1 GBP = 93.00 INR                       

BREAKING NEWS

നിയന്ത്രണം ലംഘിച്ച് രാത്രിയില്‍ വാഹനവുമായി കറങ്ങി നടന്ന നടിക്കും സുഹൃത്തിനും കാറപകടത്തില്‍ പരിക്ക്; പാസ് ഇല്ലാതെ കറങ്ങി നടന്ന ഇരുവരുടെയും യാത്രയില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ്

Britishmalayali
kz´wteJI³

ബെംഗളൂരു: ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് രാത്രിയില്‍ കാറുമായി കറങ്ങാനിറങ്ങിയ നടിക്കും സുഹൃത്തിനും വാഹനാപകടത്തില്‍ പരിക്ക്. കന്നട നടി ഷര്‍മിള മണ്‍ഡ്രേയ്ക്കും സുഹൃത്തിനുമാണ് കാറപകടത്തില്‍ പരിക്കേറ്റത. കഴിഞ്ഞദിവസം പുലര്‍ച്ചെ രണ്ടോടെ കാറുമായി ഇറങ്ങിയ നടിയും സുഹൃത്തും സഞ്ചരിച്ച കാര്‍ വസന്ത്നഗറിലെ മേല്‍പ്പാലത്തിലെ തൂണുകളില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.

എന്നാല്‍ കണ്ണിങ്ങാം റോഡിലെ സ്വകാര്യാശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്കുശേഷം ഇവര്‍ സ്ഥലം വിട്ടു. ഇവര്‍ക്ക് പുറത്തിറങ്ങാനുള്ള പാസുണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ലോക്ഡൗണ്‍ ലംഘിച്ചതിനും തൂണുകള്‍ തകര്‍ന്നതിനും ഇരുവരുടെയും പേരില്‍ കേസെടുത്തിട്ടുണ്ട്. നടിയുടെ മുഖത്തിനും കൈകള്‍ക്കും പരിക്കേറ്റതായാണ് വിവരം. സുഹൃത്തായ ലോകേഷിന്റെ കൈകള്‍ക്ക് പൊട്ടലുണ്ട്. എന്നാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസ് ആരോപിക്കുന്നത്.

വിവരമറിഞ്ഞ് പൊലീസെത്തിയപ്പോള്‍ കാറിന് സമീപത്തുണ്ടായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത് നടിയാണെന്ന വിവരം വ്യക്തമാക്കിയത്. ട്രാഫിക് പൊലീസുമായി വാക്കേറ്റത്തിലേര്‍പ്പെടുകയും ചെയ്തു. പിന്നീട് സ്ഥലത്തുനിന്ന് ഇവര്‍ കടന്നുകളഞ്ഞു. അല്പസമയത്തിനുശേഷം അപകടത്തില്‍പ്പെട്ട രണ്ടുപേര്‍ ചികിത്സയ്ക്കെത്തിയതായി സ്വകാര്യാശുപത്രിയില്‍നിന്ന് ഹൈഗ്രൗണ്ട് പൊലീസിന് വിവരം ലഭിച്ചു. നടിയും സുഹൃത്തുമാണ് ചികിത്സതേടിയെത്തിയതെന്ന് പൊലീസന്വേഷണത്തില്‍ തെളിഞ്ഞു.

എന്നാല്‍ ജെ.പി. നഗറിലുണ്ടായ അപകടത്തിലാണ് പരിക്കേറ്റതെന്നാണ് നടിയും സുഹൃത്തും ആശുപത്രിയില്‍ നല്‍കിയ വിവരം. എന്നാല്‍ വസന്ത് നഗറിലുണ്ടായ അപകടത്തില്‍ കാറിലുണ്ടായിരുന്നത് ഇവര്‍തന്നെയാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. സംഭവത്തില്‍ ദുരൂഹത നിലനില്‍ക്കുന്നതിനാല്‍ ഇരുവരെയും ചോദ്യംചെയ്യാനുള്ള തീരുമാനത്തിലാണ് പൊലീസ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category