1 GBP = 92.70 INR                       

BREAKING NEWS

ഇന്നലെ 525 പേര്‍ മാത്രം മരിച്ചതോടെ ഇറ്റലിക്കു നേരിയ ആശ്വാസം; 15,887 മരണവുമായി ദുരന്ത പ്രതീകമായി തുടരുമ്പോഴും ലോക്ക്ഡൗണ്‍ പിന്‍വലിച്ചു സാധാരണ നിലയിലേക്കു മടങ്ങാനുള്ള ആലോചനകളുമായി ഇറ്റാലിയന്‍ സര്‍ക്കാര്‍; കൊറോണ കൈവിട്ടു വളര്‍ന്ന ഇറ്റലിയുടെ മടക്കം ലോകത്തിനു മുഴുവന്‍ ആശ്വാസകരമാകുന്നത് ഇങ്ങനെ

Britishmalayali
kz´wteJI³

കൊറോണയുടെ താണ്ഡവം അതിന്റെ ഉച്ഛസ്ഥായിയിലെത്തിയത് ഇറ്റലിയില്‍ ആയിരുന്നു. 15,887 പേരുടെ ജീവന്‍ കവര്‍ന്ന ഈ കൊലയാളി വൈറസ് ഇതുവരെ ബാധിച്ചത് 1,28,948 പേരെയും. ഈ താണ്ഡവത്തിന് ഒരറുതിവരുന്നു എന്ന തോന്നലുണ്ടാക്കിക്കൊണ്ട് കഴിഞ്ഞ രണ്ടാഴ്ച്ചക്കാലത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന മരണസംഖ്യയാണ് ഇന്നലെ ഇറ്റലിയില്‍ രേഖപ്പെടുത്തിയത്, വെറും 525 മരണങ്ങള്‍ മാത്രം.

മരണനിരക്ക് കുറഞ്ഞു എന്നത് മാത്രമല്ല, ഇറ്റലിയില്‍ കൊറോണയുടെ വീര്യം കുറയുന്നു എന്നതിന് തെളിവായി കാണിക്കുന്നത്. പുതിയതായി രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണവും തൊട്ടു തലേ ദിവസത്തേക്കാള്‍ ഇന്നലെ കുറവായിരുന്നു. അതുപോലെ ഇന്റന്‍സീവ് കെയറില്‍ ഉള്ളവരുടെ എണ്ണത്തിനും കുറവ് സംഭവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ചിട്ടുള്ള ലോക്ക്ഡൗണ്‍ എടുത്തുമാറ്റുന്നതിന്നതിന്റെ തുടക്കമായി, രാജ്യവ്യാപകമായി കൊറോണ ബാധയുണ്ടോ എന്ന് തെളിയിക്കുവാനുള്ള പരിശോധനകള്‍ നടത്തുവാനുള്ള പദ്ധതി രൂപീകരിക്കുമെന്ന് ഇറ്റാലിയന്‍ ആരോഗ്യമന്ത്രി റോബെര്‍ട്ടോ സ്പെറാന്‍സ പറഞ്ഞു.

മഹാമാരിയെ നേരിടുവാനുള്ള പദ്ധതിയുടെ രണ്ടാം ഘട്ടത്തിലേക്ക് അഞ്ച് നിര്‍ദ്ദേശങ്ങളാണ് വച്ചിരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ സാവധാനം നീക്കം ചെയ്യുമ്പോഴും, സാമൂഹിക അകലം പാലിക്കല്‍ ഉള്‍പ്പടെയുള്ള നിര്‍ദ്ദേശങ്ങള്‍ കുറേക്കാലത്തേക്ക് കൂടി പ്രാബല്യത്തില്‍ ഉണ്ടാകും. അതുപോലെ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളായ മാസ്‌ക് പോലുള്ളവയുടെ ഉപയോഗം വ്യാപകമാക്കും. തദ്ദേശ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളില്‍ കോവിഡ് 19 പരിശോധനകള്‍ക്കുള്ള സംവിധാനം ഒരുക്കും. സ്മാര്‍ട്ട് ഫോണ്‍ ആപ്പുകള്‍ മറ്റ് ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍ എന്നിവയുടെ സഹായത്തോടെ, പരിശോധനകളും, രോഗബാധിതരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരെ കണ്ടെത്തുന്ന രീതിയും ഇനിയും കുറേ കാലത്തേക്ക് കൂടി തുടരും.ഒരു വാക്സിന്‍ കണ്ടുപിടിക്കുന്നതുവരെ, കൊറോണയുടെ മറ്റൊരു ആക്രമത്തിനുള്ള സാധ്യത തള്ളിക്കളയാന്‍ ആകില്ല എന്നതിനാലാണ് ഈ മുന്‍കരുതലുകള്‍ എന്നും അദ്ദേഹം സൂചിപ്പിച്ചു.

ലോക്ക്ഡൗണ്‍ ഘട്ടം ഘട്ടമായി മാറ്റുമെന്ന സൂചനകള്‍ പുറത്തുവരുന്നുണ്ടെങ്കിലും അത് എന്നു മുതല്‍ ആരംഭിക്കും എന്ന കാര്യത്തില്‍ ഒരു തീരുമാനവും ആയിട്ടില്ല എന്നാണ് അധികൃതരുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. അത്യാവശ്യ സാധനങ്ങളുടെ ഉദ്പ്പാദനവും ചരക്ക് നീക്കവും ഒഴികെ മറ്റെല്ലാം നിശ്ചലമായിരിക്കുന്ന ഒരു അവസ്ഥയാണ് ഇപ്പോള്‍ ഇറ്റലിയില്‍ ഉള്ളത്.

മാര്‍ച്ച് ഒന്‍പതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഔദ്യോഗികമായി അവസാനിക്കേണ്ടത് ഏപ്രില്‍ 13നാണ്. എന്നാല്‍ അന്നുമുതല്‍ നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി നീക്കുവാനുള്ള നടപടികള്‍ ആരംഭിക്കില്ലെന്നാണ് ഭൂരിഭാഗം ആളുകളും വിശ്വസിക്കുന്നത്. അത്തരമൊരു നടപടി, ഇതുവരെ നേടിയെടുത്തതെല്ലാം തകര്‍ക്കുമെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും പറയുന്നു. അതുകൊണ്ട് തന്നെ ലോക്ക്ഡൗണ്‍, ഘട്ടം ഘട്ടമായി നീക്കുന്ന പ്രക്രിയ ആരംഭിക്കുന്നതിനു മുന്‍പ് ഇത് കുറച്ചു നാളത്തേക്ക് കൂടി നീട്ടുവാനാണ് സാധ്യത.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category