1 GBP = 92.70 INR                       

BREAKING NEWS

അത്യന്തികമായി അള്ളാഹുവിന്റെ വിധിയില്‍ വിശ്വസിക്കുന്ന തബ്ലീഗുകാര്‍ക്ക് സര്‍ക്കാര്‍ ഉത്തരവുകളോടൊക്കെ പരമപുച്ഛമാണ്; ഒരു പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കുകയും മറ്റുള്ളവരുടെ കൈയിലെ എച്ചില്‍ നാവുകൊണ്ട് നക്കിയെടുക്കുകയുമാണ് ഇവരുടെ രീതികള്‍; രാജ്യത്താകെ വൈറസ് വ്യാപിപ്പിച്ചിട്ടും ഒരു കുറ്റബോധവുമില്ലെന്നാണ് ന്യായീകരണങ്ങള്‍ കേട്ടാല്‍ തോന്നുക; ആറ്റുകാല്‍ പൊങ്കാല സമയത്ത് ഇത്രത്തോളം നിയന്ത്രണങ്ങളും വ്യാപനവുമുണ്ടായിരുന്നില്ല; കൊറോണ വിവാദങ്ങളില്‍ ജാമിദ ടീച്ചര്‍

Britishmalayali
kz´wteJI³

കോഴിക്കോട്: രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വിലയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ് നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത്തിന്റെ സമ്മേളനം. തമിഴ്നാട്ടില്‍ ഈ സമ്മേളനത്തില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് ഇതിനോടകം രോഗം സ്ഥിതീകരിച്ചു.

പല സംസ്ഥാനങ്ങളിലും ഈ സമ്മേളനത്തില്‍ പങ്കെടുത്തയാളുകള്‍ രോഗം ബാധിച്ച് മരണപ്പെട്ടുകഴിഞ്ഞിരിക്കുന്നു. രാജ്യത്തിന് പുറത്ത് മലേഷ്യയിലും തബ്ലീഗ് ജമാഅത്തിന്റെ നടപടികള്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു. ഈ അവസരത്തില്‍ മറുനാടന്‍ മലയാളിയുമായി വിലയിരുത്തുകയാണ് സ്വതന്ത്രചിന്താ വേദികളിലെ നിറസാന്നിദ്ധ്യമായ ജാമിദ ടീച്ചര്‍.

രാജ്യത്താകെ വൈറസ് വിതരണം നടത്തിയിട്ടും കുറ്റബോധമില്ലാത്തവര്‍

രാജ്യത്താകെ വൈറസ് വിതരണം നടത്തിയിട്ടും തങ്ങള്‍ യാതൊരു കുറ്റവും ചെയ്തിട്ടില്ലെന്ന രീതിയിലാണ് ഇവരുടെ ഇപ്പോഴത്തെ പ്രതികരണങ്ങള്‍ കണ്ടാല്‍ മനസ്സിലാകുക. ഈ ദിവസങ്ങളിലെ പത്രങ്ങളിലെല്ലാമുള്ള വാര്‍ത്ത നിസാമുദ്ദീനിലെ സമ്മേളനത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആശുപത്രിയില്‍ നടത്തുന്ന അച്ചടക്കരാഹിത്യത്തെ കുറിച്ചാണ്.

നിരീക്ഷണത്തിലിരിക്കുമ്പോള്‍ പോലും കൂട്ടമായി പ്രാര്‍ത്ഥിക്കുകയും, ഒരു പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കുകയും ചെയ്യുന്നതായിട്ടുള്ള വാര്‍ത്തകള്‍ കേള്‍ക്കുന്നു. ആശുപത്രി ജീവനക്കാരോട് ബീഡി ആവശ്യപ്പെടുകയും, ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച് വനിതകളായിട്ടുള്ള ആശുപത്രി ജീവനക്കാരോടുപോലും മോശമായി പെരുമാറുന്നുവെന്നും. ഇതിന്റെ പേരില്‍ നിരീക്ഷണ വാര്‍ഡുകളില്‍ നിന്ന് വനിതാ ജീവനക്കാരെ പിന്‍വലിക്കേണ്ടി വരുന്നു. അരിയും തിന്ന് ആശാരിച്ചിയെയും കടിച്ച് പിന്നെയും നായക്ക് മുറുമുറുപ്പ് എന്ന് പറഞ്ഞതുപോലെയാണ് ഇവരുടെ നിലപാടുകള്‍.

നിസാമുദ്ദീനിലെ സമ്മേളനം നടത്തിയവര്‍ രാജ്യത്തിന്റെ സുരക്ഷാ സംവിധാനത്തെ വെല്ലുവിളിക്കുന്ന പണിയാണ് ചെയ്തത്. ഇത്രയധികം നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സമയത്ത് ഈ സമ്മേളനം മാറ്റിവെക്കുകയോ നേരത്തെ എത്തിയവരെ തിരിച്ചയക്കുകയോ ചെയ്യേണ്ടിയിരുന്നു. ലോക്ഡൗണ്‍ കാരണം കുടുങ്ങിപ്പോയവരാണെന്നാണ് സംഘാടകര്‍ പറയുന്നതെങ്കിലും മാര്‍ച്ച് 11ന് വന്നവര്‍ വരെ അവിടെ ഉണ്ടായിരുന്നു എന്നാണ് വാര്‍ത്തകളില്‍ നിന്നറിയുന്നത്. അവര്‍ക്ക് നേരത്തെ തിരിച്ച് പോകാനുള്ള സൗകര്യമുണ്ടായിട്ടുകൂടി ദൈവം അസുഖം വരാതെ രക്ഷിക്കുമെന്ന് കരുതി അവിടെ തന്നെ തങ്ങിയവരാണ്. ഇത് രാജ്യദ്രോഹമാണ്.

സാമാന്യ ബുദ്ധിക്ക് നിരക്കാത്ത സംവിധാനങ്ങളാണ് തബ്ലീഗിന്റേത്

മനുഷ്യന്റെ സാമാന്യ ബുദ്ധിക്ക് നിരക്കാത്ത സംവിധാനങ്ങളാണ് തബ്ലീഗ് ജമാഅത്തിന്റേത്. ഒരുപാത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കുക, ഭക്ഷണം കഴിച്ച പാത്രം നക്കിവൃത്തിയാക്കുക, ഭക്ഷണം കഴിച്ചതിന് ശേഷം മറ്റുള്ളവരോട് കൈയിലെ എച്ചില്‍ നാവുകൊണ്ട് നക്കിയെടുപ്പിക്കുക. ഇതൊക്കെയാണ് ഇവരുടെ രീതികള്‍. ഇതൊന്നും ഇന്നത്തെ നമ്മുടെ സാസ്‌കാരികമായ ഉയര്‍ച്ചക്ക് യോജിക്കുന്നതല്ല.

അതുപോലെ പരസ്പരം കെട്ടിപ്പിടിക്കുക, ചുംബിക്കുക, ഒരുമിച്ച് കിടന്നുറങ്ങുക ഇതൊക്കെ സാമൂഹിക അകലത്തെ കുറിച്ച് നമ്മള്‍ ചര്‍ച്ചചെയ്യുന്ന സമയത്തും അവര്‍ ചെയ്തുവരുന്നു. വൈറസ് വ്യാപനത്തിന്റെ എല്ലാ സാധ്യതകള്‍ക്കും വഴിയൊരുക്കുന്ന നിലപാടുകളാണ് അവരിപ്പോഴും തുടരുന്നത്.

അള്ളാഹുവിന്റെ വിധിയില്‍ വിശ്വസിക്കുന്നവര്‍

ആത്യന്തികമായി തബ്ലീഗുകാര്‍ അള്ളാഹുവിന്റെ വിധിയില്‍ വിശ്വസിക്കുന്നവരാണ്. അതുകൊണ്ട് തന്നെ അവര്‍ക്ക് സര്‍ക്കാര്‍ ഉത്തരവുകളോടൊക്കെ പരമപുച്ഛവുമാണ്. അതുകൊണ്ടാണ് അവര്‍ എല്ലാ വിലക്കുകളും ലംഘിച്ച് ഇത്രയും ദിവസം ഡല്‍ഹി നിസാമുദ്ദീന്‍ മര്‍കസില്‍ തന്നെ കൂട്ടംകൂടി താമസിച്ചത്. 13-ാം തിയ്യതി തുടങ്ങിയ ആദ്യ സമ്മേളനം അവസാനിക്കുന്നത് 15-ാം തിയ്യതിയാണ്. 16-ാം തിയ്യതിയാണ് പിന്നീട് 50ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന പരിപാടികള്‍ നടത്തരുതെന്ന് ഡല്‍ഹി സര്‍ക്കാറിന്റെയും കേന്ദ്രസര്‍ക്കാറിന്റെ പ്രഖ്യാപനങ്ങള്‍ വരുന്നത്.

ഈ പ്രഖ്യാപനങ്ങള്‍ വരുമ്പോഴും ഇവിടെ ആയിരത്തിലധികം ആളുകള്‍ താമസിക്കുന്നുണ്ട്. ഇതിന് ശേഷം 18,19,20 തിയ്യതികളില്‍ തമിഴ്നാട്ടുകാരെ കൂടുതലായി ഉള്‍പ്പെടുത്തി മര്‍കസില്‍ വീണ്ടും യോഗം ചേര്‍ന്നിരുന്നു. പക്ഷെ തബ്ലീഗ് ജമാഅത്തിന്റെ സംഘാടകര്‍ പുറത്തിറക്കിയ ന്യായീകരണങ്ങളില്‍ പറയുന്നത് 11-ാം തിയ്യതിമുതല്‍ തന്നെ അവര്‍ ആളുകള്‍ പറഞ്ഞയക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു എന്നാണ്. അതുകൊണ്ട് തന്നെ ലോകഡൗണ്‍ കാരണം കുടുങ്ങിപ്പോയവരാണ് എന്ന ഇവരുടെ തന്നെ വിശദീകരണങ്ങളില്‍ പരസ്പര വിരുദ്ധമായ നിരവധി കാര്യങ്ങളുണ്ട്. കാരണം മാര്‍ച്ച് 11 മുതല്‍ 22 വരെ എല്ലാവിധ ഗതാഗത സൗകര്യങ്ങളും രാജ്യത്ത് ലഭ്യമായിരുന്നു. എന്നിട്ടും ഡല്‍ഹിപൊലീസെത്തി ഒഴിപ്പിക്കുമ്പോള്‍ എങ്ങനെയാണ് രണ്ടായിരത്തിലധികം ആളുകള്‍ മര്‍കസിലുണ്ടായിരുന്നത്.

അവര്‍ എന്തിനുവേണ്ടിയാണ് യോഗം കഴിഞ്ഞിട്ടും ഇത്രയും ദിവസം ഇവിടെ താമസിച്ചത് എന്നും ഇതിന്റെ സംഘാടകര്‍ വ്യക്തമാക്കണം. ഇവരെ സംബന്ധിച്ച് എല്ലാം അള്ളാഹുവിന്റെ വിധിയാണ്. പള്ളി അള്ളാഹുവിന്റെ ഭവനമാണ്. അവിടെ യാതൊരു അപകടവും വരില്ലെന്ന ഇവരുടെ തറ്റിദ്ധാരണകൊണ്ടാണ് അത്രയും പേര്‍ അവിടെ ഒരുമിച്ച് താമസിച്ചത് എന്ന് ഉറപ്പിക്കേണ്ടിവരും.

മര്‍കസ് സമ്മേളനവുമായി അവര്‍ നടത്തുന്ന താരതമ്യങ്ങള്‍

തബ്ലീഗുകാര്‍ ഇപ്പോള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ ഇതേ ദിവസം തന്നെയല്ലേ ഡല്‍ഹിയില്‍ പാര്‍ലമെന്റ് സമ്മേളിച്ചതും ജന്തര്‍മന്ദറില്‍ സമരം നടന്നതും യോഗി ആദിത്യനാഥ് പൂജ സംഘടിപ്പിച്ചതും എന്നൊക്കെയാണ്. എന്നാല്‍ ഇവിടങ്ങളില്‍ നിന്നൊക്കെ തബ്ലീഗ് ജമാഅത്തിന്റെ സമ്മേളനം അപകടകരമാകുന്നത് അവിടെ പങ്കെടുത്തവരില്‍ മലേഷ്യയില്‍ നിന്നെത്തിയ നിരവധിപേരുണ്ടായിരുന്നു എന്നതാണ്.

മലേഷ്യ ഇതിനോടകം തന്നെ കൊവിഡ് വൈറസ് വ്യാപനം വലിയതോതില്‍ നടക്കുകയും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത രാജ്യമായി മാറുകയും ചെയ്തിരുന്നു. അതല്ല മറ്റുള്ളവര്‍ ചെയതത് തെറ്റാണെങ്കില്‍ ആ തെറ്റ് തന്നെ തങ്ങളും ചെയ്യും എന്നാണോ ഇവരും പറയുന്നത്. ആറ്റുകാല്‍ പൊങ്കാലയും ഇവര്‍ താരതമ്യപ്പെടുത്തിപറയുന്നു. ആറ്റുകാല്‍ പൊങ്കാലയും പൂര്‍ണ്ണമായും നിരോധിക്കണമെന്ന് പറയുന്ന ആളാണ് ഞാന്‍. എന്നിരുന്നാലും പൊങ്കാലയുടെ സമയത്ത് ഇത്രയധികം നിയന്ത്രണങ്ങള്‍ കേരളത്തിലുണ്ടായിരുന്നില്ല.

വൈറസ് വ്യാപനവുമുണ്ടായിരുന്നില്ല. മാത്രവുമല്ല എല്ലാ വിധ സുരക്ഷാ സംവിധാനങ്ങളും ഇവിടെ ഒരുക്കിയിരുന്നു. പക്ഷെ പള്ളികള്‍ അടച്ചിടണമെന്ന് സര്‍ക്കാര്‍ ഉത്തരവുള്ളപ്പോള്‍ തന്നെയാണ് ഇവര്‍ സമ്മേളനങ്ങള്‍ നടത്തിയത്.

ഈമാന്‍ കാര്യങ്ങളാണ് ഇവരുടെ അടിസ്ഥാനം

അവര്‍ അടിസ്ഥാനപരമായി വിശ്വസിക്കുന്നത് ഈമാന്‍ കാര്യങ്ങളിലാണ്. അതില്‍ ഈ ലോകത്തെ കാര്യങ്ങളില്ല. അതു തന്നെയാണ് എല്ലാവിധ ബൗദ്ധിക മുന്നേറ്റങ്ങള്‍ക്കും വിലങ്ങുതടിയായി ഇവര്‍ നില്‍ക്കാനുള്ള കാരണവും. ഈമാന്‍ കാര്യങ്ങളില്‍ ഒന്ന് അള്ളാഹുവിലുള്ള വിശ്വാസമാണ്. അതിന് അതിര്‍വരമ്പുകളില്ല. അത് അദൃശ്യമാണ്.

അത് എവിടെ വരെയാകണമെന്നതിന് അതിരില്ല. രണ്ട് മലക്കുകളിലുള്ള വിശ്വാസമാണ്. നമ്മള്‍ മലക്കുകളെ കണ്ടിട്ടില്ല. എന്നാലും വിശ്വസിക്കണം. മൂന്നാമത്തേത് പ്രവാചകന്മാരിലുള്ള വിശ്വാസമാണ്. അതും അങ്ങനെത്തന്നെ. ആരും കണ്ടിട്ടില്ല പ്രവാചകന്മാരെ എങ്കിലും വിശ്വസിക്കണം. നാലമത്തേത് ഗ്രന്ഥങ്ങളിലുള്ള വിശ്വാസമാണ്. മാനവികതയില്ലാത്തതും അന്യമത വിരോധവുമെല്ലാം എഴുതിപ്പിടിപ്പിച്ചതാണ് ഈ ഗ്രന്ഥങ്ങളെല്ലാം. അഞ്ച് ലോകാവസാനത്തില്‍ വിശ്വസിക്കുക എന്നതാണ്. ഒരു നാള്‍ ലോകം അവസാനിക്കുമെന്നും അന്ന് മനുഷ്യന്റെ നന്മതിന്മകളെല്ലാം കണക്കൂകൂട്ടി ശിക്ഷയും പ്രതിഫലവും ലഭിക്കുമെന്നുമാണത്. ആറ് ഒരു മനുഷ്യന് ജീവിതത്തിലുണ്ടാകുന്ന സുഖവും ദുഃഖവുമെല്ലാം ദൈവത്തിന്റെ വിധിയാണെന്ന് വിശ്വസിക്കുക എന്നതാണ്.

ഇത്തരം ആറ് വിശ്വാസങ്ങളാണ് ഇവരെ നയിക്കുന്നത്. അതുകൊണ്ട് തന്നെ ഇവര്‍ക്ക് സര്‍ക്കാറിന്റെ നിയന്ത്രണങ്ങളോ നിയമങ്ങളോ ബാധകമല്ല എന്നാണ് ഇവര്‍ വിശ്വസിക്കുന്നത്. ഈ വിശ്വാസങ്ങള്‍ തന്നെയാണ് എല്ലാ സാമൂഹിക പുരോഗതികള്‍ക്കും വിലങ്ങുതടിയായി ഇവര്‍ നില്‍ക്കാനുള്ള കാരണം.
 
ക്വാറന്റെയിനിനെ കുറിച്ച് പ്രവാചകന്‍ പറഞ്ഞി്ട്ടുണ്ടെന്ന് പറയുന്നത് അസംബന്ധം

പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന പ്രദേശത്തു നിന്നുള്ളവര്‍ മറ്റിടങ്ങളിലേക്കും മറ്റിടങ്ങളിലുള്ളവര്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന ഇടങ്ങളിലേക്കും പോകരുതെന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. ഇതാണ് ഇസ്ലാം മതവിശ്വാസികള്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്ന പ്രവാചകന്‍ ക്വാറന്റെയിനിനെ കുറിച്ച് പറഞ്ഞിട്ടുണ്ടെന്ന് പറയുന്നതിന്റെ അടിസ്ഥാനം.

എന്നാല്‍ ഇത് സത്യത്തില്‍ രോഗം പിടിപെട്ടവരെ കൊലക്ക് കൊടുക്കുന്നതിനെ കുറിച്ചാണ് പറയുന്നത്. ഇതിലെവിടെയും രോഗം പിടിപെട്ടവരെ ചികിത്സിക്കണം എന്ന് പറയുന്നില്ല. ഒരു പ്രദേശത്ത്് രണ്ടോ മൂന്നോ ആളുകള്‍ക്ക് രോഗം പിടിപെട്ടാല്‍ ആ നാട്ടിലുള്ള എല്ലാവരെയും ബഹിഷ്‌കരിക്കണമെന്ന് പറയുന്നതിന് തുല്യമാണിത്. അതിന് പകരം ആ രണ്ടോ മൂന്നോ ആളുകള്‍ക്ക് ചികിത്സ ലഭ്യമാക്കി അവരെ രക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞിട്ടുമില്ല. ഇത്തരം കാര്യങ്ങള്‍ പറയുന്ന നിരവധി ഗ്രന്ഥങ്ങളില്‍ വിശ്വസിക്കുന്നവരാണ് തബ്ലീഗുകാരും. അതുകൊണ്ട് തന്നെയാണ് ഇവര്‍ നിയന്ത്രണങ്ങളെല്ലാം ലംഘിച്ച് ഇത്തരം സംഗമങ്ങള്‍ സംഘടിപ്പിക്കുന്നതും.

യാതൊരു വിധ ജനാധിപത്യ മതേതര മൂല്യങ്ങളും ഇല്ലാത്ത സംഘടനയാണ് തബ്ലീഗുകാര്‍. മതാധിപത്യമാണ് അവരെ മുന്നോട്ട് നയിക്കുന്നത്. അതുകൊണ്ട് തന്നെ മതനേതാക്കള്‍ പറയുന്നതാണ് അവര്‍ക്ക് ഏറ്റവും വലിയ കാര്യം. അവര്‍ പറയുന്നതാകട്ട രോഗം ദൈവത്തിന്റെ പരീക്ഷണമാണെന്നും അത് ദൈവം തന്നെ മാറ്റുമെന്നുമാണ്.- ജാമിദ ടീച്ചര്‍ ചൂണ്ടിക്കാട്ടി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category