1 GBP = 93.00 INR                       

BREAKING NEWS

മഹാമാരി കുതിച്ച് പാഞ്ഞെത്തിയത് മിഡ്ലാന്‍ഡ്സില്‍; ലണ്ടനെ മറികടന്ന് മിഡ്ലാന്‍ഡ്സില്‍ കൊറോണയുടെ താണ്ഡവം തുടരുന്നു; അടുത്ത ലക്ഷ്യം യോര്‍ക്ക്ഷെയര്‍

Britishmalayali
kz´wteJI³

യുകെയിലെ കൊറോണ തലസ്ഥാനമെന്ന ദുരവസ്ഥയില്‍ നിന്നും ലണ്ടന് മോചനം ലഭിച്ചു. ഇത് പ്രകാരം ഏറ്റവുമധികം കൊറോണ രോഗികള്‍ മരിച്ച് കൊണ്ടിരിക്കുന്ന സ്ഥലമെന്ന ദുഷ്പേര് ലണ്ടനില്‍ നിന്നും മിഡ്ലാന്‍ഡ്സിലേക്ക് മാറിയിരിക്കുകയാണിപ്പോള്‍. വെളളിയാഴ്ച വൈകുന്നേരം അഞ്ച് മണിവരെയുള്ള 24 മണിക്കൂറിനിടെ മിഡ്ലാന്‍ഡ്സില്‍ കൊറോണ ബാധിച്ച് മരിച്ചത് 212 പേരാണെന്നാണ് എന്‍എച്ച്എസ് ഇംഗ്ലണ്ടില്‍ നിന്നുള്ള കണക്കുകള്‍ വെളിപ്പെടുത്തുന്നത്.  എന്നാല്‍ 127 പേര്‍ മാത്രമാണ് ഈ സമയത്ത് ലണ്ടനിലുണ്ടായിരിക്കുന്നത്. ഇതേ സമയം ഇംഗ്ലണ്ടിലാകമാനം ഈ സമയത്ത് മരിച്ചത് 637 പേരാണ്.

ഇത്തരത്തില്‍ മഹാമാരി കുതിച്ചെത്തി ലണ്ടനെ മറികടന്ന് മിഡ്ലാന്‍ഡ്സില്‍ കൊറോണയുടെ താണ്ഡവം തുടങ്ങിയിരിക്കുകയാണ്. കൊറോണയുടെ അടുത്ത ലക്ഷ്യം യോര്‍ക്ക്ഷെയറില്‍ കൂട്ടമരണം വിതക്കുകയാണെന്നും മുന്നറിയിപ്പുണ്ട്.വെളളിയാഴ്ച മിഡ്ലാന്‍ഡ്സിലെ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട കൊറോണ രോഗികളുടെ എണ്ണത്തില്‍ 47 ശതമാനമാണ് വര്‍ധനവുണ്ടായിരിക്കുന്നത്. ഡൗണിംഗ് സ്ട്രീറ്റിലെ പ്രതിദിന കൊറോണ ബ്രീഫിംഗിനിടെ കാബിനറ്റ് മിനിസ്റ്ററായ മൈക്കല്‍ ഗോവാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

മിഡ് ലാന്‍ഡ്സിലെ ഇതുവരെയുള്ള കൊറോണ രോഗികളുടെ ഹോപ്സിറ്റല്‍ അഡ്മിഷനുകളിലെ ഏറ്റവും വലിയ വര്‍ധനവാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അതേ സമയം യോര്‍ക്ക്ഷെയറിള്‍ ആശുപത്രികളില്‍ അഡ്മിറ്റാകുന്ന കൊറോണ രോഗികളുടെ എണ്ണത്തില്‍ 35 ശതമാനം വര്‍ധവാണുണ്ടായിരിക്കുന്നത്. കൊറോണ ബാധിച്ച് ആദ്യമായി ഒരു എന്‍എച്ച്എസ് ഫ്രണ്ട് ലൈന്‍ സ്റ്റാഫ് മരിച്ചത് മിഡ്ലാന്‍ഡ്സിലെ ഡോക്ടറായിരുന്ന 55 കാരന്‍ അംഗെഡ് എല്‍ ഹവ്റാനി ആയിരുന്നു. കഴിഞ്ഞ ശനിയാഴ്ച ലെയ്സെസ്റ്ററിലെ ഗ്ലെന്‍ഫീല്‍ഡ് ഹോസ്പിറ്റലില്‍ വച്ചായിരുന്നു ഈ ഡോക്ടര്‍ മരിച്ചത്. ബര്‍ടനിലെ ക്യൂന്‍സ് ഹോസ്പിറ്റലിലെ ഇഎന്‍ടി സര്‍ജനായിരുന്നു ഈ ഡോക്ടര്‍.

ഈ മാസം ആദ്യമായിരുന്നു മിഡ്ലാന്‍ഡ്സില്‍ കൊറോണ ബാധിച്ചുള്ള ഹോസ്പിറ്റല്‍ അഡ്മിഷനുകളില്‍ കുതിച്ച് കയറ്റമുണ്ടാകാന്‍ തുടങ്ങിയത്. ലണ്ടനിലുണ്ടായത് പോലെ മിഡ്ലാന്‍ഡ്സിലെ റീജിയണല്‍ ഹോസ്പിററലുകളില്‍ ഇപ്പോള്‍ കൊറോണ രോഗികള്‍ ഇടതടവില്ലാതെ അഡ്മിറ്റാകാനെത്തിക്കൊണ്ടിരിക്കുകയാണ്. മിഡ്ലാന്‍ഡ്സില്‍ കൊറോണ മരണങ്ങള്‍ 905 ആയും മൊത്തം രോഗികള്‍ 6127 ആയുമാണ് വര്‍ധിച്ചിരിക്കുന്നത്. ലണ്ടനില്‍ മൊത്തം കേസുകള്‍ 10,764ഉം മരണം 1179ഉം ആണ്. കഴിഞ്ഞ ദിവസം മുതലാണ് പ്രതിദിന മരണനിരക്കില്‍ മിഡ്ലാന്‍ഡ്സ് ലണ്ടനെ മറികടക്കാന്‍ തുടങ്ങിയിരിക്കുന്നത്. ഭാവിയിലും അത് തുടര്‍ന്നാല്‍ രാജ്യത്തെ കോവിഡ്-19ന്റെ എപിക് സെന്റര്‍ മിഡ്ലാന്‍ഡ്സായി മാറുമെന്നുറപ്പാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category