kz´wteJI³
കഴിഞ്ഞ പത്തു ദിവസങ്ങളായി കോവിഡ്-19 ബാധിച്ച് വീട്ടില്‍ ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ (55) രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസോച്ഛ്വാസത്തിന് ബുദ്ധിമുട്ട് നേരിടുകയും വിളറി വെളുക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ബോറിസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ലണ്ടനിലെ ഒരു എന്‍എച്ച്എസ് ഹോസ്പിറ്റലിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. വെസ്റ്റ് മിന്‍സ്റ്ററിലെ സെന്റ് തോമസ് ഹോസ്പിറ്റലിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് സൂചന.
പത്ത് ദിവസം മുമ്പ് കോവിഡ്-19 പോസിറ്റീവ് ആണെന്ന് തെളിഞ്ഞിട്ടും അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാതെ നമ്പര്‍ 11 ഫ്ലാറ്റില്‍ തന്നെ സെല്‍ഫ് ഐസൊലേഷനില്‍ നിര്‍ത്തിയ നടപടി പരക്കെ വിമര്‍ശന വിധേയമാവുകയാണിപ്പോള്‍. പ്രധാനമന്ത്രിക്ക് കൊറോണ വന്നിട്ട് പോലും പത്ത് ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ലെന്ന തരത്തിലുള്ള പേര്ദോഷമാണ് ഇപ്പോള്‍ ബ്രിട്ടന് നേരിടുന്നത്. അവസാനം ഗുരുതരാവസ്ഥയിലായപ്പോള്‍ ഓടിപ്പിടിച്ച് ചികിത്സിക്കുന്നുവെന്ന വിമര്‍ശനവും ബ്രിട്ടന് നേരെ ഉയര്‍ന്നിരിക്കുകയാണ്.
ബ്രിട്ടനിലെ സ്ഥിതി അറിയാന്‍ ഇതിലും നല്ല ഉദാഹരണം വേറെ എന്ത്? എന്നാണ് ചിലര്‍ ചോദിക്കുന്നത്. എന്തായാലും ആശുപത്രിയിലായ ബോറിസിന് സൗഖ്യം നേര്‍ന്ന് ട്രംപ് മുതലുള്ള ലോകനേതാക്കള്‍ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. കൊറോണ സംഹാരതാണ്ഡവമാടുന്ന ബ്രിട്ടനിലെ ഭയാനകമായ സ്ഥിതി തുടരുന്നുവെന്നാണ് ഇതിലൂടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. രാജ്യത്ത് ഇന്നലെ മാത്രം കൊറോണ ബാധിച്ച് 621 പേര് മരിക്കുകയും കൊറോണ മരണസംഖ്യ 4934 ആയും മൊത്തം രോഗികളുടെ എണ്ണം 47,806 ആയും ഉയര്‍ന്ന ഭീതിദമായ സാഹചര്യം നിലനില്‍ക്കുമ്പോഴാണ് രാജ്യത്തെ പ്രധാനമന്ത്രി ഈ രോഗം ബാധിച്ച് വഷളായി ആശുപത്രിയിലായിരിക്കുന്നതെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.
വെള്ളിയാഴ്ച പുറത്ത് വന്ന ട്വിറ്റര്‍ വീഡിയോയില്‍ തന്നെ ബോറിസ് കടുത്ത ശ്വാസം മുട്ടല്‍ അനുഭവപ്പെടുന്നതായും നല്ല പനിയുള്ളതായും സൂചന ലഭിച്ചിരുന്നു. എന്നാല്‍ അപ്പോഴും രാജ്യം നേരിടുന്ന ആരോഗ്യ പ്രതിസന്ധിയെ നേരിടാന്‍ തന്നാലാവുന്ന വിധത്തില്‍ ബോറിസ് മുന്നില്‍ നിന്നിരുന്നു. പ്രധാനമന്ത്രിയുടെ അഭാവത്തില്‍ ഫോറിന് സെക്രട്ടറിയായ ഡൊമിനിക് റാബ് ആയിരിക്കും ഇന്ന് രാവിലെ ഒമ്പതിന് നടക്കുന്ന മിനിസ്റ്റേര്‍സിന്റെയും ഒഫീഷ്യലുകളുടെയും കൊറോണ വൈറസ് മീറ്റിംഗില്‍ ചെയര്‍ സ്ഥാനം വഹിക്കുന്നത്.
കൊറോണയാല്‍ വീര്‍പ്പ് മുട്ടുന്ന യുഎസില്‍ അത് സംബന്ധിച്ച് വൈറ്റ്ഹൗസ് ബ്രീഫിംഗിനിടെയാണ് ഇന്നലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബോറിസിന് എത്രയും വേഗം സുഖപ്പെടട്ടേ എന്ന് ആശംസിച്ചിരിക്കുന്നത്. യുഎസിലെ ബ്രിട്ടീഷ് അംബാസിഡറോട് താന്‍ ബോറിസിന്റെ ആരോഗ്യനിലയെക്കുറിച്ച് അന്വേഷിച്ചിരുന്നുവെന്നും ട്രംപ് വെളിപ്പെടുത്തിയിരുന്നു. ഡോക്ടറുടെ ഉപദേശപ്രകാരം ടെസ്റ്റുകള്‍ നടത്തുന്നതിനാണ് ബോറിസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് ഡൗണിംഗ് സ്ട്രീറ്റ് വക്താവ് ഇന്നലെ പ്രതികരിച്ചത്. വൈറസ് ബാധിച്ച് പത്ത് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അദ്ദേഹം വൈറസിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നതിനാല്‍ മുന്‍കരുതല്‍ എന്ന നിലയിലാണ് ബോറിസിനെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നതെന്നും വക്താവ് വിശദീകരിക്കുന്നു.
എന്നാല്‍ ഏത് ആശുപത്രിയിലാണ് ബോറിസിനെ പ്രവേശിപ്പിച്ചതെന്ന് നമ്പര്‍ പത്ത് സ്ഥിരീകരിച്ചിട്ടില്ല. അദ്ദേഹത്തെ ലണ്ടനിലെ സെന്റ് തോമസ് ഹോസ്പിറ്റലിലാണ് പ്രവേശിപ്പിച്ചിരിക്കുതെന്നാണ് ദിടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആശുപത്രിയില്‍ വച്ച് ഡോക്ടര്‍മാര്‍ ബോറിസിന്റെ രോഗലക്ഷണങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും അദ്ദേഹത്തിന്റെ പ്രതിരോധ വ്യവസ്ഥ വൈറസിനോട് ഏത് വിധത്തിലാണ് പൊരുതുന്നതെന്ന് രക്തപരിശോധനകളിലൂടെ നിരീക്ഷിക്കുകയും ചെയ്യും. ഇതിന് പുറമെ മുന്‍കരുതലായി ലിവര്‍, കിഡ്നി, തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കുമെന്ന് ഒരു മുതിര്‍ന്ന സയന്റിസ്റ്റ് വെളിപ്പെടുത്തുന്നു.
ബോറിസിന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനം പരിശോധിക്കുന്നതിനായി അവര്‍ ഇസിജി എടുക്കുമെന്നും ഫ്രാന്‍സിസ് ക്രിക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സെല്‍ ബയോളജി ഓഫ് ഇന്ഫെക്ഷന് ലബോറട്ടറിയിലെ ഗ്രൂപ്പ് ലീഡറായ ഡോ. റുപെര്‍ട്ട് ബീലെ പറയുന്നു. ഇതിന് പുറമെ ശ്വാസകോശത്തിന്റെ സ്ഥിതി അറിയുന്നതിനായി ബോറിസിന്റെ നെഞ്ചിന് സിടി സ്കാന്‍ നടത്തുമെന്നും മുന്‍കരുതലായി ഓക്സിജന്‍ നല്‍കുമെന്നും റുപെര്‍ട്ട് പറയുന്നു. ഇനി വരുന്ന ടെസ്റ്റ് ഫലങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും മറ്റ് ട്രീറ്റ്മെന്റുകള്‍ ചെയ്യുന്ന കാര്യം പരിഗണിക്കുന്നത്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam