1 GBP = 92.70 INR                       

BREAKING NEWS

കൊറോണ ഭയത്തെ അതിജീവിച്ച് 22-ാമത്തെ കുഞ്ഞും പിറന്നു; 45 കാരിയുടെ ഉദരത്തില്‍ പിറന്ന കുഞ്ഞുങ്ങള്‍ എല്ലാം സുഖമായിരിക്കുന്നു; ബ്രിട്ടനില്‍ ഏറ്റവും വലിയ കുടുംബത്തിന്റെ കഥ

Britishmalayali
kz´wteJI³

ങ്കാഷെയറിലെ മോര്‍കാംബെയിലെ നോയല്‍ റാഡ്ഫോര്‍ഡിനെും ഭാര്യ സ്യൂ റാഡ്ഫോര്‍ഡിനും  ഈ കൊറോണക്കാലത്തും ഒരു കുഞ്ഞ് പിറന്നു. ഇത് ഇവരുടെ 22ാമത്തെ കുട്ടിയാണെന്ന പ്രത്യേകയും ഉണ്ട്. കൊറോണ ഭയത്തെ അതിജീവിച്ച് പിറന്ന ഈ പെണ്‍കുട്ടി ആരോഗ്യത്തോടെയിരിക്കുന്നുവെന്ന റിപ്പോര്‍ട്ടും പുറത്ത് വന്നിട്ടുണ്ട്. തന്റെ 45ാമത്തെ വയസിലാണ് സ്യൂ 22ാമത്തെ കുഞ്ഞിന് ജന്മമേകിയിരിക്കുന്നതെന്നത് വന്‍ വാര്‍ത്തായിട്ടുണ്ട്. ബ്രിട്ടനിലെ ഏറ്റവും വലിയ ഈ കുടുംബത്തിന്റെ വിശേഷങ്ങള്‍ ഇതിന് മുമ്പ് പലവട്ടം ലോകമാധ്യമങ്ങളില്‍ നിറഞ്ഞിട്ടുണ്ടെങ്കിലും 22ാമത്തെ സന്തതിയുടെ പിറവിയിലൂടെ ഈ കൊറോണക്കാലത്തും അവര്‍ വാര്‍ത്തകളില്‍ താരങ്ങളായിത്തീര്‍ന്നിരിക്കുകയാണ്.

റോയല്‍ ലന്‍കാസ്റ്റര്‍ ഇന്‍ഫേര്‍മറിയില്‍ പിറന്നിരിക്കുന്ന ഈ കുട്ടിക്ക് നല്ല ആരോഗ്യമുണ്ടെന്നും ഇത് ഇവരുടെ 11ാമത്തെ പെണ്‍സന്തതിയാണെന്നും  റിപ്പോര്‍ട്ടുണ്ട്. ലോകം കൊലയാളി വൈറസായ കൊറോണയുടെ പിടിയില്‍ അമരുകയും ആയിരക്കണക്കിന് പേര്‍ മരിച്ച് വീഴുകയും ചെയ്ത് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രസവിക്കാനായി ആശുപത്രിയിലേക്ക് പോകുമ്പോള്‍ താന്‍ ആശങ്കാകുലയായിരുന്നുവെന്നാണ് സ്യൂ പ്രതികരിച്ചിരിക്കുന്നത്. കൊറോണയെ പിടിച്ച് കെട്ടുന്നതിനായി രാജ്യമാകമാനം സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നിയമങ്ങള്‍ കര്‍ക്കശമായതിനാല്‍ പ്രസവ വേളയില്‍ ഭര്‍ത്താവ് നോയലിനെ തനിക്കൊപ്പം കഴിയാന്‍ അനുവദിച്ചേക്കില്ലെന്ന ആശങ്കയും തനിക്കുണ്ടായിരുന്നുവെന്നും സ്യൂ പറയുന്നു.

ഇതിന് മുമ്പ് 21 കുട്ടികള്‍ക്ക് ജന്മമേകിയപ്പോഴും തനിക്കില്ലാത്ത ഭയം കൊറോണ സൃഷ്ടിച്ചിരുന്നു. കുട്ടിക്ക് ഇതുവരെ പേരിട്ടിട്ടില്ലെന്നും കൊറോണ കാരണം കുട്ടിയുടെ പേര് രജിസ്ട്രര്‍ ചെയ്യാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളതെന്നും സ്യൂ വെളിപ്പെടുത്തുന്നു. തന്റെ 14ാം വയസിലായിരുന്നു സ്യൂ ആദ്യ കുട്ടിക്ക് ജന്മമേകിയിരുന്നത്. ജീവിതത്തിലെ 800 ആഴ്ചകള്‍ ഗര്‍ഭിണിയായിരുന്നുവെന്ന അപൂര്‍വ അനുഭവത്തിനുടമയാണ് ഈ സ്ത്രീ.2018 നവംബറിലായിരുന്നു ഇവരുടെ 21ാമത്തെ കുട്ടിയായ ബോണി റായെ പിറന്നിരുന്നത്. റോയല്‍ ലങ്കാസ്റ്റര്‍ ഇന്‍ഫേര്‍മറിയില്‍ തന്നെയാണ് ഇവരുടെ ഇതിന് മുമ്പത്തെ 15 കുട്ടികളും പിറന്നത്.

2017 സെപ്റ്റംബറില്‍ 20ാം വട്ടം പ്രസവിക്കുമ്പോള്‍ ഇത് തന്റെ അവസാന കുട്ടിയാണെന്ന് സ്യൂസത്യം ചെയ്തിരുന്നുവെങ്കിലും അത് പിന്നീട് രണ്ട് വട്ടം ലംഘിക്കപ്പെട്ടിരിക്കുകയാണ്. ദമ്പതികള്‍ ആദ്യമായി കണ്ടുമുട്ടിയിരുന്നത് സ്യൂവിന് ഏഴ് വയസുള്ളപ്പോഴായിരുന്നു. സ്യൂവിന് 14 വയസുള്ളപ്പോഴായിരുന്നു ഇവരുടെ ആദ്യ കുട്ടിയായ ക്രിസ് പിറന്നത്. ക്രിസിന് ഇപ്പോള്‍ 30 വയസാണ്. തുടര്‍ന്ന് ദമ്പതികള്‍ വിവാഹിതരാവുകയും പുതിയ വീട്ടിലേക്ക് താമസം മാറുകയും ചെയ്തു. തന്റെ 17ാം വയസില്‍ സ്യൂ  രണ്ടാമത്തെ കുഞ്ഞായ സോഫിയ്ക്ക് ജന്മമേകി. 2017 സെപ്റ്റംബറില്‍ പിറന്ന 20ാമത്തെ കുട്ടിയാണ് ആര്‍ച്ചി. ഇവരുടെ 11ാമത്തെ ആണ്‍കുട്ടിയുമാണിത്.

ഈ ദമ്പതികള്‍ക്ക് 2014ല്‍ ലുണ്ടായ ആല്‍ഫി എന്നൊരു കുട്ടി ഗര്‍ഭത്തില്‍ വച്ച് തന്നെ മരിച്ചിരുന്നു. 2016 ജൂലൈയിലായിരുന്നു ഇവര്‍ക്ക് ഫോയ്ബെ എന്ന 19ാമത്തെ കുട്ടി പിറന്നത്. ക്രിസ്റ്റഫര്‍(30), സോഫി(26), ച്ലോയ്(24), ജാക്ക്(22), ഡാനിയേല്‍(21), ലൂക്ക്(19), മില്ലി(18), കാത്തി(17), ജെയിംസ് (16), എല്ലി(15), എയ്മീ(14), ജോഷ്(12), മാക്സ്(11), ടില്ലി(9), ഓസ്‌കര്‍(8), കാസ്പെര്‍(7), ആല്‍ഫി(5), ഹാലി(4), ഫോയ്ബെ(3), ആര്‍ച്ചി(2), 17 മാസമായ ബോണി റായെ എന്നിവരാണ് ദമ്പതികളുടെ മറ്റ് സന്തതികള്‍. സോഫിയെന്ന മൂത്തമകള്‍ക്ക് മൂന്ന് കുട്ടികള്‍ പിറന്നതിലൂടെ നോയലും സ്യൂവും അപ്പൂപ്പനും അമ്മൂമ്മയുമായിട്ടുമുണ്ട്. 240,000 പൗണ്ട് മൂല്യമുള്ള വലിയ വിക്ടോറിയന്‍ ഹൗസിലാണ് കുടുംബം താമസിക്കുന്നത്. ഇതൊരു മുന്‍ കെയര്‍ഹോമായിരുന്നു. 11 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ കുടുംബം ഈ വീട് വാങ്ങുകയായിരുന്നു.

വര്‍ഷത്തില്‍ 30,000 പൗണ്ടാണ് ഇവര്‍ കുട്ടികളെ വളര്‍ത്താന്‍ വേണ്ടി ചെലവഴിക്കുന്നത്. ഗ്രോസറികള്‍ക്കായി ആഴ്ചയില്‍ 300 പൗണ്ട് ചെലവാക്കുന്നുണ്ട്. എല്ലാദിവസവും കുടുംബത്തിന്റെ ആവശ്യത്തിനായി രണ്ട് ബോക്‌സ് സെറിലും 18 പിന്റ്‌സ് പാലുമെത്തുന്നുണ്ട്. കുട്ടികള്‍ക്ക് പിറന്നാള്‍ സമ്മാനം നല്‍കുന്നതിനായി ഇവര്‍ 100 പൗണ്ടാണ് ചെലവഴിക്കുന്നത്. എന്നാല്‍ ക്രിസ്മസ് സമ്മാനങ്ങള്‍ വാങ്ങാനായി 100പൗണ്ട് മുതല്‍ 250 പൗണ്ട് വരെ ചെലവാക്കുന്നുമുണ്ട്. ഇതിനൊക്കെ പുറമെ ഈ വലിയ കുടുംബമൊന്നാകെ എല്ലാ വര്‍ഷവും വിദേശത്ത് ടൂറിനും പോകാറുണ്ട്. ഇതിനൊന്നും സര്‍ക്കാരില്‍ നിന്നും അഞ്ച് പൈസ പോലും  ബെനഫിറ്റ് വാങ്ങുന്നില്ലെന്ന്  റാഡ്‌ഫോര്‍ഡ് ദമ്പതികള്‍ ഏറെ അഭിമാനത്തോടെ അവകാശപ്പെടുന്നുമുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category