1 GBP = 93.75 INR                       

BREAKING NEWS

മാതാപിതാക്കളെ കാണാന്‍ പോകുന്നതു മാത്രമല്ല പ്രശ്നം; ദിവസവുമുള്ള യാത്രയില്‍ അയാള്‍ക്ക് രോഗം ബാധിച്ചാല്‍ ഞാനും അനുഭവിക്കണമല്ലോ! ലോക് ഡൗണ്‍ കാലത്ത് വീട്ടില്‍ ഭാര്യയ്ക്കൊപ്പം ഇരിക്കണം; അച്ഛനേയും അമ്മയേയും കാണാന്‍ പോയാല്‍ കണവന് പണി കൊടുക്കും ഭാര്യ! കേരളാ പൊലീസിനെ പോലും അമ്പരപ്പിച്ച് ലോക് ഡൗണ്‍ ലംഘന പരാതി; ബൈക്കിലെ കറക്കത്തിന് യുവാവിന് പിഴ അടയ്ക്കേണ്ടി വന്നേക്കും; അഴിക്കുള്ളിലേക്ക് ഭര്‍ത്താവിനെ ഭാര്യ തള്ളി വിടുമ്പോള്‍

Britishmalayali
kz´wteJI³

മൂവാറ്റുപുഴ: ലോക് ഡൗണ്‍ ലംഘിച്ച ഭര്‍ത്താവിന് പണി കൊടുത്ത് ഭാര്യ. കോവിഡ് കാലത്ത് വീട്ടില്‍ തന്നെ ഇരിക്കണം. വാഹനവുമായി പുറത്തിറങ്ങി നടന്നാല്‍ പണി എങ്ങനെ വരുമെന്ന് ഉറപ്പിക്കാനാകില്ല. ഇതിന് തെളിവാണ് ഈ സംഭവം.

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ച് ഭാര്യയ്ക്കൊപ്പമിരിക്കാതെ ഇടയ്ക്ക് മാതാപിതാക്കളുടെ സുഖവിവരങ്ങളന്വേഷിക്കാന്‍ തറവാട്ടിലേക്കു പോകുന്ന യുവാവാണ് കുടുങ്ങിയത്. യുവാവിനെതിരെ പൊലീസിനു പരാതി നല്‍കിയത് അദ്ദേഹത്തിന്റെ ഭാര്യ തന്നെയാണ്. ലോക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് എല്ലാ ദിവസവും ബൈക്കില്‍ മാതാപിതാക്കളുടെ വീട്ടിലേക്ക് ഇയാള്‍ പോകുമായിരുന്നു. ഇതാണ് ഭാര്യയ്ക്ക് പിടിക്കാതെയായത്.

ഇതോടെയാണ് ഭാര്യ ഭര്‍ത്താവിനെതിരെ പൊലീസിനു പരാതി നല്‍കിയത്. ഇദ്ദേഹത്തിന്റെ ബൈക്കിന്റെ രജിസ്റ്റര്‍ നമ്പര്‍ ഉള്‍പ്പെടെയായിരുന്നു പരാതി എസ്ഐയുടെ ഫോണിലേക്ക് എത്തിയത്. വാഹനത്തില്‍ ചുറ്റുന്നയാളുടെ വിവരങ്ങള്‍ വിശദമായി ചോദിച്ചപ്പോഴാണ് പരാതിക്കാരി ഭാര്യ തന്നെയാണെന്നു പൊലീസിനു മനസ്സിലായത്. പൊലീസ് ഭാര്യയുമായി ഒത്തുതീര്‍പ്പിനു ശ്രമിച്ചെങ്കിലും പരാതി പിന്‍വലിക്കാന്‍ അവര്‍ തയാറായില്ല.
'മാതാപിതാക്കളെ കാണാന്‍ പോകുന്നതു മാത്രമല്ല പ്രശ്നം, ദിവസവുമുള്ള യാത്രയില്‍ അയാള്‍ക്ക് രോഗം ബാധിച്ചാല്‍ ഞാനും അനുഭവിക്കണമല്ലോ' എന്നായിരുന്നു ഭാര്യ പറഞ്ഞത്. ഇതോടെ പൊലീസും ഞെട്ടി. ഭര്‍ത്താവിനോട് ഇന്ന് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് പൊലീസ്. ഭാര്യ പരാതിയില്‍ ഉറച്ചു നില്‍ക്കുന്നതിനാല്‍ എപ്പിഡമിക് ആക്ട് പ്രകാരം കേസെടുക്കേണ്ടി വരും. രണ്ട് കൊല്ലം വരെ തടവ് ശിക്ഷ കിട്ടുന്ന വകുപ്പാണ് ഇത്. കൂടാതെ പിഴയും.

ലോക്ക് ഡൗണ്‍ കര്‍ശനമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നവരെ തിരിച്ചയയ്ക്കുകയാണ് ആദ്യം ചെയ്തത്. പിന്നീട് അത് മാറ്റി. എപ്പിഡെമിക് ആക്ട് പ്രകാരം കേസെടുക്കുകയാവും ഇനി ഉണ്ടാവുകയെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പും നല്‍കി. വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്ക് രണ്ടു വര്‍ഷംവരെ തടവും 10,000 രൂപവരെ പിഴയും ചുമത്താന്‍ വ്യവസ്ഥ ചെയ്യുന്നതാണ് എപ്പിഡമിക് ഡിസീസസ് ആക്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category