1 GBP = 94.20 INR                       

BREAKING NEWS

ന്യുയോര്‍ക്ക് നഗരത്തിലെ ബ്രോങ്ക്സിലുള്ള മൃഗശാലയിലെ നാദിയ എന്നുപേരുള്ള കടുവയ്ക്ക് കൊറോണ സ്ഥിരീകരിച്ചു; ഒപ്പം ജീവിക്കുന്ന ആറ് കടുവകള്‍ക്കും കൊറോണ പടര്‍ന്നതായി ആശങ്ക; മനുഷ്യകുലം വിട്ട് മൃഗലോകത്തേക്കും മഹാവ്യാധി പടരുമ്പോള്‍

Britishmalayali
kz´wteJI³

റിയുംതോറും ആഴം വര്‍ദ്ധിക്കുന്ന ഒരു പ്രതിഭാസമായി മാറിക്കൊണ്ടിരിക്കുകയാണ് കൊറോണ. മൃഗങ്ങളില്‍ കുടികൊണ്ട് മ്യുട്ടേഷനിലൂടെ ശക്തിവര്‍ദ്ധിപ്പിച്ച് എങ്ങനെയോ മനുഷ്യരില്‍ കുടിയേറിയ ഈ കൊലയാളി വൈറസ് ലോകമെമ്പാടുമുള്ള മനുഷ്യകുലത്തെ മുച്ചൂടും മുടിക്കാനൊരുങ്ങുമ്പോളാണ് ഞെട്ടലോടെ ലോകം ആ വാര്‍ത്ത ശ്രവിക്കുന്നത്, കോവിഡ് 19 മൃഗങ്ങളേയും ബാധിക്കാമെന്ന്.

ന്യുയോര്‍ക്ക് നഗരത്തിലെ ബ്രോക്സനിലെ മൃഗശാലയിലുള്ള നാല്‍ വയസ്സ് പ്രായമുള്ള പെണ്‍കടുവയില്‍ കൊറോണാ ബാധ സ്ഥിരീകരിച്ചത് വൈദ്യലോകത്താകെ ഞെട്ടലുണ്ടാക്കുകയാണ്. ഇതുവരെവളര്‍ത്തുമൃഗങ്ങളില്‍നിന്നും മനുഷ്യരിലേക്ക് കൊറോണ പടര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും, ഈ മലയന്‍ കടുവയിലെ രോഗസ്ഥിരീകരണം അത്തരമൊരു സാദ്ധ്യതയിലേക്ക് കൂടി വിരല്‍ ചൂണ്ടുകയാണ്.

വരണ്ട ചുമയോടെയായിരുന്നു നാദിയയുടെയും രോഗാരംഭം. പിന്നീട് ദഹനസംബന്ധമായ പ്രശ്നങ്ങള്‍ കൂടി കാണപ്പെട്ടതോടെയാണ് ഈ പെണ്‍കടുവയെ വിശദമായ പരിശോധനക്ക് വിധേയമാക്കിയത്. നാദിയക്കൊപ്പമുള്ള മറ്റ് ആറ് മൃഗങ്ങള്‍ കൂടി ഇതേ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ട് എന്നാണ് ഈ മൃഗശാലയുടെ നടത്തിപ്പുകാരായ വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റി അധികൃതര്‍ പറഞ്ഞത്. എന്നാല്‍ ആര്‍ക്കും തന്നെ ഗുരുതരമായ രോഗബാധയില്ലെന്നും ചികിത്സിച്ച് ഭേദമാക്കാനാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഈ മൃഗങ്ങളെ പരിപാലിക്കുന്നവരില്‍ ആരിലെങ്കില്‍ നിന്നായിരിക്കും ഇത് പകര്‍ന്നതെന്നാണ് സംശയിക്കുന്നത്. എന്നാല്‍ മൃഗപാലകരിലാര്‍ക്കും ഇതുവരെ കൊറോണയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിട്ടില്ല താനും. എന്തായാലും ഇനിയും ഇത് കൂടുതല്‍ പടരാതിരിക്കുവാന്‍, മൃഗപാലനവുമായി ബന്ധപ്പെട്ട ജോലിയിലുള്ള എല്ലാ പരിശീലകരേയും കോവിഡ് 19 പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് മൃഗശാലാ അധികൃതര്‍ പറഞ്ഞു.

വ്യത്യസ്ത സ്പീഷീസുകളില്‍ വ്യത്യസ്ത തരത്തിലായിരിക്കും വൈറസ് ബധയുടെ ലക്ഷണങ്ങള്‍ കാണുക എന്നത് വൈദ്യശാസ്ത്രത്തിന് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുകയാണ്. അമേരിക്കയിലെ കൊറോണ ബാധയുടെ എപ്പിസെന്ററായി മാറിക്കഴിഞ്ഞ ന്യുയോര്‍ക്കിന് ഇത് തീരെപ്രതീക്ഷിക്കാത്ത മറ്റൊരു ആഘാതമായി മാറിയിരിക്കുകയാണ്. കടുവകള്‍ക്ക് രോഗബാധയുണ്ടായതുപോലെ വളത്ത് മൃഗങ്ങള്‍ക്കും ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ജനങ്ങളും ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും. അത്തരത്തില്‍ ഉണ്ടായാല്‍ അത് രോഗവ്യാപനത്തിന്റെ ശക്തിയെ പലമടങ്ങ് വ്യാപിപിച്ചേക്കാം എന്നതാണ് ഇത്തരമൊരു ആശങ്കയ്ക്ക് കാരണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category