1 GBP = 93.00 INR                       

BREAKING NEWS

മോദിയുടെ 'ദീപം തെളിയിക്ക'ലിന്റെ ലക്ഷ്യം മറ്റൊന്ന്: ബിജെപിയുടെ സ്ഥാപകദിനം ആഘോഷിപ്പിക്കാനുള്ള തന്ത്രം; ദീപം തെളിയിക്കാന്‍ ഈ തിയതിയും സമയവും മറ്റും തിരഞ്ഞെടുക്കാന്‍ മറ്റെന്താണ് കാരണം; ശാസ്ത്രീയമോ യുക്തിസഹമോ ആയ എന്തെങ്കിലും ഒരു കാരണം ഇതിന് പിന്നിലുണ്ടെങ്കില്‍ പ്രധാനമന്ത്രി പറയട്ടെ; ലോകമൊട്ടാകെ ഒരു വിപത്തിനെ അഭിമുഖീകരിച്ചുക്കൊണ്ടിരിക്കുമ്പോള്‍ സ്വന്തം പാര്‍ട്ടിയുടെ ഹിഡന്‍ അജണ്ട തള്ളികയറ്റാന്‍ ശ്രമം; മോദിയുടെ ആഹ്വാനത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി

Britishmalayali
kz´wteJI³

ബെംഗളൂരു: ന്ന് രാത്രി ഒമ്പത് മണിക്ക് ലൈറ്റുകള്‍ അണച്ച് ദീപം തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി ജെഡിഎസ് നേതാവും കര്‍ണാടക മു്ന്‍ മുഖ്യമന്ത്രിയുമായ എച്ചഡി കുമാരസ്വാമി. രാത്രി ഒമ്പത് മണിക്ക് ദീപം തെളിയിക്കുന്നതിലൂടെ ബിജെപിക്ക് അവരുടെ സ്ഥാപക ദിനം പരോക്ഷമായി ആഘോഷിക്കുന്നതിനുള്ള പദ്ധതിയാണെന്ന് കുമാരസ്വാമി ആരോപിച്ചു.

കൊറോണക്കെതിരായ പോരാട്ടത്തില്‍ ഐക്യം വിളിച്ചോതുന്നതിന് വേണ്ടി ഞായറാഴ്ച രാത്രി ഒമ്പത് മണിക്ക് ഒമ്പത് മിനിറ്റ് ദീപം തെളിയിക്കണമെന്നാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. പല പ്രതിപക്ഷപാര്‍ട്ടി നേതാക്കളും ഇതിനെതിരെ രംഗത്തെത്തിയിരുന്നെങ്കിലും വ്യത്യസ്തമായ ആരോപണമാണ് കുമാരസ്വാമി ഉന്നയിച്ചിരിക്കുന്നത്.

ഏപ്രില്‍ ആറിന് സ്ഥാപകദിനം ആഘോഷിക്കാന്‍ ബിജെപി ധൈര്യപ്പെടില്ല. ഇതേ തുടര്‍ന്ന് എല്ലാ ഇന്ത്യക്കാരേക്കൊണ്ടും അവരുടെ ഉദ്ദേശ്യത്തിനായി പാര്‍ട്ടി പിറവിയുടെ തലേന്ന് ദീപം തെളിയിപ്പിക്കുകയാണെന്നും കുമാരസ്വാമി ട്വിറ്ററിലൂടെ പറഞ്ഞു. 'ദീപം തെളിയിക്കാന്‍ ഈ തിയതിയും സമയവും മറ്റും തിരഞ്ഞെടുക്കാന്‍ മറ്റെന്താണ് കാരണം. ഇക്കാര്യത്തില്‍ വിശ്വസനീയവും യുക്തിസഹവും ശാസ്ത്രീയവുമായ വിശദീകരണം നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിക്കുന്നു' കുമാരസ്വാമി ട്വീറ്റില്‍ കുറിച്ചു.

ദേശീയ പ്രതിസന്ധിയെ സ്വന്തം പ്രതാപം ഉയര്‍ത്തുന്നതിന് വേണ്ടി ഉപയോഗിക്കുന്നത് ലജ്ജാകരമാണ്. ലോകമൊട്ടാകെ ഒരു വിപത്തിനെ അഭിമുഖീകരിച്ചുക്കൊണ്ടിരിക്കുമ്പോള്‍ സ്വന്തം പാര്‍ട്ടിയുടെ ഹിഡന്‍ അജണ്ട തള്ളികയറ്റാന്‍ ശ്രമിക്കുന്നു. ഡോക്ടര്‍മാര്‍ക്കും മറ്റും വ്യക്തിസുരക്ഷിത്വത്തിനുള്ള ഉപകരണങ്ങള്‍ നല്‍കാനോ സാധാരണക്കാരന് താങ്ങാനാവുന്നവിധത്തില്‍ പരിശോധനാ കിറ്റുകള്‍ ലഭ്യമാക്കാനോ ഇതുവരെ തയ്യാറായിട്ടില്ല. കൊറോണയെ നേരിടാന്‍ എന്ത് ശക്തമായ നടപടിയാണ് സ്വീകരിക്കുന്നതെന്ന് പറയാതെ ഇതിനകം തളര്‍ന്നുപോയ ഒരു ജനതയെക്കൊണ്ട് അര്‍ത്ഥമില്ലാത്ത ജോലികള്‍ ചെയ്യിക്കുകയാണെന്നും കുമാരസ്വാമി പറഞ്ഞു.

അതേസമയം, ജനതാ കര്‍ഫ്യൂ ദിനത്തില്‍ വൈകീട്ട് വീടുകളുടെ ബാല്‍ക്കണിയില്‍ കയറി പാത്രം കൂട്ടിയിടിക്കണമെന്ന് മോദി ആവശ്യപ്പെട്ടതും വിവാദമായിരുന്നു. ആരോഗ്യപ്രവര്‍ത്തകരോടുള്ള ഐക്യദാര്‍ഢ്യം എന്നാണ് മോദി ഇതിനെ വിശേഷിപ്പിച്ചത്. എന്നാല്‍ ഈ ആവശ്യത്തിനും ഏറെ വിമര്‍ശനം നേരിട്ടിരുന്നു. പലയിടത്തും ജനങ്ങള്‍ കൂട്ടം ചേര്‍ന്ന് പാത്രം കൂട്ടിയിടിച്ചതും വലിയ വാര്‍ത്തയായി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category