1 GBP = 94.00 INR                       

BREAKING NEWS

ഒരാള്‍ക്കും പട്ടിണിയുണ്ടാവാത്ത ഒരു മുഖത്തു പോലും കണ്ണീരു കാണാത്ത ഒരു ദിനമാണ് സ്വപ്നം കാണുന്നത്; കൊല്ലത്ത് പത്തനാപുരത്തിനടുത്ത് 'പാടം' എന്ന സ്ഥലത്തു നിന്നും ഒരു വിളി വന്നു; അവിടെ 25 ല്‍ അധികം കുടുംബങ്ങള്‍ക്ക് ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ല; പെട്ടെന്നു തന്നെ അത്രയും കുടുംബങ്ങള്‍ക്കാവശ്യമുള്ള അരിയും പലവ്യഞ്ജന-പച്ചക്കറികളും സംഘടിപ്പിച്ചു; ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച ആ കിറ്റുകള്‍ അവിടെ എത്തി; കൊറോണക്കാലത്തും വാവ സുരേഷ് കര്‍മ്മനിരതന്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: അണലിയുടെ അപ്രതീക്ഷിത കടിയിലും വാവ സുരേഷ് അതിവേഗം ജീവിതത്തിലേക്ക് മടങ്ങിയെത്തിയത് മലയാളിയുടെ പ്രാര്‍ത്ഥനയുടെ കരുത്തിലാണ്. പാമ്പുകളില്‍ നിന്ന് സമുഹത്തെ രക്ഷിക്കുന്നതിനൊപ്പം അവര്‍ക്ക് എന്നും താങ്ങും തണലുമായിരുന്നു വാവ സുരേഷ്. ഇപ്പോഴും അത് തുടരുന്നു. ലോക് ഡൗണ്‍കാലത്ത് എല്ലാവരും വീട്ടിലിരിക്കുമ്പോഴും വാവ സുരേഷ് കര്‍മ്മ നിരതനാണ്. ആവശ്യക്കാരെ സഹായിക്കുകായണ് അവര്‍.
 
ഒരാള്‍ക്കും പട്ടിണിയുണ്ടാവാത്തഒരു മുഖത്തുപോലും കണ്ണീരു കാണാത്ത ഒരു ദിനമാണ് ഞാന്‍ സ്വപ്നം കാണുന്നതെന്ന ആമുഖത്തോടെ ഇന്ന് ചെയ്ത നന്മയുടെ കഥ വാവ സുരേഷ് വെളിപ്പെടുത്തുകയാണ്. 25 കുടുംബങ്ങളുടെ കണ്ണീരാണ് ഈ മനുഷ്യന് ഇന്ന് തുടച്ചത്.
 
വാവ സുരേഷ് പോസ്റ്റ് ഇങ്ങനെ
 
നമസ്‌കാരം????
 
ഒരാള്‍ക്കും പട്ടിണിയുണ്ടാവാത്തഒരു മുഖത്തുപോലും കണ്ണീരു കാണാത്ത ഒരു ദിനമാണ് ഞാന്‍ സ്വപ്നം കാണുന്നത്.
 
അതിനുവേണ്ടിയാണ് ഈ ഓട്ടം.
 
ഇന്നലെ (04/04/20)എന്റെ ജീവിതത്തിലെ ഒരു നല്ല ദിനമായിരുന്നു.
 
കൊല്ലം ജില്ലയിലെ പത്തനാപുരത്തിനടുത്ത് 'പാടം' എന്ന സ്ഥലത്തു നിന്നും ഒരു വിളി വന്നു.
 
ഹരി , രാജേഷ് എന്നീ രണ്ട് നന്മമനസ്സുകളാണ് ആ അറിയിപ്പ് തന്നത്.
 
അവിടെ 25 ല്‍ അധികം കുടുംബങ്ങള്‍ക്ക് ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ല.
 
മറ്റൊന്നും ആലോചിക്കാനോ ആരുടെയെങ്കിലും സഹായം തേടാനോ ഉള്ള സമയമുണ്ടായിരുന്നില്ല.
 
പെട്ടെന്നു തന്നെ അത്രയും കുടുംബങ്ങള്‍ക്കാവശ്യമുള്ള അരിയും പലവ്യഞ്ജന-പച്ചക്കറികളും സംഘടിപ്പിച്ചു.
 
സന്തതസഹചാരികളായ അംബിച്ചേട്ടനെയും സന്തോഷിനേയും കൂട്ടി... ആരോഗ്യ വകുപ്പിന്റെ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് ആ കിറ്റുകള്‍ ആവശ്യക്കാര്‍ക്കെത്തിച്ചുകൊടുത്തു.
 
ഇതൊരു നിയോഗമാണ് .
 
എന്നെ ഈ വിവരം അറിയിക്കാന്‍ നിമിത്തമായ ഹരിക്കും രാജേഷിനും... എന്നെ സ്നേഹിക്കുന്ന എന്റെ പ്രിയപ്പെട്ട മലയാളികള്‍ക്കും ഈ നിയോഗത്തിന് എന്നെ അനുവദിച്ച സര്‍വ്വേശ്വരനും നന്ദി പറയുന്നു.
 
സ്നേഹപൂര്‍വ്വം..
വാവാ സുരേഷ്
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category