1 GBP = 93.00 INR                       

BREAKING NEWS

ഈ ബ്രിട്ടീഷ് ജനതയുടെ തലയിലും ആള്‍ത്താമസമില്ലേ? മാനം തെളിഞ്ഞതോടെ പാര്‍ക്കുകളിലേക്കും ബീച്ചുകളിലേക്കും ജനപ്രവാഹം; എല്ലാം അടച്ച് പൂട്ടി ആളുകളെ തല്ലിയോടിച്ച് പോലീസും; മരണം കുതിക്കുമ്പോഴും തെരുവിലിറങ്ങി ജീവിതം കൊണ്ടാടി ബ്രിട്ടീഷുകാര്‍

Britishmalayali
kz´wteJI³

''കൊറോണ പിടിച്ച് മരിച്ചാലും സാരമില്ല. അതിന് മുമ്പുളള ജീവിതനിമിഷങ്ങള്‍ അങ്ങേയറ്റം ആസ്വദിച്ചേ മതിയാവൂ''എന്ന ആത്മഹത്യാപരമായ നിലപാടിലാണോ ബ്രിട്ടീഷുകാര്‍? രാജ്യത്ത് കൊറോണ മരണങ്ങളും രോഗം പിടിപെടുന്നവരും നാള്‍ക്ക് നാള്‍ കുതിച്ചുയരുമ്പോഴും ലോക്ക്ഡൗണ്‍ നിയമങ്ങളും സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നിയമങ്ങളും കാറ്റില്‍ പറത്തി നല്ല കാലാവസ്ഥയില്‍ കൂട്ടം ചേര്‍ന്ന് അടിച്ച് പൊളിക്കാന്‍ പാര്‍ക്കുകളിലേക്കും ബീച്ചുകളിലേക്കും ഒഴുകുന്ന ബ്രിട്ടീഷുകാരെ കാണുമ്പോള്‍ ആരുടെ മനസിലും ഉയരുന്ന ഒരു ചോദ്യമാണിത്.

മാനം തെളിഞ്ഞതോടെ തുറസ്സായ ഇടങ്ങളിലേക്കുള്ള ജനപ്രവാഹം കാണുമ്പോള്‍ ഈ ബ്രിട്ടീഷ് ജനതയുടെ തലയില്‍ ആള്‍ത്താമസമില്ലേ? എന്ന് ആര്‍ക്കെങ്കിലും തോന്നിയാലും അവരെ കുറ്റപ്പെടുത്താനാവില്ല. ചൂടും തെളിഞ്ഞ കാലാവസ്ഥയും ആസ്വദിക്കാന്‍ ആളുകള്‍ കുത്തിയൊഴുകിയെത്താന്‍ തുടങ്ങിയതോടെ ബീച്ചുകളും പാര്‍ക്കുകളും മറ്റും അടച്ച് പൂട്ടി ആളുകളെ തല്ലിയോടിച്ച് പോലീസും രംഗത്തെത്തിറങ്ങിയിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ തലയ്ക്ക് മുകളില്‍ മരണം ഇരപിടിയ്ക്കാനായി പതിയിരിക്കുമ്പോഴും തെരുവിലിറങ്ങി ജീവിതം കൊണ്ടാടുകയാണ് ബ്രിട്ടീഷുകാരിപ്പോഴും.

ഇന്നലെ രാവിലെ തെളിഞ്ഞ കാലാവസ്ഥ ആസ്വദിക്കുന്നതിനായി സൗത്ത്ലണ്ടനിലെ ബ്രോക്ക് വെല്‍ പാര്‍ക്കിലേക്ക് 3000ത്തോളം പേര്‍ ഒഴുകിയെത്തിയെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നിയമങ്ങളെ ലംഘിച്ച് 3000ത്തില്‍ അധികം പേര്‍ ഇന്നലെ ബ്രോക്ക് വെല്‍ പാര്‍ക്കില്‍ ചെലവഴിച്ചിരുന്നുവെന്നാണ് ലാംബെത്ത് കൗണ്‍സില്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇവരില്‍ പലരും സണ്‍ബാത്തിംഗ് വരെ നിര്‍വഹിച്ചിരുന്നുവെന്നും കൂട്ടം കൂടിയിരുന്നുവെന്നും ഇത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും കൗണ്‍സില്‍ മുന്നറിയിപ്പേകുന്നു.

അതിനാല്‍ ഇന്ന് മുതല്‍ പാര്‍ക്ക് അടച്ചിടാന്‍ കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്. കോവിഡ്-19 അപകടകരമായി പടര്‍ന്ന് പിടിച്ച് ദിവസവും നൂറുകണക്കിന് പേരുടെ ജീവന്‍ കവര്‍ന്നെടുക്കുന്ന സാഹചര്യത്തില്‍ ഏവരും വീടുകളില്‍ തന്നെ കഴിയണമെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ അഭ്യര്‍ത്ഥന കാറ്റില്‍ പറത്തുന്ന വിധത്തിലായിരുന്നു ഇത്തരത്തില്‍ പലയിടങ്ങളിലേക്കും ആളുകള്‍ തിക്കും തിരക്കും കൂട്ടിയെത്തിയിരുന്നത്. ഗവണ്‍മെന്റിന്റെ നിര്‍ദേശങ്ങള്‍  ജനം അനുസരിച്ചിരുന്നുവെങ്കില്‍ ഈ കര്‍ക്കശമായ നീക്കം നടത്തേണ്ടി വരില്ലായിരുന്നുവെന്നും ജനത്തിന്റെ സുരക്ഷക്ക് വേണ്ടിയാണീ നടപടിയെടുക്കുന്നതെന്നും ഈ കൗണ്‍സില്‍ വിശദീകരിക്കുന്നു.

ഇന്നലെ ഒറ്റ ദിവസം മാത്രം ബ്രിട്ടനില്‍ കൊറോണ ബാധിച്ച് 708 പേര്‍ മരിക്കുകയും മൊത്തം മരണസംഖ്യ 4313 ആയി ഉയരുകയും ചെയ്തിട്ടും ആളുകള്‍ക്ക് ഇത്തരം നിയമലംഘനങ്ങളുടെ ഗൗരവം വേണ്ടത്രയുണ്ടായിട്ടില്ലെന്നത് കടുത്ത ആശങ്കയാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇത്തരത്തില്‍ ലണ്ടന്റെ വിവിധ ഭാഗങ്ങളില്‍ തെളിഞ്ഞ കാലാവസ്ഥ ആസ്വദിക്കാന്‍ കൂട്ടം കൂടിയെത്തിയ നിരവധി പേരെ പിരിച്ച് വിടാന്‍ പോലീസിന് നന്നായി യത്നിക്കേണ്ടി വരുന്നുണ്ട്.  ലോക്ക് ഡൗണ്‍ നിയമം ലംഘിക്കുന്നവരുടെ എണ്ണം പെരുകി വരുന്നതില്‍ കടുത്ത നിരാശ രേഖപ്പെടുത്തി കാംഡെന്‍ ടൗണ്‍ ആന്‍ഡ് പ്രിംറോസ് ഹില്‍ പോലീസ് ഇന്നലെ ട്വിറ്ററിലൂടെ രംഗത്തെത്തിയിരുന്നു.

ഇത്തരത്തില്‍ കൂട്ടം കൂടി നിന്ന നൂറ് കണക്കിന് പേരെ തങ്ങള്‍ പ്രിംറോസ് ഹില്ലില്‍ നിന്നും നിര്‍ബന്ധിച്ച് മടക്കി അയച്ചുവെങ്കിലും അവര്‍ അല്‍പസമയത്തിനുള്ളില്‍ തിരിച്ച് വന്നിരുന്നുവെന്നാണ് പോലീസ് ആരോപിക്കുന്നത്. ഒരു ബെര്‍ത്ത്ഡേ പാര്‍ട്ടിക്കായി 25 പേര്‍ ഒന്നിച്ച് കൂടിയതിന്റെ ചിത്രം പങ്ക് വച്ചായിരുന്നു ന്യൂ ഹാം പോലീസ് ഇത്തരം സംഭവങ്ങള്‍ പെരുകി വരുന്ന കാര്യം എസോഷ്യല്‍ മീഡിയയിലൂടെ എടുത്ത് കാട്ടിയത്. സെന്‍ട്രല് പാര്‍ക്ക് റോഡിലെ ഒരു വീട്ടില്‍ വച്ച് നടന്ന ഈ ബെര്‍ത്ത് ഡേ പാര്‍ട്ടി പിരിച്ച് വിടാന്‍ ഇടപെടേണ്ടി വന്നുവെന്നാണ് ന്യൂ ഹാം പോലീസ് വെളിപ്പെടുത്തുന്നത്.

മിക്കവരും ഇത്തരം നിയമങ്ങള്‍ അനുസരിച്ച് വീട്ടിലിരിക്കുന്നുണ്ടെന്നും എന്നാല്‍ ചിലര്‍ ഇത് ലംഘിക്കുന്നത് മൊത്തം സമൂഹത്തിന് ഭീഷണിയാണെന്നുമാണ് സസെക്സ് പോലീസ് മുന്നറിയിപ്പേകുന്നത്. ഇത്തരത്തില്‍ നിയമം ലംഘിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കേണ്ടി വന്നുവെന്നും സസെക്സ് പോലീസ് പറയുന്നു. ഹോവ് ബീച്ചില്‍ ഇവര്‍ ബിബിക്യൂ നടത്തുകയായിരുന്നുവെന്നും പോലീസ് വെളിപ്പെടുത്തുന്നു.ഇത്തരത്തില്‍ നിരവധി നിയമലംഘനങ്ങളുടെ വാര്‍ത്തകള്‍ രാജ്യമെമ്പാടു നിന്നും പുറത്ത് വന്ന് കൊണ്ടിരിക്കുന്നത് കടുത്ത ആശങ്കയാണ് ജനിപ്പിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category