1 GBP = 93.00 INR                       

BREAKING NEWS

അഞ്ചു വയസുള്ള കുട്ടിയടക്കം 709 മരണങ്ങളുമായി ഇന്നലെ ബ്രിട്ടനിലെ ആകെ മരണസംഖ്യ 4313 ആയി ഉയര്‍ന്നു; മരണസംഖ്യയില്‍ നാലാമതെത്തിയ ബ്രിട്ടനെ കാക്കാന്‍ ആര്‍ക്ക് കഴിയും? ഇതുവരെ പരിശോധിക്കാന്‍ പോലും കഴിയാതെ ആയിരങ്ങള്‍ തളര്‍ന്ന് വീഴുന്നു; മരണത്തിലേക്കുള്ള പാസായി മാറി വെന്റിലേറ്ററുകള്‍

Britishmalayali
പ്രത്യേക ലേഖകന്‍

കൊറോണ ബാധിച്ചുള്ള ബ്രിട്ടനിലെ മരണങ്ങള്‍ ദിവസം തോറും പെരുകിപ്പെരുകി വരുന്നുവെന്ന പേടിപ്പെടുത്തുന്ന കണക്കുകളാണ് ഇന്നലെയും പുറത്തു വന്നിരിക്കുന്നത്. ഇത് പ്രകാരം 24 മണിക്കൂറുകള്‍ക്കിടെ അഞ്ചു വയസുള്ള കുട്ടിയടക്കം 709 മരണങ്ങളാണ് ബ്രിട്ടനിലുണ്ടായിരിക്കുന്നത്. ഇത് വഴി രാജ്യത്തെ മൊത്തം കൊറോണ മരണങ്ങള്‍ 4313 ആയി ഉയര്‍ന്നിട്ടുമുണ്ട്. ഇത്തരത്തില്‍ ഇറ്റലിക്കും സ്പെയിനിനും അമേരിക്കക്കും ഒപ്പം പിന്നില്‍ മരണസംഖ്യയില്‍ നാലാമതെത്തിയ ബ്രിട്ടനെ കാക്കാന്‍ ആര്‍ക്ക് കഴിയും? എന്ന ആശങ്ക നിറഞ്ഞ ചോദ്യമാണ് ഏവരുടെയും മനസിലുയരുന്നത്.

ഇതുവരെ പരിശോധിക്കാന്‍ പോലും കഴിയാതെ ആയിരങ്ങള്‍ തളര്‍ന്ന് വീഴുന്ന അവസ്ഥയാണ് രാജ്യത്തുള്ളത്. അതിനിടെ  മരണത്തിലേക്കുള്ള പാസായി വെന്റിലേറ്ററുകള്‍ മാറുന്ന ഭീതിദമായ അവസ്ഥയുമേറി വരുകയാണ്. ഇന്നലെ മരിച്ചവരുടെ കൂട്ടത്തിലുള്ള അഞ്ച് വയസുള്ള കുട്ടി രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കൊറോണ ഇരയായാണ് മാറിയിരിക്കുന്നത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്തെ മൊത്തം കൊറോണ രോഗികളുടെ എണ്ണം 41,903 ആണെങ്കിലും യഥാര്‍ത്ഥത്തില്‍ മില്യണ്‍ കണക്കിന് പേര്‍ക്ക് കൊറോണ ബാധിച്ചുവെന്ന് ഗവണ്‍മെന്റ് സയന്റിസ്റ്റുകള്‍ പോലും സമ്മതിച്ച സ്ഥിതിക്ക് വരാനിരിക്കുന്ന ദുരന്തം ഭാവനയില്‍ കാണാന്‍ പോലും സാധിക്കാത്ത അവസ്ഥയാണുള്ളത്.

വൈറസ് ബാധയുടെ നിരക്ക് നിലവില്‍ 'സ്റ്റബിലൈസ്' അവസ്ഥയിലെത്തിയിരിക്കുന്നുവെന്നാണ് ഇന്നലെ കൊറോണയെക്കുറിച്ചുള്ള നമ്പര്‍ 10ലെ പതിവ് ബ്രീഫിംഗിനിടെ എന്‍എച്ച്എസ് ഇംഗ്ലണ്ട് നാഷണല്‍ ഡയറക്ടറായ സ്റ്റീഫന്‍ പോവിസ് എടുത്ത് കാട്ടിയിരിക്കുന്നത്. അതായത് പുതിയ കൊറോണ കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടായിക്കൊണ്ടിരിക്കുന്നത് ആശ്വാസകരമാണെന്നാണ് അദ്ദേഹം എടുത്ത് കാട്ടുന്നത്. എന്നാല്‍ രാജ്യത്തുള്ള ഓരോരുത്തരും ലോക്ക്ഡൗണ്‍ നിയമങ്ങള്‍ കര്‍ക്കശമായി പാലിക്കണമെന്നും ആരും വീക്കെന്‍ഡിലെ തെളിഞ്ഞ കാലാവസ്ഥ കണ്ട് ഭ്രമിച്ച് പാര്‍ക്കുകളിലേക്കും ബീച്ചുകളിലേക്കും മറ്റ് തുറന്ന സ്ഥലങ്ങളിലേക്കും കൂട്ടത്തോടെ ഒഴുകിയെത്തി സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നിയമങ്ങള്‍ തെറ്റിച്ച് രോഗവ്യാപനം വര്‍ധിപ്പിക്കരുതെന്നും പോവിസ് കടുത്ത നിര്‍ദേശമേകുന്നു.

ലോക്ക്ഡൗണിന്റെ ഭാഗമായി സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പാലിക്കുന്നതിന്റെ ഗുണം കണ്ട് തുടങ്ങിയെന്നും അതിന്റെ ഭാഗമായിട്ടാണ് കൊറോണ ബാധിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ കുറവ് കണ്ട് തുടങ്ങിയിരിക്കുന്നതെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു. നിലവില്‍ മിഡ്ലാന്‍ഡ്സിലാണ് പുതിയ കൊറോണ കേസുകളുടെ വര്‍ധനവില്‍ റെക്കോര്‍ഡുണ്ടായിരിക്കുന്നതെന്നാണ് കാബിനറ്റ് ഓഫീസ് മിനിസ്റ്ററായ മൈക്കല്‍ ഗോവ് എടുത്ത് കാട്ടുന്നത്. ഇവിടെ ഇക്കാര്യത്തില്‍ 47 ശതമാനമാണ് വര്‍ധനവുണ്ടായിരിക്കുന്നത്. എന്നാല്‍ യോര്‍ക്ക്ഷെയറിലും നോര്‍ത്ത് ഈസ്റ്റിലും പുതിയ കേസുകളുടെ കാര്യത്തില്‍ 35 ശതമാനമാണ് വര്‍ധനവുള്ളത്.

സ്‌കോട്ട്ലന്‍ഡിലെ കൊറോണ മരണങ്ങളില്‍ 46ല്‍ നിന്നും 218 ആയും വെയില്‍സിലേത് 13ല്‍ നിന്നും 154 ആയും നോര്‍ത്തേണ്‍ അയര്‍ലണ്ടിലേത് എട്ടില്‍ നിന്നും 56 ആയുമാണ് വര്‍ധിച്ചിരിക്കുന്നത്. രാജ്യത്തെ വെന്റിലേറ്ററുകളുടെ ക്ഷാമം പരിഹരിക്കുന്നതിന് ത്വരിതനടപടികള്‍ സ്വീകരിച്ച് വരുന്നുവെന്നും ഗോവ് വെളിപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി ജര്‍മനി, സ്വിറ്റ്സര്‍ലണ്ട്, എന്നിവിടങ്ങളില്‍ നിന്നും വെന്റിലേറ്ററുകള്‍ വാങ്ങിയതിന് പുറമെ ഇന്നലെ 300 പുതിയ വെന്റിലേറ്ററുകള്‍ ചൈനയില്‍ നിന്നുമെത്തിയിട്ടുണ്ടെന്നും ഗോവ് വെളിപ്പെടുത്തുന്നു. ഈ നിര്‍ണായക ഘട്ടത്തില്‍ സഹായം ചെയ്ത ചൈനീസ് ഗവണ്‍മെന്റിന് നന്ദി രേഖപ്പെടുത്താനും ഗോവ് മറന്നിട്ടില്ല.

കൊറോണ ബാധിതര്‍ക്കായി കൂടുതല്‍ വെന്റിലേറ്ററുകള്‍ ലഭ്യമാക്കുന്നതിനായി അവയുടെ നിര്‍മാണം ത്വരിതപ്പെടുത്താന്‍ ഡൈസന്‍, റോള്‍സ് റോയ്സ് എന്നീ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഗോവ് വെളിപ്പെടുത്തുന്നു. രാജ്യം അതിന്റെ ചരിത്രത്തില്‍ ഇതുവരെ നേരിടാത്ത വിധത്തിലുള്ള വെല്ലുവിളിയെ നേരിടുന്ന വേളയില്‍ എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് എതിരാളികളായ മറ്റ് രാഷ്ട്രീയപാര്‍ട്ടികളോട് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ അപേക്ഷിച്ചിട്ടുണ്ട്. കൊറോണയെ തുരത്താനായി ഗവണ്‍െമന്റിനൊപ്പം അണിചേരുമെന്നാണ് ലേബര്‍ നേതാവ് സര്‍ കെയിര്‍ സ്ടാര്‍മര്‍ ബോറിസിന്റെ നിര്‍ദേശത്തോട് പ്രതികരിച്ചിരിക്കുന്നത്.

തനിക്കും കൊറോണ വൈറസ് ബാധിച്ച് കിടക്കേണ്ടി വന്നുവെന്ന് ബോറിസിന്റെ ഗര്‍ഭിണിയായി ഭാര്യ കാരി സൈമണ്ട് (31) വെളിപ്പെടുത്തിയിട്ടുണ്ട്. ബോറിസും കൊറോണ ബാധിച്ച് ദിവസങ്ങളായി ഐസൊലേഷനില്‍ കഴിയുകയാണ്. വീടുകളില്‍ തന്നെ തുടരാന്‍ മിനിസ്റ്റര്‍മാര്‍ ജനത്തോട് ആവര്‍ത്തിച്ച് നിര്‍ദേശിച്ചിട്ടും തെളിഞ്ഞ കാലാവസ്ഥയാല്‍ പ്രലോഭിതരായി നിരവധി പേര്‍ ഇന്നലെയും യുകെയിലെ പാര്‍ക്കുകളിലേക്കും ബീച്ചുകളിലേക്കും കൂട്ടത്തോടെ എത്തിയത് കടുത്ത ആശങ്ക ജനിപ്പിച്ചിരുന്നു. പലയിടങ്ങളിലും ഇത്തരക്കാരെ പിരിച്ച് വിടാന്‍ പോലിസ് രംഗത്തിറങ്ങേണ്ടിയും വന്നിരുന്നു.

അതിനിടെ കൊറോണ ബാധിച്ച് ഇന്റന്‍സീവ് കെയറിലാകുന്ന രോഗികളുടെ എണ്ണത്തില്‍ ബ്രിട്ടനില്‍ 50 ശതമാനമാണ് വര്‍ധനവുണ്ടായിരിക്കുന്നത്. ഈ ഒരു അവസരത്തില്‍ മറ്റ് രോഗങ്ങള്‍ ബാധിച്ച് ഗുരുതരമായാല്‍ പോലും സാധിക്കുമെങ്കില്‍ എ ആന്‍ഡ് ഇകളിലേക്ക് പോകരുതെന്നാണ് വാട്ട്ഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റല്‍ രോഗികളോട് മുന്നറിയിപ്പേകിയിരിക്കുന്നത്. രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗണില്‍ മേയ് അവസാനത്തോടെ ഇളവുകള്‍ അനുവദിക്കാനാവുമെന്നും അപ്പോഴേക്കും വൈറസ് ബാധയെ ഏതാണ്ട് വരുതിയില്‍ വരുത്താന്‍ സാധിക്കുമെന്നുമാണ് ഗവണ്‍മെന്റിന്റെ മുതിര്‍ന്ന സയന്റിഫിക് എക്സ്പര്‍ട്ടായ നെയില്‍ ഫെര്‍ഗുസന്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category