1 GBP = 92.70 INR                       

BREAKING NEWS

ലിവര്‍ പൂളില്‍ ഒരു നഴ്സും എസെക്സില്‍ ഒരു മിഡ്വൈഫും കൂടി മരണത്തിന് കീഴടങ്ങിയതോടെ കൊറോണ ബാധിച്ച് മരിക്കുന്ന നഴ്സുമാരുടെ എണ്ണം നാലായി; യുകെയില്‍ ജോലി ചെയ്യുന്ന നഴ്സുമാരുടെ ആശങ്കയ്ക്ക് ഇനിയും പരിഹാരമില്ല

Britishmalayali
kz´wteJI³

കൊറോണ ബാധിച്ച് എന്‍എച്ച്എസ് ആശുപത്രികളില്‍ ചികിത്സയിലുള്ള രോഗികളെ അടുത്ത് പരിചരിക്കുന്ന നഴ്സുമാരുടെ ജീവന്‍ അപകടത്തിലായിക്കൊണ്ടിരിക്കുന്നുവെന്ന ആശങ്കയ്ക്ക് അടിവരയിട്ട് കൊണ്ട് പുതിയ രണ്ടു മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ലിവര്‍പൂളില്‍ ഒരു നഴ്സും എസെക്സില്‍ ഒരു മിഡ് വൈഫുമാണ് കൊറോണ ബാധിച്ച് മരിച്ചത്. ആശുപത്രികളിലെ കൊറോണ രോഗികളില്‍ നിന്നും രോഗം പകര്‍ന്നാണ് ഇവരും മരിച്ചിരിക്കുന്നത്. ഈ രണ്ടു നഴ്സുമാര്‍ കൂടി മരണത്തിന് കീഴടങ്ങിയതോടെ യുകെയില്‍ കൊറോണ ബാധിച്ച് മരിക്കുന്ന നഴ്സുമാരുടെ എണ്ണം അഞ്ചായി ഉയര്‍ന്നിരിക്കുകയാണ്. ഇതോടെ എന്‍എച്ച്എസിലെ മലയാളി നഴ്സുമാര്‍ അടക്കമുള്ളവരുടെ ആശങ്ക ഇരട്ടിച്ചിരിക്കുകയാണ്.

എയിന്‍ട്രീ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ ദീര്‍ഘകാലമായി സ്റ്റാഫ് നഴ്സായി ജോലി ചെയ്ത് വന്നിരുന്ന ലിസ് ഗ്ലാനിസ്റ്റര്‍ എന്ന 68 കാരി ഇക്കഴിഞ്ഞ വെള്ളിയാഴ്ച കൊറോണ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മരിച്ചുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. വളരെക്കാലത്തെ പ്രവൃത്തിപരിയമുള്ള ഗ്ലാനിസ്റ്റര്‍ യുവനഴ്സുമാര്‍ക്ക് വഴികാട്ടിയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇവരുടെ അപ്രതീക്ഷിതമായ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇവര്‍ റോയല്‍ ലിവര്‍പൂള്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ വച്ച് വെള്ളിയാഴ്ച മരിച്ചുവെന്ന് ലിവര്‍ പൂള്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് ചീഫ് നഴ്സായ ഡയാനെ ബ്രൗണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

എസെക്സിലെ ഹാര്‍ലോയിലെ ദി പ്രിന്‍സസ് അലക്സാണ്ട്ര ഹോസ്പിറ്റലിലെ  ലിന്‍സെ കവന്‍ട്രിയാണ് കൊറോണ ബാധിച്ച് മരിച്ചിരിക്കുന്ന മിഡ് വൈഫ്.54 കാരിയായ ഇവര്‍ വ്യാഴാഴ്ച മരിച്ചുവെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി കവന്‍ട്രി ഇവിടെ മിഡ് വൈഫായി ജോലി ചെയ്ത് വരുന്നുണ്ട്. സമീപത്തെ മിഡ് എസെക്സ് ഹോസ്പിറ്റല്‍ സര്‍വസസ് എന്‍എച്ച്എസ് ട്രസ്റ്റില്‍ വച്ചാണ് ഇവര്‍ മരിച്ചത്. കോവിഡ്-19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവര്‍ വീട്ടില്‍ സെല്‍ഫ് ഐസൊലേഷനില്‍ ആയിരുന്നുവെങ്കിലും രോഗം വഷളായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

മാസ്‌ക് ധരിച്ച പ്രിന്‍സസ് അലക്സാണ്ട്രയിലെ സഹപ്രവര്‍ത്തകര്‍ ഇടനാഴിയിലേക്ക് ഇറങ്ങി മരിച്ച സഹപ്രവര്‍ത്തകക്ക് ആദരാജ്ഞലി അര്‍പ്പിച്ച് കുറച്ച്  നേരം മൗനം പാലിച്ച് നിന്നിരുന്നു. കൊറോണ രോഗികളെ പരിചരിക്കുന്ന എന്‍എച്ച്എസിലെ നഴ്സുമാര്‍ അടക്കമുള്ള മരിച്ച് വീഴുന്ന സംഭവങ്ങള്‍ പതിവാകുന്നത് കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. വെള്ളിയാഴ്ച വാട്ട്‌ഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റലില്‍ കൊറോണ രോഗികളെ അടുത്ത് പരിചരിച്ചിരുന്ന 23 കാരനായ ഫിലിപ്പിനോ നഴ്‌സായ ജോണ്‍ അലഗോസ് കോവിഡ്-19 ബാധിച്ച് മരിച്ചിരുന്നു.

കൂടാതെ വെസ്റ്റ് മിഡ്ലാന്‍ഡ്സിലെ വാല്‍സാല്‍ മാനറിലെ 36കാരിയായ അരീമ നസ്രീന്‍ വെള്ളിയാഴ്ചയും കെന്റിലെ മാര്‍ഗററ്റിലെ ക്യൂന്‍ മദര്‍ ഹോസ്പിറ്റലില്‍ 38 കാരി എയ്മീ ഓ റൗര്‍കെ വ്യാഴാഴ്ചയും കൊറോണ ബാധിച്ച് മരിച്ചിരുന്നു. ഇതിന് പുറമെ  കൊറോണ പിടിപെട്ട് എന്‍എച്ച്എസിലെ രണ്ട് ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാരും മരിച്ചതും ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. നോര്‍ത്ത് ഈസ്റ്റ്ലണ്ടനില്‍ ജോലി ചെയ്തിരുന്ന 57കാരനായ തോമസ് ഹാര്‍വി, നോര്‍ത്ത് വെസ്റ്റ് ലണ്ടനിലെ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റായ ട്രാസി ബ്രെന്നാന്‍ എന്നിവരാണ് വൈറസ് ബാധിച്ച് മരിച്ച ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category