടു? ബ്രിട്ടന്‍, നാളെകളില്‍ ലോകത്തോട് തന്നെ മറുപടി പറയേണ്ടി വരുന്ന ഗുരുതരമായ തെറ്റ് കൂടിയാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഒരു ജീവിതകാലം മുഴുവന്‍ പണിയെടുത്ത് അതില്‍ നിന്നുള്ള നികുതിപ്പണം സര്‍ക്കാരിന് നല്‍കിയ ശേഷം തന്റെ ജീവിതത്തിന്റെ അന്ത്യ നാളുകള്‍ ഭരണാധികാരികളെ വിശ്വസിച്ച് ഏല്‍പ്പിച്ച ഒരു ജനതയാണ് അവസാന ശ്വാസം നിഷേധിക്കപ്പെട്ട് പിടഞ്ഞു മരിച്ചു കൊണ്ടിരിക്കുന്നത്. ഇത്ര വലിയ ക്രൂരത ലോകത്തു മറ്റൊരിടത്തും ഇപ്പോള്‍ കാണാനാകില്ല. 

ദിവസങ്ങള്‍ക്കകം നാലായിരം പേരെ ചികില്‍സിക്കാന്‍ കെല്‍പ്പുള്ള നൈറ്റിംഗേല്‍ ആശുപത്രി പണിതുയര്‍ത്തിയ ബ്രിട്ടന് എന്തുകൊണ്ട് അത്തരം സംവിധാനങ്ങള്‍ കൂടുതല്‍ സൃഷ്ടിച്ച് ഈ വൃദ്ധ ജനതയെ രക്ഷിക്കാനായില്ല? അവരുടെ ജീവനുകള്‍ ചുരുങ്ങിയ പക്ഷം അവരുടെ കുടുംബത്തിന് കൂടിയെങ്കിലും പ്രധാനമല്ലേ? നഴ്സിങ് ഹോമുകളില്‍ ഉള്ളത് കൂടാതെ ക്രോയ്‌ഡോണ്‍ അടക്കമുള്ള പ്രദേശങ്ങളില്‍ ആയിരക്കണക്കിന് മലയാളി കുടുംബങ്ങളിലും വീട്ടുകാരുടെ സംരക്ഷണയില്‍ ആയിരക്കണക്കിന് വൃദ്ധര്‍ ജീവിക്കുന്നുണ്ട്. ഏകദേശം 15 ലക്ഷം വൃദ്ധരാണ് സോഷ്യല്‍ കെയര്‍ സംവിധാനത്തില്‍ ഉള്ളതെന്നാണ് സര്‍ക്കാര്‍ കണക്ക്. ഇവര്‍ക്കാര്‍ക്കും ചകിത്സ വേണ്ടേന്നാണോ സര്‍ക്കാര്‍ നയം? വൃദ്ധയായ അമ്മക്ക് കോവിഡ് കാലത്ത് ഒരു പനിപോലും വരാതെ കാക്കണമേയെന്നാണ് ക്രോയ്‌ഡോണിലെ മലയാളിയായ കുടുംബം ഈ ഫീച്ചര്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി വിളിച്ചപ്പോള്‍ തങ്ങളുടെ ആശങ്ക പങ്കിട്ടത്. വൃദ്ധര്‍ ഉള്ള മുഴുവന്‍ വീടുകളിലെയും ഭയവും പ്രാര്‍ത്ഥനയും ഇപ്പോള്‍ മറ്റൊന്നല്ല. 

എന്തുകൊണ്ടാണ് ഇത്തരം ഒരു വലിയ തെറ്റിലേക്ക് ബ്രിട്ടന്‍ എത്തിപ്പെട്ടത്. അതിനു കൃത്യമായ ഉത്തരം ഇപ്പോള്‍ ലഭ്യമല്ല, വെറും നിഗമനങ്ങള്‍ മാത്രമാണ് നല്‍കാനാകുന്നത്. സോഷ്യല്‍ കെയര്‍ സംവിധാനത്തിനായി 140 ബില്യണ്‍  പൗണ്ട് ബജറ്റില്‍ മാറ്റിവച്ച ഒരു സര്‍ക്കാര്‍ അതൊരു ഭാരമായി കണക്കാക്കുകയാണോ? അതില്‍ നിന്നും അല്‍പം ഇളവ് കിട്ടാന്‍ സോഷ്യല്‍ കെയര്‍ സംവിധാനത്തെ പരിപൂര്‍ണമായും ആശ്രയിക്കുന്ന വൃദ്ധ ജനതയെ ഇല്ലാതാക്കാന്‍ ഇതൊരു അവസരമായി ബോറിസ് സര്‍ക്കാര്‍ കരുതിക്കാണുമോ? അല്ലെങ്കില്‍ വൃദ്ധര്‍ക്കു കൊറോണ ഭീതിയില്‍ വൈദ്യ സഹായം നിഷേധിക്കപ്പെടുന്നതിന് കാരണമെന്ത്? മരണക്കിടക്കയില്‍ പോലും ഒരു ഡോക്ടറുടെയോ ആധുനിക വൈദ്യ സംവിധാനത്തിന്റെയും സേവനം ഈ പാവം രോഗികള്‍ക്കു നിഷേധിച്ചത് എന്തിനു? തീര്‍ച്ചയായും ഒരു നാള്‍ ഇന്നത്തെ ഭരണാധികാരികള്‍ മറുപടി പറയേണ്ടി വരും. ലോകം ഇപ്പോള്‍ കരുതുന്ന പോലെ ബ്രിട്ടനില്‍ കോവിഡ് ബാധയില്‍ മരിച്ചു വീഴുന്നവര്‍ മുഴുവന്‍ അങ്ങനെ മരിക്കേണ്ടി വരുന്നവരല്ല. കുറെയധികം പേരെങ്കിലും ചികിത്സ നിഷേധിക്കപ്പെട്ട് പിടഞ്ഞു വീണു മരിച്ചവരാണ്, അതാണ് സത്യം. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category