1 GBP = 92.70 INR                       

BREAKING NEWS

ലൈവ് ടെലികാസ്റ്റായി വിശുദ്ധവാര തിരുക്കര്‍മ്മങ്ങളും വിശുദ്ധ കുര്‍ബാനയും ബ്രിസ്റ്റോളില്‍ ഇന്ന് മുതല്‍ നടക്കും

Britishmalayali
സി. ലീനമേരി

ണ്ടുതോറും നടക്കുന്ന വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ ഇന്ന് ഞായറാഴ്ച മുതല്‍ 12 വരെ തീതികളില്‍ ബ്രിസ്റ്റോള്‍ എസ്റ്റിഎസ്എംസിസി ഫിഷ്പോണ്ട്സ് സെന്റ് ജോസഫ് ദേവാലയത്തില്‍ താഴെ പറയുന്ന തീയതികളില്‍ ക്രമീകരിച്ചിരിക്കുന്നു. ഓശാന ഞായറിന്റ തിരുക്കര്‍മ്മങ്ങള്‍ ദിവ്യകാരുണ്യാരാധന ആഘോഷമായ വിശുദ്ധ കുര്‍ബാന ഇന്ന് ഉച്ച കഴിഞ്ഞ് 2 മണിക്ക് നടത്തപ്പെടും. വചന സന്ദേശം തരുന്നത് ഫാ: ടോണി പഴകുളം ആയിരിക്കും. അപ്പത്തോളം ചെറുതാകാന്‍ ദൈവത്തോളം വളരണം എന്ന വിശുദ്ധ കുര്‍ബാന നമ്മെ പഠിപ്പിക്കുന്ന പെസഹാ വ്യാഴാഴ്ച 9ാം തീയതി വൈകുന്നേരം 5. 30 ന് തിരുക്കര്‍മ്മങ്ങളും വിശുദ്ധ കുര്‍ബാനയും ബാഹുമാനപ്പെട്ട ഫാ: ജിന്‍സണ്‍ മുട്ടത്തുകുന്നേല്‍ ഒഎഫ്എം വചന സനദേശവും നല്‍കുന്നതായിരിക്കും. സഹനം സമ്മാനമാണെന്ന് തിരച്ചറിയുക കാരണം സഹിക്കുന്നവന്റെ കൂടെ ദൈവമുണ്ട്. എന്ന് പഠിപ്പിക്കുന്ന പീഡാനുഭവ വെള്ളിയുടെ തിരുക്കര്‍മ്മങ്ങള്‍ 10ാം തീയതി രാവിലെ 10 മണക്ക് ആരംഭിക്കുന്നു. പീഡാനുഭവ സന്ദേശം നല്‍കുന്നത് സി. ജോവാന്‍ സിഎംസി ആയിരിക്കും.

കുരിശിന്റെ വഴി കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഉണ്ടായിരിക്കും. ദുഃഖവെള്ളിയുടെ തിരുക്കര്‍മ്മങ്ങളായ വെള്ളം വെഞ്ചരിപ്പും വിശുദ്ധ കുര്‍ബാനയും രാവിലെ ഒരു മണിക്ക്  ഫാ: ജോയി വയലില്‍ സിഎസ്റ്റി ആയിരിക്കും. ഈ ലോകത്തിലെ വേദനകളൊന്നും മരണം പോലും ഒന്നിന്റെയും അവസാനമല്ല എന്ന് സൗമ്യമായ ഓര്‍മ്മപ്പെടുത്തലായ ഉയിര്‍പ്പു തിരുന്നാളിന്റെ ആഘോഷങ്ങള്‍ ശനിയാഴ്ച വൈകുന്നേരം 5.30ന് പ്രാര്‍ത്ഥനാ ശുശ്രൂഷയോടെ ആരംഭിച്ച് ആറു മണിക്ക് വിശുദ്ധ കുര്‍ബാനയും ഈസ്റ്റര്‍ സന്ദേശവും ഫാ: ജോര്‍ജ് പനയ്ക്കല്‍ വിസി ആയിരിക്കും നല്‍കുന്നത്. കാര്‍ഡിഫ് സെന്റ് തോമസ് മിഷനില്‍ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ഫാ: ജോയി വയലില്‍ സിഎസ്റ്റി ആയിരിക്കും. ഓരോ ദിവസത്തെയും തിരുക്കര്‍മ്മ സമയങ്ങള്‍ താഴെ ചേര്‍ത്തിരിക്കുന്നു.

ഓശാന ഞായറിന്റെ തിരുക്കര്‍മ്മങ്ങളും വിശുദ്ധ കുര്‍ബാനയും രാവിലെ 10 മണിക്കും പെസഹാ വ്യാഴം വൈകുന്നേരം ആറു മണിയ്ക്കും ദുഃഖവെള്ളി ദുഃഖ ശനി തിരുക്കര്‍മ്മങ്ങള്‍ രാവിലെ 10 മണിക്കും ഈസ്റ്റര്‍ വിജില്‍ ശനിയാഴ്ച വൈകുന്നേരം 7 മണിക്കും ഉയിര്‍പ്പ് ഞായറാഴ്ച രാവിലെ 10 മണിക്കും ആയിരിക്കും. ബ്രിസ്റ്റോള്‍ എസ്റ്റിഎസ്എംസിസിയുടെയും ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയമിന്റെയും സംയുക്താഭിമുഖ്യത്തില്‍ വിശുദ്ധവാര തിരുക്കര്‍മ്മങ്ങളും വിശുദ്ധ കുര്‍ബാനയും ലൈവ് ടെലികാസ്റ്റ് ലിങ്കിനു വേണ്ട എസ്റ്റിഎസ്എംസിസിയുടെ വെബ് സൈറ്റ് സന്ദര്‍ശിക്കുക. കാര്‍ഡിഫിന്റെ ലിങ്ക് കിട്ടാന്‍ ഫാ: ജോയി വയലില്‍ സിഎസ്റ്റിയെയോ കൈക്കരന്‍ ഡോ. ജോസി മാത്യുവിനെയോ ബന്ധപ്പെടുക.

പരിശുദ്ധ ആഴ്ചയില്‍ വിശുദ്ധ കുര്‍ബാനയിലും പ്രാര്‍ത്ഥന ശുശ്രൂഷയിലും രോഗത്തിന്റെയും മരണത്തിന്റെയും ഭീതിയില്‍ കഴിയുന്ന അനേകം സഹോദരങ്ങള്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിച്ചു കൊണ്ട് ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ കോര്‍ഡിനേറ്റര്‍ ഫാ: പോള്‍ വെട്ടിക്കാട്ട് സിഎസ്റ്റി റീജിയണല്‍ ട്രസ്റ്റി ഫിലിപ്പ് കണ്ടോത്ത് - 07703063836, ജോയിന്റ് റീജിയണല്‍ ട്രസ്റ്റി റോയി സെബാസ്റ്റ്യന്‍ - 07862701046, എസ്റ്റിഎസ്എംസിസി ട്രസ്റ്റീസ് സെബാസ്റ്റ്യന്‍ ലോനപ്പന്‍ - 07809294312, ഷാജി വര്‍ക്കി, ബിനു ജേക്കബ്, മെജോ ജോയി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category