1 GBP = 92.50 INR                       

BREAKING NEWS

കോവിഡ് വാര്‍ഡിലെ ദുസ്സഹ സാഹചര്യങ്ങള്‍ക്ക് മറ്റൊരു ഇരകൂടി; ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്കെത്തിയ 23കാരനായ ഫിലിപ്പിനോ നഴ്സ് തളര്‍ന്ന് വീണ് മരിച്ചു; മൂന്നാമത്തെ നഴ്സിനെയും കൊറോണ കൊണ്ട് പോയപ്പോള്‍ ആശങ്കയോടെ മലയാളി നഴ്സിംഗ് സമൂഹം

Britishmalayali
kz´wteJI³

യുകെയെ ശവപ്പറമ്പാക്കിക്കൊണ്ടിരിക്കുന്ന കോവിഡ്-19 എന്ന മഹാമാരി നഴ്സുമാരടക്കമുള്ള എന്‍എച്ച്എസ് ജീവനക്കാരുടെ ജീവന് കടുത്ത ഭീഷണിയായി മാറിയിരിക്കുന്നുവെന്ന് അടിവരയിടുന്ന പുതിയൊരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. വാട്ട്ഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റലില്‍ കൊറോണ രോഗികളെ അടുത്ത് പരിചരിച്ചിരുന്ന 23 കാരനായ ഫിലിപ്പിനോ നഴ്സായ ജോണ്‍ അലഗോസാണ് എന്‍എച്ച്എസിലെ കോവിഡ് വാര്‍ഡുകളിലെ ദുസ്സഹ സാഹചര്യങ്ങളുടെ ഏറ്റവും പുതിയ ഇരയായി മാറിയിരിക്കുന്നത്. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ഈ യുവാവ് തളര്‍ന്ന് വീണ് മരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കൊറോണ രോഗികളെ പരിചരിച്ചിരുന്ന മൂന്നാമത്തെ നഴ്സാണ് കോവിഡ്-19 ബാധിച്ച് മരിച്ചിരിക്കുന്നത്. ഇതോടെ യുകെയിലെ മലയാളി നഴ്സിംഗ് സമൂഹം കടുത്ത ആശങ്കയിലായിരിക്കുകയാണ്.

12 മണിക്കൂര്‍ നീണ്ട കൊറോണ വാര്‍ഡിലെ ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് അലഗോസ് കുഴഞ്ഞ് വീണ് മരിച്ചിരിക്കുന്നത്. കൊറോണയില്‍ നിന്നും കാത്ത് രക്ഷിക്കുന്നതിന് ഉചിതമായ പ്രൊട്ടക്ടീവ് ക്ലോത്തിംഗ് തന്റെ മകന് ലഭ്യമാക്കാതിരുന്നതിനാലാണ് അവര്‍ കൊലയാളി വൈറസ് പിടിപെട്ട് മരിക്കാനിടയായതെന്ന് ആരോപിച്ച് അലഗോസിന്റെ 50 കാരിയായ മാതാവ് ഗിന ഗുസ്റ്റിലോ രംഗത്തെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ വീട്ടിലെത്തിയ യുവാവിന് കടുത്ത തലവേദനയും ഉയര്‍ന്ന ശാരീരികോഷ്മാവും  രാത്രിയിലുടനീളം അനുഭവപ്പെട്ടിരുന്നു.

ഇത്രയും സുഖമില്ലാതിരുന്നുവെങ്കില്‍ ജോലി നിര്‍ത്തി നേരത്തെ തന്നെ വീട്ടിലേക്ക് വന്ന് കൂടായിരുന്നുവോയെന്ന് താന്‍ മകനോട് ചോദിച്ചിരുന്നുവെന്നും എന്നാല്‍ കൊറോണ വാര്‍ഡില്‍ വേണ്ടത്ര സ്റ്റാഫില്ലാതിരുന്നതിനാല്‍ തനിക്ക് ആശുപത്രിയില്‍ നിന്നും നേരത്തെ വരാന്‍ അനുവാദം ലഭിച്ചില്ലായിരുന്നുവെന്നാണ് മകന്‍ വെളിപ്പെടുത്തിയതെന്നും ഈ അമ്മ വേദനയോടെ പരിതപിക്കുന്നു. പാരസെറ്റമോള്‍ കഴിച്ച് ഉറങ്ങാന്‍ താന്‍ മകനോട് നിര്‍ദേശിച്ച് അധികം വൈകുന്നതിന് മുമ്പ് തന്നെ അവന്‍ മരിച്ചിരുന്നുവെന്നും ഗുസ്റ്റിലോ വേദനയോടെ വെളിപ്പെടുത്തുന്നു.

അലഗോസ് ജോലി ചെയ്തിരുന്ന വാട്ട്ഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റലിലെ എ ആന്‍ഡ് ഇ ഡിപ്പാര്‍ട്ട്മെന്റ് കഴിഞ്ഞ രാത്രി അടച്ച് പൂട്ടിയിരുന്നു. ഇവിടുത്തെ ഓക്സിജന്‍ വിതരണത്തില്‍ തടസമുണ്ടായതിനെ തുടര്‍ന്നായിരുന്നു ഇതെന്നാണ് റിപ്പോര്‍ട്ട്. തന്റെ മകന്‍ കൊറോണയെ പ്രതിരോധിക്കുന്നതിന് പര്യാപ്തമായ പ്രൊട്ടക്ടീവ് ക്ലോത്തിംഗ് ധരിച്ചിട്ടായിരുന്നില്ല കോവിഡ് 19 രോഗികളെ പരിചരിച്ചിരുന്നതെന്ന് അവന്റെ സഹപ്രവര്‍ത്തകര്‍ തന്നോട് വെളിപ്പെടുത്തിയിരുന്നുവെന്നാണ് ഗുസ്റ്റിലോ വിലപിക്കുന്നു. ഇവിടുത്തെ സ്റ്റാഫുകള്‍ പിപിഇ ധരിച്ചിരുന്നുവെങ്കിലും അത് വായ മറച്ചിരുന്നില്ലെന്നും അതിനായി സാധാരണ മാസ്‌കുകള്‍ മാത്രമാണ് ധരിച്ചിരുന്നതെന്നും അതിലൂടെ അലഗോസിന് വൈറസ് ബാധയുണ്ടാവുകയായിരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്.

തന്റെ മകന്‍ കിടക്കയില്‍ അനക്കമില്ലാതെ കിടക്കുന്നത് കണ്ട ഗുസ്റ്റിലോ ഉടന്‍ 999 നമ്പറില്‍ വിളിക്കുകയും പാരാമെഡിക്സ് കുതിച്ചെത്തുകയുമായിരുന്നു. എന്നാല്‍ അപ്പോഴേക്കും ഈ യുവ നഴ്സ് മരിച്ചിരുന്നു. തങ്ങളുടെ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കി മാത്രമേ അവരെ കോവിഡ്-19 വാര്‍ഡുകളില്‍ ഡ്യൂട്ടിക്കിടാറുള്ളുവെന്നാണ് വാട്ട്ഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റല്‍ അധികൃതര്‍ പ്രസ്താവനയിലൂടെ പ്രതികരിച്ചിരിക്കുന്നത്. ഫിലിപ്പീന്‍സില്‍ ജനിച്ച അലഗോസ് വളരെ ചെറുപ്പത്തില്‍ ബ്രിട്ടനിലേക്ക് കുടുംബത്തോടൊപ്പം വരുകയും ഇവിടുത്തെ പൗരത്വം നേടുകയുമായിരുന്നു.തന്റെ മകന് നേരത്തെ രോഗങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും ഗുസ്റ്റിലോ പറയുന്നു.

എന്‍എച്ച്എസിലെ മൂന്നാമത്തെ നഴ്സാണ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുളളില്‍ കൊറോണ ബാധിച്ച് മരിച്ചതെന്നത് കടുത്ത ആശങ്കയാണ് മലയാളി നഴ്സുമാര്‍ അടക്കമുള്ളവരില്‍ ജനിപ്പിച്ചിരിക്കുന്നത്. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ വാല്‍സാല്‍ മാനറിലെ 36കാരിയായ അരീമ നസ്രീന്‍ വെള്ളിയാഴ്ചയും കെന്റിലെ മാര്‍ഗററ്റിലെ ക്യൂന്‍ മദര്‍ ഹോസ്പിറ്റലില്‍ 38 കാരി എയ്മീ ഓ റൗര്‍കെ വ്യാഴാഴ്ചയും കൊറോണ ബാധിച്ച് മരിച്ചിരുന്നു.ഇതിന് പുറമെ  കൊറോണ പിടിപെട്ട് എന്‍എച്ച്എസിലെ രണ്ട് ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാരും മരിച്ചതും ആശങ്കയേറ്റുന്നു. നോര്‍ത്ത് ഈസ്റ്റ്‌ലണ്ടനില്‍ ജോലി ചെയ്തിരുന്ന 57കാരനായ തോമസ് ഹാര്‍വി, നോര്‍ത്ത് വെസ്റ്റ് ലണ്ടനിലെ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റായ ട്രാസി ബ്രെന്നാന്‍ എന്നിവരാണ് വൈറസ് ബാധിച്ച് മരിച്ച ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍.

ഇതില്‍ ഹാര്‍വിക്ക് ഉചിതമായ പിപിഇ നല്‍കിയിരുന്നുവെങ്കില്‍ അദ്ദേഹം മരിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ കുറ്റപ്പെടുത്തുന്നത്. കോവിഡ്-19ബാധിതരുടെ സമീപത്ത്
പോകുമ്പോള്‍ താന്‍ സ്വന്തം പണം കൊടുത്ത് വാങ്ങിയ സര്‍ജിക്കല്‍ ഫേസ് മാസ്‌ക് ധരിക്കാന്‍ അധികൃതര്‍ അനുവദിക്കാത്തതിനെ തുടര്ന്ന് ട്രാസി ജോലി രാജി വച്ചെങ്കിലും അവര്‍ കൊറോണ ബാധിച്ച് മരിക്കുകയായിരുന്നു. പിപിഇകളുടെ അപര്യാപ്തത മൂലം മിക്ക നഴ്സുമാരും ഡോക്ടര്‍മാരും അവയില്ലാതെ കൊറോണ രോഗികളെ പരിചരിക്കുന്നത് ഇവരുടെ ജീവന് കടുത്തഭീഷണിയാണുയര്‍ത്തുന്നത്. 

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category