1 GBP = 93.00 INR                       

BREAKING NEWS

വെള്ളിയാഴ്ച രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയത് ഡോക്ടറെ കാണണമെന്ന് പറഞ്ഞ്: വീട്ടുകാര്‍ ഫോണ്‍ ചെയ്തപ്പോള്‍ തനിക്കു കോവിഡ് ബാധയുണ്ടെന്ന സംശയത്തില്‍ ആശുപത്രിയില്‍ വന്നിരിക്കുകയാണെന്ന് മറുപടി; ഫോണ്‍ ഓഫായതോടെ ഓട്ടോ ഡ്രൈവറായ പവിത്രനെ കണ്ടെത്തിയത് വഴിയരികില്‍ മരിച്ച നിലയില്‍; കോവിഡ് ബാധിതനെന്ന് കുറിപ്പ്

Britishmalayali
kz´wteJI³

തൃശൂര്‍ കൊവിഡ് ബാധയുണ്ടെന്ന് സംശയത്തില്‍ ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി. സൗത്തുകൊണ്ടാഴി കൊട്ടേക്കാട്ടില്‍ പവിത്രനാണു (49) മരിച്ചത്. വഴിയരികില്‍ മരിച്ച നിലനിലയിലാണ് ഇയാളെ കണ്ടെത്തിയത്. തനിക്കു കോവിഡ് ബാധയുണ്ടെന്നു സംശയമുള്ളതിനാല്‍ ജീവനൊടുക്കുകയാണെന്നും ഭാര്യയെയും മക്കളെയും ഗാര്‍ഹിക നിരീക്ഷണത്തില്‍ വയ്ക്കണമെന്നും സൂചിപ്പിക്കുന്ന കുറിപ്പു കണ്ടെത്തി. എന്നാല്‍, ഇദ്ദേഹത്തിനു സാധാരണ പനി മാത്രമാണെന്നാണു കഴിഞ്ഞദിവസം ചികിത്സ തേടിയ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നിന്നു സ്ഥിരീകരിച്ചത്. 

ഇതര സംസ്ഥാനങ്ങളിലോ വിദേശത്തോ പോയിട്ടില്ലെന്നും ദൂരയാത്ര കഴിഞ്ഞവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ലെന്നും ബന്ധുക്കളും വ്യക്തമാക്കുന്നു. എങ്കിലും മരിച്ചയാള്‍ സംശയം പ്രകടിപ്പിച്ച സ്ഥിതിക്ക് ബന്ധുക്കളെ വീട്ടുനിരീക്ഷണത്തിലാക്കേണ്ടി വരും. പൊലീസ് നിര്‍ദ്ദേശിക്കുന്നതനുസരിച്ച് ആരോഗ്യവകുപ്പ് നടപടികള്‍ സ്വീകരിക്കുമെന്നു ഡിഎംഒ വ്യക്തമാക്കി.

മൃതദേഹം മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജില്‍. സംസ്‌കാരം ഇന്നു കൊണ്ടാഴി പൊതുശ്മശാനത്തില്‍. ബുധനാഴ്ച സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടിയ പവിത്രന്‍ വെള്ളി രാവിലെ ഡോക്ടറെ കാണാനെന്നു പറഞ്ഞ് ഓട്ടോയില്‍ പോയതാണ്.

ഏറെനേരം കഴിഞ്ഞു വീട്ടുകാര്‍ ഫോണ്‍ ചെയ്തപ്പോള്‍ തനിക്കു കോവിഡ് ബാധയുണ്ടെന്ന സംശയത്തില്‍ ഓട്ടുപാറ താലൂക്ക് ആശുപത്രിയില്‍ വന്നിരിക്കുകയാണെന്നായിരുന്നു മറുപടി. പിന്നീട് ഫോണ്‍ ഓഫ് ആയി. ഇന്നലെ രാവിലെ 11നാണ് ഒലിച്ചി മേഖലയില്‍ മരിച്ചുകിടക്കുന്നതായി നാട്ടുകാര്‍ കണ്ടത്. ഭാര്യ: ഉഷ. മക്കള്‍: സൗപര്‍ണിക, വൈഷ്ണവന്‍. മരുമകന്‍: ജയന്‍.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category