1 GBP = 93.00 INR                       

BREAKING NEWS

കോവിഡില്‍ പ്രതീക്ഷയാകുന്നത് തലയിലെ പേനിനെ കൊല്ലുന്ന ആന്റി-പരാസിറ്റിക് മരുന്ന്; പ്രതിരോധം തീര്‍ക്കാനുള്ള ഹോസ്റ്റ് സെല്ലുകളുടെ കഴിവിനെ വൈറസിന് തടയാനാകില്ല; വൈറസിലെ ഈര്‍ച്ചവാള്‍ അടക്കമുള്ള എല്ലാ ജനിത വസ്തുക്കളേയും നീക്കം ചെയ്യും; 48 മണിക്കൂര്‍ കൊണ്ട് പൂര്‍ണ്ണ വൈറസ് മുക്തി; 24 മണിക്കൂറില്‍ വ്യാപന തോതും കുറയ്ക്കും; ഒരു ഡോസ് കൊണ്ട് എല്ലാ വൈറല്‍ ആര്‍എന്‍എയെയും നീക്കും; കൊറോണയെ മെരുക്കാനുള്ള ഓസ്ട്രേലിയന്‍ പരീക്ഷണത്തിന് പിന്നിലെ രഹസ്യങ്ങള്‍

Britishmalayali
kz´wteJI³

സിഡ്നി: കോവിഡിന് പ്രതീക്ഷയാകുന്നത് തലയിലെ പേനിനെ അകറ്റാന്‍ ലോകമെമ്പാടും ലഭ്യമായ ഒരു ആന്റി-പരാസിറ്റിക് (anti-parasitic) മരുന്ന്. അതായത് പേനിനെ തലയില്‍ കൊല്ലുന്നത് പോലെ കൊറോണ വൈറസിനേയും തകര്‍ക്കാനുള്ള കരുത്ത് ഈ മരുന്നിനുണ്ടെന്നാണ് ശാസ്ത്ര ലോകം കണ്ടെത്തുന്നത്. ഈ മരന്ന് 48 മണിക്കൂറിനുള്ളില്‍ കോവിഡ്-19 സെല്ലുകളെ കൊല്ലുന്നതായി കണ്ടെത്തിക്കഴിഞ്ഞു.

ഓസ്‌ട്രേലിയയിലെ മോനാഷ് യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഗവേഷണത്തില്‍, അവര്‍മെക്റ്റിന്‍ (Ivermectin) എന്ന മരുന്നിന്റെ ഒരു ഡോസ് കൊണ്ട് സെല്‍ കള്‍ച്ചറില്‍ വളരുന്ന സാര്‍സ്-കോവ്-2 (SARS-CoV-2) വൈറസിനെ നശിപ്പിക്കാന്‍ കഴിയുമെന്ന് തെളിയിച്ചു. ''ഒരു ഡോസ് കൊണ്ട് എല്ലാ വൈറല്‍ ആര്‍എന്‍എയെയും 48 മണിക്കൂര്‍ കൊണ്ട് നീക്കംചെയ്യാന്‍ കഴിയുമെന്നും 24 മണിക്കൂറില്‍ വൈറസില്‍ ഗണ്യമായ കുറവുണ്ടായെന്നും കണ്ടെത്തിയെന്നാണ് മോനാഷ് ബയോമെഡിസിന്‍ ഡിസ്‌കവറി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. കൈലി വാഗ്സ്റ്റാഫ് അവകാശപ്പെടുന്നത്. ഈ മരുന്ന് വൈറസിന്റെ എല്ലാ ജനിതക വസ്തുക്കളെയും ഫലപ്രദമായി നീക്കംചെയ്തുവെന്നാണ് ഡോക്ടര്‍ പറയുന്നത്. ഇത് വൈറസില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് അറിയില്ലെങ്കിലും, വൈറസിനെ പ്രതിരോധിക്കാനുള്ള ഹോസ്റ്റ് സെല്ലുകളുടെ കഴിവ് വൈറസ് തടയുന്നത് മരുന്ന് ഇല്ലാതാക്കുന്നു. ഇനിയുള്ള അടുത്ത ഘട്ടം മനുഷ്യരില്‍ ഉപയോഗിക്കാവുന്ന മരുന്നിന്റെ ശരിയായ അളവ് നിര്‍ണയിക്കുക എന്നതാണ്. വിട്രോയില്‍ (vitro) ഉപയോഗിക്കുന്ന അളവ് മനുഷ്യര്‍ക്ക് സുരക്ഷിതമാണോ എന്ന് ഉറപ്പാക്കുകയും ചെയ്യും.

കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഇവര്‍മെക്റ്റിന്‍ ഉപയോഗിക്കുന്നതിന് മുമ്പ്, പ്രീ-ക്ലിനിക്കല്‍ പരിശോധനക്കും ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കും ധനസഹായം ആവശ്യമാണ്. എച്ച്‌ഐവി, ഡെങ്കി, ഇന്‍ഫ്ളുവന്‍സ എന്നിവയുള്‍പ്പെടെയുള്ള വൈറസുകള്‍ക്കെതിരെ വിട്രോയില്‍ (vitro) ഫലപ്രദമാണെന്ന് കാണിക്കുന്ന എഫ്ഡിഎ (FDA) അംഗീകരിച്ച ആന്റി-പരാസിറ്റിക് മരുന്നാണ് ഐവര്‍മെക്റ്റിന്‍. മോനാഷ് ബയോമെഡിസിന്‍ ഡിസ്‌കവറി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും പീറ്റര്‍ ഡോഹെര്‍ട്ടി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫെക്ഷന്‍ ആന്‍ഡ് ഇമ്മ്യൂണിറ്റിയുടെയും സംയുക്ത പ്രവര്‍ത്തനമാണ് പഠനം. ഗവേഷണ കണ്ടെത്തലുകള്‍ ആന്റിവൈറല്‍ റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ലോകമെമ്പാടും ഇപ്പോള്‍ തന്നെ ആന്റി പാരസെറ്റ് മരുന്നായി ഉപയോഗിച്ച് വരുന്ന ഇവെര്‍മെക്ടിന്‍ ഉപയോഗിച്ചാല്‍ രണ്ട് ദിവസം കൊണ്ട് കൊറോണയെ കൊല്ലാന്‍ സാധിക്കുമെന്നാണ വിലയിരുത്തലിനെ പ്രതീക്ഷയോടെയാണ് ലോക രാജ്യങ്ങളും കാണുന്നത്. മാസങ്ങള്‍ക്കിടെ കടുത്ത പ്രതിസന്ധിയിലും മരണഭയത്തിലും അറ്റമില്ലാത്ത ആശങ്കകളിലുമായ മനുഷ്യകുലത്തെ അവയില്‍ നിന്നും സര്‍വോപരി കൊറോണയില്‍ നിന്നും രക്ഷപ്പെടുത്തുന്ന പ്രതീക്ഷാ നിര്‍ഭരമായ വാര്‍ത്തയാണിപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കോവിഡ്-19 ന്റെ കോശങ്ങളെ വളരെ പെട്ടെന്ന് നശിപ്പിക്കുന്ന ഈ മരുന്നിന് എച്ച്ഐവി, ഇന്‍ഫ്ളുവന്‍സ്, സിക വൈറസുകളെയും തുരത്താനാവുമെന്നും പരീക്ഷണങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്. ഈ മരുന്ന് ലോകമാകമാനം ഇപ്പോള്‍ തന്നെ ലഭ്യമാണെന്നതും ഇതുമായി ബന്ധപ്പെട്ട പ്രതീക്ഷകള്‍ ശക്തമാക്കുന്നുണ്ട്.

ഈ മരുന്ന് മനുഷ്യരില്‍ എത്ര ഡോസ് കൊടുക്കണമെന്ന് സയന്റിസ്റ്റുകള്‍ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. ഇതിലൂടെ മാത്രമേ മനുഷ്യരില്‍ ഈ മരുന്ന് സുരക്ഷിതമായി ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. നിലവില്‍ കോവിഡ്-19 എന്ന മഹാമാരി ലോകമാകമാനം പടര്‍ന്ന് പിടിച്ച് നിരവധി പേരുടെ ജീവന്‍ ദിനംപ്രതി കവര്‍ന്നെടുക്കുകയും നാളിതുവരെ അതിന് മരുന്ന് കണ്ടെത്താന്‍ സാധിക്കാതിരിക്കുകയും ചെയ്തിരിക്കുന്നതിനാല്‍ പുതിയ കണ്ടെത്തല്‍ വഴിത്തിരിവാണെന്നും അദ്ദേഹം അവകാശപ്പെടുന്നു. ഇവെര്‍മെക്ടിന്‍ പോലെ ലോകമെമ്പാടും അനായാസം ലഭ്യമാകുന്ന ആന്റി പാരസെറ്റിന് കൊറോണയെ തുരത്താനുള്ള ഔഷധമായി പരിവര്‍ത്തനപ്പെടുത്താന്‍ സാധിച്ചാല്‍ അത് വളരെ വേഗത്തില്‍ കൊറോണ രോഗികള്‍ക്ക് ഫലപ്രദമായി ഉപയോഗിക്കാനാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിക്കുന്നു. ഈ മരുന്ന് മനുഷ്യരില്‍ ഒരു മാസത്തിനകം പരീക്ഷിക്കാനാവുമെന്നാണ് ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്.

വുഹാനിലെ ഒരു മാംസമാര്‍ക്കറ്റുമായി ആദ്യത്തെ ചില രോഗികള്‍ക്ക് ബന്ധമുണ്ടെന്നു മാത്രമേ നമുക്കറിയാവൂ. ഉറുമ്പുതീനിയില്‍ നിന്നോ വവ്വാലില്‍ നിന്നോ, ജീവിവര്‍ഗ്ഗങ്ങളുടെ അതിര്‍ത്തി ഭേദിച്ച് മനുഷ്യനിലേക്ക് എത്തിയതാണെന്ന് പലരും കരുതുന്നു. ശ്രദ്ധേയമായ സംഗതി, പുതിയ വൈറസിന്റെ ജിനോമിന്, വവ്വാലിലെ കൊറോണവൈറസിന്റേതുമായി 96 ശതമാനം സാമ്യമുണ്ട് എന്നതാണ്.കോവിഡ്-19 സാധാരണ തുടങ്ങുന്നത് പനിയും ചുമയും ദേഹാസ്വസ്ഥ്യവുമായാണ്. പിന്നെ ന്യുമോണിയയുടെ രൂപമെടുക്കും. രോഗം വഷളാകുന്നത് ശ്വാസതടസ്സം മൂലവും. ആര്‍എന്‍എ വൈറസുകളുടെ കൊറോണവിരിഡേ കുടുംബത്തില്‍ പെട്ട ഒന്നാണ് SARS-CoV-2.

കോവിഡ്-19 ന് കാരണമായ വൈറസിന് ഗോളാകൃതിയാണുള്ളത്, വ്യാസം 60-140 നാനോമീറ്റര്‍ (nm). പ്രധാനപ്പെട്ട നാലു പ്രോട്ടീനുകള്‍ വൈറസിലുണ്ട്. ന്യൂക്ലിയോപ്രോട്ടീന്‍ (nucleoprotein), എന്‍വിലോപ് പ്രോട്ടീന്‍ (envelope protein), മെമ്പ്രൈന്‍ പ്രോട്ടോന്‍ (Membrane protein), സ്പയിക് പ്രോട്ടീന്‍ (spike protein, s-protein) എന്നിവ. ഇതില്‍ സ്‌പൈക് പ്രോട്ടീന് 9 മുതല്‍ 12 നാനോമീറ്റര്‍ വരെ നീളമുണ്ട്.
സ്‌പൈക് പ്രോട്ടീനിന്റെ സഹായത്തോടെയാണ് കൊറോണവൈറസ് നമ്മുടെ ശരീരകോശങ്ങളില്‍ കയറിപ്പറ്റുന്നത്. ഇതിന്റെ ജനിതകാംശ ഒറ്റ ഇഴയുള്ള പോസിറ്റീവ് ആര്‍എന്‍എ (RNA) ആണ്. നമ്മുടെ ശരീരത്തിലെ കോശങ്ങളില്‍ നേരിട്ട് ഉത്പാദനം നടത്തി പെരുകാന്‍ വൈറസിന് ഇതിന്റെ സഹായത്തോടെ കഴിയും.

സ്‌പൈക് പ്രോട്ടീന്‍ കൊണ്ട് ശ്വാസകോശങ്ങളിലെ ACE2 റിസപ്റ്ററില്‍ എത്തിപ്പിടിക്കും. ഈ സ്വീകരണിപ്രോട്ടീന്‍ (receptor protein) മറ്റു പല ശരീരകോശങ്ങളിലും ഉണ്ടെങ്കിലും, കൂടുതലായി കാണപ്പെടുന്നത് ശ്വാസകോശ കോശങ്ങളിലാണ്. റിസപ്റ്ററില്‍ പിടികിട്ടുന്ന സ്‌പൈക് പ്രോട്ടീന്‍ തന്മാത്രാതലത്തില്‍ ചില കീറലും മുറിക്കലും നടത്തി, ആതിഥേയ കോശത്തിലേക്ക് വൈറസിന്റെ ജനിതകദ്രവ്യം കടത്തിവിടുന്നു. വൈറസിന്റെ ജനിതകദ്രവ്യം ആര്‍എന്‍എ ആയതിനാല്‍, കോശത്തിലെ സംവിധാനം ഉപയോഗിച്ചു തന്നെ വൈറസ് പതിപ്പുകള്‍ സൃഷ്ടിച്ചു പെരുകുന്നു. അതിന്റെ ഫലമായി രോഗം മൂര്‍ച്ഛിച്ച് ശ്വാസതടസ്സമുണ്ടാകും. 2003 ലെ സാര്‍സ് ഒന്നും, 2012 ലെ മെര്‍സ് രോഗവും പകര്‍ച്ചവ്യാധികള്‍ മാത്രമായിരുന്നു.

ലോകത്താകെ പടര്‍ന്ന കൊറോണവൈറസ് രോഗത്തെ പിടിച്ചുകെട്ടാനുള്ള ആദ്യപിടിവള്ളി വൈറസിനു പുറമേയുള്ള സ്‌പൈക് പ്രോട്ടീനാണ്. അതിനെ നിയന്ത്രിച്ചാല്‍ വൈറസിനെ വരുതിയില്‍ വരുത്താം. കാരണം, ഈ പ്രോട്ടീനില്ലാതെ വൈറസിന് മനുഷ്യകോശത്തില്‍ കയറിപ്പറ്റാനാകില്ല. ഇതിനുള്ള വഴികള്‍ ശാസ്ത്ര ലോകം തേടുന്നതിനിടെയാണ് പുതിയ ഗവേഷണ വാര്‍ത്ത പുറത്തു വരുന്നത്. സാധാരണഗതിയില്‍ വൈറസുകള്‍ പെട്ടെന്ന് നശിക്കുന്നവയാണെങ്കിലും, ലോകത്തെ ശവപ്പറമ്പാക്കുന്ന കൊറോണ വൈറസിന് അതി ശക്തമായ അതി ജീവനശേഷിയാണെന്ന പഠനങ്ങള്‍ചര്‍ച്ചയായിരുന്നു.

കഴിഞ്ഞ ഡിസംബര്‍ അവസാനത്തോടെ ചൈനയിലെ വുഹാന്‍ നഗരത്തില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ പ്രതിബന്ധങ്ങളില്ലാതെ തന്റെ തേരോട്ടം തുടരുകയാണ്. യൂറോപ്പില്‍ വളരെവേഗം രോഗം പടര്‍ന്നു പിടിച്ചതാണ് രോഗികളുടെ എണ്ണം കുടിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category