1 GBP = 93.00 INR                       

BREAKING NEWS

കോവിഡിനെ പ്രതിരോധിക്കന്‍ ബ്രിട്ടനില്‍ ജനം മൊബൈല്‍ ടവറുകള്‍ക്ക് തീയിടുന്നു! വില്ലനായത് 5 ജി മൊബൈല്‍ ടവറുകള്‍ കോവിഡ് വൈറസിനെ വ്യാപിപ്പിക്കുന്നുവെന്ന വ്യാജ വാട്‌സാപ്പ് സന്ദേശങ്ങള്‍; രാജ്യത്തെ അടിയന്തിര സേവനങ്ങളെ താറുമാറാക്കുന്ന അപകട സാഹചര്യത്തിന് വഴിവെക്കരുതെന്ന് അധികൃതര്‍; മരണങ്ങള്‍ ഉയര്‍ന്നതോടെ ബ്രിട്ടീഷ് ജനത എന്തും വിശ്വസിക്കുന്ന രീതിയില്‍ പരിഭ്രാന്തരെന്ന് മനഃശാസ്ത്രജ്ഞരും; കോവിഡ് കാലത്തെ വ്യാജ വാര്‍ത്തകള്‍ മറ്റൊരു വൈറസ് ആകുമ്പോള്‍

Britishmalayali
kz´wteJI³

ലണ്ടന്‍: കൊറോണക്കാലം എന്നത് വ്യാജ വാര്‍ത്തകളുടെ കാലം കൂടിയാണ്. ആല്‍ക്കഹോള്‍ കഴിച്ചാല്‍ കോവിഡിനെ പ്രരിരോധിക്കാമെന്ന വാജ വാര്‍ത്ത വിശ്വസിച്ച് അങ്ങനെ ചെയ്ത മുപ്പതോളം പേരാണ് ഇറാനില്‍ മരിച്ചത്. അഞ്ചുറോളം പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലും. ഇതുപോലെ മഞ്ഞള്‍ മുതല്‍ മത്തിവരെ കൊറോണക്ക് മരുന്നാണെന്ന് പറഞ്ഞ് പ്രവഹിക്കുന്ന വ്യാജ സന്ദേശങ്ങള്‍ നിരവധിപേരെയാണ് കുഴപ്പത്തില്‍ ചാടിച്ചത്. എന്നാല്‍ ഇവയെ എല്ലാം കടത്തിവിട്ടുന്ന വാര്‍ത്തകളാണ് ശാസ്ത്രബോധത്തിലും സാമൂഹിക ബോധത്തിലും ഉന്നതിയില്‍ നില്‍ക്കുന്ന ബ്രിട്ടനില്‍നിന്ന് വരുന്നത്.

5 ജി മൊബൈല്‍ ടവറുകളാണ് കോവിഡ് വൈറസിന്റെ വ്യാപനത്തിന് ഇടയാക്കിയതെന്ന് വാട്‌സാപ്പ് സന്ദേശങ്ങള്‍ വന്നതിനെ തുടര്‍ന്ന് യുകെയിലെ നിരവധി ടവറുകള്‍ ജനം അഗ്‌നിക്കിരയാക്കി! ഇതോടെ 5 ജി മൊബൈല്‍ ടെലി കമ്മ്യൂണിക്കേഷന്‍ ടവറുകളാണ് കൊറോണ വൈറസിന്റെ വ്യാപനത്തിനിടയാക്കിയതെന്ന പ്രചാരണം വ്യാജമാണെന്നും അപകടകരമായ വിഡ്ഢിത്തമാണതെന്നും അധികൃതര്‍ അറിയിച്ചിരിക്കയാണ്. കോവിഡ് മരണ നിരക്ക് അപകടകമായ രീതിയില്‍ ഉയര്‍ന്നതോടെ യു കെയിലെ ജനങ്ങള്‍ എന്തും വിശ്വസിക്കുന്ന രീതയില്‍ പരിഭ്രാന്തരായിരിക്കയാണെന്നാണ് മനഃശാസ്ത്രഞ്്ജരും പറയുന്നത്.

ബെര്‍മിങ്ഹാം, ലിവര്‍പൂള്‍, മെല്ലിങ്, മെര്‍സിസൈഡ് എന്നിവിടങ്ങളിലെ ടവറുകളാണ് തീയിട്ടത്. 5ജി ടെലികമ്മ്യൂണിക്കേഷന്‍ ടവറുകള്‍ കൊറോണ വൈറസ് വ്യാപനത്തിനിടയാക്കുമെന്ന വാര്‍ത്തയെ കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ ആരാഞ്ഞപ്പോള്‍ ബ്രിട്ടീഷ കാബിനറ്റ് ഓഫീസര്‍ മിനിസ്റ്റര്‍ മൈക്കള്‍ ഗോവ് പറഞ്ഞതിതാണ്- 'അത് വെറും വിഡ്ഢിത്തമാണ്. വളരെ അപകടകരമായ വിഡ്ഢിത്തവുമാണത്'.രാജ്യത്തെ അടിയന്തിര സേവനങ്ങളെ താറുമാറാക്കുന്ന അപകടസാഹര്യത്തിനാണ് ഈ വ്യാജ വാര്‍ത്താ പ്രചാരണം വഴിവെച്ചതെന്നും ഇതിന് യാതൊരുവിധ ശാസ്ത്രീയ അടിത്തറയുമില്ലെന്നും ദേശീയ മെഡിക്കല്‍ ഡയറക്ടര്‍ സ്റ്റീഫന്‍ പോവിസ് പറഞ്ഞു.

'5ജി കഥ ശുദ്ധ അസംബന്ധമാണ്. അത്യന്തം നികൃഷ്ടവും ഗൗരവമേറിയതുമായ വ്യാജവാര്‍ത്തയാണിത്', പോവിസ് പറഞ്ഞു.'മൊബൈല്‍ ഫോണ്‍ നെറ്റ്വര്‍ക്കുകള്‍ ഏറ്റവും ആവശ്യമുള്ള ഘട്ടമാണിത്. അടിയന്തിര സര്‍വ്വീസുകളും ആരോഗ്യപ്രവര്‍ത്തകരുമെല്ലാം പ്രവര്‍ത്തിക്കുന്നത് മൊബൈല്‍ നെറ്റ്വര്‍ക്ക് സഹായത്തോടെയാണ്'. ഒരു ജനത ആവശ്യസര്‍വ്വീസുകളുടെ സഹായത്തിനായി മൊബൈല്‍ നെറ്റ് വര്‍ക്കുകളെ ആശ്രയിക്കുമ്പോള്‍ ഇത്തരം സാമൂഹിക വിരുദ്ധ പ്രവൃത്തി ചെയ്യുന്നത് അന്യായമാണെന്നും പോവിസ് കൂട്ടിച്ചേര്‍ത്തു. ഇതോടെ മൊബൈല്‍ ടവറുകള്‍ക്ക് ചുറ്റിലും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുമുണ്ട്.

കൊറോണ ബാധിച്ചുള്ള ബ്രിട്ടനിലെ മരണങ്ങള്‍ ദിവസം തോറും പെരുകിപ്പെരുകി വരുന്നുവെന്ന പേടിപ്പെടുത്തുന്ന കണക്കുകളാണ് ഇന്നലെയും പുറത്ത് വന്നിരിക്കുന്നത്. ഇത് പ്രകാരം 24 മണിക്കൂറുകള്‍ക്കിടെ അഞ്ച് വയസുള്ള കുട്ടിയടക്കം 709 മരണങ്ങളാണ് ബ്രിട്ടനിലുണ്ടായിരിക്കുന്നത്. ഇത് വഴി രാജ്യത്തെ മൊത്തം കൊറോണ മരണങ്ങള്‍ 4313 ആയി ഉയര്‍ന്നിട്ടുമുണ്ട്. ഇതുവരെ പരിശോധിക്കാന്‍ പോലും കഴിയാതെ ആയിരങ്ങള്‍ തളര്‍ന്ന് വീഴുന്ന അവസ്ഥയാണ് രാജ്യത്തുള്ളത്. അതിനിടെ മരണത്തിലേക്കുള്ള പാസായി വെന്റിലേറ്ററുകള്‍ മാറുന്ന ഭീതിദമായ അവസ്ഥയുമേറി വരുകയാണ്. ഇന്നലെ മരിച്ചവരുടെ കൂട്ടത്തിലുള്ള അഞ്ച് വയസുള്ള കുട്ടി രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കൊറോണ ഇരയായാണ് മാറിയിരിക്കുന്നത്.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്തെ മൊത്തം കൊറോണ രോഗികളുടെ എണ്ണം 41,903 ആണെങ്കിലും യഥാര്‍ത്ഥത്തില്‍ മില്യണ്‍ കണക്കിന് പേര്‍ക്ക് കൊറോണ ബാധിച്ചുവെന്ന് ഗവണ്‍മെന്റ് സയന്റിസ്റ്റുകള്‍ പോലും സമ്മതിച്ച സ്ഥിതിക്ക് വരാനിരിക്കുന്ന ദുരന്തം ഭാവനയില്‍ കാണാന്‍ പോലും സാധിക്കാത്ത അവസ്ഥയാണുള്ളത്. കൊറോണ ബാധിതര്‍ക്കായി കൂടുതല്‍ വെന്റിലേറ്ററുകള്‍ ലഭ്യമാക്കുന്നതിനായി അവയുടെ നിര്‍മ്മാണം ത്വരിതപ്പെടുത്താന്‍ ഡൈസന്‍, റോള്‍സ് റോയ്സ് എന്നീ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഗോവ് വെളിപ്പെടുത്തുന്നു.

രാജ്യം അതിന്റെ ചരിത്രത്തില്‍ ഇതുവരെ നേരിടാത്ത വിധത്തിലുള്ള വെല്ലുവിളിയെ നേരിടുന്ന വേളയില്‍ എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് എതിരാളികളായ മറ്റ് രാഷ്ട്രീയപാര്‍ട്ടികളോട് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ അപേക്ഷിച്ചിട്ടുണ്ട്. അതിനിടെ കൊറോണ ബാധിച്ച് ഇന്റന്‍സീവ് കെയറിലാകുന്ന രോഗികളുടെ എണ്ണത്തില്‍ ബ്രിട്ടനില്‍ 50 ശതമാനമാണ് വര്‍ധനവുണ്ടായിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category