1 GBP = 93.00 INR                       

BREAKING NEWS

മോദിയോട് അപേക്ഷിച്ചത് മലേറിയയ്ക്കുള്ള മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ലഭ്യമാക്കണമെന്ന്; ഈ അപേക്ഷയില്‍ ലജ്ജിക്കേണ്ട കാര്യമില്ലെന്നും യുഎസ് പ്രസിഡന്റ്; നിര്‍ഭാഗ്യവശാല്‍ ധാരാളം മരണങ്ങള്‍ ഉണ്ടാകും; വിഷമകരമായ ആഴ്ചകളാണ് വരാനിരിക്കുന്നത്; വളരെ ഭയനാകരമായ ഒരു സമയത്തിലൂടെയാണ് നമ്മള്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്; ഒരു പക്ഷേ രാജ്യം മുമ്പ് കണ്ടിട്ടില്ലാത്ത സമയമാണിതെന്നും ട്രംപ്; അമേരിക്കയെ കോവിഡ് എത്തിച്ചത് വമ്പന്‍ പ്രതിസന്ധിയില്‍

Britishmalayali
kz´wteJI³

വാഷിങ്ടണ്‍: കൊറോണ വൈറസ് ബാധിച്ച് അമേരിക്കയില്‍ മരണസംഖ്യ കുതിച്ചുയരുന്നതിനിടെ കഠിനമായ ആഴ്ചകളാണ് വരാനിരിക്കുന്നതെന്ന മുന്നറിയിപ്പുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൊറോണയെ തുടര്‍ന്ന് അമേരിക്കയില്‍ ഇതുവരെ 8454 പേര്‍ മരിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടെ 1224 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിനിടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടക്കുകയും ചെയ്തു. ന്യൂയോര്‍ക്കില്‍ മാത്രം 3500 പേര്‍ മരിച്ചിട്ടുണ്ട്.
 
'നിര്‍ഭാഗ്യവശാല്‍ ധാരാളം മരണങ്ങള്‍ ഉണ്ടാകും. വിഷമകരമായ ആഴ്ചകളാണ് വരാനിരിക്കുന്നത്. വളരെ ഭയനാകരമായ ഒരു സമയത്തിലൂടെയാണ് നമ്മള്‍ മുന്നോട്ട്‌പോയിക്കൊണ്ടിരിക്കുന്നത്. ഒരു പക്ഷേ രാജ്യം മുമ്പ് കണ്ടിട്ടില്ലാത്ത സമയമാണിത്'- ട്രംപ് പറഞ്ഞു. ഇതിനിടെ ഒരു പ്രതിരോധ മരുന്ന് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട സൂചനയും ട്രംപ് നല്‍കുകയുണ്ടായി. 'കൊറോണയെ പ്രതിരോധിക്കാന്‍ ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ രാജ്യമെമ്പാടും വിതരണം ചെയ്യാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണ്. മഹത്തായ അമേരിക്കന്‍ പൗരന്മാരെ സംരക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യും.

ഈസ്റ്റര്‍ ദിനത്തില്‍ രാജ്യം വീണ്ടും തുറക്കില്ലെന്ന സൂചനയും ട്രംപ് നല്‍കി 'ഈ രാജ്യം അടച്ചിടാനായി രൂപകല്‍പ്പന ചെയ്തിട്ടില്ല. രോഗ ചികിത്സ പ്രശ്‌നത്തേക്കാള്‍ മോശമാകരുത്' ട്രംപ് കൂട്ടിച്ചേര്‍ത്തു. ന്യൂയോര്‍ക്കിലേക്ക് ഡോക്ടര്‍മാരേയും നഴ്‌സുമാരേയും സൈനികരേയും വേണ്ട വിധം നല്‍കും. അവര്‍ യുദ്ധത്തിലേക്ക് പോകുകയാണ്. ഒരിക്കലും പരിശീലനം നേടിയിട്ടില്ലാത്ത യുദ്ധത്തിലേക്കാണ് അവര്‍ പോകുന്നത്' ട്രംപ് പറഞ്ഞു. സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള നിയന്ത്രണങ്ങളില്‍ അനിഷ്ടം പ്രകടിപ്പിച്ച ട്രംപ് രാജ്യം വീണ്ടും തുറന്ന് പ്രവര്‍ത്തിപ്പിക്കുമെന്നും സമ്പദ് വ്യവസ്ഥ തിരികെ കൊണ്ടുവരുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.

കൊവിഡ് 19നെതിരെയുള്ള ചികിത്സക്കായി കൂടുതല്‍ മലേറിയക്കെതിരെയുള്ള മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ വിട്ടു നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അപേക്ഷിച്ചവെന്നും ട്രംപ് സമ്മതിക്കുന്നു്. ഇതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധപ്പെട്ടു. അമേരിക്കയുടെ ആവശ്യം അവര്‍ ഗൗരവമായി പരിഗണിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് വൈറ്റ്ഹൗസില്‍ നടന്ന യോഗത്തില്‍ ട്രംപ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാരോട് സംസാരിച്ചെന്നും ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ആവശ്യപ്പെടുന്നത് ലജ്ജിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

മലേറിയ ചികിത്സക്കുപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിന്‍ എന്ന മരുന്നിന്റെ ഗുളികകള്‍ കയറ്റുമതി ചെയ്യുന്നതിന് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍ തങ്ങള്‍ക്ക് വേണ്ടി അതില്‍ ഇളവ് വരുത്തണമെന്നാണ് അമേരിക്കയുടെ ആവശ്യം. മോദിയുമായി സംസാരിച്ചെന്നും അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് മരുന്നിന്റെ കയറ്റുമതിയിലേര്‍പ്പെടുത്തിയിരിക്കുന്ന നിരോധനത്തില്‍ ഇളവനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ചതായും ട്രംപ് വെളിപ്പെടുത്തി. വൈറ്റ് ഹൗസില്‍ നടന്ന കൊറോണവൈറസ് ടാസ്‌ക് ഫോഴ്സിന്റെ അവലോക യോഗത്തിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചാല്‍ താനും മരുന്ന് കഴിക്കാന്‍ തയ്യാറാണെന്നും ട്രംപ് പറഞ്ഞു. ഇന്ത്യ ഈ മരുന്ന് കൂടുതല്‍ നിര്‍മ്മിക്കുന്നുണ്ട്. എന്നാല്‍ അവിടുത്തെ കോടിക്കണക്കിന് വരുന്ന ജനങ്ങള്‍ക്ക് വേണ്ടി അവര്‍ക്ക് ഒരുപാട് മരുന്ന് ആവശ്യമുണ്ട്. സ്ട്രാറ്റജിക് നാഷണല്‍ സ്റ്റോക്ക്പൈല്‍ മുഖേന മരുന്ന് രാജ്യത്ത് വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

ട്രംപ് വിളിച്ചത് മോദിയും സ്ഥിരീകരിച്ചു. കൊവിഡ് 19 സംബന്ധിച്ച് ഫോണില്‍ സംസാരിച്ചെന്നും ഇന്ത്യയും യുഎസും ഒരുമിച്ച് പോരാടുമെന്നും മോദി ട്വീറ്റ് ചെയ്തു. കൊവിഡ് മരണത്തില്‍ പ്രധാനമന്ത്രി ട്രംപിനെ അനുശോചനമറിയിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി ചര്‍ച്ച ചെയ്തു. ആഗോള മരുന്ന് വിതരണ ശൃംഖല മെച്ചപ്പെടുത്തുന്നതാണ് പ്രധാന ചര്‍ച്ചാവിഷയമായത്. അമേരിക്കയില്‍ സ്ഥിതി ഗുരുതരമാണ്. ഒരു ദിവസം രോഗം മൂലം ഇത്രയും മരണം മറ്റൊരു രാജ്യത്തുമുണ്ടായിട്ടില്ല എന്നത് അമേരിക്കയിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് വ്യക്തമാക്കുന്നു. വെള്ളിയാഴ്ച.ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിനടുത്തെത്തി.

കൊറോണ വൈറസ് ബാധയുടെ ഏറ്റവും മോശം സാഹചര്യം കാണാനാവുക ലോകത്തെ ഒന്നാമത്തെ സാമ്പത്തിക ശക്തിയായ അമേരിക്കയിലാണ്. മാര്‍ച്ചിലെ ആദ്യ രണ്ടാഴ്ചയ്ക്കിടെ ഏഴ് ലക്ഷം പേരെ അമേരിക്കയിലെ തൊഴിലുടമകള്‍ പിരിച്ചുവിട്ടുവെന്നാണ് ട്രംപ് സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക്. 2009 മെയ് മാസത്തില്‍, അന്നത്തെ സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് പിരിച്ചുവിട്ടത് എട്ട് ലക്ഷം പേരെയാണ്. ഏറ്റവും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നഷ്ടമായത് ഹോട്ടലുകളിലും ബാറുകളിലുമാണ്. റീട്ടെയ്ല്‍ സ്ഥാപനങ്ങളിലും തൊഴിലാളികളെ പിരിച്ചുവിട്ടിട്ടുണ്ട്. 2010 സെപ്റ്റംബറിന് ശേഷം ആദ്യമായാണ് ഇങ്ങനെ ജീവനക്കാരെ പിരിച്ചുവിടുന്ന സാഹചര്യം ഉണ്ടാവുന്നത്.

പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ 3.5 ശതമാനത്തില്‍ നിന്ന് 4.4 ശതമാനത്തിലേക്ക് ഇത് താഴ്ന്നു. എന്നാല്‍ തൊഴില്‍ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ മാര്‍ച്ചിലെ അവസാന രണ്ടാഴ്ചയിലെ കണക്കുകള്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല. ഈ രണ്ടാഴ്ചകളില്‍ മാത്രം 10 ലക്ഷത്തിലേറെ പേര്‍ക്ക് ജോലി നഷ്ടമായിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category