1 GBP = 97.00 INR                       

BREAKING NEWS

വിദേശത്തുള്ള മകന്‍ കോവിഡ് നിരീക്ഷണത്തിലാണെന്ന് പറഞ്ഞു പരത്തി; പൊലീസ് സ്റ്റേഷനില്‍ കൊടുക്കാന്‍ പരാതി തയ്യാറാക്കുന്നതിനിടെ പിതാവ് കുഴഞ്ഞ് വീണു മരിച്ചു

Britishmalayali
kz´wteJI³

മുതലമട: മകന്‍ കോവിഡ് നിരീക്ഷണത്തിലാണെന്ന് പറഞ്ഞ് പരത്തിയതിന്റെ മനോവിഷമത്തില്‍ പിതാവ് കുഴഞ്ഞ് വീണു മരിച്ചു. ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയില്‍ സെയ്ത് മുഹമ്മദിന്റെ മകന്‍ അള്ളാപ്പിച്ചയാണ് (55) മരിച്ചത്. വിദേശത്തുള്ള മകന്‍ കോവിഡ് ബാധിച്ചു നാട്ടിലെത്തി നിരീക്ഷണത്തില്‍ കഴിയുന്നതായി ചിലര്‍ വ്യാജപ്രചാരണം നടത്തുകയായിരുന്നു. ഇവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കാനെത്തിയ അള്ളാപിച്ച ഹൃദയാഘാതത്തെത്തുടര്‍ന്ന് കുഴഞ്ഞ് വീണ് മരിക്കുക ആയിരുന്നു.

സൗദി അറേബ്യയിലുള്ള മകന്‍ ഈയിടെ നാട്ടിലെത്തി നിരീക്ഷണത്തില്‍ കഴിയുന്നതായി ചിലര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്നും ഇതേത്തുടര്‍ന്ന് ഒറ്റപ്പെടുത്തല്‍ നേരിട്ട അള്ളാപ്പിച്ചയും ഭാര്യയും കടുത്ത മാനസികവിഷമത്തിലായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. വ്യാജപ്രചാരണത്തിനെതിരെ പരാതി നല്‍കുന്നതിനു ബന്ധുക്കള്‍ക്കൊപ്പം കൊല്ലങ്കോട് പൊലീസ് സ്റ്റേഷനില്‍ പോയെങ്കിലും പരാതി സ്വീകരിക്കാതെ ഓണ്‍ലൈനായി നല്‍കാന്‍ നിര്‍ദ്ദേശിച്ചു മടക്കി. പൊലീസ് പരാതി സ്വീകരിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നു സിപിഎം ഓഫിസിലെത്തി പുതിയ പരാതി തയാറാക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.

സിപിഎം കൊല്ലങ്കോട് ഏരിയാ കമ്മിറ്റി ഓഫിസിലെത്തുകയും ജില്ലാ പൊലീസ് മേധാവിയെ ബന്ധപ്പെട്ടു. സ്റ്റേഷനിലെത്തി പരാതി നല്‍കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചതനുസരിച്ചതു വീണ്ടും പരാതി എഴുതുമ്പോള്‍ അള്ളാപ്പിച്ച കസേരയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. കൊല്ലങ്കോട്ടെയും പിന്നീട് പാലക്കാട്ടെയും സ്വകാര്യ ആശുപത്രികളിലും തുടര്‍ന്ന് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു.

സമൂഹമാധ്യമങ്ങളില്‍ അള്ളാപ്പിച്ചയ്ക്കും കുടുംബത്തിനുമെതിരെ വ്യാജപ്രചാരണം നടത്തിയതിന് അംബേദ്കര്‍ കോളനിയിലെ അരുണ്‍രാജ് (23) എന്നയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. അള്ളാപ്പിച്ച പരാതി നല്‍കാന്‍ എത്തിയ സമയത്തു മറ്റൊരു കേസിന്റെ തിരക്കിലായിരുന്നുവെന്നും സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ കേസെടുത്ത് കുറ്റാരോപിതന്റെ മൊബൈല്‍ പിടിച്ചെടുത്തെന്നും കൊല്ലങ്കോട് സിഐ കെ.പി. ബെന്നി പറഞ്ഞു. അള്ളാപ്പിച്ചയുടെ ഭാര്യ: സിറാജുന്നീസ. മക്കള്‍: ഷെയ്ക്ക് ബീവി, അനസ്, ആയിഷ. മരുമക്കള്‍: അബ്ദുല്‍ സലാം, കബീര്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category