1 GBP = 92.70 INR                       

BREAKING NEWS

നഴ്‌സിംഗ് ഹോമുകളില്‍ കൊറോണ ബാധിച്ച് മരിച്ചത് 40ഓളം വൃദ്ധര്‍; ഒരു നഴ്‌സിംഗ് ഹോമിലെ എല്ലാവരും രോഗികള്‍; എന്നിട്ടും പല ഹോമുകളിലും കൊറോണ പരിശോധന തുടങ്ങിയിട്ടില്ല; കെയര്‍ഹോമുകളും അപകടകാരികളെന്ന് അറിയാത്തവരോ ഇവര്‍?

Britishmalayali
kz´wteJI³

പ്രായമായവരെയാണ് കൊറോണ വൈറസ് കൂടുതലായി മരണത്തിലേക്ക് നയിക്കുകയെന്നത് ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നുള്ള കണക്കുകളും റിപ്പോര്‍ട്ടുകളും പലവട്ടം സ്ഥിരീകരിച്ചിട്ടും യുകെയിലെ കെയര്‍ഹോമുകളില്‍ പലതും ഇനിയും കോവിഡ്-19 ടെസ്റ്റുകള്‍ നടത്താന്‍ വിസമ്മതിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. രാജ്യത്തെ വിവിധ നഴ്സിംഗ്ഹോമുകളില്‍ ഇതിനോടകം കൊറോണ ബാധിച്ച് നാല്‍പതോളം പേര്‍ മരിച്ചിട്ടും പല നഴ്സിംഗ്ഹോം കമ്പനികളും കോവിഡ്-19 ടെസ്റ്റുകള്‍ നടത്താന്‍ തയ്യാറാകാത്ത അവസ്ഥയാണുള്ളത്.

രാജ്യത്തെ ഒരു നഴ്സിംഗ് ഹോമിലെ എല്ലാവരും കൊറോണ രോഗികളാണെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടും പുറത്ത് വന്നിട്ടുണ്ട്. ഇന്ത്യയിലെ ചേരികളില്‍ കൊറോണ ബാധിച്ചാല്‍ കടുത്ത അപകടമാണുണ്ടാകാന്‍ പോകുന്നതെന്ന വാര്‍ത്തകള്‍ ആവര്‍ത്തിച്ച് കൊടുത്ത് ഇന്ത്യയെ പരിഹസിക്കുന്ന ബ്രിട്ടീഷുകാര്‍ തങ്ങളുടെ കെയര്‍ഹോമുകളും കൊറോണയുടെ പശ്ചാത്തലത്തില്‍ കടുത്ത അപകടം വിതയ്ക്കാന്‍ ശേഷിയുള്ളവയാണെന്ന് എന്താണ് തിരിച്ചറിയാത്തതെന്ന ചോദ്യവും ഇതേ തുടര്‍ന്ന് ശക്തമാകുന്നുണ്ട്. തങ്ങളുടെ അന്തേവാസികളെ കോവിഡ്-19 ടെസ്റ്റിന് വിധേയരാക്കാന്‍ വിസമ്മതിക്കുന്ന നഴ്സിംഗ് ഹോം കമ്പനികളെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചാണ് ചിലര്‍ രംഗത്തെത്തിയിരിക്കുന്നത്.

രാജ്യത്ത് കൊറോണ ബാധിച്ചുള്ള മരണങ്ങളും രോഗബാധിതരുടെ എണ്ണവും നാള്‍ക്ക് നാള്‍ പെരുകി വരുന്ന വേളയിലും തങ്ങളുടെ ജീവനക്കാരെയും അന്തേവാസികളെയും കോവിഡ്-19 ടെസ്റ്റിന് വിധേയരാക്കിയിട്ടില്ലെന്നാണ് യുകെയിലെ മൂന്ന് പ്രധാനപ്പെട്ട് കെയര്‍ഹോം ഫേമുകള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. സര്‍ക്കാരിന്റെ ഔദ്യോഗിക നിര്‍ദേശം പാലിക്കാനായി ആര്‍ക്കൊക്കെയാണ് കോവിഡ്-19 ബാധിച്ചിരിക്കുന്നതെന്ന് തിരിച്ചറിയാതെ കെയര്‍ഹോമുകളിലെ അന്തേവാസികളെയും ജീവനക്കാരെയും ഐസൊലേറ്റ് ചെയ്യാന്‍ സാധിക്കില്ലെന്നാണ് ഇതിലൊരു നഴ്സിംഗ് ഹോം കമ്പനിയുടെ തലവന്‍ പ്രതികരിച്ചിരിക്കുന്നത്.

ഇത്തരത്തില്‍ ടെസ്റ്റിന്റെ അഭാവം മൂലം യുകെയിലെ കെയര്‍ഹോമുകളില്‍ എത്രത്തോളം അന്തേവാസികള്‍ക്കും ജീവനക്കാര്‍ക്കും കൊറോണ ബാധിച്ചുവെന്ന് കൃത്യമായി കണക്കാക്കാന്‍  എക്സ്പര്‍ട്ടുകള്‍ക്ക് സാധിക്കാത്ത അവസ്ഥയാണുണ്ടായിരിക്കുന്നത്. ഇതിനാല്‍ കെയര്‍ഹോമുകളിലെ ജീവനക്കാര്‍ തങ്ങള്‍ക്ക് ഏത് നിമിഷവും കൊറോണ പിടിപെടാമെന്ന ആശങ്കയിലാണ് കഴിയുന്നതെന്നാണ് ഒരു കെയര്‍ വര്‍ക്കര്‍ പ്രതികരിച്ചിരിക്കുന്നത്. തങ്ങളും കുടുംബവും കോവിഡ്-19 പിടിപെട്ട് മരിക്കുമെന്ന പേടി ശക്തമാണെന്നും ഇവര്‍ മുന്നറിയിപ്പേകുന്നു.

തങ്ങളെ ആരെയും കോവിഡ്-19 ടെസ്റ്റിന് വിധേയരാക്കിയില്ലെന്നും തങ്ങള്‍ക്ക് പ്രൊട്ടക്ടീവ് എക്യുപമെന്റ് പേരിന് മാത്രമാണ് ലഭ്യമാക്കുന്നതെന്നും ഡിമെന്‍ഷ്യ രോഗികള്‍ക്കായുള്ള ഒരു ഹോമില്‍ ജോലി ചെയ്യുന്നയാളും മൂന്ന് കുട്ടികളുടെ അമ്മയുമായ ഈ സ്ത്രീ ആശങ്ക പ്രകടിപ്പിക്കുന്നു. മണിക്കൂറിന് 8.37 പൗണ്ട് ലഭിക്കുന്നതിന് തങ്ങള്‍ സ്വന്തം ജീവനും കുടുംബത്തിന്റെ ജീവനും പണയം വച്ചാണ് കെയര്‍ ഹോമുകളില്‍ ജോലി ചെയ്യുന്നതെന്നും ഈ കെയര്‍ഹോം വര്‍ക്കര്‍ വെളിപ്പെടുത്തുന്നു.രാജ്യത്ത് 200ല്‍ അധികം കെയര്‍ ഹോമുകളുള്ള കമ്പനിയായ എഫ്എസ്എച്ച്സിയുടെ കെയര്‍ ഹോമുകളിലെ ജീവനക്കാരെയും അന്തേവാസികളെയും കോവിഡ്-19 ടെസ്റ്റിന് ഇതുവരെ വിധേയരാക്കിയിട്ടില്ല.

ഗ്ലാസ്‌കോയിലെ ബേര്‍ലിംഗ്ടണ്‍ ഹൗസിലെ  13 അന്തേവാസികള്‍ ഒരാഴ്ചക്കിടെ കോവിഡ്-19 പിടിച്ച് മരിച്ചിരിക്കുന്നത് പോലുള്ള സംഭവങ്ങള്‍ നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പൈടുന്ന സാഹചര്യത്തിലാണ് കോവിഡ്-19 ടെസ്റ്റ് നടത്താതെ നഴ്സിംഗ് ഹോം കമ്പനികള്‍ ഇത്തരത്തില്‍ നിരുത്തരവാദിത്വപരമായ സമീപനം പുലര്‍ത്തുന്നത്. എഫ്എസ്എച്ച്സിയുടെ 13,000 ജീവനക്കാരില്‍ പകുതിയോളം പേര്‍ കോവിഡ് സംശയത്താല്‍ സെല്‍ഫ് ഐസൊലേഷനിലാണ്. ഇവരില്‍ രണ്ട് പേര്‍ക്ക് പോസിറ്റീവ് റിസള്‍ട്ട് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലുമാണ്.

222 സൈറ്റുകളില്‍ കെയര്‍ഹോമുകളുള്ള കമ്പനിയാണ് എംഎച്ച്എ. ഈ കമ്പനിയുടെ കെയര്‍ഹോമുകളില്‍ ഒമ്പത് കോവിഡ് മരണങ്ങളാണുണ്ടായിരിക്കുന്നത് . എന്നിട്ടും തങ്ങളുടെ 6000 അന്തേവാസികളെയും 8000 ജീവനക്കാരെയും കോവിഡ്-19 ടെസ്റ്റുകള്‍ നടത്താന്‍ കമ്പനി തയ്യാറായിട്ടില്ല. ഹാംപ്ഷെയര്‍, ഡോര്‍സെറ്റ്, വില്‍റ്റ്ഷെയര്‍, സസെക്സ് എന്നിവിടങ്ങളിലായി 21 നഴ്സിംഗ് ഹോമുകളുള്ള കോള്‍ട്ടന്‍ കെയറിലെ മൂന്ന് അന്തേവാസികളെ മറ്റ് രോഗങ്ങളാണെന്ന് ധരിച്ച് ആശുപത്രിയില്‍പ്രവേശിപ്പിച്ചുവെങ്കിലും കോവിഡ്-19 ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.ഇവര്‍ കൊറോണ ബാധിച്ച് മരിച്ചിട്ടുംകമ്പനി തങ്ങളുടെ കെയര്‍ഹോമുകളില്‍ ടെസ്റ്റ് നടത്താന്‍ തയ്യാറായിട്ടില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category