1 GBP = 97.00 INR                       

BREAKING NEWS

വിഡ് രോഗം ബാധിച്ച് മലയാളി വിദ്യാര്‍ത്ഥി അമേരിക്കയില്‍ മരിച്ചു; മരിച്ചത് ന്യൂയോര്‍ക്കിലെ എല്‍മണ്ടില്‍ സ്ഥിര താമസക്കാരായ തിരുവല്ല സ്വദേശികളുടെ മകന്‍ ഷോണ്‍ എസ് ഏബ്രഹാം; അന്ത്യം ഒരാഴ്ച്ചയായി ചികിത്സയില്‍ കഴിയവേ; പനിയെ തുടര്‍ന്ന് ഷോണ്‍ ആദ്യഘട്ടത്തില്‍ ചികിത്സ തേടിയെങ്കിലും പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം മരുന്ന് നല്‍കി വീട്ടിലേക്കയച്ചു; രോഗം വഷളായത് കഴിഞ്ഞ ദിവസം രാവിലെ

Britishmalayali
kz´wteJI³

തിരുവല്ല: കോവിഡ് 19 ബാധിച്ച് മലയാളി വിദ്യാര്‍ത്ഥി അമേരിക്കയില്‍ മരിച്ചു. ന്യൂയോര്‍ക്കിലെ എല്‍മണ്ടില്‍ സ്ഥിര താമസക്കാരായ കടപ്ര വളഞ്ഞവട്ടം വലിയ പറമ്പില്‍ തൈക്കടവില്‍ സജി ഏബ്രാഹാമിന്റെ മകന്‍ ഷോണ്‍ എസ് ഏബ്രഹാം (21) ആണ് മരിച്ചത്. കൊമേഴ്സ് വിഭാഗം മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു. ഇന്ത്യന്‍ സമയം ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു മരണം സംഭവിച്ചത്.

നാല് ദിവസം മുമ്പാണ് ഷോണിന് രോഗബാധ സ്ഥിരീകരിച്ചത്. ഒരാഴ്ചയായി ചികിത്സയിലായിരുന്നു. പനിയെ തുടര്‍ന്ന് ഷോണ്‍ ആദ്യഘട്ടത്തില്‍ ചികിത്സ തേടിയെങ്കിലും പ്രഥാമിക പരിശോധനകള്‍ക്ക് ശേഷം മരുന്ന് നല്‍കി വീട്ടിലേക്ക് പറഞ്ഞയച്ചു. പിന്നീട് വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം രാവിലെയാണ് രോഗം വഷളായത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി വടക്കേക്കര വീട്ടില്‍ സോളി ഏബ്രഹാമാണ് മാതാവ്. സ്നേഹ, ഷാന എന്നിവര്‍ സഹോദരിമാരാണ്. കഴിഞ്ഞ 25 വര്‍ഷക്കാലത്തോളമായി ഷോണിന്റെ കുടുംബം അമേരിക്കയില്‍ സ്ഥിര താമസമാണ്. മൂന്ന് വര്‍ഷം മുമ്പാണ് ഷോണ്‍ അവസാനമായി നാട്ടിലെത്തിയത്. സംസ്‌കാരം ന്യൂയോര്‍ക്കില്‍ നടക്കും. കുടുംബത്തില്‍ മറ്റാര്‍ക്കും തന്നെ രോഗ ബാധ സ്ഥിരീകരിച്ചിട്ടില്ല.

ന്യൂയോര്‍ക്ക് ക്വീന്‍സിലെ തങ്കച്ചന്‍ ഇഞ്ചനാട്ട് (51) എന്നയാളും മലയാളി നഴ്സും മരിച്ചിരുന്നു. കോട്ടയം കുറുപ്പുന്തറ സ്വദേശിയാണ് ബീന ജോര്‍ജ്. കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരിക്കെയാണ് ബീനയ്ക്ക് കോവിഡ് ബാധിച്ചത്. കോവിഡ് സ്ഥിരീകരിച്ചിട്ട് രണ്ട് ദിവസമെ ആയിട്ടുള്ളു. ജോര്‍ജ് പോളിന്റെ ഭാര്യയാണ്. രണ്ടു മക്കളുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category