1 GBP = 92.70 INR                       

BREAKING NEWS

5000 മരണവും 50,000 രോഗികളുമായി ബ്രിട്ടന്‍ മുമ്പോട്ട്; ഇന്നലെ മരിച്ചത് 621 പേര്‍; 5000 പുതിയ രോഗബാധിതരും ഉണ്ടായതോടെ യൂറോപ്പിന്റെ എപി സെന്ററായി ബ്രിട്ടന്‍ മാറുമെന്ന് ആശങ്ക

Britishmalayali
kz´wteJI³

33 നും 103 നും ഇടയില്‍ പ്രായമുള്ള 621 പേര്‍ കൂടി ഇന്നലെ കൊറോണ ബാധയാല്‍ മരിച്ചതോടെ ബ്രിട്ടനിലെ മൊത്തം മരണസംഖ്യ 4934 ആയി. ഇന്നലെ പുതിയതായി 5903 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ 50,000 ത്തിന് അടുത്തായി ബ്രിട്ടനിലെ കോവിഡ് 19 രോഗികളുടെ എണ്ണം. ഇന്നലെ രോഗബാധിതരുടെ എണ്ണത്തില്‍ ഉണ്ടായ്ത് ഏകദേശം 60 ശതമാനത്തിന്റെ വര്‍ദ്ധനവാണ്. ഇതാണ് ബ്രിട്ടനെ ആശങ്കപ്പെടുത്തുന്നത്.

ബ്രിട്ടനില്‍ കൊറോണ ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ അത്ര സാധാരണമല്ലാത്ത ഒരു വര്‍ദ്ധനവ് ദൃശ്യമാകുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം തന്നെ വെളിപ്പെട്ടിരുന്നു. എങ്കിലും ഇത്തരത്തില്‍ ഒരു വര്‍ദ്ധനവ് പ്രതീക്ഷയ്ക്കുമപ്പുറമുള്ളതായിരുന്നു. ഇതിനിടയില്‍ പരിശോധനകളുടെ എണ്ണവും വര്‍ദ്ധിപ്പിച്ചു. നേരത്തെ പ്രതിദിനം 10,000 രോഗ പരിശോധനകള്‍ നടന്നിടത്ത് ഇപ്പോള്‍ 12,000 രോഗ പരിശോധനകള്‍ വരെ നടക്കുന്നുണ്ട്. അതായത്, പരിശോധനാ ഫലം കാത്ത് ധാരാളം പേര്‍ നില്‍ക്കുന്നുണ്ട് എന്നര്‍ത്ഥം. ഇവരിലും രോഗബാധ സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണം നിലവിലുള്ള നിരക്കില്‍ വര്‍ദ്ധിക്കുകയാണെങ്കില്‍, സമാനതകളില്ലാത്ത ദുരന്തമായിരിക്കും ബ്രിട്ടന്‍ അഭിമുഖീകരിക്കുവാന്‍ പോകുന്നത്.

ഇന്നലെയും ലണ്ടന്‍ തന്നെയാണ് ഏറ്റവും അധികം മരണങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്, 174 മരണങ്ങള്‍. ഈസ്റ്റ് ഇംഗ്ലണ്ടില്‍ 40 ഉം മിഡ്ലാന്‍ഡ്സില്‍ 74 ഉം നോര്‍ത്ത് ഈസ്റ്റ് ആന്‍ഡ് യോര്‍ക്ക്ഷയറില്‍ 103 മരണങ്ങളും രേഖപ്പെടുത്തിയപ്പോള്‍, നോര്‍ത്ത് വെസ്റ്റില്‍ 47 മരണങ്ങളും സൗത്ത് ഈസ്റ്റില്‍ 81 മരണങ്ങളും, സൗത്ത് വെസ്റ്റില്‍ 36 മരണങ്ങളുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

പ്രഭാത സവാരിക്കിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കുമെന്ന് ഇന്നലെ പറഞ്ഞ ഹെല്‍ത്ത് സെക്രട്ടറി പിന്നീട് അത് തിരുത്തുകയുണ്ടായി. ഇനിയും കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. എന്നാല്‍, ലോക്ക്ഡൗണ്‍ എടുത്തുമാറ്റുന്ന കാര്യം എത്രപേര്‍ ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍ പാലിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ നിയന്ത്രണങ്ങള്‍ പാലിക്കാത്തവരാണ് ലോക്ക്ഡൗണ്‍ കാലാവധി നീട്ടിക്കൊണ്ടുപോകാന്‍ കാരണക്കാരെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സുരക്ഷാ ഉപകരണങ്ങളുടെയും മറ്റും അഭാവത്തില്‍ നട്ടം തിരിയുന്ന എന്‍ എച്ച് എസിന് കൂനിന്മേല്‍ കുരു എന്നത് പോലെയായിരിക്കുകയാണ് ഡോക്ടര്‍മാരുടെ അഭാവം. ഈയിടെ പുറത്ത് വന്ന ഒരു സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം, ഓരോ 5 ഡോക്ടര്‍മാരിലും ഒരാള്‍ വീതം കൊറോണ ബാധ സംശയിക്കപ്പെടുന്നതിനാല്‍ ജോലിയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. മാത്രമല്ല ഇനിയും ആയിരക്കണക്കിന് എന്‍ എച്ച് എസ് ജീവനക്കാരെ പരിശോധനക്ക് വിധേയരാക്കേണ്ടതുമുണ്ട്.

നാലില്‍ ഒരു ഡോക്ടര്‍ വീതം അത്യാവശ്യ സുരക്ഷാ ഉപകരണങ്ങള്‍ ലഭിക്കാതെ കഷ്ടപ്പെടുന്നു എന്നാണ് ഈ സര്‍വ്വേ റിപ്പോര്‍ട്ട് കാണിക്കുന്നത്. ദശലക്ഷക്കണക്കിന് സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്തു കഴിഞ്ഞു എന്ന അവകാശവാദം പുറത്തു വന്നതിനു പുറകെയാണ് ഈ റിപ്പോര്‍ട്ട് വന്നത്. ഇതുവരെ ചുരുങ്ങിയത് എട്ട് എന്‍ എച്ച് എസ് ജീവനക്കരെങ്കിലും കൊറോണയ്ക്ക് കീഴടങ്ങി മരണം വരിച്ചിട്ടുണ്ട് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്നലെ മരിച്ച 23 കാരനായ ജോണ്‍ അലാഗോസ് എന്ന നഴ്സാണ് ഈ ശ്രേണിയിലെ അവസാനത്തെയാള്‍. 12 മണീക്കൂര്‍ ജോലി ചെയ്ത ശേഷം വെള്ളിയാഴ്ച തിരികെ വീട്ടിലെത്തിയ ഇയാള്‍ക്ക് പെട്ടെന്ന് പനിയും ശ്വാസ തടസ്സവും അനുഭവപ്പെടുകയായിരുന്നു. ജോലി സമയത്ത് ആവശ്യത്തിനുള്ള സുരക്ഷാ വസ്ത്രങ്ങളോ മറ്റ് ഉപകരണങ്ങളോ ലഭിച്ചിരുന്നില്ലെന്ന് അയാളുടെ മാതാവ് ആരോപിക്കുന്നു.  

ഇറ്റലിയിലും ഫ്രാന്‍സിലും കൊറോണയുടെ ഇരുപതാം നാളിലെ മരണസംഖ്യയുടെ തൊട്ടു പുറകിലാണ് ഇപ്പോള്‍ ബ്രിട്ടന്റെ സ്ഥാനം. എന്നാല്‍, ഇതിനു ശേഷം അവിടങ്ങളില്‍ മരണസംഖ്യയില്‍ കാര്യമായ കുറവ് ദൃശ്യമായെങ്കിലും ബ്രിട്ടനില്‍ രോഗബാധയുടെ മൂര്‍ദ്ധന്യാവസ്ഥയെത്താന്‍ ഇനിയും 10 ദിവസങ്ങള്‍ കൂടി എടുക്കുമെന്നാണ് കണക്കാക്കുന്നത്. അതിനര്‍ത്ഥം ബ്രിട്ടന്‍ ഈ രണ്ടു രാജ്യങ്ങളേയും പിന്തള്ളി യൂറോപ്പിലെ കൊറോണയുടെ എപിസെന്ററാകാന്‍ എല്ലാ സാധ്യതകളുമുണ്ട്.

കൊറോണയെ ചെറുക്കാനുള്ള ത്വരിത നടപടികളുടെ ഭാഗമായി പ്രതിദിന പരിശോധനകളുടെ ഏണ്ണം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ ദിവസേന 12,000 രോഗ പരിശോധനകളാണ് നടത്തുന്നത്. ഇന്നലെ വരെ 1,95,524 പേരെ പരിശോധിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതിനിടയില്‍ ലണ്ടനിലെ അഞ്ച് ബസ്സ് തൊഴിലാളികള്‍ കൊറോണ ബാധമൂലം മരണമടഞ്ഞതായി സ്ഥിരീകരിച്ചിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category