1 GBP = 94.20 INR                       

BREAKING NEWS

കോവിഡ് ബാധയില്‍ വരുമാനം കുത്തനെ ഇടിഞ്ഞതോടെ സര്‍ക്കാരുകള്‍ വിറച്ചു: സാമ്പത്തിക പ്രതിസന്ധിയില്‍ ശമ്പളവും പെന്‍ഷനും ഇതിനകം വെട്ടിക്കുറച്ചത് നാല് സംസ്ഥാനങ്ങള്‍; മിക്ക സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരും മന്ത്രിമാരും ശമ്പളം വേണ്ടെന്നു വെച്ചു; കേന്ദ്രമന്ത്രിമാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്തു; കേരളവും ജീവനക്കാരുടെ വേതനവും പെന്‍ഷനും വെട്ടിക്കുറയ്ക്കാന്‍ നിര്‍ബന്ധിതമായേക്കും

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: കൊവിഡ് 19 ബാധയെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചത് നാല് സംസ്ഥാനങ്ങള്‍. സാലറി ചാലഞ്ച് കേരളത്തില്‍ വിവാദമായി തുടരുമ്പോഴാണ് നാല് സംസ്ഥാനങ്ങള്‍ ശബളം വെട്ടികുറച്ച് രംഗത്തെത്തിയരിക്കുന്നത്. മിക്ക സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരും മന്ത്രിമാരും ശമ്പളം വേണ്ടെന്നു വച്ചിട്ടുണ്ട്. കേന്ദ്രമന്ത്രിമാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്തതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ആന്ധ്രപ്രദേശ്, ഒഡീഷ, രാജസ്ഥാന്‍, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ ഉദ്യോഗസ്ഥരുടെ റാങ്ക് അനുസരിച്ച് 10% മുതല്‍ 100% വരെ ശമ്പളക്കുറവു പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്ര ശമ്പളം കുറയ്ക്കുന്നതായി പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീടു പിന്‍വലിച്ചു. തെലങ്കാനയില്‍ മന്ത്രിമാരുടെയും പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെ ജനപ്രതിനിധികളുടെയും 75% ശമ്പളം കുറച്ചു. ഐഎഎസ്, ഐപിഎസ് ഉള്‍പ്പെടെയുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ 60% ശമ്പളം സംഭാവന നല്‍കണം. പെന്‍ഷന്‍കാര്‍ ഉള്‍പ്പെടെ ബാക്കിയുള്ളവര്‍ വരുമാനത്തിന്റെ 50% നല്‍കണം.

മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും 60% ശമ്പളം വെട്ടിക്കുറച്ചിരുന്നു. ആദ്യ പ്രഖ്യാപനമനുസരിച്ച് ഗ്രേഡ് എ, ബി ഉദ്യോഗസ്ഥരുടെ ശമ്പളം 50% കുറച്ചു. ഗ്രേഡ് സിക്ക് 25% കുറച്ചു. ലാസ്റ്റ് ഗ്രേഡിനു ശമ്പളക്കുറവില്ലെങ്കിലും ഗഡുക്കളായാണു നല്‍കുകയെന്നും പറഞ്ഞിരുന്നു. പ്രതിഷേധത്തെത്തുടര്‍ന്ന്, ശമ്പളം കുറയ്ക്കേണ്ടെന്നും പകരം 2 ഗഡുക്കളായി നല്‍കുമെന്നും ഉത്തരവു തിരുത്തിയിറക്കിയത്. മാര്‍ച്ചിലെ ശമ്പളത്തിന്റെ 40% ആദ്യം നല്‍കുമെന്നും നിര്‍ദേശത്തിലുണ്ട്.

രാജസ്ഥാനില്‍ നഴ്സിങ് സ്റ്റാഫ്, പൊലീസ്, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവര്‍ ഒഴികെയുള്ളവരുടെ ശമ്പളത്തില്‍ 30% കുറവുണ്ടാകും. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ ശമ്പളം 50% കുറയ്ക്കും. ഒഡീഷയില്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍, എംഎല്‍എമാര്‍, കോര്‍പറേഷന്‍ ചെയര്‍മാന്മാര്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍ എന്നിവരുടെ ശമ്പളം 70% കുറയ്ക്കും. ബാക്കിയുള്ളവരുടെ ശമ്പളത്തില്‍ ഗ്രേഡ് അനുസരിച്ച് 50% മുതല്‍ 30% വരെ കുറവുണ്ട്.

ആന്ധ്രയില്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ 60% കുറവ്. മറ്റുള്ളവര്‍ക്ക് 50%. ക്ലാസ് ഫോറിന് 10% കുറവ്. മുഖ്യമന്ത്രിയും മന്ത്രിമാരും ശമ്പളം ദുരിതാശ്വാസ നിധിയിലേക്കു നല്‍കി. കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ ഒരു വര്‍ഷത്തെ ശമ്പളം മുഴുവന്‍ ദുരിതാശ്വാസ നിധിയിലേക്കു നല്‍കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ചില മന്ത്രിമാരും ശമ്പളം ദുരിതാശ്വാസ നിധിയിലേക്കു നല്‍കുമെന്നു പ്രഖ്യാപിച്ചു. കോവിഡ് രോഗികളെ ചികിത്സിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കു തമിഴ്നാട് ഒരു മാസത്തെ ശമ്പളം ബോണസായി പ്രഖ്യാപിച്ചു.

അതേസമയം ബിഹാര്‍, യുപി സര്‍ക്കാരുകള്‍ ശമ്പളമോ പെന്‍ഷനോ വെട്ടിക്കുറയ്ക്കില്ലെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ മുഖ്യമന്ത്രിമാരും മന്ത്രിമാരും ശമ്പളം സംഭാവന ചെയ്യുമെന്നു പറഞ്ഞിട്ടുണ്ട്. അതേസമയം, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍, വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കുമുള്ള സ്‌കോളര്‍ഷിപ് എന്നിവ വൈകിക്കരുതെന്ന് നിര്‍ദേശിച്ച് മാനവശേഷി മന്ത്രാലയം. കരാര്‍, ദിവസ വേതന അദ്ധ്യാപകര്‍ക്കടക്കം ഏപ്രില്‍ 30 വരെയുള്ള ശമ്പളം മുന്‍കൂറായി നല്‍കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

എന്നാല്‍, കൊവിഡ് 19 നിയന്ത്രണങ്ങളും സാമ്പത്തിക വര്‍ഷാവസാനവും ഒപ്പം ശമ്പള പെന്‍ഷന്‍ ദിനങ്ങളുമെല്ലാം ഒരുമിച്ചെത്തുമ്പോള്‍ ആകെ പ്രതിസന്ധിയിലാണ് സംസ്ഥാനത്തെ ട്രഷറി സംവിധാനങ്ങള്‍. ട്രഷറികളിലെ തിരക്ക് ഒഴിവാക്കാന്‍ ശമ്പളം പെന്‍ഷന്‍ വിതരണത്തിന് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

എന്നാല്‍, കേരളത്തിലെ നിയമസഭാ സാമാജികരുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും വേതനവും പെന്‍ഷനും വെട്ടിക്കുറയ്ക്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ച് പി സി ജോര്‍ജ് എം എല്‍ എയും രംഗത്തെത്തിയിട്ടുണ്ട്.കോവിഡിന്റെ സാമൂഹ്യ വ്യാപനം തടയാന്‍ രാജ്യം 21 ദിവസത്തെ സമ്പൂര്‍ണ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചതോടെ വ്യാപാര വാണിജ്യ മേഖല പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. ഇതേ തുടര്‍ന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നികുതി വരുമാനം കുത്തനെ ഇടിഞ്ഞു.

എന്നാല്‍ കോവിഡിന്റെ സാമൂഹ്യ വ്യാപനം ചെറുക്കാന്‍ ആരോഗ്യ പരിരക്ഷാ രംഗത്ത് വന്‍ തുക സര്‍ക്കാരുകള്‍ക്ക് ചെലവിടേണ്ടി വരുന്നുണ്ട്. മരുന്നുകള്‍, പരിശോധന കിറ്റുകള്‍, സുരക്ഷാ സൗകര്യമൊരുക്കല്‍, ഹെല്‍ത്ത് കെയര്‍ രംഗത്ത് ശേഷി വര്‍ധിപ്പിക്കല്‍, കോവിഡിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലായ പൊതുസമൂഹത്തിന് സാമൂഹ്യ സുരക്ഷ ഒരുക്കല്‍ എന്നിങ്ങനെ എല്ലാ രംഗത്തും സര്‍ക്കാരുകളുടെ ചെലവ് വര്‍ധിച്ചു വരുന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാരുകളുടെ ഫിക്‌സഡ് കോസ്റ്റില്‍ കുറവ് വരുത്താതെ അവശ്യകാര്യങ്ങള്‍ക്കുള്ള പണം കണ്ടെത്താനാകില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category