1 GBP = 92.50 INR                       

BREAKING NEWS

കൊറോണ ബാധിച്ചെങ്കിലും പാരസെറ്റാമോള്‍ കഴിച്ചും ധാരാളം വെള്ളം കുടിച്ചും വീട്ടില്‍ തന്നെ കഴിഞ്ഞു; ഒരാഴ്ച കൊണ്ട് പകര്‍ച്ച വ്യാധിയെ പമ്പ കടത്തി മില്‍ട്ടണ്‍ കെയ്ന്‍സിലെ മലയാളി ദമ്പതികള്‍

Britishmalayali
kz´wteJI³

പ്രാര്‍ത്ഥിക്കുക. നമ്മളില്‍ ആര്‍ക്കും ഈ മഹാ വ്യാധി വരാതിരിക്കാന്‍. വന്നാല്‍ തന്നെയും മരുന്ന് കഴിക്കുക. വിശ്രമിക്കുക. ആത്മവിശ്വാസം കൈമുതലാക്കി പ്രാര്‍ത്ഥിക്കുക. പറയുന്നത് മില്‍ട്ടണ്‍ കെയ്ന്‍സിലെ മലയാളി ദമ്പതികളാണ്. സ്വന്തം അനുഭവത്തില്‍ നിന്നുമാണ് ഈ സന്ദേശം കൊറോണയെ പേടിച്ച് വീടുകളില്‍ കഴിയുന്ന ലോകമെമ്പാടുമുള്ള ആളുകള്‍ക്കായി ഇവര്‍ പങ്കുവെക്കുന്നത്.

മില്‍ട്ടണ്‍ കെയ്ന്‍സിലെ ശ്രീലാല്‍ - ലക്ഷ്മി ദമ്പതികള്‍ക്കാണ് കൊവിഡ് പിടിപെട്ടത്. ലക്ഷ്മിക്കാണ് ആദ്യം തുടങ്ങിയത്. മാര്‍ച്ച് 26നാണ് കൊവിഡ് 19ന്റെ ആദ്യ ലക്ഷണങ്ങള്‍ ശരീരത്തില്‍ അറിഞ്ഞു തടങ്ങിയത്. ഗവണ്‍മെന്റിന്റെ ലോക്ക് ഡൗണ്‍ തുടങ്ങിയതു കൊണ്ടു തന്നെ ശ്രീലാലിന്റെ കുടുംബം വര്‍ക്ക് ഫ്രം ഹോമും മകന്‍ ഡിസ്റ്റന്‍സ് എഡ്യുക്കേഷനും ആയിരുന്നു. മാര്‍ച്ച് 26ന് ഉച്ചയോടെയാണ് ശാരീരിക പ്രശ്‌നങ്ങള്‍ തുടങ്ങിയത്. തലവേദനയും ശരീര വിറയലും ഉണ്ടായിരുന്നു. സാധാരണ പനിയാണെന്ന ധാരണയില്‍ കിടന്നു. എന്നാല്‍ പിന്നീട് തൊണ്ട വേദന, ശരീര വേദന, പനി 400 ഫാരന്‍ ഫീറ്റ് വരെയായി. രാത്രി ഒക്കെ ശരീരത്തിന് ഭയങ്കര തണുപ്പും ഉള്‍പ്പനി വിട്ടു പോകുമ്പോഴുള്ള വിയര്‍പ്പും എല്ലാം ഉണ്ടായിരുന്നു.

രണ്ടു ദിവസം കൂടി കഴിഞ്ഞപ്പോഴും ചുമയും നെഞ്ചു വേദനയും ഒക്കെ തുടങ്ങി. ഇവിടെ പ്രത്യേകിച്ച് ട്രീറ്റ്‌മെന്റും മരുന്നുകളും ഒന്നും ഇല്ലാത്തതു കൊണ്ടു തന്നെ വീട്ടില്‍ തന്നെ കഴിയുവാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മൂന്നു നേരം പാരസെറ്റാമോള്‍ കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യുകയാണ് ട്രീറ്റ്‌മെന്റായി എടുത്തത്. പുറത്തു പോയിരുന്നില്ല. സുഹൃത്തുക്കളും ആരോഗ്യ പ്രവര്‍ത്തകരും പ്രത്യേകിച്ച് എന്‍എച്ച്എസ് ഡോക്ടര്‍മാരും എല്ലാം പ്രത്യേക നിര്‍ദ്ദേശങ്ങളും കരുതലും നല്‍കിയിരുന്നു. 
ലക്ഷ്മിക്ക് രാവിലെ അസുഖം വല്ലാതെ കൂടുന്ന അവസ്ഥയും രാത്രി ഉറങ്ങാന്‍ വളരെ ബുദ്ധിമുട്ടും ഉണ്ടായിരുന്നു. നാലഞ്ചു ദിവസം കഴിഞ്ഞപ്പോള്‍ പകല്‍ സമയങ്ങളില്‍ അസ്വസ്ഥതകള്‍ ഇല്ലെങ്കിലും രാത്രി ആവുന്നതോടെ ഉറങ്ങാന്‍ ബുദ്ധിമുട്ടും അസ്വസ്ഥതകളും ആയിരുന്നു. എന്നാല്‍, കൃത്യമായി മരുന്നും വിശ്രമവും എടുത്ത് വീട്ടില്‍ തന്നെ കഴിഞ്ഞതോടെ ഇപ്പോള്‍ അസുഖം ഭേദമാവുകയും ചെയ്തു. മരുന്നും വെള്ളവും കഴിക്കുന്നതിനപ്പുറം രോഗത്തെ മറികടക്കുവാന്‍ ചെയ്യേണ്ടത് നിങ്ങളെ കീഴ്‌പ്പെടുത്താന്‍ രോഗത്തെ അനുവദിക്കരുത്. മറിച്ച്, പോസിറ്റീവ് മനോഭാവത്തോടെ അസുഖത്തെ കാണുകയും രോഗത്തെ നിങ്ങള്‍ തന്നെ കീഴ്‌പ്പെടുത്തുകയുമാണ് വേണ്ടതെന്ന് ലക്ഷ്മി പറയുന്നു.

അസുഖബാധിതരായ ആരെങ്കിലും ഉണ്ടെങ്കില്‍ പൂര്‍ണമായും പോസിറ്റീവ് ആയി ഇരിക്കുകയും രോഗത്തെ കുറിച്ച് ആശങ്കാകുലരാകാതെ ആത്മവിശ്വാസത്തോടെ നേരിടണമെന്ന് ശ്രീലാല്‍ പറയുന്നു. അവര്‍ക്ക് പ്രചോദനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വീഡിയോ ചെയ്തതെന്ന് ശ്രീലാല്‍ പറയുന്നു. ഞങ്ങള്‍ കടന്നുപോയ അനുഭവങ്ങള്‍ നിങ്ങളുമായി പങ്കുവെയ്ക്കുമ്പോള്‍ ഈ രോഗത്തെ ആര്‍ക്കും മറികടക്കാനാകാവുന്നതേ ഉള്ളൂവെന്ന കാര്യം വ്യക്തമാകും. വീട്ടില്‍ പ്രായമായവര്‍ ഉണ്ടെങ്കില്‍ അവരെ പ്രത്യേകം കെയര്‍ ചെയ്യുക. എന്നിരുന്നാലും അസുഖത്തെ മറികടക്കുക എന്നത് നിങ്ങളുടെ മനസിന്റെ ധൈര്യത്തെയും ആത്മവിശ്വാസത്തെയും ആശ്രയിച്ചിരിക്കുന്നുവെന്ന ലക്ഷ്മി പറയുന്നു.

മില്‍ട്ടണ്‍ കെയ്ന്‍സിലെ ഈ മലയാളി ദമ്പതികളുടെ അനുഭവം കൊറോണയെ അകാരണമായി ഭയപ്പെടേണ്ട കാര്യമില്ലായെന്നു യുകെയിലെ മലയാളി സമൂഹത്തിന് വ്യക്തമാക്കി തരുന്നതാണ്. നാട്ടില്‍ ആലപ്പുഴ സ്വദേശികളാണ് ഇവര്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category