1 GBP = 92.70 INR                       

BREAKING NEWS

യുകെയിലെ ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ദേവാലയ വിശുദ്ധവാര കര്‍മ്മങ്ങള്‍ ഓണ്‍ലൈന്‍ സാങ്കേതിക വിദ്യയിലൂടെ കാണാം

Britishmalayali
ഫാ: ജോര്‍ജ് തോമസ്

നോമ്പുകാലം സാങ്കേതികവിദ്യ അതിന്റെ പൂര്‍ണതയില്‍ ഉപയോഗിച്ചുകൊണ്ട് യുകെയിലെ ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ദേവാലയം മാതൃകയാകുന്നു. ഇടവക അംഗങ്ങള്‍ക്ക് വിശുദ്ധ കുര്‍ബാനയും വിശുദ്ധവാര കര്‍മ്മങ്ങളും മുടക്കം കൂടാതെ ഫേസ്ബുക്ക് ലൈവ് എന്ന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി രാവിലെയും വൈകുന്നേരവും അര്‍പ്പിക്കപ്പെടും. നോട്ടിങ്ഹാം രൂപത അംഗങ്ങളായ തദ്ദേശീയരായ വിശ്വാസികള്‍ക്ക് വൈകുന്നേരം ഇംഗ്ലീഷ് ഭാഷയില്‍ വിശുദ്ധ കുര്‍ബാനയും പ്രാര്‍ത്ഥനകളും ഫേസ്ബുക്ക് പേജില്‍ കൂടിയാണ് കാണുവാന്‍ സാധിക്കുക.

നോട്ടിങ്ഹാം രൂപതയിലെ മറ്റ് ഇടവകകളും ലെസ്റ്റര്‍ മോഡല്‍ പരീക്ഷണ അടിസ്ഥാനത്തില്‍ ആരംഭിച്ചിട്ടുണ്ട്. ദേവാലയങ്ങള്‍ അടഞ്ഞു കിടക്കുന്ന ഈ വേളയില്‍ സര്‍ക്കാരിന്റെ എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ട് ഇടവകയിലെ പ്രിസ്ബിറ്ററി കുര്‍ബാനയ്ക്കായി ഒരുക്കിയിരിക്കുന്നു. ക്രിസ്തീയ വിശ്വാസം അതിന്റെ ആഴത്തില്‍ അനുഭവഭേദ്യമാകേണ്ട വിശുദ്ധവാര നാളുകളില്‍ അവ എല്ലാ അര്‍ത്ഥത്തിലും ജനങ്ങളില്‍ എത്തിക്കുക എന്ന ഉദ്ദേശത്തോടെ തുടങ്ങിയിരിക്കുന്ന ഈ സംഭംഭത്തിനു ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്ന് വന്‍ പിന്തുണയാണ് ലഭ്യമായിക്കൊണ്ടിരിക്കുന്നത്. ഇംഗ്ലണ്ടിനെ പരിശുദ്ധ അമ്മയുടെ സംരക്ഷണത്തിനായി സമര്‍പ്പിച്ച ഡൗറി ഓഫ് മേരി പ്രാര്‍ത്ഥനകളിലും, വിശുദ്ധ ബലിയിലും തദ്ദേശീയരായ അനേകം വിശ്വാസികള്‍ പങ്കെടുക്കുകയുണ്ടായി. വിശുദ്ധവാര കര്‍മങ്ങളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ചുവടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക


വിശുദ്ധവാര കര്‍മങ്ങളുടെ സമയക്രമം
5/04/2020   Palm Sunday:10.30 a.m.  Palm Sunday Mass English, 04.00 p.m.  Palm Sunday Mass Malayalam
6/04/2020 Monday:09.00 a.m.  Holy Mass Malayalam, 05.30 p.m.  Holy Mass English
7/04/2020 Tuesday: 09.00 a.m.  Holy Mass  Malayalam, 05.30 p.m.  Holy Mass English
8/04/2020 Wednesday: 09.00 a.m.  Holy Mass Malayalam, 05.30 p.m. Holy Mass  English
09/04/2020 Maundy Thursday: 09.00 a.m. Maundy Thursday service Malayalam & one Hour Adoration, 06.30 p.m. Mass of the Lord's Supper English
10/04/2020 Good Friday:  09.00 a.m. Good Friday Service Malayalam and Stations of the Cross, 03.00 p.m. Celebration of the Passion of the Lord English
11/04/2020 Holy Saturday: 09.00 a.m.  Holy Mass Malayalam, 06.30p.m. The Easter Vigil English, 09.00p.m. Easter Eve Holy Mass Malayalam
12/04/2020 Easter Sunday: 10.30 a.m. Holy Mass English, No Malayalam Service
ദേവാലയത്തിന്റെ വിലാസം
St. Alphonsa Syro Malabar Mission, Mother of God Roman Catholic Church, Greencoat Road, New Park Boulevard, Leicester, LE3 6NZ

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category