1 GBP = 97.00 INR                       

BREAKING NEWS

പ്രതിഷേധ സ്വരത്തിന്റെ പടപ്പാട്ടുകള്‍ ബാക്കി വെച്ച് ഹെലിന്‍ ബോലെക് യാത്രയായി; തുര്‍ക്കിയില്‍ ഭരണകൂട വിലക്കിനെതിരെ നിരാഹാരമിരുന്ന ഹെലിന്‍ വിടപറഞ്ഞത് 288-ാം ദിവസം: 28കാരിയായ ഹെലിന് കണ്ണീര്‍ പൂക്കളുമായി ലോകം

Britishmalayali
kz´wteJI³

അങ്കാറ: തുര്‍ക്കിയിലെ ഭരണകൂട അനീതിക്കെതിരെ പ്രതിഷേധ സ്വരമായി മാറിയ നാടോടി ഗായിക ഹെലിന്‍ ബോലെക് (28) നിരാഹാര സമരത്തിനിടെ മരിച്ചു. 288 ദിവസം നീണ്ട നിരാഹാര സമരത്തിനൊടുവിലാണ് ഹെലിന്റെ അന്ത്യം. ഹെലിന്‍ അംഗമായ ഗ്രൂപ്പ് യോറം എന്ന ബാന്‍ഡിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് 288 ദിവസമായി ഇസ്തംബുളില്‍ സമരത്തിലായിരുന്നു ഹെലിനും സഹഗായകന്‍ ഇബ്രാഹിംഗോക്ചെകും. ഭരണ കൂട പിടിവാശിക്ക് മുന്നില്‍ മുട്ടുമടക്കാതെ നിന്ന ഹെലിനെ തേടി ഒടുവില്‍ മരണം എത്തുക ആയിരുന്നു.

പ്രതിഷേധ സ്വരത്തിന്റെ പടപ്പാട്ടുകളുമായി 2016ല്‍ രംഗത്തു വന്ന ബാന്‍ഡാണിത്. നിരോധിക്കപ്പെട്ട ഭീകര സംഘടന റവല്യൂഷണറി പീപ്പിള്‍സ് പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് സര്‍ക്കാര്‍ ബാന്‍ഡ് നിരോധിച്ച് ഗായകരെ ജയിലില്‍ അടച്ചത്. ഹെലിനും മറ്റും നവംബറില്‍ ജയില്‍ മോചിതയായെങ്കിലും തെരുവില്‍ പാടാനുള്ള അവകാശത്തിനായി സമരത്തിലായിരുന്നു. ഒടുവില്‍ ഇസ്താംബുളിലെ വസതിയില്‍ വെച്ച് മരണത്തിന് കീഴടങ്ങുക ആിരുന്നു. ഭരണകൂട അനീതിക്കെതിരെയും അതിക്രമങ്ങള്‍ക്കെതിരെയും പ്രതിഷേധഗാനങ്ങളിലൂടെ പ്രതികരിച്ചിരുന്ന നാടോടി ഗാന സംഘമായിരുന്നു് യോറം. ഇതേ തുടര്‍ന്നാണ് ഭരണകൂടം 2016 മുതല്‍ ഇത് നിരോധിച്ചത്.

നിയമവിരുദ്ധസംഘടനകളുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് യോറം ബാന്‍ഡിന് വിലക്കേര്‍പ്പെടുത്തിയത്. സംഘത്തിലെ ഗായകരായ ഹെലിന്‍ ബോലെക്കും സഹ ബാന്‍ഡ് അംഗമായ ഇബ്രാഹിം ഗോക്‌സെക്കുമടക്കമുള്ള ആളുകളെ ജയിലിടടയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജയിലില്‍ ഇവര്‍ നിരാഹാര സമരം തുടങ്ങിയതോടെ സമ്മര്‍ദ്ദത്തിലായ അധികൃതര്‍ ഇവരെ മോചിപ്പിച്ചെങ്കിലും ബാന്‍ഡിന്റെ വിലക്ക് നീക്കാതെ നിരാഹാര സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു ഹെലിന്‍ ബോലെകും ഇബ്രാഹിം ഗോക്‌സെക്കും.

നാടോടിഗാന പരിപാടികള്‍ അവതരിപ്പിക്കാന്‍ ഗ്രൂപ്പ് യോറമിനെ അനുവദിക്കണമെന്നും ജയിലില്‍ കിടക്കുന്ന സഹ ബാന്‍ഡ് അംഗങ്ങളെ മോചിപ്പിക്കണമെന്നും ഗ്രൂപ്പിനെതിരായ കേസുകള്‍ പിന്‍വലിക്കണമെന്നും ജയില്‍ മോചിതരായ ഹെലിന്‍ ബോലക്കും ഇബ്രാഹിം ഗോക്‌സെക്കും ആവശ്യമുന്നയിച്ചിരുന്നു. ഇബ്രാഹിം ഗോക് സെക്കിന്റെ ഭാര്യ ഉള്‍പ്പെടെ രണ്ട് യോറം ബാന്‍ഡ് അംഗങ്ങള്‍ ജയിലില്‍ കഴിയുകയാണ്.

കഴിഞ്ഞ മാര്‍ച്ച് 11 ന് ബൊലെക്കിനെയും ഇബ്രാഹിം ഗോക്‌സെക്കിനെയും ബലമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇവര്‍ ചികിത്സ നിഷേധിച്ച് ഒരാഴ്ചയ്ക്ക് ശേഷം ഡിസ്ചാര്‍ജ് വാങ്ങുകയായിരുന്നു എന്ന് അങ്കാറ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയായ ഐഎച്ച്ഡി അറിയിച്ചു. മനുഷ്യാവകാശ സംഘടനകള്‍ തുര്‍ക്കി ഭരണകൂടവുമായി ചര്‍ച്ച നടത്തിയെങ്കിലും പരിഹാരം കാണാന്‍ സാധിച്ചിരുന്നില്ല. ഭരണകൂട നടപടിക്കെതിരെയുള്ള നിരാഹാര സമരം തുര്‍ന്നുപോരവെയാണ് യോറം ബാന്‍ഡ് അംഗമായ ഹെലിന്‍ ബോലെക് മരണമടയുന്നത്. 



 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category