1 GBP = 97.50 INR                       

BREAKING NEWS

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് അയര്‍ലന്റില്‍ മലയാളി നഴ്സ് മരണപ്പെട്ടു; കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്ന ബീന കോട്ടയം കുറുപ്പന്തറ സ്വദേശിനി; കൊവിഡ് സ്ഥിരീകരിച്ചത് രണ്ടു ദിവസം മുന്‍പ് മാത്രം

Britishmalayali
kz´wteJI³

ഡബ്ലിന്‍: കൊറോണാ വൈറസ് ബാധയെ തുടര്‍ന്ന് അയര്‍ലന്റിലെ മലയാളി നഴ്സ് വിടവാങ്ങി. ദ്രോഗഡ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്ന കോട്ടയം കുറുപ്പന്തറ സ്വദേശിനി ബീനാ ജോര്‍ജ്ജാണ് മരണപ്പെട്ടത്. 54 വയസ് മാത്രമായിരുന്നു പ്രായം. കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്ന ബീനയുടെ മരണം ഇന്നു രാവിലെയാണ് സംഭവിച്ചത്.

കൊവിഡിന്റെ വ്യാപനം വന്‍തോതില്‍ ഉണ്ടായതോടെ കഴിഞ്ഞ മാസം മുതല്‍ ഡ്യൂട്ടിയില്‍ നിന്നും അവധിയില്‍ ആയിരുന്നു ബീന. എങ്കിലും കൊവിഡല്‍ നിന്നും രക്ഷനേടുവാന്‍ ആയില്ലായെന്നാണ് ലഭിക്കുന്ന പ്രാഥമിക നിഗമനം. കോവിഡ് സ്ഥിരീകരിച്ചിട്ട് രണ്ട് ദിവസം മാത്രമേ ആയിരുന്നുള്ളൂ.

മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംസ്‌കാരം ഐറിഷ് സര്‍ക്കാരിന്റെ കൊറോണ പ്രോട്ടോക്കോള്‍ അനുസരിച്ചു നടത്തപ്പെടാനുള്ള ക്രമീകരണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സമയം പിന്നീട് തീരുമാനിക്കും. ജോര്‍ജ് പോള്‍ എന്ന (സണ്ണി) ഭര്‍ത്താവാണ്. ഭര്‍ത്താവും, മകനും ഐസലേഷനില്‍ ആണുള്ളത്.

കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category