1 GBP = 97.00 INR                       

BREAKING NEWS

അമേരിക്കയില്‍ കോവിഡ് 19 ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു; ഇതോടെ യുഎസില്‍ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം മൂന്നായി; രാജ്യത്ത് മൂന്ന് ലക്ഷത്തിലധികം കൊവിഡ് ബാധിതരെന്ന് റിപ്പോര്‍ട്ട്; പ്രതിസന്ധി തരണം ചെയ്യാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം; ഈ ആഴ്ച ഏറ്റവും ബുദ്ധമുട്ടേറിയതെന്ന് ട്രംപ്

Britishmalayali
kz´wteJI³

 


 
ന്യൂയോര്‍ക്ക്: കോവിഡ് 19 ബാധിച്ച് ഒരു മലയാളി കൂടി അമേരിക്കയില്‍ മരിച്ചു. തൊടുപുഴ സ്വദേശി തങ്കച്ചന്‍ ഇഞ്ചനാട്ടാണ് മരിച്ചത്. 51 വയസ്സുള്ള ഇദ്ദേഹം ന്യൂയോര്‍ക്ക് സബ് വേ മെട്രോ പൊളിറ്റന്‍ ട്രാന്‍സിറ്റ് അഥോറിറ്റിയിലെ ജീവനക്കാരനായിരുന്നു. നേരത്തേ ന്യൂയോര്‍ക്ക് മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട് അഥോറിറ്റിയിലെ മറ്റൊരു മലയാളി ജീവനക്കാരനും കോവിഡ് രോഗം ബാധിച്ചു മരിച്ചിരുന്നു. അമേരിക്കയിലും ഫ്രാന്‍സിലും ഇന്നലെ മാത്രം ആയിരത്തില്‍ അധികം പേരാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. ലോകത്ത് രോഗ ബാധിതകര്‍ 12 ലക്ഷം പിന്നിട്ടു. അറുപത്തിനാലായിരത്തില്‍ അധികം പേര്‍ മരണപ്പെട്ടു.

അമേരിക്കയിലെ കൊവിഡ് പ്രതിസന്ധി തരണം ചെയ്യാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്ന് പ്രസിഡന്റ് ട്രംപ് അറിയിച്ചു. വൈറസിന്റെ വ്യാപനം നിയന്ത്രിക്കാന്‍ ഇനിയും സമയം ആവശ്യമാണെന്നാണ് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ വ്യക്തമാക്കുന്നത്. അതേസമയം, കൊറോണ ലക്ഷണങ്ങളോടെ സൗദിയില്‍ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചിരുന്നു. തിരൂരങ്ങാടി ചെമ്മാട് നടമ്മല്‍ പുതിയകത്ത് സഫ്വാന്‍ (38) ആണ് ശനിയാഴ്ച രാത്രി 9.30 ഓടെ മരിച്ചത്. ഡ്രൈവറായാണ് ജോലി ചെയ്തിരുന്നത്. ഇദ്ദേഹത്തിന് കൊറോണ ലക്ഷണങ്ങളുണ്ടായിരുന്നതായും രക്തത്തില്‍ പോസിറ്റീവ് കണ്ടെത്തിയിരുന്നതായും ബന്ധുക്കള്‍ അറിയിച്ചു. എന്നാല്‍ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടകള്‍ പുറത്തുവരുന്നത്.

അതേസമയം, ലോകത്തിലെ ആകെ രോഗികളില്‍ നാലിലൊന്നും അമേരിക്കയില്‍. മാരകവേഗത്തില്‍ രോഗം പടരുന്നതു ന്യൂയോര്‍ക്കിലും ലൂസിയാനയിലുമാണ്. ന്യൂയോര്‍ക്കില്‍ ഓരോ രണ്ടര മിനിറ്റിലും ഒരാള്‍ മരിക്കുന്നതായി ഗവര്‍ണര്‍ ആന്‍ഡ്രു കൂമോയുടെ വെളിപ്പെടുത്തിയത്. അടിയന്തര സഹായത്തിന് സൈന്യമിറങ്ങി. കണ്‍വന്‍ഷന്‍ സെന്റര്‍ ഒറ്റ രാത്രി കൊണ്ട് 2500 കിടക്കകളുള്ള ആശുപത്രിയാക്കി. സംസ്ഥാനത്ത് ആകെ രോഗികള്‍ ഒരു ലക്ഷം കവിഞ്ഞു. ഒരു ദിവസം 500 ലേറെപ്പേര്‍ മരിച്ചതോടെ ന്യൂയോര്‍ക്കിലെ മാത്രം മരണം 3,000 കവിഞ്ഞിരിക്കുകയാണ്.

അതേസമയം സംസ്ഥാനത്ത് 11 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് 306 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. എട്ട് പേര്‍ രോഗമുക്തരായി. ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ ആറ് പേര്‍ കാസര്‍ഗോഡ് ജില്ലയിലാണ്. പാലക്കാട്, കണ്ണൂര്‍, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ ഓരോരുത്തര്‍ക് വീതവും രോഗം സ്ഥിരീകരിച്ചു.

പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 5 പേര്‍ ദുബായില്‍ നിന്ന് മടങ്ങി വന്നവരാണ്. മൂന്ന് പേര്‍ നിസാമുദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തവരാണ്. രണ്ട് പേര്‍ക്ക് കാസര്‍ഗോട്ടെ രോഗികളുമായുള്ള സമ്പര്‍ക്കം മൂലം രോഗം വന്നവരാണ്. 171355 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നതായും സര്‍ക്കാര്‍ വ്യക്തമാക്കി. ഇന്ന് മുഖ്യമന്ത്രിയുടെ പതിവ് വാര്‍ത്താ സമ്മേളനം ഉണ്ടായിരുന്നില്ല. പകരം വാര്‍ത്താ കുറിപ്പിലൂടെയാണ് സര്‍ക്കാര്‍ വിവരങ്ങള്‍ പുറത്തുവിട്ടത്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category