1 GBP = 92.50 INR                       

BREAKING NEWS

ആശങ്കകള്‍ക്കൊടുവില്‍ മനുഷ്യകുലം രക്ഷപ്പെട്ടു; കൊറോണയെ രണ്ട് ദിവസം കൊണ്ട് കൊല്ലുന്ന മരുന്ന് കണ്ടു പിടിച്ച് ഓസ്ട്രേലിയന്‍ ശാസ്ത്രജ്ഞന്‍; ലോകം എമ്പാടും ഇപ്പോള്‍ ലഭ്യമായ ആന്റി പെറസൈറ്റ് മരുന്ന് ഉപയോഗിച്ചാല്‍ കോവിഡ്-19 അണുക്കള്‍ ഞൊടിയിടയില്‍ തളര്‍ന്ന് വീഴും

Britishmalayali
kz´wteJI³

വെറും അഞ്ച് മാസങ്ങള്‍ക്കിടെ ലോകത്തിലെ മിക്ക രാജ്യങ്ങളിലേക്കും പടര്‍ന്ന് പിടിക്കുകയും ലോകമെമ്പാടും 1,201,565 പേരെ ബാധിക്കുകയും 64,691 പേരുടെ ജീവന്‍ കവരുകയും ചെയ്തിരിക്കുന്ന മഹാമാരിയെ വേരോടെ പിഴുതെറിയുന്നതിനുള്ള ഔഷധം കണ്ടെത്തിയെന്ന അവകാശവാദവുമായി ഓസ്ട്രേലിയന്‍ ശാസ്ത്രജ്ഞനും മൊനാഷ് യൂണിവേഴ്സിറ്റിയിലെ മൊണാഷ് ബയോമെഡിസിന്‍ ഡിസ്‌കവറി ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുഖ്യ ഗവേഷകനുമായ ഡോ. കൈലി വാഗ്സ്റ്റാഫ് രംഗത്തെത്തി. ലോകമെമ്പാടും ഇപ്പോള്‍ തന്നെ ആന്റി പെറസൈറ്റ് മരുന്നായി ഉപയോഗിച്ച് വരുന്ന ഇവെര്‍മെക്ടിന്‍ ഉപയോഗിച്ചാല്‍ രണ്ട് ദിവസം കൊണ്ട് കൊറോണയെ കൊല്ലാന്‍ സാധിക്കുമെന്നാണ് അദ്ദേഹം നിര്‍ണായകമായ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

ഈ മരുന്നുപയോഗിച്ചാല്‍ കൊറോണ വൈറസ് ഞൊടിയിടയില്‍ തളര്‍ന്ന് വീഴുമെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. മനുഷ്യനില്‍ ഈ മരുന്ന് പരീക്ഷിച്ച് കഴിഞ്ഞാല്‍ കൊലയാളി വൈറസിനെ കൊന്നൊടുക്കാന്‍ ഇവെര്‍മെക്ടിന്‍ വൈകാതെ രംഗത്തിറങ്ങുമെന്നുറപ്പാണ്. പിന്നീട് കൊറോണ ബാധിച്ച ആര്‍ക്കും എച്ച്ഐവി, മലേറിയ എന്നിവയുടെ മരുന്നുകള്‍ പരീക്ഷിച്ച് ജീവന്‍ കളയേണ്ടി വരില്ലെന്നുറപ്പാണ്. മാസങ്ങള്‍ക്കിടെ കടുത്ത പ്രതിസന്ധിയിലും മരണഭയത്തിലും അറ്റമില്ലാത്ത ആശങ്കകളിലുമായ മനുഷ്യകുലത്തെ അവയില്‍ നിന്നും സര്‍വോപരി കൊറോണയില്‍ നിന്നും രക്ഷപ്പെടുത്തുന്ന പ്രതീക്ഷാ നിര്‍ഭരമായ വാര്‍ത്തയാണിപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

കോവിഡ്-19 ന്റെ കോശങ്ങളെ വളരെ പെട്ടെന്ന് നശിപ്പിക്കുന്ന ഈ മരുന്നിന് എച്ച്ഐവി, ഇന്‍ഫ്ലുവന്‍സ്, സിക വൈറസുകളെയും തുരത്താനാവുമെന്നും പരീക്ഷണങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്. ഈ മരുന്ന് ലോകമാകമാനം ഇപ്പോള്‍ തന്നെ ലഭ്യമാണെന്നതും ഇതുമായി ബന്ധപ്പെട്ട പ്രതീക്ഷകള്‍ ശക്തമാക്കുന്നുണ്ട്. ഈ മരുന്നിന്റെ ഒറ്റ ഡോസ് അകത്തെത്തുന്നതിലൂടെ തന്നെ എല്ലാ വൈറല്‍ ആര്‍എന്‍എയെയും അഥവാ വൈറസിന്റെ എല്ലാ ജനറ്റിക് മെറ്റീരിയലിനെയും നീക്കം ചെയ്യാന്‍ സാധിക്കുമെന്ന് തങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിച്ചിരിക്കുന്നുവെന്നാണ് ഡോ. കൈലി വെളിപ്പെടുത്തുന്നത്.

ഈ മരുന്ന് മനുഷ്യരില്‍ എത്രഡോസ് കൊടുക്കണമെന്ന് സയന്റിസ്റ്റുകള്‍ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. ഇതിലൂടെ മാത്രമേ മനുഷ്യരില്‍ ഈ മരുന്ന് സുരക്ഷിതമായി ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. നിലവില്‍ കോവിഡ്-19 എന്ന മഹാമാരി ലോകമാകമാനം പടര്‍ന്ന് പിടിച്ച് നിരവധി പേരുടെ ജീവന്‍ ദിനംപ്രതി കവര്‍ന്നെടുക്കുകയും നാളിതുവരെ അതിന് മരുന്ന് കണ്ടെത്താന്‍ സാധിക്കാതിരിക്കുകയും ചെയ്തിരിക്കുന്നതിനാല്‍ പുതിയ കണ്ടെത്തല്‍ വഴിത്തിരിവാണെന്നും അദ്ദേഹം അവകാശപ്പെടുന്നു. ഇവെര്‍മെക്ടിന്‍ പോലെ ലോകമെമ്പാടും അനായാസം ലഭ്യമാകുന്ന ആന്റി പെറസൈറ്റിനെ കൊറോണയെ തുരത്താനുള്ള ഔഷധമായി പരിവര്‍ത്തനപ്പെടുത്താന്‍ സാധിച്ചാല്‍ അത് വളരെ വേഗത്തില്‍ കൊറോണ രോഗികള്‍ക്ക് ഫലപ്രദമായി ഉപയോഗിക്കാനാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിക്കുന്നു.

ഈ മരുന്ന് മനുഷ്യരില്‍ ഒരു മാസത്തിനകം പരീക്ഷിക്കാനാവുമെന്നാണ് സയന്റിസ്റ്റുകള്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇതിന് മുമ്പ് ഇത് സംബന്ധിച്ച പ്രീ-ക്ലിനിക്കല്‍ ടെസ്റ്റിംഗിനും ക്ലിനിക്കല്‍ ട്രയലുകള്‍ക്കും നല്ല ഫണ്ട് വേണ്ടി വരുമെന്നും റിപ്പോര്‍ട്ടുണ്ട്. എഫ്ഡിഎ അംഗീകരിച്ചിരിക്കുന്ന ആന്റി പെറസൈറ്റിക് ഡ്രഗാണ് ഇവെര്‍മെക്ടിന്‍.മൊനാഷ് ബയോമെഡിസിന്‍ഡിസ്‌കവറി ഇന്‍സ്റ്റിറ്റ്യൂട്ടും പീറ്റര്‍ ഡോഹെര്‍ടി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫെക്ഷന്‍ ആന്‍ഡ് ഇമ്യൂണിറ്റിയും ചേര്‍ന്നാണ് ഇത് സംബന്ധിച്ച നിര്‍ണായക ഗവേഷണങ്ങള്‍ നടത്തുന്നത്. ആന്റിവൈറല്‍ റിസര്‍ച്ചില്‍ ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിക്കുന്നതാണ്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category